"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
പ്രമാണം:44228manager.jpg|230px|'''ഫാ. ജോസഫ് അനിൽ ''' (മാനേജർ)
പ്രമാണം:44228manager.jpg|230px|'''ഫാ. ജോസഫ് അനിൽ ''' (മാനേജർ)
പ്രമാണം:44228local manager.jpg|'''ഫാ. വിക്ടർ എവിരിസ്റ്റസ്''' (ലോക്കൽ മാനേജർ)
പ്രമാണം:44228local manager.jpg|'''ഫാ. വിക്ടർ എവിരിസ്റ്റസ്''' (ലോക്കൽ മാനേജർ)
പ്രമാണം:44228hm202223.jpg|'''ഭക്തവത്സലൻ''' (ഹെഡ്മാസ്റ്റർ)
പ്രമാണം:44228-2024hm.jpg|'''ശ്രീ.ജയകുമാർ''' (ഹെഡ്മാസ്റ്റർ)
പ്രമാണം:44228pta president.jpg|'''ഹാദി.എൻ''' <br/>(പി ടി എ പ്രസിഡണ്ട്)
പ്രമാണം:44228-2024pta president1.jpg|'''വിനോദ് സുശീലൻ''' <br/>(പി ടി എ പ്രസിഡണ്ട്)
</gallery></center>
</gallery></center>

15:58, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡായ ആർ.സി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു. ദേശസ്നേഹികൾക്ക് ജന്മം നൽകിയ കൈത്തറിയുടെ നാടെന്ന് വിശേഷിപ്പിക്കുന്ന ബാലരാമപുരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി ഈ വിദ്യാലയം ഉയർന്നുനിൽക്കുന്നു. സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയങ്കണത്തിൽ നാടിൻ്റെ വിളക്കായി തെളിയുന്ന ഈ സ്കൂൾ 1910-ൽ സ്ഥാപിതമായി. ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന ഒരു മാതൃകാ വിദ്യാലയമാണിത്. ഈ പ്രദേശത്തിൻ്റെ സമഗ്ര വികസന ലക്ഷ്യം മുൻനിർത്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഉദ്ദേശ്യലക്ഷൃം പോലെ തന്നെ ഈ സ്കൂൾ ഈ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് ഒരു നാഴികക്കല്ലായി മാറി. ഈ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.കേശവൻ അവർകളും, പ്രഥമ വിദ്യാർത്ഥി അമൃതമ്മയുമാണ്.

സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്കളും, പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. മലയാളവും, ഇംഗ്ലീഷും ഈ സ്കൂളിലെ പഠനമാധ്യമമാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ പ്രവേശിക്കാവുന്നതാണ്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂളിൽ ഹെഡ് മാസ്റ്റർ സേവനം ചെയ്യുന്ന ഓഫീസ് റൂമിന് പുറമെ അധ്യാപകർക്ക് പ്രത്യേക മുറിയുമുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതാണ്. എല്ലാ ക്ലാസ്മുറികളും ഹൈടെക് ആണ്. സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്. കുട്ടികൾക്ക് ശുദ്ധമായ ജലം കുടിക്കുന്നതിന് വാട്ടർ പ്യൂരിഫയർ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൽ ആവശ്യത്തിന് ടോയ്‌ലറ്റും, വിശാലമായ കളിസ്ഥലവുമുണ്ട്. 2000 ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയുമുണ്ട്. വികലാംഗരായ കുട്ടികൾക്ക് ക്ലാസ് മുറികളിലേക്ക് പ്രവേശിക്കാൻ സ്‌കൂളിന് റാമ്പ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ എയ്ഡഡ് ലേണിംഗ് ലാബ് ഉണ്ട്. സ്‌കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് വിളമ്പുന്നു. രാവിലെ ഒമ്പതര മുതൽ 3:30 വരെയാണ് ക്ലാസുകൾ. 1918-ൽ ഷെഡ്ഡിൽ ആരംഭിച്ച ക്ലാസുകൾ 1994-ൽ കോൺക്രീറ്റ് കെട്ടിടത്തിലേക്കും, 2005-ൽ ചില ക്ലാസുകൾ ഓല മാറ്റി ഷീറ്റിട്ട ക്ലാസ് മുറികളിലേക്കും മാറ്റി. 2000 ൽ അന്നത്തെ പി.ടി.എ ഇടപെട്ട് പ്രീ പ്രൈമറി ക്‌ളാസ്സുകൾ ആരംഭിച്ചു.

പ്രീ പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്. വിദ്യാലയത്തിലെ മാലിന്യ സംസ്കരണത്തിന് ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേക വേർതിരിക്കുന്നതിനുള്ള സൗകര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠനത്തിൽ പ്രതിബദ്ധതയുള്ള പരിചയസമ്പന്നരായ അധ്യാപകർ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നു. കായികക്ഷമത നേടുന്നതിനുള്ള സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ ഉണ്ട്. വിദ്യാർത്ഥികൾക്കിടയിൽ പഠനവും ആസ്വാദനവും സുഗമമാക്കുന്നതിന് വിവിധ ഇൻഡോർ, ഔട്ട്ഡോർ ഗെയിമുകളും പ്രവർത്തനങ്ങളുമുണ്ട്. സൗജന്യ സ്കൂൾ യൂണിഫോമും പാഠപുസ്തകങ്ങളുംനൽകുന്നു. സ്കൂൾ കമ്മ്യൂണിറ്റിയിൽ സജീവമായി പങ്കെടുക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ വളർച്ചയ്ക്കും വികാസത്തിനും അനുകൂലമായ അന്തരീക്ഷം വളർത്തുന്നു.

182 വിദ്യാർത്ഥികളും 7 അധ്യാപകരും, പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും, ഒരു ആയയും ഉണ്ട്. ശ്രീ.ഭക്തവത്സലൻ സാറിൻ്റെ നേതൃത്വത്തിൽ ശക്തമായ പിടിഎ കമ്മറ്റിയും ഈ സ്കൂളിൻറെ വിജയത്തിളക്കത്തിന് പ്രേരക ശക്തിയായി നിലനിൽക്കുന്നു. പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം കലാ-കായിക മത്സരങ്ങളും, വിവിധ ദിനാഘോഷങ്ങളും നടത്തി കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നു. കൂടാതെ ഈ വർഷം "കിഡ്സ് എഫ് എം റേഡിയോ" പുതുമ പുലർത്തുന്ന ഒരു പാഠ്യേതര പ്രവർത്തനമാണ്. സ്വന്തം സൃഷ്ടികൾ അധ്യാപകരുടെയും, കൂട്ടുകാരുടെയും മുന്നിൽ അവതരിപ്പിക്കാനും, അവതരണഭയം മാറ്റി എടുക്കുന്നതിനും നേതൃത്വഗുണം വളർത്തുന്നതിനും കിഡ്സ്ഫ്.എം റേഡിയോ സഹായിക്കുന്നു. ഓണം, ക്രിസ്തുമസ് റംസാൻ ആഘോഷങ്ങളും വിവിധ മത്സരങ്ങളോടൊപ്പം ആഘോഷിക്കുന്നു. വിവിധ ക്ലബ്ബുകൾ ഇവിടെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് പ്രവർത്തിക്കുന്നു. കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നല്ലൊരു കൃഷിത്തോട്ടം സ്കൂളിൽ പരിപാലിക്കുന്നുണ്ട്. ഒപ്പം നല്ലൊരു പൂന്തോട്ടവും ഉണ്ട്.

സബ്ജില്ലാതല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൂടാതെ സബ്ജില്ലാതല അറബിക് കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ഒന്നാം സ്ഥാനം, സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി. എല്ലാ വിദ്യാർത്ഥികളെയും പഠന മികവിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പഠന പ്രയാസം അനുഭവിക്കുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠന അനുഭവങ്ങൾ നൽകുന്ന ശ്രദ്ധ, മധുരം മലയാളം, ഗണിതം മധുരം എന്നിവ നൽകിവരുന്നു. വായനയുടെ അഗാധതയിലേക്ക് നയിക്കുന്ന ലൈബ്രറി, വിജ്ഞാനം വിരൽത്തുമ്പിൽ യാഥാർത്ഥ്യം ആക്കുന്ന സ്മാർട്ട് ക്ലാസ് റൂം, ശാസ്ത്ര കൗതുകത്തിന്റെ ചെപ്പു തുറന്നു സയൻസ് ലാബ്, ജന്മദിനത്തിൽ സ്കൂളിന് ഒരു പുസ്തകം സംഭാവന ചെയ്യുന്ന പുസ്തക ജന്മദിനം, മത്സരപരീക്ഷകളെ ലക്ഷ്യം വെച്ച് ജികെ ക്വിസ് തുടങ്ങിയവ സ്കൂളിൽ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.

സാരഥികൾ