"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big> | == '''<big>സ്ഥലനാമങ്ങളും ഐതിഹ്യവും</big>''' == | ||
'''പാലപ്പള്ളി''' | === പാലപ്പള്ളി === | ||
എ ഡി 1750 മുതൽ 1785 വരെ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരണാധികാരി. ഒരിക്കൽ കുലശേഖരത്തെ പ്രശസ്തമായ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വിശ്രമിക്കവേ ക്ഷീണിതനായ അദ്ദേഹം മയങ്ങിപ്പോയി. സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തോട് തൊട്ടടുത്തുള്ള പുരയിടത്തിൽ പാലമരത്തിൽ ചുവട്ടിൽ നിധി ഉണ്ടെന്ന് അറിയിച്ചു. തുടർന്ന് പാലമരത്തിൽ ചുവട്ടിൽ നിന്നും ധാരാളം സ്വർണ നാണയങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഈ നിധി ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നവീകരണത്തിനായി വിനിയോഗിക്കപ്പെട്ടു. പാലമരം നിന്നിരുന്ന സ്ഥലത്തെ മഹാരാജാവ് '''പാലപ്പള്ളി''' എന്ന് നാമകരണം ചെയ്തു. നന്ദി സൂചകമായി മാർത്താണ്ഡവർമ്മ മഹാരാജാവ് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ നിത്യവും പാൽപ്പായസം നിവേദ്യം നൽകാമെന്ന് വഴിപാട് നേർന്നു. ഈ ആചാരം എ ഡി 1965 വരെ നിലനിന്നിരുന്നു. വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങൾ പിൽക്കാലത്തു് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുണ്ട്. വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങൾ പിൽക്കാലത്തു് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുണ്ട്. | |||
=== കുലശേഖരം === | |||
തിരുവിതാംകൂർ രാജവംശം 'കുലശേഖരവംശം' എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ 'ശ്രീകാർത്തിക തിരുനാൾ മഹാരാജാവ്' 'കുലശേഖരപ്പെരുമാൾ' എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. ഇദ്ദേഹമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'കുലശേഖര മണ്ഡപം ( സപ്തസ്വരമണ്ഡപം / ആയിരംകല്മണ്ഡപം )' പണികഴിപ്പിച്ചത്. ഈ മണ്ഡപത്തിന്റെ നിർമാണത്തിന് ആവശ്യമായ കല്ലുകൾ കുലശേഖരം, തിരുമല, പേരൂർക്കട എന്നീവിടങ്ങളിൽ നിന്നുമാണ് എത്തിച്ചത്. 'കുലശേഖരപ്പെരുമാൾ' രാജാക്കന്മാരുമായുള്ള ബന്ധത്തിൽ നിന്നാണ് ഈ നാടിന് '''കുലശേഖരം''' എന്ന പേര് ലഭിച്ചത്. | |||
=== ചിറയിൽ റോഡ് === | |||
വിശാലമായ വയലുകളാൽ ഒറ്റുകാലത്തു സുന്ദരമായിരുന്ന കുലശേഖരം എന്ന ഈ ഗ്രാമത്തിൽ തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകൾ കൃഷി ചെയ്തിരുന്നു. വര്ഷം മുഴുവനും ജലസമൃദ്ധമായ കരമാനയാറിന് ധാരാളം തോടുകളും കൈവഴികളും ഉണ്ടായിരുന്നു . ഇപ്പോഴത്തെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടുതാഴെ ജലസമൃദ്ധമായ ഒരു ചിറ ഉണ്ടായിരുന്നു. ആ ചിറയിലെ ജല കൈതോടുകളിലൂടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്നു. പിൽക്കാലത്തു ഈ ചിറ മണ്ണിട്ട് നികത്തപ്പെട്ടു. ചിറ അപ്രത്യക്ഷമായെങ്കിലും ഈ സ്ഥലം ഇന്ന് '''ചിറയിൽ റോഡ്''' എന്നാണ് അറിയാളപ്പെടുന്നത്. | |||
=== കുലശേഖരം നാഴികക്കല്ല് === | |||
വട്ടിയൂർക്കാവ് - കുലശേഖരം റോഡിൽ വട്ടിയൂർക്കാവ് നിന്നും ഒരു മൈൽ അകലെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയുടെ എതിർ വശത്തായി ഒരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടം '''കുലശേഖരം നാഴികക്കല്ല്''' എന്ന പേരിൽ അറിയാളപ്പെടുന്നു. | |||
=== കുലശേഖരം ആലിൻചുവട് === | |||
പണ്ടുകാലത്ത് എല്ലാ സാംസ്കാരിക ഒത്തുകൂടലുകളും നടന്നിരുന്നത് കുലശേഖരത്തെ വലിയ ആലിന്റ ചുവട്ടിൽ ആയിരുന്നു. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരുന്നു. ഈ പ്രദേശത്തെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെയാണ് നടത്തിയിരുന്നത്. ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പള്ളിവേട്ട ഇന്നും ഇവിടെയാണ് നടത്താറുള്ളത്. ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി പിരിച്ച മിച്ചം വന്ന തുക ഉപയോഗിച്ച് പ്രാദേശിക കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇന്ന് കാണുന്ന ആൽത്തറ പണിതത്. കുലശേഖരം സ്കൂളിന്റെ പഠനോത്സവത്തിനും ഇവിടം വേദിയാകാറുണ്ട്. |
11:21, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്ഥലനാമങ്ങളും ഐതിഹ്യവും
പാലപ്പള്ളി
എ ഡി 1750 മുതൽ 1785 വരെ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരണാധികാരി. ഒരിക്കൽ കുലശേഖരത്തെ പ്രശസ്തമായ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വിശ്രമിക്കവേ ക്ഷീണിതനായ അദ്ദേഹം മയങ്ങിപ്പോയി. സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തോട് തൊട്ടടുത്തുള്ള പുരയിടത്തിൽ പാലമരത്തിൽ ചുവട്ടിൽ നിധി ഉണ്ടെന്ന് അറിയിച്ചു. തുടർന്ന് പാലമരത്തിൽ ചുവട്ടിൽ നിന്നും ധാരാളം സ്വർണ നാണയങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഈ നിധി ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നവീകരണത്തിനായി വിനിയോഗിക്കപ്പെട്ടു. പാലമരം നിന്നിരുന്ന സ്ഥലത്തെ മഹാരാജാവ് പാലപ്പള്ളി എന്ന് നാമകരണം ചെയ്തു. നന്ദി സൂചകമായി മാർത്താണ്ഡവർമ്മ മഹാരാജാവ് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ നിത്യവും പാൽപ്പായസം നിവേദ്യം നൽകാമെന്ന് വഴിപാട് നേർന്നു. ഈ ആചാരം എ ഡി 1965 വരെ നിലനിന്നിരുന്നു. വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങൾ പിൽക്കാലത്തു് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുണ്ട്. വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങൾ പിൽക്കാലത്തു് ഇവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുണ്ട്.
കുലശേഖരം
തിരുവിതാംകൂർ രാജവംശം 'കുലശേഖരവംശം' എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ 'ശ്രീകാർത്തിക തിരുനാൾ മഹാരാജാവ്' 'കുലശേഖരപ്പെരുമാൾ' എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. ഇദ്ദേഹമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 'കുലശേഖര മണ്ഡപം ( സപ്തസ്വരമണ്ഡപം / ആയിരംകല്മണ്ഡപം )' പണികഴിപ്പിച്ചത്. ഈ മണ്ഡപത്തിന്റെ നിർമാണത്തിന് ആവശ്യമായ കല്ലുകൾ കുലശേഖരം, തിരുമല, പേരൂർക്കട എന്നീവിടങ്ങളിൽ നിന്നുമാണ് എത്തിച്ചത്. 'കുലശേഖരപ്പെരുമാൾ' രാജാക്കന്മാരുമായുള്ള ബന്ധത്തിൽ നിന്നാണ് ഈ നാടിന് കുലശേഖരം എന്ന പേര് ലഭിച്ചത്.
ചിറയിൽ റോഡ്
വിശാലമായ വയലുകളാൽ ഒറ്റുകാലത്തു സുന്ദരമായിരുന്ന കുലശേഖരം എന്ന ഈ ഗ്രാമത്തിൽ തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകൾ കൃഷി ചെയ്തിരുന്നു. വര്ഷം മുഴുവനും ജലസമൃദ്ധമായ കരമാനയാറിന് ധാരാളം തോടുകളും കൈവഴികളും ഉണ്ടായിരുന്നു . ഇപ്പോഴത്തെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടുതാഴെ ജലസമൃദ്ധമായ ഒരു ചിറ ഉണ്ടായിരുന്നു. ആ ചിറയിലെ ജല കൈതോടുകളിലൂടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്നു. പിൽക്കാലത്തു ഈ ചിറ മണ്ണിട്ട് നികത്തപ്പെട്ടു. ചിറ അപ്രത്യക്ഷമായെങ്കിലും ഈ സ്ഥലം ഇന്ന് ചിറയിൽ റോഡ് എന്നാണ് അറിയാളപ്പെടുന്നത്.
കുലശേഖരം നാഴികക്കല്ല്
വട്ടിയൂർക്കാവ് - കുലശേഖരം റോഡിൽ വട്ടിയൂർക്കാവ് നിന്നും ഒരു മൈൽ അകലെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയുടെ എതിർ വശത്തായി ഒരു നാഴികക്കല്ല് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഇവിടം കുലശേഖരം നാഴികക്കല്ല് എന്ന പേരിൽ അറിയാളപ്പെടുന്നു.
കുലശേഖരം ആലിൻചുവട്
പണ്ടുകാലത്ത് എല്ലാ സാംസ്കാരിക ഒത്തുകൂടലുകളും നടന്നിരുന്നത് കുലശേഖരത്തെ വലിയ ആലിന്റ ചുവട്ടിൽ ആയിരുന്നു. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരുന്നു. ഈ പ്രദേശത്തെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇവിടെയാണ് നടത്തിയിരുന്നത്. ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന പള്ളിവേട്ട ഇന്നും ഇവിടെയാണ് നടത്താറുള്ളത്. ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി പിരിച്ച മിച്ചം വന്ന തുക ഉപയോഗിച്ച് പ്രാദേശിക കമ്മിറ്റിയുടെ സഹായത്തോടെയാണ് ഇന്ന് കാണുന്ന ആൽത്തറ പണിതത്. കുലശേഖരം സ്കൂളിന്റെ പഠനോത്സവത്തിനും ഇവിടം വേദിയാകാറുണ്ട്.