"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 41: വരി 41:
====== '''വിനോദ സഞ്ചാരം''' ======
====== '''വിനോദ സഞ്ചാരം''' ======


==ചിത്രശാല=
* മൺറോതുരുത്ത്
* അഷ്ടമുടി കായൽ
* വേടൻ ചാടി മല, പെരുങ്ങാലം
 
====== ചിത്രശാല ======
<gallery>
<gallery>
41076-koivila-boat jetty.jpg|കോയിവിള ബോട്ട് ജെട്ടി
41076-koivila-boat jetty.jpg|കോയിവിള ബോട്ട് ജെട്ടി
41076-koivila-lake view.jpg| ചീനവല
41076-koivila-lake view.jpg| ചീനവല
</gallery>
</gallery>

20:13, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കോയിവിള

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് കോയിവിള.

കോവിലുകളുടെ വിള എന്ന പേര് ലോപിച്ചാണ് കോയിവിള എന്ന നാമം ഉണ്ടായതെന്നു കരുതുന്നു. തെക്ക് പാവുമ്പാ പാലവും വടക്കു ചേന്നങ്കര മുക്കും കിഴക്കു അരിന്നല്ലൂരുമായാണ് കോയിവിള അതിർത്തി പങ്കിടുന്നത്. കല്ലടയാറും അഷ്ടമുടിക്കായലും കോയിവിളയുടെ അനുഗ്രഹമായി ചേർന്നൊഴുകുന്നു.അഷ്ടമുടി കായലിൻ്റെ തീരത്തുള്ള കോയിവിള പ്രകൃതി സുന്ദരമാണ്. നിരവധി ചീനവലകൾ, മത്സ്യ ബന്ധന വള്ളങ്ങൾ വലകൾ ടൂറിസം ഹൗസ് ബോട്ടുകൾ എന്നിവ എവിടെയും കാണാം. സമീപസ്ഥമായ അരിനല്ലൂർ ആണ് കല്ലടയാറിൻ്റെ പ്രധാന ഭാഗം അഷ്ടമുടി കായലിൽ ചേരുന്ന സ്ഥലം. ഇവിടം മുതലാണ് ലോക പ്രസിദ്ധമായ മൺറോതുരുത്ത് എന്ന വിനോദ സഞ്ചാര കേന്ദ്രം കണ്ട് തുടങ്ങാവുന്നത്. മൺറോതുരുത്ത് സന്ദർശിക്കുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ അരിനല്ലൂർ കോയിവിള എന്നീ സ്ഥലങ്ങൾ കൂടി യാത്ര ചെയ്തിരിക്കും. കോയിവിളയിൽ തന്നെയുള്ള ചേരികടവ് ബോട്ട് ജെട്ടി മറ്റൊരു ആകർഷണമാണ്. ഈ ഭാഗം കല്ലടയാറിൻ്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കടവിൽ തന്നെയുള്ള സെൻ്റ് ആൻ്റണീസ് ലാൻഡിങ് സെൻ്റർ 50 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇവിടെ മത്സ്യ തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും വിശ്രമിക്കാനും അവരുടെ മീറ്റിംഗുകൾ നടത്തുവാനും എല്ലാമായി പൂർണമായും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിയന്ത്രണത്തിൽ നിലകൊള്ളുന്നു. ഈ ലാൻഡിങ് സെൻ്ററിൽ എല്ലാ ദിവസവും രാവിലെ മത്സ്യ ലേലം നടക്കാറുണ്ട്. ഇവിടെ ധാരാളമായി കണ്ട് വരുന്ന കണ്ടൽചെടികൾ വലിയൊരു ആകർഷണമാണ്. യാത്രാ ബോട്ട് സർവീസ് മറ്റു പൊതു ഗതാഗത മാർഗ്ഗങ്ങളും നിലവിലുണ്ട്. വളരെ പെട്ടെന്ന് തന്നെ കൊല്ലം, ചവറ,കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്ഥലങ്ങളിൽ നിന്നു എത്തിച്ചേരാൻ കഴിയും

ശ്രദ്ധേയരായ വ്യക്തികൾ

കൊല്ലം രൂപത മുൻ ബിഷപ്പ് ‍‍ഡോ. ജെറോം എം ഫെ൪ണാണ്ടസ്.

ജോസ് കോയിവിള,കേരളത്തിലെ നാടകരംഗത്തിനു മികവാർന്ന സംഭാവന നൽകിയ പ്രവാസി.

ആരാധനാലയങ്ങൾ

  • സെന്റ്. ആന്റണീസ് ച൪ച്ച്, കോയിവിള
  • അയ്യൻകോയിക്കൽ ശ്രീ ധ൪മ്മ ശാസ്താ ക്ഷേത്രം
  • പാവുമ്പ ശ്രീ ഭദ്രകാളി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെന്റ്. ആന്റണീസ് ഹൈസ്കൂൾ, കോയിവിള

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ

സെന്റ്. ആന്റണീസ് എൽ .പി .എസ്, കോയിവിള

മറ്റു പ്രധാന സ്ഥാപനങ്ങൾ
  • ബിഷപ്പ് ജെറോം അഭയകേന്ദ്രം,കോയിവിള
  • പോസ്റ്റോഫീസ്,കോയിവിള
വിനോദ സഞ്ചാരം
  • മൺറോതുരുത്ത്
  • അഷ്ടമുടി കായൽ
  • വേടൻ ചാടി മല, പെരുങ്ങാലം
ചിത്രശാല