"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:


<font size=6>><center> കഥകൾ / ഓർമകൾ .</center></font size>
<font size=6>><center> കഥകൾ / ഓർമകൾ .</center></font size>
=='''എന്റെ യാത്രാവിവരണം '''==
<center><gallery>
15048-padma.jpg|'''പത്മശ്രീ പ്രദീപ്'''  '''(6 A  )‍‍'''
</gallery></center>
<font size=4>
സ്‌കൂളിൽ നിന്നും എറണാകുളത്തേക്ക് പഠനയാത്ര ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ വല്ലാത്ത സന്തോഷത്തിലായിരുന്നു ഞാൻ. യാത്രയെക്കുറിച്ച് വീട്ടിൽ പറഞ്ഞ് സമ്മതം വാങ്ങിയതാടെ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. ദിവസങ്ങൾ എണ്ണിയാണ് ഞാൻ  കാത്തിരുന്നത്. 2024 ഫെബ്രുവരി 19-ന് രാത്രി യാത്ര തുട‌ങ്ങി 22-ന് പുലർച്ചെ തിരിച്ചെത്തുന്നതായിരുന്നു ഞങ്ങളുടെ പഠനയാത്ര. ഹിൽ പാലസ് മ്യൂസിയം,  വല്ലാർപ്പാടം, മറൈൻ ഡ്രൈവ്, ലുലുമാൾ, വാട്ടർ മെട്രോ, മെട്രോ, ബോട്ടിംഗ്, വണ്ടർലാ ........ എന്നിങ്ങനെ എറണാകുളത്തെ പ്രധാന സ്ഥലങ്ങൾ ടൂറിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ പോകാനും കാണാനും ഉള്ള ആകാംക്ഷ എനിക്ക് അടക്കാൻ പറ്റിയിരുന്നില്ല. കൂട്ടുകാരുടെ ഒപ്പം രണ്ടു ദിവസം താമസിച്ചുകൊണ്ടുള്ള യാത്ര എന്ന  കാര്യവും എനിക്ക് പുതുമയുള്ളതായിരുന്നു.
അങ്ങിനെ ടൂർ പോകുന്ന ദിവസമെത്തി. അന്നത്തെ ദിവസം രാവിലെ എഴുന്നേൽക്കാനും സ്‌കൂളിൽ പോകാനും എനിക്ക് എന്നുമില്ലാത്ത സന്തോഷ‌മായിരുന്നു. വൈകുന്നേരം യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. രാത്രി അഛനും, അമ്മയും, അനിയത്തിയും എന്നെ സ്കൂ‌ളിൽ കൊണ്ടുവിട്ടു. ടൂറിൻ്റെ ചാർജുള്ള അധ്യാപകർ പറഞ്ഞതനുസരിച്ച് രാത്രി 7:30 -ന് എല്ലാവരും സ്‌കൂളിലെത്തി. ബിജോപോൾ , രഘു, നന്ദകുമാർ , സിജി , സന്ധ്യ , അനില  എന്നിവർക്കായിരുന്നു ഞങ്ങളുടെ പഠന യാത്രയുടെ ചാർജ്. എല്ലാവരും അവരവരുടെ അഛനമ്മമാരോട് സ്നേഹത്തോടെ യാത്രപറഞ്ഞ് യാത്ര തുടങ്ങി. ടൂറിൻ്റെ ആഹ്ലാദത്തിൽ ബസ്സിനുള്ളിൽ ഞങ്ങൾ ഡാൻസും പാട്ടുമായി  ആഘോഷിച്ചു. അധ്യാപകരും ഞങ്ങളോടൊപ്പം കൂടി. രാത്രി എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ (20/02/24) ഉണർന്നപ്പോൾ ഞങ്ങൾ എറണാകുളത്തായിരുന്നു. എറണാകുളത്തെ ഹോട്ടൽ 'EMPIRE - ൽ ആയിരുന്നു ഞങ്ങളുടെ വിശ്രമവും താമസവും. ഒരു മുറി എനിക്കും എൻ്റെ കൂട്ടുകാർക്കും കിട്ടി.  ഞങ്ങൾ കുളിച്ചൊരു- ങ്ങി തയ്യാറായി. ആ ഹോട്ടലിൽ നിന്നായിരുന്നു പ്രഭാതഭക്ഷണം. നൂൽപ്പുട്ടും ഗ്രീൻപീസ് കറിയും ചായയും ഞാൻ കഴിച്ചു. ശേഷം വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. തുടർന്ന് ഞങ്ങളെ ഗ്രൂപ്പുകളാക്കി മാറ്റി, ഫോട്ടോ, സ്കൂ‌ളിൻെ പേര്, അധ്യാപകരുടെ നമ്പറുകൾ എന്നിവ അടങ്ങുന്ന ടാഗുകൾ വിതരണംചെയ്‌തു. ഞങ്ങളുടെ സുരക്ഷക്കായി ടാഗുകളെപ്പോഴും കഴുത്തിൽ ധരിക്കണമെന്നും അറിയിച്ചു.
ഹോട്ടലിൽ നിന്നും ഞങ്ങൾ ചെന്നെത്തിയത് ഹിൽ പാലസ്‌ മ്യൂസി‌യത്തിലാണ്. വളരെയേറെ പുരാതനവും ചരിത്രസംബന്ധവുമായ മ്യൂസിയത്തിലെ ഓരോ വസ്‌തുവും എന്നിൽകൗതുകമുണർത്തി. ആനക്കൊമ്പ് ഉപയോഗിച്ച്ഉണ്ടാക്കിയ ചില ശിൽപങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണെനിക്ക് ഏറ്റവും ഇഷ്ട്ടമായത്.പണ്ടുകാലത്തെ ആഭരണങ്ങളുടെ ഒരു വലിയശേഖരം തന്നെ അവിടെയുണ്ട്. ഒരു ഭാഗത്ത് നിറയെ, മാനുകളെ കണ്ടു, മാൻ പാർക്ക്എന്നാണ് അവിടം അറിയപെട്ടിരുന്നത്,ആദ്യമായിട്ട് അവിടെനിന്നും ഒരു മാനിനെ ഞാൻ തൊട്ടു്. കാഴ്ച്ചകൾ കാണുന്നതിനിടയിൽകുറച്ചു നേരം ഞങ്ങൾ വിശ്രമിക്കാനായി ഒരിടത്ത് ഇരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ
ഞങ്ങളെ അവിടെ നിന്നും എണീറ്റു പോകാൻ പറഞ്ഞു. അവർ ശബ്ദമുണ്ടാക്കിയത്എന്തിനാണെന്ന് വച്ചാൽ ഒരു രാജാവിന്റെ ശവകുടീരത്തിൻ്റെ ചുറ്റിനുമാണ് ഞങ്ങൾ വിശ്രമിക്കാനായി ഇരുന്നത്. ഞങ്ങൾ വേഗം തന്നെ എഴുന്നേറ്റ് മാറി- കഠിനമായ ചൂടിലും ഞങ്ങളുടെ അധ്യാപകർ ഞങ്ങളുടെയെല്ലാം ഫോട്ടോസും വീഡിയോസും എടുത്ത് പഠനയാത്രയുടെവാട്ട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ശേഷം ഞങ്ങൾക്ക് വല്ലാർപാടം ബോട്ടിംങ് ആയിരുന്നു. ഇളം കാറ്റടിച്ച് കായലി ലൂടെയുള്ള ബോട്ട് യാത്രയിലും ഞങ്ങൾ ഡാൻസും പാട്ടുമായി ആഘോഷിച്ചു. യാത്രക്കിടയിൽ ബോൾഗാട്ടി പാലസ്, ഗോശ്രീപാലം,  വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവ കണ്ടു.കായലോരങ്ങളിൽ ധാരാളം ചീനവലകൾ കണ്ടു. ബോട്ടിംങിന് ശേഷം വല്ലാർപ്പാടം ബസലിക്ക ആരാധനാലയത്തിൽ ഞങ്ങളെത്തി. 'പളളി വൃത്തിയാക്കൽ' എന്നത് അവിടുത്തെ ഒരു നേർച്ചയാണ്. ധാരാളം ജനങ്ങൾ അത് ചെയ്യുന്നുണ്ടായിരുന്നു. അവിടുത്തെ കിണർ 'മാതാവിൻ്റെ കിണർ' എന്നറിയപ്പെടുന്നു. ആ കിണറിലെ വെള്ളം കുടിച്ചാൽ രോഗശാന്തി  ലഭിക്കും എന്നാണ് അവിടുത്തെ വിശ്വാസം. ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ധാരാളം ചീനവലകൾ കണ്ടു. അത് പൊക്കുമ്പോൾ അതിൽ കുടുങ്ങിയ മീനുക്കള കൊത്തിപറക്കാൻ കാത്തിരിക്കുന്ന കൊക്കുകൾ നല്ലൊരു കാഴ്ച്ചയായിരുന്നു. ഉച്ചക്ക് ശേഷം ബാപ്‌സ്‌റ്റ്യൻ ചരിത്ര ഗാലറിയലേക്കാണ് ഞങ്ങൾ പോയത്. പോർച്ചുഗീസുക്കാർ ഇന്ത്യയിലേക്ക് കടന്നുവരാൻ തയ്യാറാക്കിയ റൂട്ട്‌മാപ്പ് ഞങ്ങളവിടെ കണ്ടു. ചരിത്രപ്രാധാന്യമുള്ള രേഖകളും അവിടെ ഉണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ പാശ്ചാ‌ത്യ ദേവാലയ- മായ സെൻ്റ്: ഫ്രാൻസിസ് പള്ളിയും ഞങ്ങൾ സന്ദർശിച്ചു. വലിയ ജനലുകളും വാതിലുകളും പള്ളിയുടെ പ്രത്യേകതകളാണ്. ഇന്ത്യയിൽ കാൽ കുത്തിയ ആദ്യത്തെ യൂറോപ്യൻ നാവിക മേധാവിയായ വാസ്കോഡഗാമയുടെ ഭൗതിക അവശിഷ്ടം ഈ പള്ളിയിലാണ് അടക്കം  ചെയ്ത്‌തിട്ടുള്ളത്. ആ കല്ലറയും ഞങ്ങൾക്കു കാണാൻ പറ്റി അടുത്തതായി വാട്ടർ മെട്രോ യാത്രയായിരുന്നു നല്ല രസമുള്ള യാത്രയായിരുന്നു. മെട്രോയിൽ നിന്നുമിറങ്ങി നേരെ മറൈൻ ഡ്രൈവിലേക്കാണ് എത്തിചേർന്നത്. നല്ല രസമുള്ള ഒരു വൈകുന്നേരം മറൈൻ ഡ്രൈവ് ഞങ്ങൾക്ക് സമ്മാനിച്ചു. കുറച്ച് കൂട്ടുകാർ അവിടെ ചെറിയ ഷോപ്പിംങ് നടത്തി. പിന്നീട് മെട്രോയിൽ കയറി ചെന്നിറങ്ങിയത് ലുലു മാളിലായിരുന്നു. ഷോപ്പിംങിൻ്റെ വലിയ ഒരു ലോകമാണ് ലുലുമാൾ. ഞാൻ ടൂർ വന്നതറിഞ്ഞ് എർണാകുളത്ത് താമസിക്കുന്ന എന്റെ ചിറ്റ എന്നെ കാണാൻ വേണ്ടി ലുലു മാളിലേക്ക് വന്നു. ചിറ്റയെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അവിടെനിന്നും ഞാൻ ചെറിയൊരു ഷോപ്പിംങ് നടത്തി. ലുലു മാളിൽ നിന്നും നന്ദകുമാർ സാറിന്റെ ഒപ്പം ഞങ്ങൾ കുറച്ചുപേർ ബസ്സിൻ്റെ അടുത്തേക്ക് നടന്നു. കുറേ ദൂരം നടന്ന ശേഷമാണ് വഴിതെറ്റിയെന്ന് സാറിനും ഞങ്ങൾക്കും മനസ്സിലായത്. ചിരിയും കളിയും  തമാശയും പറഞ്ഞു വന്നവഴി വീണ്ടും ഞങ്ങൾ തിരിച്ചുനടന്ന് ബസിൻ്റെ അടുത്തെത്തി. ബസിൽ കയറി ഹോട്ടൽ EMPIRE ലെത്തി. എല്ലാവരും ഭക്ഷണം കഴിക്കുകയും കുളിച്ച് വേഷം മാറി ഉറങ്ങാൻ കിടന്നു. കിടക്കുമ്പോഴും ഞങ്ങൾ പകലിലെ ഓരോ കഥകൾ പറയുന്നുണ്ടായിരുന്നു. 
രാവിലെ (21-2-24) എഴുന്നേറ്റ് റെഡിയായശേഷം പ്രഭാതഭക്ഷണം ബസ്സിൽ കയറി ഞങ്ങൾ വണ്ടർലാ യിലേക്കാണ് പോയത്. ഉച്ചഭക്ഷണം കഴിച്ചതുകൊണ്ട് വണ്ടർലായിൽ കളിക്കാനുള്ള  ഉത്സാഹം ഇരട്ടിയായി എല്ലാവർക്കും. കളിയുടേയും ആഘോഷത്തിൻ്റെയും തിമിർപ്പിലായി- - രുന്നു ഞങ്ങളെല്ലാവരും . വണ്ടർലായില ഓരോ റൈഡും പുതുമയുള്ളതും രസമുള്ളതുമായിരുന്നു. കളിച്ചു കളിച്ച് നേരം രാത്രിയായതറിഞ്ഞില്ല. എല്ലാവരും  റെഡിയായി നിന്നപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് ഫോട്ടോസ് എടുത്തു. വണ്ടർലായിൽ നിന്നും ഇറങ്ങി ഞങ്ങളെല്ലാവരും ചായയും പഴംപൊരി യും കഴിച്ചു. രാത്രി ഭക്ഷണം ബസ്ലിക്ക പള്ളിയുടെ അടുത്തുള്ള ഒരു സ്ഥലത്തായിരുന്നു. രാത്രി പള്ളിമുറ്റത്ത് ഓടികളിച്ചപ്പോൾ മനസുനിറയെ ടൂർ അവസാനിക്കുന്നതിൻ്റെ വിഷമമായിരുന്നു. പാട്ടും ഡാൻസും തമാശകളും കുറച്ച് ഉറക്കവും ഒക്കെയായി പിറ്റേന്ന് വെളുപ്പിന് ഏകദേശം 4 മണിയോടെ വയനാട്ടിലെത്തി. ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാനായി രക്ഷിതാക്കൾ മിക്കവരും എത്തിയിട്ടുണ്ടായിരുന്നു. അധ്യപകരോടും കുട്ടുകാരോടും യാത്രയും സ്നേഹവും അറിയിച്ച് ഞാൻ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് യാത്ര തിരിച്ചു.യാത്രയിലെ രസങ്ങൾ ഒന്നുപോലും വിടാതെ അമ്മയോടും അഛനോടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. സ്‌കൂളിൽ നിന്നും അടുത്ത വർഷവും എന്നെ ടൂറിന് വിടുമെന്ന് അച്ഛയെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചു. അത്രത്തോളം ഈ യാത്ര എന്നെ സന്തോഷിപ്പിച്ചു....
</font size>
== '''കോവിഡ് കാല അനുഭവം ....'''==
== '''കോവിഡ് കാല അനുഭവം ....'''==


3,306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116009" എന്ന താളിൽനിന്ന് ശേഖരിച്ചത്