"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
2018 മുതൽ എല്ലാ ഹയർസെക്കൻഡറി - ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 16 ക്ലാസ് മുറികളുമായി ആകെ 20 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.
[[പ്രമാണം:44050 24 2 7 40.jpg|thumb|350px||]]
===കമ്പ്യൂട്ടർ ലാബ്===
===കമ്പ്യൂട്ടർ ലാബ്===
[[പ്രമാണം:44050_2022_3.JPG|thumb|350px||ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്‍‍]]
[[പ്രമാണം:44050_2022_3.JPG|thumb|350px||ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്‍‍]]
വരി 50: വരി 52:
===കെട്ടിടങ്ങൾ===
===കെട്ടിടങ്ങൾ===
'''പമ്പ ബ്ലോക്ക്.'''
'''പമ്പ ബ്ലോക്ക്.'''
16:01, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.
ഹൈടെക് ക്ലാസ് മുറികൾ
2018 മുതൽ എല്ലാ ഹയർസെക്കൻഡറി - ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 16 ക്ലാസ് മുറികളുമായി ആകെ 20 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.
കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്‍‍
സ്കൂളിലെ മൂന്നു കമ്പ്യൂട്ടർ ലാബുകളിൽ രണ്ടു കമ്പ്യൂട്ടർ ലാബും 'പമ്പ' ബ്ലോക്കിലാണ്. ഇതിൽ ഒരെണ്ണം ഹൈസ്കൂളിന്റേതും ഒരെണ്ണം പ്രൈമറിയുടേതുമാണ്. ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ്. മൂന്ന് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. മൂന്ന് ലാബുകളിലും ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് കമ്പ്യൂട്ടർ ലാബുകളിൽ പ്രിൻറർ സൗകര്യവുമുണ്ട്.
ലൈബ്രറി
പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല കിഫ്ബി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്.
സയൻസ് ലാബ്
ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് കിഫ്ബി ബ്ലോക്കിലും ബാക്കി രണ്ടെണ്ണം യമുന ബ്ലോക്കിലുമാണ് പ്രവർത്തിച്ചുവരുന്നത്.
സി സി ക്യാമറകൾ
2016 ൽ സ്കൂൾ പരിസരത്ത് 27250 രൂപ ചെലവിൽ സി സി ക്യാമറകൾ സ്ഥാപിച്ചു. 5 ക്യാമറകളും പ്രിൻസിപ്പലിനെ മുറിയിൽ ഘടിപ്പിച്ച കൺട്രോൾ സിസ്റ്റവും ഇവയിലുൾപ്പെടുന്നു.
കളിസ്ഥലം
അത്ര വിശാലമല്ലാത്ത ഒരു കളിസ്ഥലം സ്കൂളിനുണ്ട്. അതിനു ചുറ്റുമായിട്ടാണ് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്.
പൂന്തോട്ടം
സ്ഥലപരിമിതിയുണ്ടെങ്കിൽക്കൂടി നല്ലൊരു പൂന്തോട്ടം സ്കൂളിലുണ്ട്. സ്കൂൾ മുഴുവനും ഒരു പൂന്തോട്ടമാണ്.
അക്വേറിയം
സ്കൂൾ അക്വേറിയം
കുട്ടികൾക്ക് ആനന്ദകരമാകാൻ ഓഫീസിനു മുന്നിലായി മൂന്ന് ടാങ്കുകളിലായി അലങ്കാര മത്സ്യങ്ങൾ വളർത്തുന്നുണ്ട്.
ടോയ്‌ലറ്റുകൾ
വിവിധ സ്ഥലങ്ങളിലായി 30 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.
ജലവിതരണം
പൊതു ടാപ്പ‍ുകൾ
സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി പെരിയാർ ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി ഗംഗ ബ്ലോക്കിലും, അപ്പർ പ്രൈമറി ക്ലാസുകൾക്കായി കിഫ്ബി ബ്ലോക്കിലും, ഹൈസ്കൂൾ ക്ലാസ്സുകൾക്കായി യമുനബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി നിള ബ്ലോക്കിലും ടാപ്പുകളുണ്ട്. ഇതു കൂടാതെ ഗ്രൗണ്ടിൽ ഗംഗ ബ്ലോക്കിനു മുന്നിലായി പൊതുടാപ്പുകളുണ്ട്
മഴവെള്ള സംഭരണി
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്. ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി.
കെട്ടിടങ്ങൾ
പമ്പ ബ്ലോക്ക്.
സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, സി ഡബ്ലിയു എസ് എൻ ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു. ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്. യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 4.8 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തത് 2016ലാണ്.
നിള ബ്ലോക്ക്
സ്കൂളിലെ മറ്റൊരു പ്രധാന കെട്ടിടമാണ് നീള. ഈ ഇരുനില കെട്ടിടത്തിലാണ് ഹയർസെക്കൻഡറി ക്ലാസ്സുകൾ പ്രവർത്തിക്കുന്നത്. സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട്
യമുന ബ്ലോക്ക്
യമുന ബ്ലോക്കിൽ അഞ്ചാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യയന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.
പെരിയാർ ബ്ലോക്ക്
പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം, പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജ‍ൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്. സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗിച്ച് 2006-2007 അധ്യയന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. സ്കൂൾ ഗ്രൗണ്ടിന‍ു അട‍ുത്തായിട്ടാണ് പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.
ഗംഗ ബ്ലോക്ക്
സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ' .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബുമാണുള്ളത്.
കിഫ്ബി ബ്ലോക്ക്
മൂന്നു കോടി രൂപ ചെലവിൽ പൂർത്തിയായ കെട്ടിടത്തിൽ ആറാം ക്ലാസ്, ഏഴാം ക്ലാസ്, ഹയർ സെക്കന്ററി സയൻസ് ലാബ്, അടുക്കള, 'ഊട്ടുപുര എന്നിവ സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങൾ കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബസ്
അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു. 2015 ൽ പലവിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി. പല ഭാഗത്തു നിന്നും ഉണ്ടായ എതിർപ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.
കൂടുതൽ ബസുകൾ
• എന്നാൽ തൊട്ടടുത്ത വർഷം 2016 –ൽ കുട്ടികളുടെ വരവിൽ എണ്ണം വർദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു. എല്ലാവരുടെയും ശ്രമഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീ ശശി തരൂർ അവർകൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.
• 2016 –ൽ തന്നെ വീണ്ടും കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു. വീണ്ടും അധികാരികളെ സമീപിച്ചു. ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയ ശ്രീ റിച്ചാർഡ് ഹേ അവർകൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.
• 2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി. കുട്ടികളെ എത്തിക്കാൻ രണ്ടു ബസ്സ് മതിയാകാതെ വന്നു. സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വിൻസന്റ് അവർകളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി എം. എൽ. എ ഏർപ്പാടാക്കി.
• 2021-22 ൽ കോവിഡിനു ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോൾ പി ടി എ ഒരു ബസുകൂടി വാങ്ങി.
• 2022-23 അധ്യയനവർഷത്തിൽ അധ്യാപകർ പണം മുൻകൂർ നൽകി ഒരു ബസുകൂടി വാങ്ങി.
ഇപ്പോൾ സ്ക്കൂളിന് സ്വന്തമായി അഞ്ച് ബസുകൾ ഉണ്ട്.
ചിത്രശാല