"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ= | =ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ= | ||
[[പ്രമാണം:18017-ff2023-4.png|200px|thumb|left|സ്കൂൾതല പ്രവർത്തന പ്രചാരണ പോസ്റ്റർ ]] | [[പ്രമാണം:18017-ff2023-4.png|200px|thumb|left|സ്കൂൾതല പ്രവർത്തന പ്രചാരണ പോസ്റ്റർ ]] | ||
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom Fest 2023) എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ആഗസ്ത് 8 മുതൽ 11 വരെ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലും വിവിധ പരിപാടികൾ നടത്താൻ നിർദ്ദേശിക്കുകയുണ്ടായി. | |||
[[പ്രമാണം:18017-ff2023-2.jpg|400px|thumb|right|ഫ്രീഡം ഫെസ്റ്റ് 2023 - പ്രത്യേക സ്കൂൾ അംസംബ്ലി ]] | [[പ്രമാണം:18017-ff2023-2.jpg|400px|thumb|right|ഫ്രീഡം ഫെസ്റ്റ് 2023 - പ്രത്യേക സ്കൂൾ അംസംബ്ലി ]] | ||
ഐ.ടി കോർണർ, പോസ്റ്റർ നിർമാണം, പ്രത്യേക സ്കൂൾ അസംബ്ലി, വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുറമെ പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ വിക്കി സംബന്ധമായ ക്ലാസുകൾ എന്നിവയാണ് ഇരുമ്പുഴി സ്കൂളിൽ ഇത് സംബന്ധമായി നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ പ്രചാണത്തിനായി പോസ്റ്റർ നിർമിക്കുകയും സ്കൂൾ വാട്സാപ്പ് ഗ്രൂപിലൂടെ അത് പ്രചരിപ്പിക്കുയും ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഇവിടെ നൽകിയിട്ടുള്ളത്. | |||
=പ്രത്യേക സ്കൂൾ അംസംബ്ലി= | =പ്രത്യേക സ്കൂൾ അംസംബ്ലി= | ||
വരി 9: | വരി 11: | ||
= പോസ്റ്റർ നിർമാണ മത്സരം = | = പോസ്റ്റർ നിർമാണ മത്സരം = | ||
[[പ്രമാണം:18017-ff2023-1.jpg|400px|thumb| | [[പ്രമാണം:18017-ff2023-1.jpg|400px|thumb|left|ഫെസ്റ്റിനോടനുബന്ധിച്ചുള്ള പോസ്റ്റർ നിർമാണ മത്സരം ]] | ||
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആഗസ്ത് 12 മുതൽ 15 വരെ നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം 2023 പരിപാടിയുടെ പോസ്റ്ററുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിക്കുക എന്നതായിരുന്നു മത്സരം, മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ പരിപാടിയിൽ 23 പേർ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച | തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആഗസ്ത് 12 മുതൽ 15 വരെ നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം 2023 പരിപാടിയുടെ പോസ്റ്ററുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിക്കുക എന്നതായിരുന്നു മത്സരം, മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ പരിപാടിയിൽ 23 പേർ പങ്കെടുത്തു. | ||
ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച 8 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്തു. | |||
<gallery> | <gallery> |
21:44, 17 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ് സ്കൂൾതല പ്രവർത്തനങ്ങൾ
വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom Fest 2023) എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ആഗസ്ത് 8 മുതൽ 11 വരെ ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലും വിവിധ പരിപാടികൾ നടത്താൻ നിർദ്ദേശിക്കുകയുണ്ടായി.
ഐ.ടി കോർണർ, പോസ്റ്റർ നിർമാണം, പ്രത്യേക സ്കൂൾ അസംബ്ലി, വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുറമെ പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ വിക്കി സംബന്ധമായ ക്ലാസുകൾ എന്നിവയാണ് ഇരുമ്പുഴി സ്കൂളിൽ ഇത് സംബന്ധമായി നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ പ്രചാണത്തിനായി പോസ്റ്റർ നിർമിക്കുകയും സ്കൂൾ വാട്സാപ്പ് ഗ്രൂപിലൂടെ അത് പ്രചരിപ്പിക്കുയും ചെയ്തു. ഫ്രീഡം ഫെസ്റ്റ് 2023 നോടനുബന്ധച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ടാണ് ഇവിടെ നൽകിയിട്ടുള്ളത്.
പ്രത്യേക സ്കൂൾ അംസംബ്ലി
ഫ്രീഡം ഫെസ്റ്റ് 2023 ന്റെ സന്ദേശം മുഴുവൻ കുട്ടികളിലേക്കുമെത്തിക്കാൻ ഏറെ ഉപകരിച്ച പരിപാടിയാണ് പ്രത്യേക സ്കൂൾ അസംബ്ലി. ഹെഡ്മാസ്റ്റർ ശശികുമാർ ഫ്രീഡം ഫെസ്റ്റ് പരിപാടിയെക്കുറിച്ച് പരിചയപ്പെടുത്തി തുടർന്ന് ലിറ്റിൽകൈറ്റ്സ് ലീഡറും സ്കൂൾ പ്രധാനമന്ത്രിയുമായ നിഷ്മ സന്ദേശം വായിച്ചു കേൾപ്പിച്ചു. കൈറ്റ് മാസ്റ്റർ ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ നടത്തുന്ന പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.
പോസ്റ്റർ നിർമാണ മത്സരം
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് ആഗസ്ത് 12 മുതൽ 15 വരെ നടക്കുന്ന സ്വതന്ത്ര വിജ്ഞാനോത്സവം 2023 പരിപാടിയുടെ പോസ്റ്ററുകൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമിക്കുക എന്നതായിരുന്നു മത്സരം, മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയ പരിപാടിയിൽ 23 പേർ പങ്കെടുത്തു.
ഇങ്ക്സ്കേപ്പ്, ജിംബ് എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമിച്ച പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തി. ആഗസ്ത് പത്താം തിയ്യതി ഉച്ചക്ക് 2 മണിമുതൽ 4 മണിവരെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് മത്സരം നടന്നു. മികച്ച 8 പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്ലോഡ് ചെയ്തു.
ഐ.ടി. കോർണർ, ഡിജിറ്റൽ എക്സ്പോ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ആർഡിനോ ക്വിറ്റുും കമ്പ്യൂട്ടറും ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രവർത്തനങ്ങൾ വിദ്യാർഥിക്ക് വിജ്ഞാനവും കൗതുകവും പകർന്ന ശ്രദ്ധേയമായ പരിപാടിയായിരുന്നു. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, 3D Rycast Game, ഡാൻസിംഗ് എൽ.ഇ.ഡി, ഫ്ലപ്പി ക്യാറ്റ്, ഫയർ ഫൈറ്റർ റോബോട്ട് എന്നിവ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചു കൊടുത്തു. അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ആനിമേഷൻ സക്രാച്ച് പ്രോഗ്രാമിംഗ് ഗെയിം എന്നിവയും പ്രദർശിപ്പിച്ചു.