"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 143: വരി 143:
|ഒക്ടോബർ 23||[[പ്രമാണം:aadu_36002.jpg|200px]] || <b>"വീട്ടിലൊരു ആട്ടിൻകുട്ടി" പദ്ധതി</b>
|ഒക്ടോബർ 23||[[പ്രമാണം:aadu_36002.jpg|200px]] || <b>"വീട്ടിലൊരു ആട്ടിൻകുട്ടി" പദ്ധതി</b>
കറ്റാനം : പോപ് പയസ് XI ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു ആട്ടിൻകുട്ടി പദ്ധതി നടപ്പിലാക്കി. ആടിനെ വളർത്തുവാൻ താത്പര്യമുള്ള കുട്ടികൾക്കും അമ്മമാർക്കും ആടിനെ വിതരണം ചെയ്യുകയും, അതിന്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് വീട്ടിലൊരു ആട്ടിൻകുട്ടി. നല്ലപാഠം പ്രവർത്തകർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസിന് വിതരണം ചെയ്യുവാനുള്ള ആട്ടിൻകുട്ടികളെ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആട്ടിൻ കൃഷിയോട് താത്പര്യമുള്ള രക്ഷിതാക്കൾക്ക് പിന്നീട് ആടുകളെ കൈമാറി.
കറ്റാനം : പോപ് പയസ് XI ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു ആട്ടിൻകുട്ടി പദ്ധതി നടപ്പിലാക്കി. ആടിനെ വളർത്തുവാൻ താത്പര്യമുള്ള കുട്ടികൾക്കും അമ്മമാർക്കും ആടിനെ വിതരണം ചെയ്യുകയും, അതിന്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് വീട്ടിലൊരു ആട്ടിൻകുട്ടി. നല്ലപാഠം പ്രവർത്തകർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസിന് വിതരണം ചെയ്യുവാനുള്ള ആട്ടിൻകുട്ടികളെ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആട്ടിൻ കൃഷിയോട് താത്പര്യമുള്ള രക്ഷിതാക്കൾക്ക് പിന്നീട് ആടുകളെ കൈമാറി.
|-
|ഒക്ടോബർ 31||[[പ്രമാണം:vilambara_36002.jpg|200px]] || <b>ലഹരി വിരുദ്ധ വിളംബര റാലി.</b>
കറ്റാനം : ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി.
|}
|}
{| class="wikitable"
{| class="wikitable"

21:32, 22 നവംബർ 2022-നു നിലവിലുള്ള രൂപം

2022-23
തീയതി വാർത്താ ചിത്രം വാർത്ത
ജൂൺ 01,2022 പുതു പ്രതീക്ഷയുമായി പുത്തൻ അധ്യയന വർഷം

കറ്റാനം : കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട്‌ ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു.

ജൂൺ 05 ലോക പരിസ്‌ഥിതി ദിനം

കറ്റാനം : ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു.

ജൂൺ 15 എസ് എസ് എൽ സി റിസൽറ്റ്

കറ്റാനം : പ്രതീക്ഷകൾ തെല്ലും തെറ്റിക്കാതെ തന്നെ നൂറുശതമാനം വിജയവുമായി മിന്നും വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിനായി. 36 കുട്ടികൾ മുഴുവൻ വിഴങ്ങൾക്കും എ+ നേടി വിദ്യാലയത്തിൻ്റെ അഭിമാനങ്ങളായി.

ജൂൺ 19 വായന വാരാചരണം

കറ്റാനം : വിദ്യാലത്തിലെ മലയാളം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ വായന വാരാചരണം സമുചിതമായി ആചരിച്ചു. ചിത്ര - കഥ - കവിത - ഉപന്യാസ രചന മത്സരങ്ങളും പുസ്തകാസ്വാദനവും ചർച്ചകളും വിവിധ ദിവസങ്ങളിൽ നടത്തപ്പെട്ടു.

ജൂൺ 19 വായന വാരാചരണം : ബാലജനസഖ്യം

കറ്റാനം : കറ്റാനം യൂണിയൻ്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു.അഭിഷേക് പുസ്തക അവലോകനം നടത്തി . പുസ്തക വിതരണവും നടത്തപ്പെട്ടു.അക്സ,സായി എന്നിവരുടെ ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി .

ജൂൺ 18,19 SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്

കറ്റാനം : കുട്ടികളിലെ സന്മാർഗശീലവും അച്ചടക്കവും പരിപോഷിപ്പിക്കാനായി എസ് പി സി യുടെ നേതൃത്വത്തിൽ രണ്ടു ദിനം നീളുന്ന ക്യാമ്പ് നടത്തപ്പെട്ടു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ക്യാമ്പ് സമുചിതം നടത്തപ്പെട്ടു.

ജൂൺ 26 ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ

കറ്റാനം : ലഹരിവിരുദ്ധ ദിനം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തപ്പെട്ടു. SPC, NCC ഇവയുടെ നേതൃത്വത്തിലാണ് പ്രസ്തുത പരിപാടികൾ നടത്തപ്പെട്ടത്.

ജൂലൈ 7 ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ

കറ്റാനം : ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കായി ഒരു സെമിനാർ 8/7/2022 വെള്ളിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.

ജൂലൈ 21 സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം

കറ്റാനം : മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

ജൂലൈ 21 ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം

കറ്റാനം : ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു.

ജൂലൈ 22 ലഹരി വിരുദ്ധ ക്യാമ്പയിൻ

കറ്റാനം : ജൂലൈ 22 വൈകുന്നേരം 3 .00 ന് സ്കൂൾ അങ്കണത്തിൽ ജീസസ് ക്രൂസേഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും മാജിക് ഷോയും നടത്തി.

ജൂലൈ 22 പേപ്പർ പേന, പേപ്പർ ബാഗ് ഇവയുടെ നിർമ്മാണോദ്ഘാടനം

കറ്റാനം : ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിന് സമീപവുമായുള്ള സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുവാനുള്ള വിത്ത് നിറച്ച പേപ്പർ പേനയുടെയും പേപ്പർ ബാഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജൂലൈ 22 വെള്ളി രാവിലെ 10.00 ന് തുടക്കം കുറിച്ചു.

ജൂലൈ 26 അശരണർക്ക് പൊതിച്ചോറുമായി കറ്റാനം പോപ് പയസ് നല്ലപാഠം.

കറ്റാനം : അഗതിമന്ദിരങ്ങളിൽ ഉച്ച ഭക്ഷണമായി പൊതിച്ചോർ നൽകുന്ന പദ്ധതിയ്ക്ക് കറ്റാനം പോപ് പയസ് എച്ച് എസ് എസ് നല്ല പാഠം യൂണിറ്റ് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സ്വീകരിച്ച പൊതിച്ചോർ നല്ല പാഠം പ്രവർത്തകർ ക്ലാസുകളിലെത്തി സ്വീകരിക്കുകയും ഉച്ചയോടെ കൊല്ലകടവ് ദയാഭവനത്തിന് കൈമാറുകയും ചെയ്തു. ദയാഭവനം കോർഡിനേറ്റർ ഫാ. വർഗീസിന് സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് പൊതിച്ചോർ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ജൂലൈ 27 ഫിലാറ്റലി ക്ലബ് ഉദ്ഘാടനം ചെയ്തു.

കറ്റാനം : പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിൻ്റെ ഉദ്ഘാടനം കറ്റാനം പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത നിർവഹിച്ചു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ: ജയചന്ദ്രൻ കുട്ടികൾക്കായി ക്ലബ്ബിൻ്റെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

ജൂലൈ 27 സ്വയം പ്രതിരോധം കളരിയിലൂടെ.

കറ്റാനം : പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാനും കുട്ടികളിൽ ആത്മധൈര്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടത്തിയത്. കറ്റാനം റോട്ടറി ക്ലബ്ബായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. സ്കൂൾ പ്രിൻസിപ്പൽ സുമ ടീച്ചറും ഹെഡ്മാസ്റ്റർ ബിജു സാറും സന്നിഹിതരായിരുന്നു.

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം

കറ്റാനം : ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പേപ്പർ പേന, തുണി ബാഗ് ഇവയുടെ വിതരണോദ്ഘാടനം 27 ന് രാവിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തങ്കണത്തിൽ നടത്തപ്പെട്ടു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപയ്ക്ക് പേപ്പർ പേനയും ബാഗും വൃക്ഷത്തെകളും സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് നൽകി. നല്ലപാഠം പ്രവർത്തകർ നിർമ്മിച്ച പ്രകൃതി സൗഹൃദ വസ്തുക്കൾ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ ക്രിയാത്മകമായ പ്രവർത്തനത്തെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. കുട്ടികൾക്കും വിദ്യാലയ ചുറ്റളവിലുള്ള സർക്കാർ സ്ഥാപനങ്ങൾക്കും നൽകുവാനുള്ള പേപ്പർ പേനയുടെയും ബാഗിന്റെയും നിർമ്മാണം കഴിഞ്ഞ ദിവസങ്ങളിൽ നല്ല പാഠം പ്രവർത്തകർ തുടക്കം കുറിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പേപ്പർ പേനകൾ വിതരണം ചെയ്യുവാനാണ് നല്ലപാഠം പ്രവർത്തകരുടെ തീരുമാനം. ഭരണിക്കാവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിഷ സത്യൻ, CDS കൺവീനർ ശ്രീമതി വസന്തരമേശ്, ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ്, അദ്ധ്യാപിക മോളിക്കുട്ടി എബ്രഹാം, ആർ രഞ്ചു, നല്ലപാഠം കോർഡിനറ്റർമാരായ മോനു ജി സ്കറിയ, ഷൈനു കെ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

ജൂലൈ 30 ചിത്രരചനാ മത്സരം.

കറ്റാനം : ചന്ദ്രദിനത്തോടനുബന്ധിച്ചു ബഹിരാകാശവുമായി ബന്ധപ്പെട്ട വിഷയത്തെ ആസ്പദമാക്കി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. അൻപതിലേറെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 01 കാത്തിരിപ്പുകാർക്ക് പുസ്തകപ്പെട്ടിയുമായി പോപ് പയസ് നല്ല പാഠം.

കറ്റാനം : കറ്റാനം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിലെ ഡോക്ടർമാരെ കാണുവാനായി കാത്തിരിക്കുന്നവർക്കും ഒപ്പമുള്ളവർക്കും വായനയുടെ ലോകം സമ്മാനിക്കുവാനായി കറ്റാനം പോപ് പയസിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്യത്തിൽ പുസ്തകപ്പെട്ടി  പദ്ധതി ആരംഭിച്ചു. രണ്ട് തട്ടുകളിലായുള്ള പുസ്തകപ്പെട്ടിയിൽ 35 പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. മലയാളം ഇംഗ്ലീഷ് ഭാഷകളിലെ പ്രശസ്ത എഴുത്തുകാരായ ബഷീർ, എം.ടി, ബെന്യാമിൻ, ജോൺ ഗ്രിഷാം, ബേഡൻ പവൽ എന്നിവരുടെ രചനകളും, സ്‌റ്റുഡന്റ് ഡൈജസ്റ്റ്, എന്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ, മനോരമ ഇയർബുക്ക് തുടങ്ങിയ പുസ്തകങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മാസവും പുസ്തകങ്ങളുടെ ഗുണ പരിശോധനയും പുതിയ പുസ്തകങ്ങളുടെ വിതരണവും നടത്തുവാനാണ് നല്ലപാഠം പ്രവർത്തകരുടെ തീരുമാനം. വായനയുടെ ചെറിയ വസന്തം കൂടുതൽ പൊതു ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ ഫോൺസ്ക്രീൻ ഉപയോഗം ഗണ്യമായി കുറയ്ക്കുവാനാകും. കെ എം സി യിലെ ഡോക്ടർമാരായ ഡോ ശശിധരൻ, ഡോ. കവിത എന്നിവർക്ക് പുസ്തകങ്ങളും പുസ്തകപ്പെട്ടിയും സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. നഴ്സിംഗ് സൂപ്രണ്ടന്റ് ശ്രീമതി അമ്മിണിയമ്മ, കെ. എസ് പ്രസാദ് അദ്ധ്യാപകൻ ടോണി മാത്യൂസ് പണിക്കർ, നല്ലപാഠം കോർഡിനേറ്റർമാരായ മോനു ജി സ്കറിയ, ഷൈനു കെ മൈക്കിൾ എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 04 കാർഷിക ക്വിസ് മത്സരത്തിൽ അഭിമാനാർഹമായ വിജയം.

കറ്റാനം : കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. കനത്ത മഴയെ അതിജീവിച്ച് കുട്ടികൾ നേടിയ ഈ വിജയത്തെ സ്കൂൾ ഹെഡ്മാസ്റ്റർ അനുമോദിച്ചു. പത്താം ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.

ഓഗസ്റ്റ് 06 ഹിരോഷിമ-നാഗസാക്കി ദിനം..

കറ്റാനം : ഹിരോഷിമ ദിനത്തിൽ പോപ്പ് പയസ് സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും അംഗങ്ങൾ ചേർന്ന് നിർമ്മിച്ച സുഡാക്കോ പക്ഷികളെ നിർമ്മിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശവും യുദ്ധവിരുദ്ധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലുകയുണ്ടായി. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഭാരവാഹികൾ, ക്ലബ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓഗസ്റ്റ് 08 മാത്യു സാറിന് വിട.

കറ്റാനം : 1998 മുതൽ കറ്റാനം പോപ് പയസ് സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീ കെ ഓ മാത്യു സാറിൻ്റെ വിയോഗം വിദ്യാലയത്തെ സംബന്ധിച്ച് തീരാ നഷ്ടം തന്നെയാണ്. സ്റ്റാഫ് സെക്രട്ടറി, ഐ ടി കോർഡിനേറ്റർ, മാത്‍സ് ക്ലബ് കൺവീനർ തുടങ്ങിയ മേഖലയിൽ ഏറെ കാലം പ്രവർത്തിച്ചു പരിചയമുള്ള മാത്യു സർ കുട്ടികളുടെയും സഹ പ്രവർത്തകരുടെയും ഉറ്റ സുഹൃത്ത് കൂടെയായിരുന്നു. ആഗസ്ത് 9 നു സ്കൂളിൽ പൊതുദർശനത്തിനായി വെച്ച അദ്ദേഹത്തിൻ്റെ ഭൗതീക ദേഹം കാണുവാനായി ആയിരക്കണക്കിന് പേരാണ് സ്കൂളിൽ എത്തിച്ചേർന്നത്.

ഓഗസ്റ്റ് 11 ദീപിക കളറിംഗ് കോമ്പറ്റീഷൻ.

കറ്റാനം : അഖണ്ഡഭാരതത്തിന്റെ മുഖചിത്രമെഴുതാൻ അഞ്ചുലക്ഷം വിദ്യാർത്ഥികളെ അണിനിരത്തിയ ചിത്രരചനാമത്സരമായിരുന്നു ദീപിക കളർ ഇന്ത്യ .നാനാത്വത്തിൽ ഏകത്വം പ്രഖ്യാപിച്ചുകൊണ്ട് സ്വാതത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ജന്മനാടിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കറ്റാനം പോപ്പ് പയസ് സ്‌കൂളിലെ വിദ്യാർത്ഥികളും മുന്നോട്ടു വന്നു.ദേശീയോദ്ഗ്രഥന പ്രതിജ്ഞ നടത്തിയ ശേഷമാണ് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തത്.രാവിലെ നടന്ന യൂ . പി . ലവൽ മത്സരത്തിൽ 113 വിദ്യാർത്ഥികളും , ഉച്ചയ്ക്ക് ശേഷം നടന്ന ഹൈസ്‌കൂൾ ലവൽ മത്സരത്തിൽ 86 വിദ്യാർത്ഥികളും അവരുടെ കരവിരുത് ചിത്രമാക്കി.

ഓഗസ്റ്റ് 12 " ലോഗിൻ ടു ലോകം" പദ്ധതിയ്ക്ക് കറ്റാനം പോപ്പ് പയസിൽ തുടക്കം.

കറ്റാനം : ഈ വർഷത്തെ നല്ലപാഠം തീം " ലോഗിൻ ടു ലോകം " പദ്ധതി കറ്റാനം പോപ്പ് പയസ് എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടകൻ വാർഡ് മെമ്പർ ശ്രീ മാത്യു ഫിലിപ് ആയിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പഠനം സൃഷ്ടിച്ച മാനസിക-ശാരീരിക പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്കാവശ്യമായ തിരുത്തലുകൾ നടത്തി കുട്ടിയെ പൂർണ ആരോഗ്യവാനാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ അധ്യാപകർ സർവ്വേകളിലൂടെ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് വ്യക്തിഗത കൗൺസലിങ്ങും 150 കുട്ടികളുടെ നേത്ര പരിശോധനയും കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ടു. രണ്ട് വർഷക്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം എത്രത്തോളം കുട്ടിയെ ശാരീരികമായും മാനസികമായും പിന്നിലാക്കിയെന്ന് അറിയുകയും, പരിശോധനകളിലൂടെയും കൗൺസലിങ്ങിലൂടെയും ബുദ്ധിമുട്ടുകൾ കണ്ടെത്തിയ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിലെ കൗൺസലിങ്ങും, കാഴ്ച ഉപകരണങ്ങളും നൽകുവാനും ലോഗിൻ ടു ലോകം പദ്ധതി ലക്ഷ്യമിടുന്നു. വരും ദിവസങ്ങളിൽ കുട്ടികളുടെ കായികക്ഷമത - കൈവിരലുകളുടെ ബുദ്ധിമുട്ടുകൾ - ശരിയായ ഇരിപ്പ് നടത്തം തുടങ്ങിയ വിലയിരുത്തുകളും അവബോധ ക്ലാസുകളും നൽകുവാനുമാണ് നല്ലപാഠം പ്രവർത്തകരുടെ തീരുമാനം. മിഷൻ ഹോസ്പിറ്റൽ കോർഡിനേറ്റർ ശ്രീമതി രേഷ്മ, നല്ല പാഠം കോർഡിനേറ്റർമാരായ മോനു ജി സ്കറിയ, ഷൈനു കെ മൈക്കിൾ , വിദ്യാർത്ഥി പ്രതിനിധി കുമാരി മൈഥിലി എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് 13 സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ.

കറ്റാനം : സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പൊതുജനങ്ങൾക്ക് സ്വാന്ത്ര്യസമരത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന പോസ്റ്റർ വിതരണം ചെയ്യുകയും, കൊളാഷ് നിർമാണം, പേപ്പർ ബാഗ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.വിദ്യാലയത്തിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകുകയും പേപ്പർ ബാഗുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം.

കറ്റാനം : സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം ഓഗസ്റ്റ് 15 ന് സമുചിതമായി ആചരിച്ചു. രാവിലെ 8 .30 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു ടി വർഗീസ് പതാക ഉയർത്തി. അതിനുശേഷം കുട്ടികളും അധ്യാപകരും പങ്കെടുത്ത സ്വാതന്ത്ര്യ ദിന റാലി നടത്തി. വിവിധ വേഷധാരികളായ വിദ്യാർത്ഥികളും പതാകയേന്തിയ ഭാരതമാതാവും റാലിക്കു ശോഭ കൂട്ടി. തിരികെ സ്കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകി.

ഓഗസ്റ്റ് 16 ഐ ടി ബി പി ക്യാമ്പ് സന്ദർശനം.

കറ്റാനം : സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സാവത്തോടനുബന്ധിച്ചു ഓഗസ്റ്റ് പതിനാറിന് ഇൻഡോ ടിബറ്റൻ ബോഡർ പോലീസ് ഫോഴ്സ് നൂറനാടുള്ള ക്യാമ്പ് സന്ദർശിച്ചു. ആധുനിക യുദ്ധ ഉപകരണങ്ങളും പ്രദർശനവും കാണുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

ഓഗസ്റ്റ് 16 സർഗപ്രഭ പുരസ്‌കാരം.

കറ്റാനം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം വിദ്യാലയം കരസ്ഥമാക്കി. ചെങ്ങന്നൂർ MLA ശ്രീ സജി ചെറിയാനിൽ നിന്നും ഹെഡ്മാസ്റ്റർ പുരസ്കാരം സ്വീകരിച്ചു.

ഓഗസ്റ്റ് 17 ചിങ്ങം 1, കർഷകദിനാചരണം.

കറ്റാനം : ചിങ്ങം 1, കർഷകദിനാചരണവും മലയാളമാസാരംഭവും സമുചിതം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ തയാറാക്കിയ വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തപ്പെട്ടു. ജില്ലാ പഞ്ചായത് അംഗം ശ്രീ നികേഷ് തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു.

ഓഗസ്റ്റ് 20 പി ടി എ ജനറൽബോഡി.

കറ്റാനം : ഓഗസ്റ്റ് 20 ശനി സ്കൂൾ പി ടി എ ജനറൽബോഡി കൂടുകയും അഡ്വ എൻ എം നസീർ അവർകളെ പി ടി എ പ്രസിഡണ്ടായും ശ്രീമതി ഷൈനി സാമിനെ മദർ പി ടി എ പ്രസിഡണ്ടായും തെരെഞ്ഞെടുത്തു.

ഓഗസ്റ്റ് 22 ഫിലാറ്റലി കിറ്റ് വിതരണംചെയ്തു.

കറ്റാനം : പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിലേക്കുള്ള സ്റ്റാമ്പുകൾ അടങ്ങിയ കിറ്റ് പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്ന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ശ്രീമതി വിജിത ക്ലബ്ബിൻറെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.

സെപ്റ്റംബർ 2 ഓണം 2022.

കറ്റാനം : സെപ്റ്റംബർ 2 വെള്ളി രാവിലെ പത്തുമണി മുതൽ സ്കൂൾ അങ്കണത്തിൽ ഓണാഘോഷം നടത്തി. കുട്ടികളുടെ ഓണപ്പാട്ടുകൾ, തിരുവാതിര, ഓണക്കളികൾ, ഓണപ്പായസം, അത്തപ്പൂക്കളം തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റ് നൽകി. ഫാ സിൽവസ്റ്റർ ഓണ സന്ദേശം നൽകി.

സെപ്റ്റംബർ 5 മണ്മറഞ്ഞ അധ്യാപകന് ചിത്രാഞ്ജലി നേർന്ന് പ്രിയ ശിഷ്യൻ

കറ്റാനം :മരണപ്പെടുന്നതിന് കുറച്ച് നാൾ മുമ്പ് മാത്യു സാർ പറഞ്ഞു, "അഭിനന്ദു, നീ എന്റെ ഒരു പടം വരയ്ക്കെടാ." ചിത്രം വരയ്ക്കുവാൻ അവൻ തയ്യാറായെങ്കിലും അത് സ്വീകരിക്കുവാൻ സാറിനായില്ല. ഇന്ന് അധ്യാപക ദിനത്തിൽ മാത്യു സാറിന്റെ മക്കൾക്ക് അവൻ ആ ചിത്രം കൈമാറി.. ധന്യമായ ഒരു അധ്യാപക ദിനം.. ശരിക്കും ഇത് തന്നെയല്ലേ ഗുരു-ശിഷ്യ ബന്ധം.

സെപ്റ്റംബർ 6 സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചുമായി നല്ല പാഠം

കറ്റാനം :ഓണ അവധിക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചുമായി കറ്റാനം പോപ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ. ഓണാവധിക്കാലത്ത് സ്കൂളിൽ നിന്നും നൽകിയ പുസ്തകം വായിച്ചു തീർക്കുക, സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുക, ദിവസവും പത്രം വായിച്ച് പ്രധാന വാർത്തകൾ കുറിക്കുക, മൺമറഞ്ഞുപോയ ഓണക്കളികളെ കുറിച്ച് അറിവ് നേടുക, അമ്മയുടെ ഒപ്പം ഓണവിഭവങ്ങൾ തയ്യാറാക്കുക, നാട്ട് പൂക്കൾ കൊണ്ട് അത്തപൂക്കളം തയ്യാറാക്കുക മുതലായവയാണ് സ്ക്രീൻ ഫ്രീ ഹോളിഡേ ചലഞ്ചിൽ ചെയ്ത് തീർക്കേണ്ടത്. ലോഗിൻ ടു ലോകം എന്ന ഈ വർഷത്തെ നല്ലപാഠത്തിന്റെ തീമിന്റെ ഭാഗമായാണ് നല്ലപാഠം പ്രവർത്തകർ പുതുമയുള്ള ആശയവുമായി മുന്നോട്ട് വന്നത്.

സെപ്റ്റംബർ 17 സാഹിത്യ സെമിനാറിൽ ഒന്നാംസ്ഥാനം

കറ്റാനം : വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കരസ്ഥമാക്കി.

സെപ്റ്റംബർ 21 സയൻസ് സെമിനാറിൽ ഒന്നാംസ്ഥാനം

കറ്റാനം : കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

സെപ്റ്റംബർ 22 സംരഭക പരിശീലനവുമായി നല്ല പാഠം.

കറ്റാനം : പോപ് പയസ് ഹയർസെക്കൻഡറി സ്കൂൾ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കും കുട്ടികൾക്കുമായി സംരഭക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നടത്തപ്പെട്ടു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീപ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന സംരഭക പരിശീലനത്തിൽ പേപ്പർ ബാഗ് നിർമ്മാണം, കേക്ക് മേക്കിംഗ്, മെഴുകുതിരി നിർമ്മാണം എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ചെറിയ കൈത്തൊഴിലുകളിലൂടെ സംരഭകരാകുവാനും ചെറിയ വരുമാനം നേടുവാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.

സെപ്റ്റംബർ 28 ആരവമായി മേളകൾ.

കറ്റാനം : സ്കൂൾ മേള കുട്ടികളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയമേളകൾ കുട്ടികളുടെ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒക്ടോബർ 11 "അത്തിമരത്തണലിൽ" : പ്രതിവാര വാർത്താ വിശകലന ചർച്ചയുമായി നല്ല പാഠം.

കറ്റാനം :കുട്ടികളിൽ വാർത്താവായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ കറ്റാനം പോപ് പയസ് ഹയർ സെക്കണ്ടറി സ്കൂളിൽ "അത്തിമരത്തണലിൽ" എന്ന പേരിൽ പ്രതിവാര വാർത്താ വിശകലന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മനോരമ നല്ല പാഠത്തിന്റെ ഈ വർഷത്തെ തീമായ ലോഗിൻ ടു ലോകം എന്ന പദ്ധതിയുടെ ഭാഗമായാണ് അത്തിമരത്തണലിൽ പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ അങ്കണത്തിലുള്ള അത്തിമരത്തണലിൽ നല്ലപാഠം പ്രവർത്തകർ ഒന്നിച്ചു കൂടുകയും ഒരാഴ്ചയിലെ മനോരമ പത്രത്തെ ആസ്പദമാക്കി വാർത്താ വിശകലന ചർച്ചകളും സെമിനാറും, ഒരാഴ്ചയിലെ പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുള്ള ക്വിസ് മത്സരവും, കൈയ്യെഴുത്ത് പത്രത്തിന്റെ പ്രകാശനവും നടത്തുന്ന പദ്ധതിയാണ് "അത്തിമരത്തണലിൽ".

ഒക്ടോബർ 12 ലഹരി വിരുദ്ധ സെമിനാർ

കറ്റാനം : കറ്റാനം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാറിൽ ലഹരിവിരുദ്ധ സന്ദേശം എക്സൈസ് ഇൻസ്പെക്ടർ ശ്രീ വി അരുൺ കുമാർ നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് താൻ ജോലിയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളെ ഏറെ ഹൃദയസ്പർശിയായി ഈ സെമിനാറിൽ അവതരിപ്പിച്ചു. ആധുനിക ലഹരികളായ എം ഡി എം എ, എൽ എസ് ഡി തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചു. കറ്റാനം റോട്ടറി ഭാരവാഹികൾ പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഒക്ടോബർ 13 പോസ്റ്റൽ വീക്ക് ആചരണം

കറ്റാനം : പോസ്റ്റൽ വീക്ക് ആചരണത്തിൻ്റെ ഭാഗമായി ഫിലാറ്റലി ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പള്ളിക്കൽ പോസ്റ്റ് ഓഫീസിൽ സന്ദർശിച്ചു. പോസ്റ്റ് ഓഫീസിലെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ അറിവുകൾ നേടുകയും ഉദ്യോഗസ്ഥരോട് സംവദിക്കുകയും ചെയ്തു.

ഒക്ടോബർ 14 ലഹരിക്കെതിരായ ചർച്ച

കറ്റാനം : ലഹരിക്കെതിരായ ചർച്ചയുടെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളും അധ്യാപകരും അത്തിമരത്തണലിൽ ഒത്തുകൂടുകയും സംവദിക്കുകയും ചെയ്തു. പ്രകൃതിയോടിണങ്ങിക്കൊണ്ടുള്ള പുതിയ ചർച്ചാ രീതി കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ലഹരിയുടെ കണ്ണികൾ അറുക്കുവാനുള്ള ഉദ്യമത്തിൽ സീഡ് ക്ലബ്ബിനൊടോപ്പോം എൻ സി സി, എസ് പി സി കേഡറ്റുകളും അധ്യാപകരും ഒത്തുചേർന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുവാനായി സാധാ ജാഗരൂകരാകണമെന്നുള്ള നിർദ്ദേശത്തോടെ ചർച്ച അവസാനിച്ചു.

ഒക്ടോബർ 14 ഉപജില്ലാ മേളയിൽ നേട്ടങ്ങളുമായി വിദ്യാലയം.

കറ്റാനം : കായംകുളം ഉപജില്ല ഐ ടി മേളയിൽ യു പി, എച്‌ എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും, ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനംവും, ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ നാലാം സ്ഥാനവും നേടി. മത്സര വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു .

ഒക്ടോബർ 15 സ്കൂൾ സ്പോർട്സ്.

കറ്റാനം : സ്കൂൾ സ്പോർട്സ് കുട്ടികളുടെ കായികശേഷിയുടെ പ്രകടനത്തിനുള്ള ഉത്തമ വേദിയായി മാറി. വീറും വാശിയോടെയും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. കിഡ്ഡീസ് , ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.

ഒക്ടോബർ 23 "വീട്ടിലൊരു ആട്ടിൻകുട്ടി" പദ്ധതി

കറ്റാനം : പോപ് പയസ് XI ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീട്ടിലൊരു ആട്ടിൻകുട്ടി പദ്ധതി നടപ്പിലാക്കി. ആടിനെ വളർത്തുവാൻ താത്പര്യമുള്ള കുട്ടികൾക്കും അമ്മമാർക്കും ആടിനെ വിതരണം ചെയ്യുകയും, അതിന്റെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് വീട്ടിലൊരു ആട്ടിൻകുട്ടി. നല്ലപാഠം പ്രവർത്തകർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസിന് വിതരണം ചെയ്യുവാനുള്ള ആട്ടിൻകുട്ടികളെ നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആട്ടിൻ കൃഷിയോട് താത്പര്യമുള്ള രക്ഷിതാക്കൾക്ക് പിന്നീട് ആടുകളെ കൈമാറി.

ഒക്ടോബർ 31 ലഹരി വിരുദ്ധ വിളംബര റാലി.

കറ്റാനം : ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വിളംബര റാലി സംഘടിപ്പിച്ചു. ലഹരി നൽകുന്ന സുഖം ക്ഷണികം, ലഹരി നൽകുന്ന സമ്മാനം മരണം എന്ന സന്ദേശം നൽകിക്കൊണ്ടാണ് വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തിയത്. നൂറിലേറെ എൻ സി സി, എസ് പി സി കേഡറ്റുകൾ റാലിയിൽ പങ്കെടുത്തുകൊണ്ട് വിവിധ ഇടങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകി.

21/07/2021 ജൂലൈ 21 ചാന്ദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. പ്രസംഗം, ചിത്ര രചന, കൊളാഷ്, വീഡിയോ നിർമ്മാണം, ചാന്ദ്ര ദിന ക്വിസ്  എന്നിവ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫികളും വിതരണം ചെയ്തു.
23/07/2021 SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി.
17/08/2021 മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ദിനം, മലയാള ദിനം, വിദ്യാരംഗം, കലാസഹാത്യ വേദിയുടെ ഉദ്ഘാടനം

ശ്രീ. വയലാർ  ശരത്‌ ചന്ദ്ര വർമ്മ നിർവഹിച്ചു.

1/09/2021 പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ മാമാങ്കവും, കേരളം പിറവി ആഘോഷവും നവംബര് 1 സ്കൂളിൽ ആഘോഷിച്ചു
16/09/2021 സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ഓണ്ലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.

https://youtu.be/RY2vHtO9vOk

29/10/2021 2021 -22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 29/10/21 ഉച്ചയ്ക്ക്  12 മണിക്ക്  Dr. ലിനറ്റ് ജോസഫ് ഓണ്ലൈൻ ആയി നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജു. റ്റി. വർഗ്ഗീസ് സർ ചാന്ദ്ര ദിൻ e- മാഗസിൻ പ്രകാശനം ചെയ്തു.

https://youtu.be/IdXD7AbNHnk

23/12/2021 ക്രിസ്മസ് ആഘോഷം, ക്രിസ്മസ് അവധി
03/01/2022 ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്നു
26/01/2022 സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവത്തോടൊപ്പം ബന്ധപെട്ടു ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിയ പ്രസംഗം മത്സരത്തിൽ
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവതം പ്രസംഗ മൽസര വിജയി
പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ നിധി സുൽത്താൻ റെജി രണ്ടാംസ്ഥാനം നേടി.
26/02/2022 2020 - 2021 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % വിജയം കൈവരിച്ചതിനുളള മെറിറ്റ് അവാർഡ് ബഹു: MP A M ആരീഫിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.
2020 - 21 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % മെറിറ്റ് അവാർഡ്
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഹാളിൽ വച്ച് നടത്തിയ ഇന്റർ-സ്കൂൾ ക്വിസ് മത്സരത്തിൽ വിജയികളായവർ.
ദേശീയ ശാസ്ത്രദിന ക്വിസ് സ്കൂൾതല വിജയികൾ
28/02/2022
ഇന്റർ-സ്കൂൾ ക്വിസ് മത്സരo



ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ ഇന്റർ-സ്കൂൾ ക്വിസ് മത്സരത്തിൽ വിജയികളായവർ.

05/03/2022
SPC പാസിംഗ് ഔട്ട് പരേഡ് 2022

കറ്റാനം പോപ്പ് പയസ്സ് Xl HSSൽ പരിശീലനം ലഭിച്ച സൂപ്പർ സീനിയർസ് കേഡറ്റഉകളുടെ പാസ്സിങ് ഔട്ട്‌ പരേഡ്  ആണ് കറ്റാനം പോപ്പ് പയസ്സ് ഗ്രൗണ്ടിൽ നടന്നത്. ഈ പാസ്സിങ് ഔട്ട്‌ പരേഡ്ൽ അഭിവാദ്യം സ്വീകരിച്ചത് ബഹുമാനപെട്ട Dr. R. Jose (Chengannor DYSP).

08/03/2022
വനിത ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്
വനിത ദിനവുമായി ബന്ധപ്പെട്ട പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്.
14/03/2022
UCC സ്കോളർഷിപ്പ് വിജയ് 2021- 2022



ഈ വർഷത്തെ USS സ്കോളർഷിപ്പ് വിജയി ആയ Govardhanan G VIII D ക്ക് അഭിനന്ദനങ്ങൾ

15/03/2022 2021-2022 യു.പി വിഭാഗത്തിൻെറയും എച്ചഎസ് വിഭാഗത്തിന്റെയും ടാലന്റെ ഫേസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തി.
ടാലന്റ് ഫെസ്റ്റ് 2021-2022
യു.പി വിഭാഗം വിജയികൾ :
TALENT FEST വിജയികൾ 2021- 2022
യു.പി വിഭാഗം വിജയികൾ :
സംഗീത മത്സരം 1 Nandhana Prasad V B സിനിമാറ്റിക് ഡാൻസ് 1 Sandra Biju V A ഫാൻസി ഡ്രസ്സ് 1 Adhityan VI B
2 Sai VII B 2 Deva Narayanan S.p VI C 2 Alisha Fathima

Ganga Prasad

V B

VII D

3 Irfana Fathima VII B 3 Abel Sara Benny VII A 3 Anamika A VII D
എച്ചഎസ് വിഭാഗം വിജയികൾ : ക്ലാസ് VIII
സംഗീത മത്സരം 1 Aina Raju VIII E വാർത്താ അവതരണം 1 Muktha VIII D പ്രസംഗം മൽസാരം 1 Govardhanan g VIII D
2 Anitta Sam Mathew VIII F Avanthika PS VIII D 2 Geethanjali Sudeesh Kum VIII C
3 Anjali Pradeep VIII F Anakha Praveen VIII D 3 Albin Philip Siju VIII E
എച്ചഎസ് വിഭാഗം വിജയികൾ : ക്ലാസ് IX
സംഗീത മത്സരം 1 Aleena Grace Joy IX A വാർത്താ അവതരണം 1 Nandhana D Anilkumar IX E പ്രസംഗം മൽസാരം 1 Prathibha S

Nandha D Anilkumar

IX C

IX E

2 Aron Thomaas Varghese IX C 2 Soundharya Suresh IX D 2 Nidhi Sulthan Reji IX B
3 Alin ISac Manoj IX C 3 Meenakshi Jayan IX D 3 Rithunandha A IX C
എച്ചഎസ് വിഭാഗം വിജയികൾ : ക്ലാസ് X
സംഗീത മത്സരം 1 Anugraha M jaison X D വാർത്താ അവതരണം 1 Akhila S Pillai X E പ്രസംഗം മൽസാരം 1 Akhila S Pillai X E
2 Nayana Prasad X E 2 Devika A

Samrudha L Raj

X D

X C

2 Abhinandha S X D
3 Jinsa Mariyam Shaji X E 3 Anamika Mahesh X A 3 Abhinaya S X E
16/03/2022 S.S.L.C മോഡൽ പരീക്ഷ ഇന്ന് മുതൽ ആരംഭിക്കുന്നു .