"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' എന്റെ വിദ്യാലയം .... ഒരോർമ്മക്കുറിപ്പ് രാജീവ് പി കെ പത്ത് സി 1976-77 ബാച്ച് ഞാൻ ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ട് ജൂണിലാണ് പള്ളുരുത്തി എസ് ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                            എന്റെ വിദ്യാലയം .... ഒരോർമ്മക്കുറിപ്പ്
എന്റെ വിദ്യാലയം .... ഒരോർമ്മക്കുറിപ്പ്

രാജീവ് പി കെ പത്ത് സി
രാജീവ് പി കെ പത്ത് സി
വരി 9: വരി 9:
എന്റെ വിദ്യാലയത്തെപറ്റി ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സ്കൂളിന്റെ വിശാലമായ മൈതാനമാണ്.പിന്നെ അമ്പലവും ഉത്സവവും ആനകളും സുഹൃത്തുക്കളും  അധ്യാപകരും അങ്ങനെ അങ്ങനെ....പറയാനാണെങ്കിൽ ഒത്തിരിയുണ്ട്.

ആദ്യം ഞാൻ എന്റെ അധ്യാപകരെപറ്റി പറയാം.ആദ്യം ഓർമ്മവരുന്നത് മൂന്നാം ക്ലാസിൽ പഠിപ്പിച്ച പ്രഭ ടീച്ചറെയാണ്.വെളുത്ത് സുന്ദരിയായ പ്രഭ ടീച്ചർ എതോ അസുഖം ബാധിച്ച് ദീർഘനാൾ അവധിയിലായിരുന്നു.ക്ലാസിലെ കുട്ടികളെയെല്ലാം ടീച്ചറിന്റെ അഭാവത്തിൽ പല പല ക്ലാസുകളിലാക്കി.അങ്ങനെ ഒരു ദിവസം ടീച്ചർ വീട്ടിലെത്തിയതറി‍ഞ്ഞ് ഞാനുൾപ്പെടെയുള്ള ക്ലാസിലെ കുട്ടികൾ ടീച്ചറെ കാണാൻ ഒ.കെ വില്ല എന്ന ടീച്ചറിന്റെ വീട്ടിലെത്തി.ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ ആദ്യം ചോദിച്ചത് "നിങ്ങൾ എന്നെകാണാൻ വന്നതാണോ?" ടീച്ചറിന്റെ സന്തോഷവും അത്ഭുതവും ചേർന്ന ആ മുഖഭാവം ഇന്നും എന്റെ മനസ്സിലുണ്ട്.എന്നെ നോക്കി ടീച്ചർ പറഞ്ഞു "വെയിലുകൊണ്ട് മുഖമൊക്കെ കരുവാളിച്ചല്ലോ"
ആദ്യം ഞാൻ എന്റെ അധ്യാപകരെപറ്റി പറയാം.ആദ്യം ഓർമ്മവരുന്നത് മൂന്നാം ക്ലാസിൽ പഠിപ്പിച്ച പ്രഭ ടീച്ചറെയാണ്.വെളുത്ത് സുന്ദരിയായ പ്രഭ ടീച്ചർ എതോ അസുഖം ബാധിച്ച് ദീർഘനാൾ അവധിയിലായിരുന്നു.ക്ലാസിലെ കുട്ടികളെയെല്ലാം ടീച്ചറിന്റെ അഭാവത്തിൽ പല പല ക്ലാസുകളിലാക്കി.അങ്ങനെ ഒരു ദിവസം ടീച്ചർ വീട്ടിലെത്തിയതറി‍ഞ്ഞ് ഞാനുൾപ്പെടെയുള്ള ക്ലാസിലെ കുട്ടികൾ ടീച്ചറെ കാണാൻ ഒ.കെ വില്ല എന്ന ടീച്ചറിന്റെ വീട്ടിലെത്തി.ഞങ്ങളെ കണ്ടപ്പോൾ ടീച്ചർ ആദ്യം ചോദിച്ചത് "നിങ്ങൾ എന്നെകാണാൻ വന്നതാണോ?" ടീച്ചറിന്റെ സന്തോഷവും അത്ഭുതവും ചേർന്ന ആ മുഖഭാവം ഇന്നും എന്റെ മനസ്സിലുണ്ട്.എന്നെ നോക്കി ടീച്ചർ പറഞ്ഞു "വെയിലുകൊണ്ട് മുഖമൊക്കെ കരുവാളിച്ചല്ലോ.." ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും കുടിക്കാൻ മധുരമുള്ള വെള്ളവും കഴിക്കാൻ തടിച്ച ബിസ്‍ക്കറ്റും തന്നു.
 
നാലാം ക്ലാസിൽ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.എന്റെ പേര് ഇംഗ്ലീഷിൽ RAJEEV എന്ന് എഴുതാൻ പഠിപ്പിച്ചത് ഗൗരി ടീച്ചറാണ്.ആ അധ്യയനവർഷത്തിനു ശേഷം ഞാൻ ഗൗരി ടീച്ചറെ കണ്ടിട്ടില്ല.
 
അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ കുമ്പളത്തുനിന്നും വന്നിരുന്ന പ്രേമ ടീച്ചർ ആയിരുന്നു.ടീച്ചറും ഞാനും മിക്കവാറും ഒരേ ബസിലാണ് വന്നിരുന്നത്.അഞ്ചാംക്ലാസിലാണ് ഓരോ വിഷയത്തിനും വേറെ വേറെ അധ്യാപകർ ക്ലാസ് എടുക്കാൻ തുടങ്ങിയത്.
 
ആറാം ക്ലാസിലെ ക്ലാസ് ടീച്ചർ തോപ്പുംപടിയിൽ നിന്നും വന്നിരുന്ന സരസ്വതി ടീച്ചറായിരുന്നു.ടീച്ചർ സോഷ്യൽ സയൻസ് ആയിരുന്നു പഠിപ്പിച്ചിരുന്നത്.ആ വർഷം സ്‍കൂളിൽ ഒരു എക്സിബിഷൻ നടത്തിയിരുന്നു.അതിനോടനുബന്ധിച്ച് ഞങ്ങളുടെ ക്ലാസിൽ ഇന്ത്യയുടെ ഒരു ത്രീഡി ഭൂപടം വരച്ചുണ്ടാക്കി.ഗ്രൗണ്ടിൽ നിന്ന് മണ്ണുകൊണ്ടുവന്ന് ക്ലാസിൽ ഒരു തിട്ടപോലെയാക്കി അതിനു മുകളിൽ ടീച്ചർ എന്നോട് ഇന്ത്യയുടെ ഒരു ഔട്ട്‍ലൈൻ വരക്കാൻ പറഞ്ഞു.വലിയ പടമായിരുന്നു അത്.അതിൽ എല്ലാസംസ്ഥാനങ്ങളും വരച്ച് ചേർത്ത് കളർപൊടികൾ വച്ച് നിറം നൽകി.ആ ചിത്രത്തിന് സമ്മാനം കിട്ടിയത് ഇന്നും ഓർമ്മയിൽ നിൽക്കുന്ന സംഭവമാണ്.
 
കണക്ക് പഠിപ്പിച്ചിരുന്നത് ഉർവ്വശി ടീച്ചറായിരുന്നു.മലയാളം പഠിപ്പിച്ചിരുന്ന മാഷിന്റെ പേര് ഓർമ്മ വരുന്നില്ല.നന്നായി കവിത ചൊല്ലുമായിരുന്നു.കുമാരനാശാന്റെ ആരാധകനായിരുന്നു അദ്ദേഹം.കോളേജിലൊക്കെ ചെന്നപ്പോൾ കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ കവിതകൾ ചൊല്ലുന്നത് കേട്ടിട്ടുണ്ടെങ്കിലും ,ആദ്യമായി വളരെ മനോഹരമായി കവിത ചൊല്ലുന്നത് കേട്ടത് എന്റെ മലയാളം മാഷിൽനിന്നായിരുന്നു.
 
ഏഴാം ക്ലാസിലെ ടീച്ചർ സദാനന്ദൻ മാഷായിരുന്നു.മലയാളമായിരുന്നു വിഷയം.അദ്ദേഹത്തിന്റെ നെറ്റിയിൽ ഒരു കറുത്ത പാടുണ്ടായിരുന്നത് നിത്യവും അമ്പലപടിയിൽ കുമ്പിട്ട് നെറ്റി മുട്ടിച്ച് നമസ്കരിക്കുന്നതുകൊണ്ടാണെന്നത് മറ്റ് കുട്ടികളിൽനിന്ന് പറഞ്ഞ് കേട്ട അറിവാണ്.അദ്ദേഹം ദേവി ക്ഷേത്രത്തിൽ ഉടുക്കുകൊട്ടി ദേവി കീർത്തനങ്ങൾ ആലപിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
 
പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും  എന്റെ ഓർമ്മയിലുണ്ട്.

18:09, 30 മേയ് 2024-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം .... ഒരോർമ്മക്കുറിപ്പ്

രാജീവ് പി കെ പത്ത് സി

1976-77 ബാച്ച്

ഞാൻ ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ട് ജൂണിലാണ് പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസിൽ മൂന്നാം ക്ലാസിൽ ചേർന്നത്.ഇപ്പോഴും ഓർക്കുന്നു,അഡ്‍മിഷനുവേണ്ടി അച്ഛൻ തലേ ദിവസം വന്ന് രാത്രിമുഴുവൻ ക്യുവിൽ നിന്ന് പിറ്റേദിവസം അഡ്‍മിഷൻ വാങ്ങിയത്.