"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 19: വരി 19:




[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം -2022 .jpg|നടുവിൽ|ചട്ടരഹിതം|727x727ബിന്ദു|സ്വാതന്ത്ര്യദിനാഘോഷം -2022 ]]
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം. -2022 .jpg|പകരം=|നടുവിൽ|ചട്ടരഹിതം|1600x1600ബിന്ദു|സ്വാതന്ത്ര്യദിനാഘോഷം -2022]]





10:32, 21 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

കുട്ടികളെ സമൂഹത്തിൽ ഉത്തരവാദിത്തമുള്ളവരും ഉൽപ്പാദനക്ഷമവും ഉപകാരപ്രദവുമായ അംഗങ്ങളാക്കാൻ പ്രാപ്തരാക്കുക എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു  വിദ്യാർത്ഥി ക്ലബ്ബാണിത്.ദേശസ്നേഹം, അച്ചടക്കം, ചരിത്ര സംസ്കാരം മനസ്സിലാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ സയൻസ് ക്ലബ് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുന്നത് .സാമൂഹിക ഐക്യം, സാഹോദര്യം, മാനവികത എന്നീ മൂല്യങ്ങളിലൂന്നിയതാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം

ക്ലബ്ബ് രൂപീകരണവും ഉൽഘാടനവും

അധ്യയന വർഷം ക്ലബ്ബ് രൂപീകരണം സംബന്ധിച്ച വിശദ വിവരങ്ങൾ
2021-22 അക്കാദമിക് വർഷത്തെ സാമൂഹ്യശാസ്ത്ര ക്ളബിന്റെ രൂപീകരണം 22/7/2022 ന് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.ക്ലബ്ബ് ലീഡറായി ഗൗരി 8D യെ തിരഞ്ഞെടുത്തു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധപരിപാടികൾ ആസൂത്രണം ചെയ്തു . പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് ചേർക്കുകയുണ്ടായി

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം -2022

അസാദി കാ അമൃത് മഹോത്സവ് : 75 - ആം സ്വാതന്ത്ര്യദിനത്തിലെ ആഘോഷപരിപാടികൾക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ ഗോപി സർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രഘു മാസ്റ്റർ, ഹൈസ്‌കൂൾ വിഭാഗം ഉപമേധാവി ശ്രീ. പ്രമോദ് മാസ്റ്റർ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മേധാവി ഗീതാ ഗണപതി ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കൈമാറി. അതിനു ശേഷം എല്ലാ വിഭാഗങ്ങളിലെയും കുട്ടികൾ, പി ടി എ വികസനസമിതി, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ , SPC , JRC, NSS കേഡറ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സ്വാതന്ത്ര്യദിന റാലി വർണശബളമായിരുന്നു. ..

തുടർന്ന് സ്വതന്ത്ര്യദിന സാംസ്‌കാരിക പരിപാടികൾക്ക് ശ്രീ ഗോപു മാസ്റ്റർ തുടക്കം കുറിച്ചു. ശ്രീ. ഗോപി ( പ്രിൻസിപ്പാൾ ) , ശ്രീ . രഘുനന്ദനൻ ( PTA പ്രസിഡന്റ് ) ശ്രീമതി. ലിഷ മോഹൻ, ( ബഹു : പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ )ശ്രീമതി. ഷീജ കൂട്ടാക്കിൽ ( ബഹു : മെമ്പർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ) ശ്രീമതി ഗീത ഗണപതി ( പ്രിൻസിപ്പൽ ) ശ്രീ . ബാബു കരിമ്പനക്കൽ ( SMC ചെയർമാൻ ). ശ്രീ . കെ പി വേണു ( വെൽഫെയർ കമ്മിറ്റി ചെയർമാൻ ), ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ ( വികസനസമിതി ചെയർമാൻ ) ശ്രീമതി . ലിജോ ഹരിദാസ് ( MPTA പ്രസിഡന്റ് ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ശ്രീ. പ്രമോദ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാനാലാപനം , സ്കിറ്റ് , പ്രസംഗം ,സ്വതന്ത്ര്യദിന സന്ദേശങ്ങളുടെ നൃത്താവിഷ്കാരം എന്നിവ ശ്രദ്ധേയമായിരുന്നു. ശ്രീമതി രതി ( സ്റ്റാഫ് സെക്രട്ടറി )ആഘോഷപരിപാടികൾക്ക് നന്ദി പറഞ്ഞു.


സ്വാതന്ത്ര്യദിനാഘോഷം -2022


സ്വാതന്ത്ര്യ ദിനാഘോഷം -2017

സ്വാതന്ത്ര്യ ദിനാഘോഷം 2017
സ്വതന്ത്ര്യദിനാഘോഷവുമായിബന്ധപ്പെട്ടു നടത്തിയ മത്സരയിനങ്ങളിൽ നിന്ന്

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ