"സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
സി വി എൻ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ചാത്തല്ലൂർ പഴയകാലത്ത് ചാത്തല്ലൂർ മാത്രമായിരുന്നു. പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും പ്രദേശവാസികളും മതസ്ഥാപനങ്ങളും വളരുകയും ചെയ്തപ്പോൾ കിഴക്കേ ചാത്തല്ലൂർ പടിഞ്ഞാറെ ചാത്തല്ലൂർ പിറവി കൊണ്ടു. രണ്ടു ചാത്തല്ലൂരിനും ഇടക്കുള്ള ചെറുതല്ലാത്ത ഒരു തോട് ആണ് അതിർത്തി.

[[പ്രമാണം:Chekkunnumala.jpeg|thumb|ചെക്കുന്ന മല]]
[[പ്രമാണം:Chekkunnumala.jpeg|thumb|ചെക്കുന്ന മല]]
  ചാത്തല്ലൂരിന്റെ സ്ഥലനാമ ചരിത്രത്തെ കുറിച്ച് ഒന്നിലധികം കഥകളും വാഗ്പ്രചാരണങ്ങളും നിലവിലുണ്ട്. നെൽകൃഷി ആയിരുന്നു പഴയകാലത്തെ പ്രധാന ഉപജീവനമാർഗ്ഗം. ആ പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച് നെല്ലൂരാണ് പിന്നീട് ചാത്തല്ലൂർ എന്ന് ഒരു അഭിപ്രായം. പ്രാചീനകാലം മുതൽ ശാസ്താവിന്റെ അമ്പലം ഉണ്ടായിരുന്നു എന്നും ശാസ്താവൂരാണ് ചാത്തല്ലൂർ ആയതെന്ന് മറ്റൊരു മതം. തല ഉയർത്തി നിൽക്കുന്ന ചെക്കുന്ന മലയുടെ താഴ്വാരത്തിലാണ് ചാത്തല്ലൂർ പ്രദേശം തന്നെ. അങ്ങനെ ചെക്കുന്നിന്റെ താഴ്വാരത്തെ നെല്ലൂര് പിന്നീട് ചാത്തല്ലൂരായി എന്നും അഭിപ്രായമുണ്ട്.
  ചാത്തല്ലൂരിന്റെ സ്ഥലനാമ ചരിത്രത്തെ കുറിച്ച് ഒന്നിലധികം കഥകളും വാഗ്പ്രചാരണങ്ങളും നിലവിലുണ്ട്. നെൽകൃഷി ആയിരുന്നു പഴയകാലത്തെ പ്രധാന ഉപജീവനമാർഗ്ഗം. ആ പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച് നെല്ലൂരാണ് പിന്നീട് ചാത്തല്ലൂർ എന്ന് ഒരു അഭിപ്രായം. പ്രാചീനകാലം മുതൽ ശാസ്താവിന്റെ അമ്പലം ഉണ്ടായിരുന്നു എന്നും ശാസ്താവൂരാണ് ചാത്തല്ലൂർ ആയതെന്ന് മറ്റൊരു മതം. തല ഉയർത്തി നിൽക്കുന്ന ചെക്കുന്ന മലയുടെ താഴ്വാരത്തിലാണ് ചാത്തല്ലൂർ പ്രദേശം തന്നെ. അങ്ങനെ ചെക്കുന്നിന്റെ താഴ്വാരത്തെ നെല്ലൂര് പിന്നീട് ചാത്തല്ലൂരായി എന്നും അഭിപ്രായമുണ്ട്.[[പ്രമാണം:വലിയ പാടം.jpeg|thump|വലിയ പാടം]]
നിലമ്പൂർ കോവിലകം വക സ്വത്തുക്കളായിരുന്നു ചാത്തല്ലൂരും സമീപപ്രദേശങ്ങളും. ആ പഴയകാലത്തെ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചായിരുന്നു ജീവിതം കരുപിടിച്ചിരുന്നത്.പാലക്കൽ ബ്രാഹ്മണ കുടുംബത്തിന്റെ കുടുംബ പ്രേതം പഴമയുടെ പ്രൗഡി വിളിച്ചോതിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. പഴയകാല കൊത്തുപണികളും ക്ഷേത്ര ഗണിത ഭാഷകളും കല്ലിൽ കൊത്തി വച്ചിരിക്കുന്നത് കാണാം.

പ്രദേശത്തെ അക്ഷരങ്ങളുടെ പൊൻവെളിച്ചം പകർന്നു നൽകിയിരുന്ന മുൻകാലത്തെ എ എം എൽ പി സ്കൂൾ ഇന്ന് സി വി എൻ എം എ എം എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. വിദ്യാലയം സ്ഥാപിച്ച മൗലവിയിൽ നിന്ന് പോക്കർ കുട്ടി മാസ്റ്റർ അവരിൽ നിന്ന് വേലായുധൻ മാസ്റ്ററിലേക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. മേൽപ്പറഞ്ഞവർ സ്കൂളിൻറെ പ്രധാന അധ്യാപകരും കൂടിയായിരുന്നു. കൂടാതെ ശശിധരൻ മാസ്റ്റർ ശ്രീമതി രാജലക്ഷ്മി ടീച്ചർ പി എം സണ്ണി മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി ജോലി ചെയ്തു. വേലായുധൻ മാസ്റ്ററുടെ മകൻ സി വി മനോജ് കുമാർ മാസ്റ്റർ ഇപ്പോൾ പ്രധാന അധ്യാപക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു.  

16:57, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് എടവണ്ണ പഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സി വി എൻ എം എ എം എൽ പി സ്കൂൾ നിലകൊള്ളുന്നത്. സി വി എൻ എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ ചാത്തല്ലൂർ പഴയകാലത്ത് ചാത്തല്ലൂർ മാത്രമായിരുന്നു. പിന്നീട് ജനസംഖ്യ വർദ്ധിക്കുകയും പ്രദേശവാസികളും മതസ്ഥാപനങ്ങളും വളരുകയും ചെയ്തപ്പോൾ കിഴക്കേ ചാത്തല്ലൂർ പടിഞ്ഞാറെ ചാത്തല്ലൂർ പിറവി കൊണ്ടു. രണ്ടു ചാത്തല്ലൂരിനും ഇടക്കുള്ള ചെറുതല്ലാത്ത ഒരു തോട് ആണ് അതിർത്തി.

ചെക്കുന്ന മല
ചാത്തല്ലൂരിന്റെ സ്ഥലനാമ ചരിത്രത്തെ കുറിച്ച് ഒന്നിലധികം കഥകളും വാഗ്പ്രചാരണങ്ങളും നിലവിലുണ്ട്. നെൽകൃഷി ആയിരുന്നു പഴയകാലത്തെ പ്രധാന ഉപജീവനമാർഗ്ഗം. ആ പ്രകൃതിയിൽ നിന്ന് ഉത്ഭവിച്ച് നെല്ലൂരാണ് പിന്നീട് ചാത്തല്ലൂർ എന്ന് ഒരു അഭിപ്രായം. പ്രാചീനകാലം മുതൽ ശാസ്താവിന്റെ അമ്പലം ഉണ്ടായിരുന്നു എന്നും ശാസ്താവൂരാണ് ചാത്തല്ലൂർ ആയതെന്ന് മറ്റൊരു മതം. തല ഉയർത്തി നിൽക്കുന്ന ചെക്കുന്ന മലയുടെ താഴ്വാരത്തിലാണ് ചാത്തല്ലൂർ പ്രദേശം തന്നെ. അങ്ങനെ ചെക്കുന്നിന്റെ താഴ്വാരത്തെ നെല്ലൂര് പിന്നീട് ചാത്തല്ലൂരായി എന്നും അഭിപ്രായമുണ്ട്.വലിയ പാടം

നിലമ്പൂർ കോവിലകം വക സ്വത്തുക്കളായിരുന്നു ചാത്തല്ലൂരും സമീപപ്രദേശങ്ങളും. ആ പഴയകാലത്തെ എല്ലാവരും തന്നെ കൃഷിയെ ആശ്രയിച്ചായിരുന്നു ജീവിതം കരുപിടിച്ചിരുന്നത്.പാലക്കൽ ബ്രാഹ്മണ കുടുംബത്തിന്റെ കുടുംബ പ്രേതം പഴമയുടെ പ്രൗഡി വിളിച്ചോതിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. പഴയകാല കൊത്തുപണികളും ക്ഷേത്ര ഗണിത ഭാഷകളും കല്ലിൽ കൊത്തി വച്ചിരിക്കുന്നത് കാണാം. പ്രദേശത്തെ അക്ഷരങ്ങളുടെ പൊൻവെളിച്ചം പകർന്നു നൽകിയിരുന്ന മുൻകാലത്തെ എ എം എൽ പി സ്കൂൾ ഇന്ന് സി വി എൻ എം എ എം എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. വിദ്യാലയം സ്ഥാപിച്ച മൗലവിയിൽ നിന്ന് പോക്കർ കുട്ടി മാസ്റ്റർ അവരിൽ നിന്ന് വേലായുധൻ മാസ്റ്ററിലേക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ടു. മേൽപ്പറഞ്ഞവർ സ്കൂളിൻറെ പ്രധാന അധ്യാപകരും കൂടിയായിരുന്നു. കൂടാതെ ശശിധരൻ മാസ്റ്റർ ശ്രീമതി രാജലക്ഷ്മി ടീച്ചർ പി എം സണ്ണി മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി ജോലി ചെയ്തു. വേലായുധൻ മാസ്റ്ററുടെ മകൻ സി വി മനോജ് കുമാർ മാസ്റ്റർ ഇപ്പോൾ പ്രധാന അധ്യാപക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. പ്രശസ്ത രാഷ്ട്രീയ പ്രവർത്തകൻ സി ഹാജിയുടെ മകനും ഇപ്പോൾ 2024 എംഎൽഎയും ആയ പി കെ ബഷീർ സാഹിബ് തൻറെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് പടിഞ്ഞാറെ ചാത്തല്ലൂരിലെ ഒന്നാം വാർഡ് മെമ്പർ ആയിട്ടായിരുന്നു. മത സാമൂഹിക ഘടനകളിൽ കെട്ടുറപ്പോടെ ഒറ്റക്കെട്ടായി നിലനിന്നവരാണ് ചാത്തല്ലൂർ കാർ. ഹിന്ദു മുസ്ലിം മതവിശ്വാസികളാണ് 99% ആളുകളും യാതൊരു വേർതിരിവും ഇല്ലാതെ മനസ്സുകൾ കോർത്തു വെച്ച് നിറഞ്ഞ സാഹോദര്യം ഇവിടെ സഹവർത്തിത്വം തീർക്കുന്നു. കലയോടും സാഹിത്യത്തോടും എന്നും അഭിരുചി പുലർത്തിയിട്ടുള്ളവരാണ് ഈ നാട്ടുകാർ .നെൽകൃഷി വ്യാപകമായ കാലത്തെ പാടിയിരുന്ന ഞാറ്റുപാട്ടുകളുടെ അവസാന താളക്കാർ ഇന്നും നാട്ടിലുണ്ട്. മാത്രമല്ല കോൽക്കളി ഒരു അനുഷ്ഠാന കല പോലെ കൊണ്ടാടുന്ന ഒരു കൂട്ടർ ഇവിടെ വേറെയുണ്ട് ആശാന്മാർ മരത്തിൽ കൊത്തുപണി തീർക്കുന്ന നല്ല കലാവിരുത് ആശാരിമാർ ഒക്കെ ചാത്തല്ലൂരിന്റെ ഹൃദയത്തിൽ അന്നും ഇന്നും ഉണ്ട്. ആദിവാസികളുടേത് മാത്രമായ ചില ഗാനങ്ങളും ചാത്തല്ലൂരിൽ സ്വന്തം. പടിഞ്ഞാറെ ചാത്തല്ലൂരിന്റെ അറ്റത്ത് സ്ഥിതിചെയ്യുന്ന ദേവതു പാറ പ്രാചീന സംസ്കൃതികളുടെ ശേഷിപ്പുകൾ പേറുന്ന ഒരു ഓർമ്മയിടമാണ്.പ്രാചീനകാലത്ത് നിർമ്മിക്കപ്പെട്ടിരുന്ന ശില്പങ്ങൾ കൊത്തുപണികൾ ചെയ്ത കരിങ്കല്ലുകൾ ചിലതരം മൂർത്തികൾ ഒക്കെ ദേവതു പാറയിൽ കാണാം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചരിത്ര ഗവേഷണ പഠനത്തിൽ കുംഭാരരുടെ ആരാധന പ്രദേശമായിരുന്നു ദേവതു പാറ എന്ന നിഗമനം ഉണ്ട്. എന്തൊക്കെയായാലും പ്രാചീനതയുടെ നിഗൂഢതകൾ എല്ലാം തുറന്നു കാണിക്കാതെ നാഗരികതയെ ആഴത്തിൽ പുൽക്കാതെ ഗ്രാമത്തിൻറെ എല്ലാ വിശുദ്ധയും ഞൊറിഞ്ഞടുത്ത ചാത്തല്ലൂർ കാലത്തിനൊപ്പം കുതിച്ചു കൊണ്ടിരിക്കുന്നു.