"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
==പി. എൻ. പണിക്കർ ദേശീയ വായന മാസാചാരണം-'22== | ==പി. എൻ. പണിക്കർ ദേശീയ വായന മാസാചാരണം-'22== | ||
< | <gallery mode="packed-hover" heights="250"> | ||
പ്രമാണം:29312_readingmonth9.jpg|| | |||
പ്രമാണം:29312_readingmonth8.jpg|| | |||
പ്രമാണം:29312_readingmonth10.jpg|| | |||
</gallery> | |||
=="വായന മാസാചരണം |
അറിവിന്റെ അക്ഷരച്ചെപ്പി'ലേക്ക്, വായനയുടെ വാതായനങ്ങൾ തുറന്നുകൊണ്ട്, വായനയുടെ വളർത്തച്ഛന് പ്രണാമം. മഹാമാരിക്കാലത്ത് വീടിന്റെ അകത്തളങ്ങളിലേക്ക് കടന്ന് ചെന്ന വായനാവാര പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട്, വായന തിരിച്ച് പിടിക്കുവാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകകളുടെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് ഇത്തവണത്തെ വായനയോത്സവത്തിന് വായനാദിനമായ ജൂൺ 19 ന് തുടക്കം കുറിച്ചു. 19ന് ഓൺലൈൻ പോസ്റ്റർ രചന മത്സരത്തോട് കൂടി ആരംഭിച്ച വായനാപ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 20ന് നടന്ന അസംബ്ലിയിൽ വായനാദിന സന്ദേശം, ശബ്ദരേഖ, ഗാനം, പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വയനാദിന പോസ്റ്ററുകൾ വർണ്ണാഭമായ കാഴ്ചയായിരുന്നു. ഈ വാരം ക്ലാസ്സ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, പ്രശ്നോത്തരി, പുസ്തകചെപ്പ് (പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു സ്നേഹസമ്മാനം) തുടങ്ങി നിരവധിയായ വായനാ പ്രവർത്തനങ്ങൾ കൂട്ടുകാർക്കായി ഒരുക്കിയിട്ടുണ്ട്.

<gallery mode="packed-hover" heights="200"> | |||
പ്രമാണം:29312_readingmonth5.jpg|| | |||
പ്രമാണം:29312_readingmonth6.jpg|| | |||
പ്രമാണം:29312_readingmonth7.jpg|| | |||
</gallery> | |||
==വായന മാസാചരണം== | |||

▪️"വിദ്യാരംഗം കലാസാഹിത്യ വേദി" ഉൽഘാടനം.

▪️"വിദ്യാരംഗം കലാസാഹിത്യ വേദി" ഉൽഘാടനം.

▪️ഭാഷാക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട്, ഇംഗ്ലീഷ് അസംബ്ലിയ്ക്ക് തുടക്കം.
| ▪️ഭാഷാക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട്, ഇംഗ്ലീഷ് അസംബ്ലിയ്ക്ക് തുടക്കം.

▪️ സ്കൂൾ ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് " റീഡിങ് റൂം "(വായന ഇടം ) ഉൽഘാടനം.
| ▪️ സ്കൂൾ ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് "റീഡിങ് റൂം"(വായന ഇടം) ഉൽഘാടനം.

▪️അന്താരാഷ്ട്ര യോഗാദിനം.
| ▪️അന്താരാഷ്ട്ര യോഗാദിനം.

ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.< | ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.

<gallery mode="packed-hover" heights="200"> | |||
പ്രമാണം:29312_readingmonth1.jpg|| | |||
പ്രമാണം:29312_readingmonth2.jpg|| | |||
പ്രമാണം:29312_readingmonth3.jpg|| | |||
പ്രമാണം:29312_readingmonth4.jpg|| | |||
</gallery> | |||
മഹാമാരിക്കാലത്തിന് ശേഷം ആരംഭിച്ച സ്കൂൾ അധ്യയന വർഷം മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികളുടെ സർഗ്ഗാത്മാക കഴിവുകൾ വികസിപ്പിക്കുന്നതിനും,, ഒപ്പം ഭാഷാശേഷി വികാസം ലക്ഷ്യമിട്ടുകൊണ്ട് വായന മാസാചാരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ആവിഷ്കാര ശൈലിയുമായി " വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടന കർമ്മം,ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി : ഷമീന ബീഗം ടീച്ചർ നിർവ്വഹിച്ചു.മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ 'ജൈവവായന 'തിരിച്ച് പിടിക്കുവാനായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'വായന മുറി' കുട്ടികൾക്ക് വേണ്ടി തുറന്നുകൊടുത്തുകൊണ്ടും , ഉൽഘാടന വേദിയിൽ ലോക സംഗീത ദിനത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊണ്ടുകൊണ്ട് നാടൻ പാട്ടുകളും, വായ്‌ത്താരിയും മാത്രമല്ല നാടൻ കലാരൂപങ്ങളുടെ സംഗീത പ്രാധാന്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളോട് സംവദിക്കുവാനും ടീച്ചർ മറന്നില്ല. വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി പുസ്തക വിതരണവും പ്രദർശനവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ ദിനത്തിൽ പുസ്തകം സമ്മാനമായി നൽകുന്ന ' പുസ്തകചെപ്പ് " സ്നേഹ സമ്മാന പദ്ധതിയുടെ ഉൽഘാടനവും ഇതേ വേദിയിൽ ഒന്നാം തരത്തിലെ കുട്ടികളായ നിഖിൻ, നിരഞ്ജന രാജേഷ് എന്നിവരുടെ പ്രാതിനിധ്യത്തിൽ നടന്നു. ഉൽഘാടന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നിരുന്നു . | മഹാമാരിക്കാലത്തിന് ശേഷം ആരംഭിച്ച സ്കൂൾ അധ്യയന വർഷം മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികളുടെ സർഗ്ഗാത്മാക കഴിവുകൾ വികസിപ്പിക്കുന്നതിനും,, ഒപ്പം ഭാഷാശേഷി വികാസം ലക്ഷ്യമിട്ടുകൊണ്ട് വായന മാസാചാരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ആവിഷ്കാര ശൈലിയുമായി " വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടന കർമ്മം,ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി : ഷമീന ബീഗം ടീച്ചർ നിർവ്വഹിച്ചു.മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ 'ജൈവവായന 'തിരിച്ച് പിടിക്കുവാനായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'വായന മുറി' കുട്ടികൾക്ക് വേണ്ടി തുറന്നുകൊടുത്തുകൊണ്ടും , ഉൽഘാടന വേദിയിൽ ലോക സംഗീത ദിനത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊണ്ടുകൊണ്ട് നാടൻ പാട്ടുകളും, വായ്‌ത്താരിയും മാത്രമല്ല നാടൻ കലാരൂപങ്ങളുടെ സംഗീത പ്രാധാന്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളോട് സംവദിക്കുവാനും ടീച്ചർ മറന്നില്ല. വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി പുസ്തക വിതരണവും പ്രദർശനവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ ദിനത്തിൽ പുസ്തകം സമ്മാനമായി നൽകുന്ന ' പുസ്തകചെപ്പ് " സ്നേഹ സമ്മാന പദ്ധതിയുടെ ഉൽഘാടനവും ഇതേ വേദിയിൽ ഒന്നാം തരത്തിലെ കുട്ടികളായ നിഖിൻ, നിരഞ്ജന രാജേഷ് എന്നിവരുടെ പ്രാതിനിധ്യത്തിൽ നടന്നു. ഉൽഘാടന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നിരുന്നു . | ||
"വരും ദിനങ്ങളിൽ വായനയ്ക്കായി കൈകോർക്കാം "
| "വരും ദിനങ്ങളിൽ വായനയ്ക്കായി കൈകോർക്കാം "

വരി 33: | വരി 49: | ||
=="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "== | =="അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "== | ||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:29312_SCHOOLWIKIFIRST.jpg|| | |||
</gallery> | |||

രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.

ഇതേ വേദിയിൽ, ഇടുക്കി ജില്ലയിൽ നമ്മുടെ വിദ്യാലയം നേടിയെടുത്ത ഒന്നാംസ്‌ഥാനം വരും നാളുകളിൽ നമ്മെ കാത്തിരിക്കുന്ന ഒരുപാട് പുരസ്‌കാര വേദികളിലേക്കുള്ള ചുവട് വയ്പ്പായിരിക്കട്ടെ. | ഇതേ വേദിയിൽ, ഇടുക്കി ജില്ലയിൽ നമ്മുടെ വിദ്യാലയം നേടിയെടുത്ത ഒന്നാംസ്‌ഥാനം വരും നാളുകളിൽ നമ്മെ കാത്തിരിക്കുന്ന ഒരുപാട് പുരസ്‌കാര വേദികളിലേക്കുള്ള ചുവട് വയ്പ്പായിരിക്കട്ടെ. | ||
വരി 39: | വരി 58: | ||
==വൈക്കം മുഹമ്മദ് ബഷീർ ദിനം== | ==വൈക്കം മുഹമ്മദ് ബഷീർ ദിനം== | ||

മലയാള സാഹിത്യത്തെ |
മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ. | ||
സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് | സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം. | ||
മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു | മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ.

നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും | നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.

ചെയ്യപ്പെട്ടുകൊണ്ടിരിക്കും | മനുഷ്യസ്നേഹത്തിന്റെ ഉൾക്കാഴ്ച്ചകളെ കുറിച്ചെഴുതിയ ഒരു കാലഘട്ടത്തിന്റെ എഴുത്തുകാരൻ. സാമൂഹ്യബോധത്തോട് അടുത്തു നിൽക്കുകയും ചെയ്ത വെറും മനുഷ്യനായ ബഷീർ. പിന്നാലെ വരുന്ന ഓരോ തലമുറയും അദ്ദേഹത്തെ മലയാളത്തിന്റെ | ||
മനുഷ്യസ്നേഹത്തിന്റെ ഉൾക്കാഴ്ച്ചകളെ കുറിച്ചെഴുതിയ ഒരു കാലഘട്ടത്തിന്റെ | |||
എഴുത്തുകാരൻ. സാമൂഹ്യബോധത്തോട് അടുത്തു നിൽക്കുകയും ചെയ്ത വെറും | |||
മനുഷ്യനായ ബഷീർ.പിന്നാലെ വരുന്ന ഓരോ | |||
തലമുറയും അദ്ദേഹത്തെ മലയാളത്തിന്റെ | |||
ഷേക്സ്പിയർ എന്നാവും വിളിക്കുക.
| ഷേക്സ്പിയർ എന്നാവും വിളിക്കുക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം..
| അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം.

<gallery mode="packed-hover" heights="250"> | |||
പ്രമാണം:29312_basheer2022day5.jpg|| | |||
പ്രമാണം:29312_basheer2022day6.jpg|| | |||
</gallery> | |||

'കഥകളുടെ സുൽത്താനെ' മലയാളസാഹിത്യലോകത്തിന് നഷ്ടമായിട്ട് 28 വർഷങ്ങൾ. മനുഷ്യസ്നേഹിയായ ബഷീർ തന്റെ ജീവിതലാളിത്യം ഉൾക്കൊണ്ട രചനകൾ തലമുറകൾക്ക് കൈമാറി കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും, തലമുറകൾക്ക് ഓർത്തെടുക്കുവാൻ നർമ്മരസത്തിൽ ചാലിച്ചെഴുതിയ വരയും, വർണ്ണങ്ങളും ഇവിടെ ബാക്കിയായി.

ബഷീർദിനം വെറുമൊരു ഓർമ്മപുതുക്കൽ എന്നതിലുപരിയായി, കുഞ്ഞുമനസ്സുകളിൽ ജീവസുറ്റ ബിംബങ്ങൾ സൃഷ്ടിക്കുവാൻ തക്കവിധത്തിലുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണ ദിന പരിപാടികൾ നടന്നത്. ബഷീർ ദിനത്തിൽ നടന്ന പ്രത്യേക സ്കൂൾ അസംബ്ലിയിൽ, നാലാം തരത്തിലെ കൂട്ടുകാർ ബഷീർ സാഹിത്യരചനകളെ അടിസ്ഥാനമാക്കി കഥാപാത്രപരിചയം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ജീവചരിത്രകുറിപ്പ്, വായനാകുറിപ്പ്, പതിപ്പുകൾ, സന്ദേശം എന്നിവ അവതരിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തയാറാക്കിയ ശബ്ദ സന്ദേശത്തോടെ ആരംഭിച്ച പൊതുചടങ്ങിന് മിഴിവേകിക്കൊണ്ട്, പ്രീ പ്രൈമറി തലം മുതലുള്ള കൊച്ച് കൂട്ടുകാർ ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്ക് വേണ്ടി ബഷീർ കൃതികൾ, കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനം വേദിയിൽ തന്നെ ഒരുക്കിയിരുന്നു, ഒപ്പം അദ്ദേഹത്തിന് പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരത്തിന്റെ തൈയ്യും. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, സീഡ് പോലീസ് ക്ലബ്ബ് അംഗങ്ങളും, പി. റ്റി. എ. പ്രസിഡന്റ്, അധ്യാപക - വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു.

<gallery mode="packed-hover" heights="250"> | |||
പ്രമാണം:29312_basheer2022day1.jpg|| | |||
പ്രമാണം:29312_basheer2022day2.jpg|| | |||
പ്രമാണം:29312_basheer2022day3.jpg|| | |||
പ്രമാണം:29312_basheer2022day4.jpg|| | |||
</gallery> | |||
തുടർന്ന് ടാലെന്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന "ബഷീർ ദി മാൻ" ഡോക്യൂമെന്ററി പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരു ദൃശ്യനുഭവമായിരുന്നു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രശ്നോത്തരി കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം തന്നെ കഥകളുടെ സുൽത്താനെ അടുത്തറിയുന്നതിന് അവസരമൊരുക്കുകയും ചെയ്തു. | |||
ബഷീർ ദിനത്തിൽ ഒരുക്കിയ വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളിൽ, പ്രീപ്രൈമറി അധ്യാപികയായ ലിജിത ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ 'ബഷീർ കാരിക്കേച്ചർ' രചന കുട്ടികൾക്ക് തത്സമയം വീക്ഷിയ്ക്കുന്നതിനും അവസരമൊരുക്കിയിരുന്നു. | |||
"മാങ്കോസ്റ്റിൻ ചുവട്ടിലെ മരത്തണലിൽ നർമ്മരസപ്രധാനമായ കഥകളുടെ ശീലുകൾക്ക് കാതോർക്കുവാൻ, പൊട്ടിച്ചിരിക്കുവാൻ, സുൽത്താനെ ഓർക്കുവാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് ബഷീർ ദിനം കടന്നുപോയി... വായനയുടെ വാതായനങ്ങൾ തുറന്നുകൊടുത്തുകൊണ്ട്...

==സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം== | ==സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം== | ||

മികച്ച രീതിയിൽ സ്കൂൾ |
മികച്ച രീതിയിൽ സ്കൂൾ വിക്കിയിൽ പേജുകൾ ക്രമീകരിച്ചുകൊണ്ട്, ശബരീഷ് സ്മാരക പുരസ്കാരം സംസ്‌ഥാന തല മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിനും, ഈ ശ്രമത്തിന് പിന്നിൽ പ്രയത്നിച്ച ആശ ടീച്ചറിനും സ്കൂൾ പി. റ്റി. എ വക അനുമോദനം.

പി. റ്റി. എ പ്രസിഡന്റ് ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം | <gallery mode="packed-hover" heights="250"> | ||
യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ് സെക്രട്ടറി റോസിലി ടീച്ചർ | പ്രമാണം:29312_anumodhanam5.jpg|| | ||
വരും നാളുകളിൽ | </gallery> | ||

പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി: ബീനാ പയസ്സ് യോഗം ഉൽഘാടനം ചെയ്തു. സ്കൂൾ വിക്കി താളുകൾ മികച്ച രീതിയിൽ ക്രമീകരിച്ചതിന് നേതൃത്വം നൽകിയ ആശ ടീച്ചറിന് സ്കൂൾ പി. റ്റി. എ. യുടെ വക ഉപഹാര സമർപ്പണം നടന്നു. യോഗത്തിൽ ഇടുക്കി ജില്ലാ കൈറ്റ് കോർഡിനേറ്റർ ശ്രീ: ഷാജിമോൻ സാർ 'സ്കൂൾ വിക്കി'യെ സംബന്ധിച്ചും, സംസ്ഥാന തല മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സ്കൂൾ ഏറ്റെടുത്ത ദൗത്യത്തിന് എല്ലാവിധ ആശംസകളും, പിന്തുണയും അറിയിക്കുകയും, വരും നാളുകളിൽ കൂടുതൽ തനിമയോടെ സ്കൂൾ വിക്കി താളുകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുകയും ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീ: കെ.കെ.തോമസ്, ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി: ഷീബ മുഹമ്മദ്, സ്കൂൾ ഉൾപ്പെടുന്ന വാർഡ് പ്രതിനിധി കൂടിയായ ശ്രീ: അജിമോൻ കെ. എസ്, വാർഡ് മെമ്പർമാർ, എം. പി. റ്റി. എ. പ്രസിഡന്റ് ഷീല ദേവസ്യ എന്നിവർ സംസാരിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ് സെക്രട്ടറി റോസിലി ടീച്ചർ സംസാരിച്ചു.

<gallery mode="packed-hover" heights="200"> | |||
പ്രമാണം:29312_anumodhanam1.jpg|| | |||
പ്രമാണം:29312_anumodhanam3.jpg|| | |||
പ്രമാണം:29312_anumodhanam4.jpg|| | |||
പ്രമാണം:29312_anumodhanam2.jpg|| | |||
</gallery> | |||

വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം ഈ പുരസ്കാരം പ്രചോദനമായിരിക്കും..

==വായനക്കളരി== | ==വായനക്കളരി== |
13:09, 6 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം - 2022
"മുന്നേറാം, മികവോടെ "👨🎓👩🎓
മഹാമാരിക്കാലവും കടന്ന്, പുത്തൻ പ്രതീക്ഷകളോടെ വിദ്യാലയങ്ങൾ പുതിയ അധ്യായന വർഷത്തിന്റെ സജീവതയിലേക്ക് ചുവട് വയ്ക്കുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം കൂട്ടുകാരെ വരവേൽക്കുവാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയ അങ്കണം പ്രവേശനോത്സവത്തിന്റെ തയ്യാറെടുപ്പുകളിലാണ്. നമ്മുടെ വിദ്യാലയം ഇത്തവണത്തെ 'പഞ്ചായത്ത് തല പ്രവേശനായോത്സവ'ത്തിന് കൂടി വേദിയാകുന്നതിനാൽ കൂട്ടായ്മയുടെ ആഘോഷമായി, പ്രവേശനോത്സവചടങ്ങുകൾ മാറുമെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഈ അധ്യായന വർഷം വിദ്യാലയം ഏറ്റെടുത്തിരിക്കുന്ന തനത് പ്രവർത്തനങ്ങളുടെ തുടക്കമായി ഇത്തവണത്തെ പ്രവേശനോത്സവം മാറട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം..
ജൂൺ -5, ലോക പരിസ്ഥിതി ദിനം
നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് വീട്ടിൽ നിന്നും വിദ്യാലയത്തിൽ നിന്നുമാണ് . നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താല്പര്യം കൂട്ടുകാരിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുന്നതിന് വേണ്ടിയുള്ള ഈ ദിനം നാളത്തെ നന്മയുടെ പ്രതീകമായി മാറട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' 🌎(#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നതോടൊപ്പം എല്ലാ കൂട്ടുകാർക്കും " നന്മയുടെ നല്ലപാഠമായി
"പരിസ്ഥിതിദിനാശംസകൾ"
'ഫലവൃക്ഷത്തോട്ട' നിർമ്മാണ പദ്ധതി
കരിങ്കുന്നം ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി 'ഫലവൃക്ഷത്തോട്ട' നിർമ്മാണ പദ്ധതിക്ക് തുടക്കമായി.....
2022 ലോക പരിസ്ഥിതി ദിന സന്ദേശത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് കൊണ്ട് പുതിയ അധ്യയന വർഷാരംഭത്തിൽ തന്നെ മാതൃഭൂമി സീഡ് ക്ലബ്, ഹരിത ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ മഹാമാരിക്കാലത്തിനു ശേഷം ഒരു ജൈവ അന്തരീക്ഷം തിരിച്ച് പിടിക്കാനായുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി ദിനത്തിൽ ഓൺലൈൻ ആയി നടത്തിയ ഫോട്ടോ / വീഡിയോഗ്രാഫി മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, അവതരണരീതി കൊണ്ടും ശ്രെദ്ധേയമായിരുന്നു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ : എൻ.ഡി. ശിവൻ മറ്റക്കര നൽകിയ സന്ദേശം സ്കൂൾ യുട്യൂബ് ചാനൽ വഴി നൽകിയിരുന്നു. ജൂൺ 6 ന് നടന്ന ഈ അധ്യയന വർഷത്തെ സ്കൂൾ അസംബ്ലിയുടെ അവതരണ പ്രമേയം തന്നെ ' പരിസ്ഥിതി'ആയിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള സന്ദേശങ്ങൾ, കവിതകൾ, പരിസ്ഥിതി സംരക്ഷണം പ്രമേയമാ യുള്ള സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്രസംഗം, സ്കിറ്റ് എന്നിവ അവതരണ മികവുകൊണ്ട് ശ്രെദ്ധേയമായിരുന്നു. സീഡ് ക്ലബ് പ്രവർത്തനങ്ങളുടെ തുടക്കമായി ഫലവൃക്ഷത്തോട്ടമൊരുക്കൽ പദ്ധതി വാർഡ് മെമ്പർ ശ്രീ :അജിമോൻ കെ. എസ് ഉദ്ഘാടനം ചെയ്തു.സീഡ് കൺവീനർ റോസിലി ടീച്ചർ പദ്ധതി വിശദീകരണം നടത്തുകയും, അമല ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന്, സ്കൂളിൽ ഒരുങ്ങുന്ന ജൈവവൈവിദ്ധ്യ ഉദ്യനത്തിന്റെ ഭാഗമായി ഫല വൃക്ഷതൈകൾ നട്ടുകൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ : പ്രസാദ് പി. റ്റി. എ പ്രസിഡന്റ് ജിബു മാത്യു എന്നിവർ പദ്ധതിക്ക് ആശംസകൾ അറിയിച്ചു.3,4 ക്ലാസ്സുകളിലെ ഹരിതസേന ( സീഡ് പോലീസ് ) അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി,മുത്തശ്ശിമാവിനെ ആദരിക്കൽ ചടങ്ങുകൾ നടന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ (ക്വിസ്, പോസ്റ്റർ രചന, പ്രസംഗം, കവിതാപാരായണം) കുട്ടികൾ സജീവമായി പങ്കെടുത്തുകൊണ്ട് ഇത്തവണത്തെ പരിസ്ഥിതി ദിനാഘോഷം വർണ്ണാഭമാക്കി.
ഭാവിതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. കുട്ടികളിൽ ആ ബോധ്യം ഉണ്ടാകത്തക്ക രീതിയിൽ ഇത്തവണത്തെ സീഡ്ക്ലബ് പ്രവർത്തനങ്ങൾ വിപുലമാക്കുമെന്ന്
ക്ലബ് ഭാരവാഹികൾ അറിയിച്ചു.
പി. എൻ. പണിക്കർ ദേശീയ വായന മാസാചാരണം-'22
അറിവിന്റെ അക്ഷരച്ചെപ്പി'ലേക്ക്, വായനയുടെ വാതായനങ്ങൾ തുറന്നുകൊണ്ട്, വായനയുടെ വളർത്തച്ഛന് പ്രണാമം. മഹാമാരിക്കാലത്ത് വീടിന്റെ അകത്തളങ്ങളിലേക്ക് കടന്ന് ചെന്ന വായനാവാര പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട്, വായന തിരിച്ച് പിടിക്കുവാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകകളുടെ നേതൃത്വത്തിൽ ഏറ്റെടുത്തുകൊണ്ട് ഇത്തവണത്തെ വായനയോത്സവത്തിന് വായനാദിനമായ ജൂൺ 19 ന് തുടക്കം കുറിച്ചു. 19ന് ഓൺലൈൻ പോസ്റ്റർ രചന മത്സരത്തോട് കൂടി ആരംഭിച്ച വായനാപ്രവർത്തനങ്ങളുടെ തുടർച്ചയായി ജൂൺ 20ന് നടന്ന അസംബ്ലിയിൽ വായനാദിന സന്ദേശം, ശബ്ദരേഖ, ഗാനം, പ്രതിജ്ഞ എന്നീ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്ന വയനാദിന പോസ്റ്ററുകൾ വർണ്ണാഭമായ കാഴ്ചയായിരുന്നു. ഈ വാരം ക്ലാസ്സ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം, പ്രശ്നോത്തരി, പുസ്തകചെപ്പ് (പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് ഒരു സ്നേഹസമ്മാനം) തുടങ്ങി നിരവധിയായ വായനാ പ്രവർത്തനങ്ങൾ കൂട്ടുകാർക്കായി ഒരുക്കിയിട്ടുണ്ട്.
വായന മാസാചരണം
▪️"വിദ്യാരംഗം കലാസാഹിത്യ വേദി" ഉൽഘാടനം.
▪️ഭാഷാക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട്, ഇംഗ്ലീഷ് അസംബ്ലിയ്ക്ക് തുടക്കം.
▪️ സ്കൂൾ ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് "റീഡിങ് റൂം"(വായന ഇടം) ഉൽഘാടനം.
▪️അന്താരാഷ്ട്ര യോഗാദിനം.
ജൂൺ 21 "അന്താരാഷ്ട്ര യോഗാദിനം" ആയതിനാൽ, ഭാഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ,വായന പ്രാധാന്യം ഉൾക്കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇംഗ്ലീഷ് അസംബ്ലിക്ക് ശേഷം 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി യോഗയുടെ അടിസ്ഥാന ക്രിയകൾ ഉൾപ്പെടുത്തിക്കൊണ്ട് 'യോഗാസെഷൻ' നടന്നു. മാതൃഭൂമി 'സീഡ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കുട്ടികൾക്ക് ഉണർവ്വ് പകർന്ന് നൽകിയ വേറിട്ട പ്രവർത്തനമായിരുന്നു.
മഹാമാരിക്കാലത്തിന് ശേഷം ആരംഭിച്ച സ്കൂൾ അധ്യയന വർഷം മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം, കുട്ടികളുടെ സർഗ്ഗാത്മാക കഴിവുകൾ വികസിപ്പിക്കുന്നതിനും,, ഒപ്പം ഭാഷാശേഷി വികാസം ലക്ഷ്യമിട്ടുകൊണ്ട് വായന മാസാചാരണ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തമായ ആവിഷ്കാര ശൈലിയുമായി " വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടന കർമ്മം,ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊടുപുഴ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി : ഷമീന ബീഗം ടീച്ചർ നിർവ്വഹിച്ചു.മഹാമാരിക്കാലം നഷ്ടപ്പെടുത്തിയ 'ജൈവവായന 'തിരിച്ച് പിടിക്കുവാനായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന 'വായന മുറി' കുട്ടികൾക്ക് വേണ്ടി തുറന്നുകൊടുത്തുകൊണ്ടും , ഉൽഘാടന വേദിയിൽ ലോക സംഗീത ദിനത്തിന്റെ പ്രാധാന്യം കൂടി ഉൾക്കൊണ്ടുകൊണ്ട് നാടൻ പാട്ടുകളും, വായ്‌ത്താരിയും മാത്രമല്ല നാടൻ കലാരൂപങ്ങളുടെ സംഗീത പ്രാധാന്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളോട് സംവദിക്കുവാനും ടീച്ചർ മറന്നില്ല. വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി പുസ്തക വിതരണവും പ്രദർശനവുമുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ ദിനത്തിൽ പുസ്തകം സമ്മാനമായി നൽകുന്ന ' പുസ്തകചെപ്പ് " സ്നേഹ സമ്മാന പദ്ധതിയുടെ ഉൽഘാടനവും ഇതേ വേദിയിൽ ഒന്നാം തരത്തിലെ കുട്ടികളായ നിഖിൻ, നിരഞ്ജന രാജേഷ് എന്നിവരുടെ പ്രാതിനിധ്യത്തിൽ നടന്നു. ഉൽഘാടന സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും നടന്നിരുന്നു .
"വരും ദിനങ്ങളിൽ വായനയ്ക്കായി കൈകോർക്കാം "
"അഭിമാന നിമിഷങ്ങളിലൂടെ സ്കൂൾ വിക്കി അവാർഡ്ദാന ചടങ്ങ്ചരിത്ര താളുകളിലേക്ക് "
രണ്ടാമത് ശബരീഷ് സ്മാരക പുരസ്‌കാര സമർപ്പണത്തിന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാൾ വേദിയായി മാറിയപ്പോൾ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന് സുവർണ്ണ നിമിഷം. ഇതാദ്യമായി, പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായി, നിയമസഭാസ്പീക്കർ ഉൽഘാടകനായി, കൈറ്റിന്റെ (KITE) സാരഥ്യത്തിൽ അക്കാദമിക മികവിനുള്ള അംഗീകാരം ഏറ്റുവാങ്ങുവാൻ സംസ്‌ഥാനത്തെ 14 ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭിച്ചു.
ഇതേ വേദിയിൽ, ഇടുക്കി ജില്ലയിൽ നമ്മുടെ വിദ്യാലയം നേടിയെടുത്ത ഒന്നാംസ്‌ഥാനം വരും നാളുകളിൽ നമ്മെ കാത്തിരിക്കുന്ന ഒരുപാട് പുരസ്‌കാര വേദികളിലേക്കുള്ള ചുവട് വയ്പ്പായിരിക്കട്ടെ.
പുരസ്കാര വേദിയിലെ നിമിഷങ്ങളിലേക്ക്...
വൈക്കം മുഹമ്മദ് ബഷീർ ദിനം
മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച മഹാനായ എഴുത്തുകാരൻ.
സ്വാതന്ത്ര്യ സമരസേനാനിയും വാഗ്മിയും പണ്ഡിതനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷിക ദിനം.
മലയാള സാഹിത്യത്തിൽ ഒരു ബഷീറിയൻ ശൈലി നിലനിൽക്കുന്നു. ലോക ക്ലാസ്സിക് സാഹിത്യത്തിലെ അപൂർവ്വ നക്ഷത്രങ്ങളിൽ ഒരാൾ. സ്വന്തം ജീവിത അനുഭവങ്ങളെ സുഗന്ധമുള്ള കഥകളാക്കി മാറ്റി മലയാള സാഹിത്യ തറവാട്ടിലേക്ക് തന്റേതായ സിംഹാസനത്തിലിരുന്ന ബേപ്പൂർ സുൽത്താൻ.
നൂറ്റാണ്ടുകളിലൊരിക്കൽ ഇങ്ങനെ അപൂർവ്വമായ പ്രതിഭകൾ ഭൂമിയിൽ വന്നു പോകും. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ പ്രതിഭാസം ആധുനിക കാലഘട്ടത്തിൽ കൂടുതലായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും. അദ്ദേഹത്തിലെ പരിസ്ഥിതി സ്നേഹിയും സഹജീവി സൗഹൃദവും പ്രണയവും വിരഹവും ഒക്കെ കലർന്ന ജീവിതം ഭൂമിയിലിങ്ങനെ അണയാവിളക്കായി ജ്വലിച്ചു കൊണ്ടിരിക്കും. വിശ്വസാഹിത്യ ശാഖയിൽ ബഷീർ കൃതികൾ മലയാളത്തിന്റെ അഭിമാനമായി എന്നും നിലകൊള്ളുന്നു.
മനുഷ്യസ്നേഹത്തിന്റെ ഉൾക്കാഴ്ച്ചകളെ കുറിച്ചെഴുതിയ ഒരു കാലഘട്ടത്തിന്റെ എഴുത്തുകാരൻ. സാമൂഹ്യബോധത്തോട് അടുത്തു നിൽക്കുകയും ചെയ്ത വെറും മനുഷ്യനായ ബഷീർ. പിന്നാലെ വരുന്ന ഓരോ തലമുറയും അദ്ദേഹത്തെ മലയാളത്തിന്റെ
ഷേക്സ്പിയർ എന്നാവും വിളിക്കുക.
അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തി വിശേഷണത്തിന്റെ ഉടമയായ സുത്താന്റെ ഓർമ്മകൾക്ക് മുൻപിൽ കോടി പ്രണാമം.
'കഥകളുടെ സുൽത്താനെ' മലയാളസാഹിത്യലോകത്തിന് നഷ്ടമായിട്ട് 28 വർഷങ്ങൾ. മനുഷ്യസ്നേഹിയായ ബഷീർ തന്റെ ജീവിതലാളിത്യം ഉൾക്കൊണ്ട രചനകൾ തലമുറകൾക്ക് കൈമാറി കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും, തലമുറകൾക്ക് ഓർത്തെടുക്കുവാൻ നർമ്മരസത്തിൽ ചാലിച്ചെഴുതിയ വരയും, വർണ്ണങ്ങളും ഇവിടെ ബാക്കിയായി.
ബഷീർദിനം വെറുമൊരു ഓർമ്മപുതുക്കൽ എന്നതിലുപരിയായി, കുഞ്ഞുമനസ്സുകളിൽ ജീവസുറ്റ ബിംബങ്ങൾ സൃഷ്ടിക്കുവാൻ തക്കവിധത്തിലുള്ള വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് വിദ്യാരംഗം കലാസാഹിത്യവേദി, മലയാളം ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണ ദിന പരിപാടികൾ നടന്നത്. ബഷീർ ദിനത്തിൽ നടന്ന പ്രത്യേക സ്കൂൾ അസംബ്ലിയിൽ, നാലാം തരത്തിലെ കൂട്ടുകാർ ബഷീർ സാഹിത്യരചനകളെ അടിസ്ഥാനമാക്കി കഥാപാത്രപരിചയം, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ജീവചരിത്രകുറിപ്പ്, വായനാകുറിപ്പ്, പതിപ്പുകൾ, സന്ദേശം എന്നിവ അവതരിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തയാറാക്കിയ ശബ്ദ സന്ദേശത്തോടെ ആരംഭിച്ച പൊതുചടങ്ങിന് മിഴിവേകിക്കൊണ്ട്, പ്രീ പ്രൈമറി തലം മുതലുള്ള കൊച്ച് കൂട്ടുകാർ ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്ക് വേണ്ടി ബഷീർ കൃതികൾ, കഥാപാത്രങ്ങൾ എന്നിവയുടെ പ്രദർശനം വേദിയിൽ തന്നെ ഒരുക്കിയിരുന്നു, ഒപ്പം അദ്ദേഹത്തിന് പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരത്തിന്റെ തൈയ്യും. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, സീഡ് പോലീസ് ക്ലബ്ബ് അംഗങ്ങളും, പി. റ്റി. എ. പ്രസിഡന്റ്, അധ്യാപക - വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരം സ്കൂൾ വളപ്പിൽ നട്ടു.
തുടർന്ന് ടാലെന്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന "ബഷീർ ദി മാൻ" ഡോക്യൂമെന്ററി പ്രദർശനം കുട്ടികൾക്ക് വേറിട്ടൊരു ദൃശ്യനുഭവമായിരുന്നു. 3,4 ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്രശ്നോത്തരി കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം തന്നെ കഥകളുടെ സുൽത്താനെ അടുത്തറിയുന്നതിന് അവസരമൊരുക്കുകയും ചെയ്തു. ബഷീർ ദിനത്തിൽ ഒരുക്കിയ വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളിൽ, പ്രീപ്രൈമറി അധ്യാപികയായ ലിജിത ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ 'ബഷീർ കാരിക്കേച്ചർ' രചന കുട്ടികൾക്ക് തത്സമയം വീക്ഷിയ്ക്കുന്നതിനും അവസരമൊരുക്കിയിരുന്നു.
"മാങ്കോസ്റ്റിൻ ചുവട്ടിലെ മരത്തണലിൽ നർമ്മരസപ്രധാനമായ കഥകളുടെ ശീലുകൾക്ക് കാതോർക്കുവാൻ, പൊട്ടിച്ചിരിക്കുവാൻ, സുൽത്താനെ ഓർക്കുവാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് ബഷീർ ദിനം കടന്നുപോയി... വായനയുടെ വാതായനങ്ങൾ തുറന്നുകൊടുത്തുകൊണ്ട്...
സ്ക്കൂൾ വിക്കി അവാർഡ് : 2022 അനുമോദന യോഗം
മികച്ച രീതിയിൽ സ്കൂൾ വിക്കിയിൽ പേജുകൾ ക്രമീകരിച്ചുകൊണ്ട്, ശബരീഷ് സ്മാരക പുരസ്കാരം സംസ്‌ഥാന തല മത്സരത്തിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കിയ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിനും, ഈ ശ്രമത്തിന് പിന്നിൽ പ്രയത്നിച്ച ആശ ടീച്ചറിനും സ്കൂൾ പി. റ്റി. എ വക അനുമോദനം.
പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി: ബീനാ പയസ്സ് യോഗം ഉൽഘാടനം ചെയ്തു. സ്കൂൾ വിക്കി താളുകൾ മികച്ച രീതിയിൽ ക്രമീകരിച്ചതിന് നേതൃത്വം നൽകിയ ആശ ടീച്ചറിന് സ്കൂൾ പി. റ്റി. എ. യുടെ വക ഉപഹാര സമർപ്പണം നടന്നു. യോഗത്തിൽ ഇടുക്കി ജില്ലാ കൈറ്റ് കോർഡിനേറ്റർ ശ്രീ: ഷാജിമോൻ സാർ 'സ്കൂൾ വിക്കി'യെ സംബന്ധിച്ചും, സംസ്ഥാന തല മത്സരത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചുകൊണ്ട് സ്കൂൾ ഏറ്റെടുത്ത ദൗത്യത്തിന് എല്ലാവിധ ആശംസകളും, പിന്തുണയും അറിയിക്കുകയും, വരും നാളുകളിൽ കൂടുതൽ തനിമയോടെ സ്കൂൾ വിക്കി താളുകൾ ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുകയും ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീ: കെ.കെ.തോമസ്, ഗ്രാമ പഞ്ചായത്ത് വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി: ഷീബ മുഹമ്മദ്, സ്കൂൾ ഉൾപ്പെടുന്ന വാർഡ് പ്രതിനിധി കൂടിയായ ശ്രീ: അജിമോൻ കെ. എസ്, വാർഡ് മെമ്പർമാർ, എം. പി. റ്റി. എ. പ്രസിഡന്റ് ഷീല ദേവസ്യ എന്നിവർ സംസാരിച്ചു. യോഗത്തിന് കൃതജ്ഞത അർപ്പിച്ച് കൊണ്ട് സ്റ്റാഫ് സെക്രട്ടറി റോസിലി ടീച്ചർ സംസാരിച്ചു.
വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം ഈ പുരസ്കാരം പ്രചോദനമായിരിക്കും..
വായനക്കളരി
കരിങ്കുന്നം ഗവണ്മന്റ് എൽ. പി. സ്കൂളിൽ മലയാള മനോരമ "വായനക്കളരി" പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മഹാമാരിക്കാലത്തിന് ശേഷം ജൈവവായന തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഏറ്റെടുത്ത വായനാമാസാചരണ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച്, ശ്രീ: ജോയൽ തട്ടായത്ത് മലയാള മനോരമ ദിനപത്രത്തിന്റെ കോപ്പി വിദ്യാർത്ഥി പ്രതിനിധികളായ ജിയോൻ ജോജി, ആൻലിയ ജിബു എന്നിവർക്കു നൽകി വായനക്കളരി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് പി നായർ ,പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യു, വാർഡ് മെമ്പർ ശ്രീ: അജിമോൻ കെ. എസ്, മലയാള മനോരമ പ്രതിനിധികൾ, പി. റ്റി. എ. - എം.പി.ടി.എ. കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
"നല്ല വായന, നല്ല ശീലം" എന്ന സന്ദേശം കുട്ടികൾക്ക് നൽകി ക്കൊണ്ട് വായനക്കളരി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ പദ്ധതി ഏറെ സഹായകരമാണ്.
ചാന്ദ്രദിനം
'ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ഈ ഓർമ്മ പുതുക്കി ചാന്ദ്രയാത്രയുടെ നേരനുഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുകൊണ്ടാണ് ഓരോ ചാന്ദ്രദിനവും കടന്നുപോകുന്നത്. സ്കൂളുകളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തുന്നു.
സ്കൂൾ തലത്തിൽ നടത്തപ്പെടുന്ന പരിപാടികൾ.
▪️വീഡിയോ പ്രദർശനം
▪️ചന്ദ്രനെ വരയ്ക്കാം
▪️ചാന്ദ്രദിന പതിപ്പ്
▪️റോക്കറ്റ് നിർമ്മാണം
▪️ചാന്ദ്രദിന ക്വിസ്
ലയൺസ് ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം
സാമൂഹിക പ്രതിബദ്ധതയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന ലയൺസ് ക്ലബ്ബ് കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ, കരിങ്കുന്നം ഗവണ്മെന്റ് എൽ. പി. സ്കൂളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് പഠന പ്രോത്സാഹനമെന്ന നിലയിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ: ജിബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ: പ്രസാദ് പി.നായർ സ്വാഗതം ആശംസിച്ചു. ലയൺസ് ക്ലബ് ഇന്റർനാഷണൽ കരിങ്കുന്നം യൂണിറ്റ് പ്രതിനിധികളായ ശ്രീ: ജേക്കബ് ജോസഫ് (സെക്രട്ടറി), ശ്രീ: സ്റ്റീഫൻ ഫിലിപ്പ് (ട്രഷറർ), ശ്രീ: പി.എം. ജോയി (സീനിയർ മെമ്പർ) എന്നിവർ ബാഗുകൾ വിതരണം ചെയ്തു. എസ്. ആർ. ജി. കൺവീനർ ആശ. എസ്. കെ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
വരും നാളുകളിൽ വിദ്യാലയം ഏറ്റെടുക്കുന്ന മികവാർന്ന പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ലബ്ബിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 27, കലാം അനുസ്മരണ ദിനം
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു ശ്രീ: എ.പി.ജെ. അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.
ഐ.എസ്.ആർ.ഒ-യുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി.
ലാളിത്യമായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാം തന്റെ ജീവിതത്തിലൂടെ പകർന്ന് നൽകിയ സന്ദേശങ്ങൾ, തന്റെ ശബ്ദത്തിലൂടെയും, എഴുത്തിലൂടെയും അദ്ദേഹം ബാക്കിവച്ച വിജയമന്ത്രങ്ങൾ ഇവയെല്ലാം പുതുതലമുറയ്ക്ക് പകർന്ന് നൽകുവാൻ ഈ ദിനം മാറണമെന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കലാം അനുസ്മരണ ദിന പ്രവർത്തനങ്ങൾ അവതരണ മികവും, വൈവിധ്യതയും കൊണ്ട് കുട്ടികളുടെ ശ്രെദ്ധ ആകർഷിച്ചു.
▪️പ്രവർത്തനങ്ങളിൽ നിന്ന്....
▪️കലാം അനുസ്മരണം - പ്രത്യേക അസംബ്ലി
▪️പോസ്റ്റർ പ്രകാശനം
▪️കലാം - ജീവചരിത്രാവതരണം
▪️'MANTHRA OF SUCCESS'- ROLE PLAY
▪️അഗ്നിച്ചിറകുകൾ (WINGS OF FIRE)-പുസ്തക പരിചയം
▪️'KALAM QUOTES'- അവതരണം
▪️പ്രശ്ചന്നവേഷം
▪️കലാം അനുസ്മരണം - SPEECH.
...തിരികെ പോകാം... |