"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ  ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ  ആഫിയ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ  ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ  ആഫിയ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
== പഠനയാത്ര (ജൂൺ 13)   ==
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള  ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13  നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു .
[[പ്രമാണം:26239 padanayathra 2024.jpg|ചട്ടരഹിതം]]


== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==
== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==

13:34, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം (ജൂൺ 3 )

2024 -2025  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .എൽ എസ്  എസ് വിജയികളായ ഹാദിയ ഹാസിഫ് ,നീരജ് എം നായർ എന്നിവരെ ആദരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി അസ്സിസി സ്കൂളിലെ കായിക അധ്യാപകനായ ഫ്രാൻസിസ്  കെ വി ആയിരുന്നു .

പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ ,ഫ്രാൻസിസ് കെ വി എന്നിവർ അർപ്പിച്ചു . ശുചിത്വ മിഷൻ നെയിം സ്ലിപ് ഒന്നാം ക്ലാസ് വിദ്യാർഥിയായ അലൈൻ വർഗീസിനു നൽകി .തുടർന്ന് രക്ഷ കർത്തൃ ക്ലാസ് അധ്യാപികയായ പ്രതിഭ ചന്ദ്രൻ നയിച്ചു.തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .

പ്രവേശനോത്സവം

അക്കാദമിക മാസ്റ്റർ പ്ലാൻ

2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

പരിസ്ഥിതി ദിനാചരണം (ജൂൺ 5)

ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി  ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു.ആമ്പലൂർ പഞ്ചായത്തിലെ പച്ചമരത്തണൽ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കീച്ചേരി സ്കൂളിൽ വച്ചു  നടന്നു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം  ചെയ്തു . തുടർന്ന് പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ പഞ്ചായത്തംഗം നയിച്ചു .

പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പരിസ്ഥിതി ദിനം

പഠനയാത്ര (ജൂൺ 13)  

പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള  ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13  നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു .

ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18)

വിവിധ ക്ലബുകൾ ഉത്‌ഘാടനം ജൂൺ 18 ന് ഉച്ചക്ക്  രണ്ടുമണിക്ക്  സ്കൂൾ അങ്കണത്തിൽ വച്ച്  എഴുത്തുകാരനും കവിയും ആയ  പ്രശാന്ത് തകഴിക്കാരൻ ഉത്‌ഘാടനം ചെയ്തു .തുടർന്ന്  കുട്ടികൾക്കായി  വളരെ രസകരമായ ക്ലാസും സംഘടിപ്പിച്ചു .വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേർന്നു .

വായന വാരാചരണം

  2024 -2025  വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 19 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപികയും  വായനശാല പ്രസിഡന്റും  പരിപാടിയുടെ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം കൂടി തെളിയിച്ചു  . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. പരിപാടിയിൽ മുഖ്യതിഥിയായ ദയാനന്ദൻ ബ്രഹ്മമംഗലം  കുട്ടികൾക്ക് വായനയുടെ മഹത്വത്തെ കുറിച്ച്  പ്രഭാഷണം നടത്തി . തുടർന്ന്  കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം  നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .കുട്ടികൾ എല്ലാവരും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും  പ്ലക്കാർഡുകളും നിർമ്മിച്ചു .

യോഗ ദിനം (ജൂൺ 21)

ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.

സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ  ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും  നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .

ലഹരിവിരുദ്ധദിനം (ജൂൺ 26 )

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ  കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .

വായനശാല സന്ദർശനം  (ജൂലൈ 2 )

വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന്  സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി  സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്

ബഷീർ ദിനം (ജൂലൈ 5 )

2024 -2025  അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ  ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .