"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== 2021-2022  ==
 
== [[2022-2023]] പ്രവർത്തനങ്ങൾ ==
 
== ക്രസന്റ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി... ==
 
=== കാരപ്പുറം ക്രസന്റ് യു പി സ്കൂളുകളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഫുട്ബോൾ അക്കാദമി  കേരള സന്തോഷ് ട്രോഫി താരം ശ്രീ. ജെസിൻ ടി കെ ഉദ്ഘാടനം ചെയ്തു.. ===
 
=== താരത്തെ ശിങ്കാരിമേള ത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി കുട്ടികൾ സ്വീകരിച്ചു. ആഴ്ചയിൽ മൂന്നു ദിവസം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി പ്രവർത്ഥിക്കുക. യുണൈറ്റഡ് ഫുട്ബോൾ അക്കാദമി പരിശീലകരായ ഷാജഹാൻ, നൗഷാദ് കാരയിൽ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുക. ചടങ്ങിൽ ഫുട്ബോൾ അക്കാദമിയുടെ ജേഴ്സി,ലോഗോ എന്നിവ പ്രകാശനം ചെയ്തു. നിലമ്പൂർ ഉപജില്ല എ.ഇ.ഒ അബ്ദുൽ റസാഖ്,പി.ടിഎ പ്രസിഡന്റ് ഷിനോജ് സ്കറിയ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ കാറ്റാടി, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, കായിക അധ്യാപിക ബിന്ദു കെ എന്നിവർ നേതൃത്വം നൽകി. ===
[[പ്രമാണം:PAN48477.jpg|ലഘുചിത്രം|269x269ബിന്ദു]]
[[പ്രമാണം:PAN48477.jpg|ലഘുചിത്രം|269x269ബിന്ദു]]



11:51, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ദുരിതാശ്വാസം

മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് അധ്യാപകരുടെ സംഭാവന 25001 രൂപ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉസ്മാൻ പി.ക്ക് കൈമാറി.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂത്തേടം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കുകയും പഞ്ചായത്തും സമീപപ്രദേശങ്ങളും നിശ്ചലമായ സമയത്ത് പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഉടൻ തന്നെ എസ്.ആർ.ജി മീറ്റിംഗ് കൂടി പഞ്ചായത്തിലേക്ക് 25001 രൂപ കൊടുക്കാൻ തീരുമാനിച്ചു.




ഓണാഘോഷം

 
ONAM

സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..സ്കൂളിൽ ഓണാഘോഷം നടത്താനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ  മൂത്തേടം പഞ്ചായത്തിലെ ഒരു എസ്.സി കോളനി തെരഞ്ഞെടുക്കുകയും വീടുകളിൽ സർവേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ 10 കുടുംബങ്ങളെ കണ്ടെത്തി വീടുകളിലെ ഏല്ലാവർക്കും ഓണക്കോടികൾ നൽകുകയും ചെയ്തു.


ഓൺലൈൻ പ്രവേശനോത്സവം

 
ഓൺലൈൻ പ്രവേശനോത്സവം..

2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

 
സ്വാതന്ത്ര്യ ദിന ആഘോഷം



സ്വാതന്ത്ര്യ ദിന ആഘോഷം

2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു. പ്രധാനധ്യാപകൻ ശ്രീ. ഡൊമിനിക് ടി.വി പതാക ഉയ‍ർത്തി. കുട്ടികൾക്ക് ദേശ ഭക്തി ഗാനമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം, ഇന്ത്യൻ  സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വേഷ വിതാന മത്സരം എന്നിവ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും അവ അയച്ചുതന്നത് ഓഗസ്റ്റ് 15ന് രാവിലെ സ്കൂൾ യൂട്യൂബ് ചാനലിൽ  പ്രസിദ്ധീകരിക്കുകയും ചെയ്തു..


പ്രവേശനോത്സവം

കോവിഡിനു ശേഷം ശേഷം തുറന്ന സ്കൂളിന്റെ പ്രവേശനോത്സവം രണ്ട് ബാച്ചുകളിലായി നടത്തി. നവംബർ ഒന്നിന് ഒന്നാം ബാച്ചിനും നവംബർ രണ്ടിന് രണ്ടാം ബാച്ചിനും പ്രവേശനോത്സവം ആഘോഷിച്ചു. അന്നുതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു.

മലയാള മനോരമ വായനക്കളരി

 
വായനക്കളരി

ചുങ്കത്തറ  വടക്കൻ ഇലക്ട്രിക് മോട്ടോഴ്സ് ഉടമയായ വി എം ഉണ്ണിമൊയ്തീൻ മലയാള മനോരമയുടെ 5 കോപ്പികൾ സ്കൂളിന് നൽകുകയും കുട്ടികൾ അത് എല്ലാ ദിവസവും വായിക്കുകയും ചെയ്യുന്നു



വിദ്യാകിരണം പദ്ധതി

 
laptopdistribution

ഓൺലൈൻ പഠന അസൗകര്യം നേരിടുന്ന കാരപ്പുറം ക്രസന്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 14 ലാപ്ടോപ്പുകൾ വിതരണം ചെയ്തു.വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനസമയത്ത് ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ പിന്തുണാ ക്ലാസുകളിലും മറ്റും പങ്കെടുക്കാൻ കഴിയാതിരുന്ന ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഗവൺമെൻറ് ലാപ്ടോപ് ലഭ്യമാക്കിയിരുന്നു.  ബഹു. പിടിഎ പ്രസിഡണ്ട് ഷിനോജ് സക്റിയ അധ്യക്ഷത വഹിച്ചു . ബഹു. മുത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ .പി ലാപ്ടോപ് വിതരണം ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, മുത്തേടം പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പ്രമോദൻ എ.പി,സബീല.എൻ, സദ്ദാം തങ്ങൾ, വിഷ്ണു സി.പി എന്നിവർ നേതൃത്വം നൽകി.

റിപ്പബ്ലിക് ദിനാഘോഷം

 

2022 ജനുവരി 26 ന് ഇന്ന് സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം മാനദണ്ഡങ്ങളനുസരിച്ച് നടന്നു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ഉസ്മാൻ ഫൈസി  പതാക ഉയർത്തുകയും സ്കൂൾ മാനേജർ സുലൈമാൻ ഹാജി, സ്കൗട്ട്സ് മാസ്റ്റർ എ.പി പ്രമോദൻ എന്നിവർ സംസാരിക്കുകയും ചെയ്തു.



ദിനാചരണങ്ങൾ

 

2021 ജൂൺ മാസം മുതൽ തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു വരുന്നു..

 

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു..

സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കുട്ടികൾ വീടുകളിൽ നിന്ന് തൈകൾ നട്ടു ഫോട്ടോ അയച്ചു തന്നു..കൂടാതെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് ഐഡിയ പ്രസന്റേഷൻ മത്സരവും ഉപന്യാസ രചനാ മത്സരവും പരിസ്ഥിതി ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ജൂൺ 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. ഗൂഗിൾ ഫോം വഴിയാണ് ക്വിസ് മത്സരം നടത്തിയത്. കുട്ടികൾ തയ്യാറാക്കിയ വിവിധ കഥകൾ, കവിതകൾ എന്നിവ വിലയിരുത്തി സമ്മാനങ്ങൾ നൽകി

 
ജൂൺ 26 ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.പ്രസ്തുത പരിപാടി കൊരട്ടി സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ പി കെ ഉദ്ഘാടനം ചെയ്തു.. കുട്ടികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അയച്ചു തരികയും സ്കൂൾ ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

ജൂലൈ 4 ബഷീർ ദിനം

ജൂലൈ 4 ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു.

ജൂലൈ 11 ലോക ജനസംഖ്യ ദിനം

ജൂലൈ 11 ലോക ജനസംഖ്യ ദിനം ആചരിച്ചു.. പ്രസംഗം മത്സരം, ചിത്ര രചന, എന്നീ മത്സരങ്ങൾ നടത്തി.

ജൂലൈ  21 ന് ചാന്ദ്രദിനം

ജൂലൈ  21 ന് ചാന്ദ്രദിനം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് മത്സരവും റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി .

ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു..പ്ലാക്കാർഡ് നിർമ്മാണം, മുദ്രാ ഗീതം എന്നീ മത്സരങ്ങൾ നടത്തി.. വീടുകളിൽ നിന്ന് കുട്ടികൾ യുദ്ധ വിരുദ്ധ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത് നവ്യാനുഭവമായി..

സെപ്തംബർ 5 അധ്യാപകദിനം

സെപ്തംബർ 5 അധ്യാപകദിനമായി ആചരിച്ചു.കുട്ടികൾക്ക് പ്രത്യേക മത്സരങ്ങളും നടത്തുകയുണ്ടായി. ഇംഗ്ലീഷ് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, ഇംഗ്ലീഷ് സ്പീച്ച് എന്നീ മത്സരങ്ങളിൽ കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു.

സെപ്റ്റംബർ 16 ന് ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ഓസോൺ ദിനം സംഘടിപ്പിച്ചു. എന്താണ് ഓസോൺ എന്നും ഓസോൺ ദിനത്തിന്റെ പ്രാധാന്യവും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

സെപ്റ്റംബർ 30 ന് ദേശീയ പോഷൺ ദിനം

സെപ്റ്റംബർ 30 ന് ദേശീയ പോഷൺ ദിനാചരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30 വ്യാഴം പോഷൺ അസംബ്ലി നടത്തി. ആഹാരത്തിലൂടെ ആരോഗ്യം, കുട്ടികളുടെ ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന വിഷയവുമായി ബന്ധപ്പെടുത്തി റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ കെ ക്ലാസ് എടുത്തു .ഗൂഗിൾ മീറ്റ് വഴിയാണ് ക്ലാസ് നടത്തിയത്.

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും ശുചീകരണപ്രവർത്തനങ്ങൾ അധ്യാപകർക്ക് അയച്ചുതരികയും ഏറ്റവും മികച്ചത് ക്ലാസ് ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഡിസംബർ 3 ഭിന്നശേഷി ദിനം

2021 ഡിസംബർ 3 ഭിന്നശേഷി ദിനാചരണം സ്കൂളിൽ വെച്ച് നടത്തുകയും ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു അവർക്കുള്ള സമ്മാനങ്ങൾ അവരുടെ വീടുകളിൽ കൊണ്ടുപോയി നൽകി അവരെ ആദരിക്കുകയും ചെയ്തു.

ഡിസംബർ 10 മനുഷ്യാവകാശ ദിനം

ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു. പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരം എന്നീ പരിപാടികൾ വിപുലമായ പരിപാടികളോടെ, കുട്ടികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

മൊബൈൽ ചലഞ്ച്

 
mobile challenge

കോവിഡ് കാലം  ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു.



എസ്.ആർ.ജി യോഗം

അക്കാദമിക നിലവാരം കാര്യക്ഷമമാക്കുന്നതിന് എല്ലാ ശനിയാഴ്ചയും വിവിധ സബ്ജക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ.ജി.യോഗം സ്കൂളിൽ വെച്ച് കൂടുകയും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയും, പഠിപ്പിച്ച ഭാഗത്തെ കുറിച്ചുള്ള പഠന വിടവുകൾ കണ്ടെത്തുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിറ്റ്സുകൾ കൃത്യമായി എസ്.ആർ.ജി കൺവീനർ  തയ്യാറാക്കുന്നു. എസ്.ആർ.ജി കൺവീനറായി ശ്രീമതി.സബീല.എൻ പ്രവർത്തിക്കുന്നു.

സമൂഹ പങ്കാളിത്തം

 
ശുചീകരണം

കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നര വർഷത്തോളം അടഞ്ഞുകിടന്ന വിദ്യാലയം ഒക്ടോബർ അവസാനത്തോടെ സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. മാതാപിതാക്കളും ട്രോമാകെയർ, ക്ലബ്ബുകളുടെയും, അധ്യാപകരുടെയും ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.

വനമഹോത്സവം

 
വനമഹോത്സവം

വനമഹോത്സവം പഞ്ചായത്ത് പ്രസിഡൻറ് പി ഉസ്മാൻ, വനം റേഞ്ച് ഓഫീസർ ശശികുമാർ, എന്നിവർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വനംവകുപ്പിന്റെ പിന്തുണയോടുകൂടി നടത്തിയ പരിപാടിയാണ് വനം മഹോത്സവം.

അതിജീവനം

25/11/2021 ന് നടന്ന ശില്പശാലയുമായ് ബന്ധപ്പെട്ട് ഉൾവലിയൽ, ആത്മവിശ്വാസകുറവ്, മാനസികോല്ലാസകുറവ് എന്ന പ്രശ്നങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടുള്ള അധ്യാപന സമീപനമാണ് സ്വീകരിച്ചത്..

ബോധവൽക്കരണ ക്ലാസ്

പെൺകുട്ടികൾക്ക് വേണ്ട വസ്ത്രധാരണം, ശുചിത്വം, ആരോഗ്യം എന്നിവയെ കേന്ദ്രീകരിച്ചു കൊണ്ട് അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ് 2021 ജനുവരി 19,20 തീയതികളിൽ സംഘടിപ്പിച്ചു.

മക്കൾക്കൊപ്പം

ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ രക്ഷാകർത്തൃശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. രണ്ടു ബാച്ചുകളിലായി നടത്തിയ പരിപാടി വിജയ പ്രദമായിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിച്ചത്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ നടത്തുന്ന രക്ഷകർതൃ ശാക്തീകരണ പരിപാടിയായ മക്കൾക്കൊപ്പം സെപ്റ്റംബർ 28 ചൊവ്വാഴ്ച രണ്ടു ബാച്ചുകളിലായി നടത്തി. ബാച്ച് 1,7:30നും ബാച്ച് 2, 8 മണിക്കുമാണ് പരിപാടി സംഘടിപ്പിച്ചത്. ബാച്ച് 1, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ നിർവഹിച്ചു. ശ്രീ ചാക്കോ എൻ എം ക്ലാസ് നയിച്ചു. ബാച്ച് 2, ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് നിർവഹിച്ചു. ശ്രീ ബാലഭാസ്കരൻ സാർ ക്ലാസെടുത്തു.

ക്ലാസ് പി.ടി.എ

2021-21 ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ ക്ലാസിലെയും സി.പി.ടിയഎ നടത്തുകയും ക്ലാസ് അധ്യാപകൻ ഓൺലൈൻവഴി കൂടിയ മീറ്റിംഗുകളിൽ കുട്ടികളുടെ പഠനനിലവാരവും പ്രശ്നങ്ങളും ചർച്ച ചെയ്ത് തീരുമാനങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്തു.

കോവിഡ് ഹെൽപ്പ് ഡെസ്ക്

സർക്കാർ മാർഗരേഖയിൽ പറഞ്ഞപ്രകാരം കോവിഡിന്റെ എല്ലാ പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് ഹെൽപ് ഡെസ്ക് സ്കൂളിൽ പ്രവർത്തിക്കുന്നത്. വാൾ മൗണ്ട് ഓട്ടോമാറ്റിക് തെർമൽ സ്കാനർ, വാൾ മൗണ്ട് സാനിറ്റൈസർ സ്പ്രേ എന്നിവ സ്കൂളിൽ തന്നെ ഒരുക്കി. ഓരോ ബെഞ്ചിലും രണ്ടു കുട്ടികൾ വീതമായിരുന്നു ഇരിപ്പിട ക്രമീകരണം. വരുന്ന കുട്ടികളുടെ ബാച്ച് അനുസരിച്ചുള്ള ലിസ്റ്റും, അവരിൽ നിന്നുള്ള ബയോ ബബിൾ ഗ്രൂപ്പും ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കോവിഡ്  പ്രോട്ടോകോൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ നോട്ടീസുകൾ, ക്ലാസുകളിൽ, സ്കൂൾ പരിസരങ്ങളിൽ പതിച്ചു വെച്ചു.

ശാസ്ത്രരംഗം

ഓഗസ്റ്റ് 18 ബുധൻ 5 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന ശാസ്ത്രരംഗം സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം ശ്രീ ഇല്യാസ് പെരിമ്പലം നിർവഹിച്ചു. വിവിധ കൺവീനർമാർ ഈ മീറ്റിങ്ങിന് ആശംസകൾ അറിയിച്ചു.ആമുഖ പ്രഭാഷണം ശ്രീമതി.സബീല.എൻ, ശാസ്ത്ര രംഗം കൺവീനർ ലിനു സ്കറിയ നന്ദിയും പറഞ്ഞു

പരിസ്ഥിതി യാത്ര

ശലഭോദ്യാനത്തിൽ                

  നിലമ്പൂർ തേക്ക് മ്യുസിയത്തിലെ ശലഭോദ്യാനത്തിൽ ഞങ്ങളെത്തുമ്പോൾ ശലഭ നിരീക്ഷണത്തിന് പറ്റിയ സമയമായിരുന്നു.കിലുക്കിച്ചെടിയിലെ നീലക്കുടുക്കയും എരിക്ക് ചെടിയിലെ നാരകക്കാളിയും ഉദ്യാനത്തിലേക്ക് സ്വാഗതമോതി. സീനിയത്തോട്ടത്തിലെ പൂക്കളിൽ പറന്നു നടക്കുന്ന എണ്ണമറ്റ ശലഭങ്ങളിൽ അരളിയെയും, നീലക്കടുവയെയും അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. കൂട്ടത്തിലൊരു കിളിവാലൻ അവരെ തൊട്ടു തലോടിക്കടന്നു പ്പോയി. സ്കൂൾ പറമ്പിലെ കൃഷ്ണ കിരീടപ്പുവിലെത്തുന്ന കൃഷ്ണ ശലഭത്തെയും കൊന്നമരത്തിലെ ഇത്തിൾക്കണ്ണിയിൽ വരുന്നുകാരിയായി വരുന്ന വിലാസിനിയെയും സ്നേഹയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞത് വെറുതെയല്ലല്ലോ ..ആഗസ്റ്റ് കഴിഞ്ഞാണ് പൂന്തോട്ടത്തിൽ കോസ് മോസ് ചെടികൾ പൂക്കാൻ തുടങ്ങിയത്. പിന്നെയെന്നും ഒരു വർണോത്സവം തന്നെയായിരുന്നു. പൊട്ടു വെള്ളാട്ടിയും ,മഞ്ഞ പാപ്പാത്തിയും,മരോട്ടിയും, മയിൽക്കണ്ണിയുമൊക്കെ സ്കൂൾ മുറ്റത്ത് നിത്യ സന്ദർശകരായി. അന്നൊരിക്കൽ സ്കൂൾ ബസിനകത്തകപ്പെട്ട കിളിവാലനെ പുറത്താക്കാൻ കഴിയാതെ ഷഹന ഓടി വന്നു. ചൂടുപിടിച്ച ഗ്ലാസിന് മുകളിൽ പുറത്തു കടക്കാൻ ചിറകിട്ടടിക്കുന്ന സുന്ദരിയെ രക്ഷപ്പെടുത്തിയപ്പോഴാണ് അവൾക്ക് സമാധാനമായത്. ശലഭോദ്യാനത്തിലെ പൂമ്പാറ്റകളുടെ പേര് വിളിച്ച് പറയുന്നതിൽ റിൻഷയുടെ ഗ്രേഡ് കൂടിക്കൊണ്ടേയിരുന്നു. കുഞ്ഞു ശലഭങ്ങളും കൊച്ചു കൂട്ടുകാരും വർണച്ചിറകുകൾ വിടർത്തി ഉദ്യാനത്തിൽ പാറി നടന്നു. മ്യുസിയത്തിനകത്തെ ഷഡ്പദങ്ങളുടെ കൂട്ടത്തിൽ നമ്പറിടാത്ത കോളത്തിലെ പുതുതായെത്തിയ സുന്ദരിയെ ശ്രീ ദുർഗയാണ് പെട്ടെന്ന് തിരിച്ചറിഞ്ഞത്. നോക്കൂ...

ഇതാ .... ഒരു ബുദ്ധമയൂരി.

സംസ്ഥാന ശലഭത്തെ തിരിച്ചറിഞ്ഞതിൽ അവൾ പ്രത്യേക കയ്യടി ഏറ്റുവാങ്ങി.

കൂട്ടത്തിൽ മുള്ളിലവ് നാട്ടിൽ നിന്ന് നഷ്ടപ്പെടുന്ന സങ്കടവും ...

 യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ

അവരൊരു പ്രതിജ്ഞയെടുത്തു.

അടുത്ത വർഷം പൂന്തോട്ടത്തിൽ നിറയെ മുള്ളിലവ് നടണമെന്ന് .

പ്രകൃതി പഠന ക്യാമ്പ്

 
CAMP

കടലും...കണ്ടലും"..പിന്നെ കടലുണ്ടിയും

പ്ലാനറ്റോറിയത്തിലെ വിസ്മയക്കാഴ്ച്ചകളും , 3D ഷോയും , ,ജ്യോതിശാസ്ത്ര ഗാലറിയും കോഴിക്കോടും കണ്ട് ചരിത്രമുറങ്ങുന്ന ബേപ്പൂരിലെത്തുമ്പോൾ സമയം ഉച്ചയായി. തീക്ഷ്ണമായ വെയിലിനെ വകവെക്കാതെ അവർ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. അറ്റമില്ലാത്ത കടല് കണ്ടവർ ആർത്തു വിളിച്ചു..കയ്യിലുള്ള ഉച്ചഭക്ഷണം കഴിച്ചിട്ടാവാം വിശദമായ കാഴ്ച്ച..  ബസ് പാർക്കിംഗിനടുത്ത സെക്യുരിറ്റി റൂമിനോട് ചേർന്നുള്ള താൽക്കാലിക ഇരിപ്പിടങ്ങളിലും സിമന്റ് തിണ്ണയിലുമായി അവരിടം പിടിച്ചു.  വാഴയിലയിൽ പൊതിഞ്ഞു കെട്ടിയ ചൂടുള്ള ചോറിന്റെ വാടിയ മണത്തിന് ബാല്യത്തിന്റെ ഗന്ധമായിരുന്നു.  എവിടെ നിന്നോ മണം പിടിച്ചെത്തിയ  ആട് അവരെ ശല്യം ചെയ്യാൻ തുടങ്ങി. തള്ളിമാറ്റിയിട്ടും

അകന്നു പോകാത്ത അവളെക്കണ്ടപ്പോൾ അക്ഷത ചോദിച്ചു.

  ടീച്ചറേ, ഇത് പാത്തുമ്മാന്റെ ആടാണോ?

   എനിക്ക് ചിരി വന്നു.

  അല്ല ടീച്ചറേ,

ഇത് ബേപ്പൂരല്ലേ?

  ശരിയാ.. ഇത് പാത്തുമ്മാന്റെ അജ സുന്ദരിയെപ്പോലെത്തന്നെയുണ്ടല്ലാ! ?

  തലേ ദിവസം പല തവണ പറഞ്ഞെങ്കിലും

പലരുടെയും ഭക്ഷണപ്പൊതികളുടെ കൂടെ ഒന്നോ രണ്ടോ പ്ലാസ്റ്റിക് കവറുകൾ എ ത്തിയിരുന്നു'.

  എല്ലാം കൂടി ഒരുമിച്ച് വെച്ചു.

  സെക്യൂരിറ്റി ക്കാരനെക്കണ്ട് സ്ഥലമന്യേഷിച്ചപ്പോൾ

കിട്ടിയ ഉത്തരം മനസ്സിനെ

വല്ലാതെ നൊമ്പരപ്പെടുത്തി.

  ടീച്ചറേ...

അതെല്ലാം ഒന്നിച്ചൊരു കവറിലാക്കി പോകുമ്പോ,

ആ പുഴയിലെറിഞ്ഞോ .....

  പുഴയിലോ !!?

   

  അല്ലാതെന്തു ചെയ്യാനാ..

ഇവിടെ അതിനൊന്നും സൗകര്യമില്ല: ..

  പുഴയിൽ പ്ലാസ്റ്റിക്കെറിയാൻ പറ്റ്വോ?

  സെക്യുരിറ്റിക്കാരന് മറുപടി നൽകിയ പത്തു വയസ്സുകാരന്റെ മാറ്റത്തിൽ എനിക്ക് സന്തോഷം തോന്നി,.

.

   അവരുമായി കടലിലേക്ക് നടക്കുമ്പോൾ

അലക്ഷ്യമായെറിഞ്ഞ പ്ലാസ്റ്റിക് കുമ്പാരങ്ങൾ കരയാകെ അടിഞ്ഞു കിടക്കുന്നു.

  ആർത്തലച്ചു വരുന്ന തിരമാലകൾ അവരെ വാരിപ്പുണർന്നു.....

  നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലാകെ നനുത്ത മണൽത്തരികൾ സ്ഥാനം പിടിച്ചു.....

തരിമണലിൽ ഇരുന്നും കിടന്നും തിരയുടെ തലോടലേറ്റ് അവരാനന്ദം കൊണ്ടു...

   വരകളും,വരികളും കവർന്നെടുക്കുന്ന കടലമ്മയുടെ കുസൃതി കണ്ടവർ ആർത്തു ചിരിച്ചു....

.   ദുരെയെറിഞ്ഞ ചെരുപ്പുകൾ തിരയുടെ പുറത്തേറി വന്നപ്പോൾ

അതെടുക്കാനുള്ള നെട്ടോട്ടം..

    ജീവിതത്തിൽ ആദ്യമായിക്കണ്ട കടൽക്കാഴ്ച്ചയിൽ

അവർ മതി മറന്നു.

   ക്ലാസിനിടയിലെ കുശലത്തിനിടക്കാണ് കടൽ കാണാത്തവരുടെ കണക്ക് കിട്ടിയത്.

  പിന്നെ ഒന്നു മാലോചിച്ചില്ല...

  ഇത്തവണ ക്ലബ്ബിന്റെ യാത്രയിൽ അവരെയും

പങ്കെടുപ്പിച്ചു.: കത്തിയ വെയിലിനൽപ്പം മങ്ങൽ വന്നിരിക്കുന്നു.

  മണൽത്തരികളിൽ ബാക്കി നിന്ന ഇളം ചൂട്

പാദങ്ങളിൽ സുഖം പകർന്നു .....

  രണ്ട് കിലോമീറ്ററോളം നീളത്തിൽ കടലിലേക്ക്

നിർമിച്ച കല്ല് പാകിയ പാതയിലൂടെയുള്ള നടത്തത്തിൽ പുഴ കടലിനോട് ചേരുന്ന കാഴ്ച്ച അവരെ തെല്ലൊന്നാശ്ചര്യപ്പെടുത്തി

   ആറും ,അഴിമുഖവും ,ആഴക്കടലുമൊക്കെ കണ്ട് നേരെ ജങ്കാറിലേക്ക് ..

  സ്വന്തം ബസിലിരുന്നൊരു പുഴ യാത്ര!

  കടലുണ്ടിയിലെ കണ്ടൽ

കാഴ്ച്ചകളിലേക്ക് സ്വാഗതമേകി കൃഷ്ണേട്ടൻ ,.....

   കണ്ടൽ കാഴ്ച്ചകൾക്കു

ശേഷം ,കണ്ടലറിവും, ദേശാടന പക്ഷികളുടെ

വിശേഷങ്ങളും കേട്ട് ഒരിത്തിരി വിശ്രമം.'' ..

കൂട്ടത്തിലെ പ്രാന്തൻ കണ്ടലിന്റെ (പീക്കണ്ടൽ)

പേര് കേട്ട കുട്ടികൾ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു.

പേര് പ്രാന്തനാണേലും

സ്വന്തം വിത്തുകൾ സ്വയം

മുളപ്പിക്കുന്ന ഇവർക്ക് യാതൊരു ബുദ്ധിക്കുറവുമില്ലെന്ന്

കുട്ടികൾ തിരിച്ചറിഞ്ഞു.

  വിജേഷ് വള്ളിക്കുന്നിന്റെ

മനോഹരമായ ഫോട്ടോഗ്രഫിയിലൂടെ

ഒരു കണ്ണോടിക്കൽ: ---

മടക്കത്തിൽ അനുവിന്റെ ഡയറിയിൽ

കുറ്റിക്കണ്ടലും...

ഉപ്പട്ടിയും ...

കണ്ണാം പൊട്ടിയും: ---

ചുള്ളിക്കണ്ടലുമൊക്കെ

ഇടം പിടിച്ചിരുന്നു.

  ബസിൽ കയറുമ്പോൾ

അസ്ന ഓടിയെത്തി...

  ടീച്ചറേ..

വഴക്കു പറയല്ലേ....

ഞാനൊന്ന് രണ്ട് കണ്ടൽ

ഇലകൾ പറിച്ചിട്ടുണ്ട്.

ടീച്ചറ് പറഞ്ഞ പ്രോജക്ട്

ചെയ്യുമ്പോൾ ആൽബത്തിലൊട്ടിക്കാനാ

അവളുടെ മുൻകൂർ ജാമ്യ ഹരജി സ്വീകരിച്ചതായിക്കൊണ്ട്

ഞാൻ തലയാട്ടി....

  ' കര കാക്കുന്ന കണ്ടൽ'

കണ്ട് അവർക്കും തോന്നട്ടെ കണ്ടൽ സ്നേഹം....

ഉദയം ചെയ്യട്ടെ പുതിയ

പൊക്കുടന്മാരിനിയുമീ വഴിയിൽ ....