"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/സൗകര്യങ്ങൾ എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:15, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങൾക്കൊപ്പം ആധുനിക സൗകര്യങ്ങളുള്ള ഒരു പ്രമുഖ വിദ്യാലയമാണ് പിവിഎൽപിഎസ് കൈലാസംകുന്ന്. ഇവിടെ 10 ക്ലാസ് റൂം, 1 ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക്, കമ്പ്യൂട്ടർറൂം,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്കൂളിന്റെ ( കൈറ്റ് )സഹായത്തോടെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മൾടീ മീഡിയ സ്പീക്കറുകളും , സ്കൂൾ ബസ് തുടങ്ങി എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട്.അയ്യായിരത്തിൽ പരം പുസ്തകശേഖരമുള്ള ആധുനിക രീതിയിൽ സജ്ജീകരിച്ച ഗ്രന്ധശാലയും കുട്ടികൾക്ക് ഇരുന്നു വായിക്കാനായി വായനാമുറിയും ഉണ്ട്.കുട്ടികളുടെ വായനാശീലം ഉയർത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സുകളിലും പ്രത്യേകം ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കാറുണ്ട്. പഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടി മുൻതൂക്കം നൽകി കുട്ടികളുടെ നാനാവിധ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബ്കൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ സമയങ്ങളിൽ ഉണ്ടായേക്കാവുന്ന മെഡിക്കൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സിക്ക് റൂം സ്കൂളിലുണ്ട്.എല്ലാ ക്ലാസ്സിലും ഡിജിറ്റൽ ക്ലാസുകൾ നടത്തുന്നതിനായി വൈറ്റ് ബോർഡും എൽ.സി.ഡി.പ്രോജെക്ടറുകളും ഉണ്ട്. പഠന - പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച മുന്നേറ്റം ആണ് വിദ്യാലയം കാഴ്ച വെക്കുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള അന്തരീക്ഷമാണ് സ്കൂളിന്റെ മുഖമുദ്രകളിൽ പ്രധാനം.
സൗകര്യങ്ങൾ | അളവ് |
ഭൂമിയുടെ വിസ്തീർണം | 1.05 ഏക്കർ |
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം | 2 |
സെമി പെർമനന്റ് കെട്ടിടം | 1 |
ആകെ ക്ലാസ് മുറികൾ | 10 |
ലൈബ്രറി ഹാൾ | 1 |