"എ.എൽ.പി.എസ്. തങ്കയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂൺ 1 പ്രവേശനോത്സവം 2021-22 | === ജൂൺ 1 പ്രവേശനോത്സവം 2021-22 === | ||
ഈ വർഷവും ഓൺലൈനിൽ തന്നെ തുടരുന്നതിനാൽ പ്രവേശനോത്സവ ഉദ്ഘാടനം ഓൺലൈനിലൂടെ ഹെഡ്മിസ്ട്രസ് ദീപം കത്തിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും നിർവഹിച്ചു. ഓൺലൈനിലൂടെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു. | |||
=== ജൂൺ 5 പരിസ്ഥിതി ദിനം === | |||
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വിത്തുകൾ വിതരണം ചെയ്യാനായി വി ത്തുവണ്ടി എന്ന പരിപാടി സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടത്തി. | |||
=== ജൂലൈ 5: ബേപ്പൂർ സുൽത്താൻ ബഷീർ ദിനം === | === ജൂലൈ 5: ബേപ്പൂർ സുൽത്താൻ ബഷീർ ദിനം === | ||
വരി 29: | വരി 31: | ||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി. | രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി. | ||
=== ഡിസംബർ 18: ലോക അറബി ഭാഷാദിനം === | |||
യു എൻ ഒ അംഗീകരിച്ച ആറു ഭാഷകളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് നടത്താനിരുന്ന പരിപാടികൾ അന്നെ ദിവസം എൽ എസ് എസ് പരീക്ഷ നടക്കുന്നതിനാൽ മാറ്റിവെക്കുകയും ഡിസംബർ 21 ന് സ്കൂളിൽ വെച്ചു നടത്തുകയുമുണ്ടായി. കാസർഗോഡ് ജില്ലക്കാരനായ ആദ്യ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറായി നിയമിതനായ തങ്കയം സ്വദേശി കൂടിയായ ഹാരിസ് മാസ്റ്റർക്കുള്ള ആദരം ഉൾപ്പടെ വർണ്ണാഭമായിരുന്നു പ്രോഗ്രാമുകൾ. രക്ഷിതാക്കൾക്കായുള്ള അറബിക് കാലിഗ്രാഫി മത്സരം, പ്രദർശനം, കുട്ടികൾക്കായുള്ള അറബിക് കലാപരിപാടികൾ. സംസ്ഥാനത്ത് തന്നെ എൽ പി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്നുയെന്ന ഖ്യാതിയുമായി ബോൾ ഡാൻസ് എന്നിവയുണ്ടായിരുന്നു. പരിപാടിയുടെ ഉൽഘാടകനായി എത്തിയ എം എൽ എ എം രാജാഗോപാലൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ മുൻനിർത്തി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ അസ്വ എസ് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ കോർത്തിണക്കി സ്ഫുടമായി നടത്തിയ പ്രസംഗം സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. | |||
<gallery> | |||
പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ | പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ | ||
പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം | പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം |
10:50, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ജൂൺ 1 പ്രവേശനോത്സവം 2021-22
ഈ വർഷവും ഓൺലൈനിൽ തന്നെ തുടരുന്നതിനാൽ പ്രവേശനോത്സവ ഉദ്ഘാടനം ഓൺലൈനിലൂടെ ഹെഡ്മിസ്ട്രസ് ദീപം കത്തിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും നിർവഹിച്ചു. ഓൺലൈനിലൂടെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വിത്തുകൾ വിതരണം ചെയ്യാനായി വി ത്തുവണ്ടി എന്ന പരിപാടി സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടത്തി.
ജൂലൈ 5: ബേപ്പൂർ സുൽത്താൻ ബഷീർ ദിനം
"ഇമ്മിണി ബല്ല്യ ഒന്ന്" പോലെ രസകരമായ നാടൻ പ്രയോഗങ്ങളിലൂടെ മലയാളിയെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാഹിത്യ ലോകത്ത് പുതുവഴികൾ തുറന്നിട്ട ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ ബഷീറിയൻ കൃതികളിലെ ജീവനുള്ള കഥാപാത്രങ്ങളെ അനുകരിച്ചു വീഡിയോകൾ പങ്ക് വെച്ചു ഓൺലൈൻ ക്ലാസ് മുറികളിൽ കുട്ടികൾ സജീവമായി.
ജൂലൈ 21: ചാന്ദ്ര ദിനം
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ഓൺലൈൻ പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, ഓൺലൈൻ ക്വിസ് പ്രോഗ്രാം തുടങ്ങിയവ നടത്തുകയുണ്ടായി.
ഹിരോഷിമ നാഗ സാക്കി ദിനം
മാനവരാശിയുടെ മനസ്സിൽ ഇന്നും മുറിവുണങ്ങിയിട്ടില്ലാത്ത നോവുന്ന ഓർമ്മകൾ ബാക്കിയാക്കിയ ജപ്പാനിലെ ഹിരോഷിമ നാഗസാക്കി പട്ടണങ്ങൾക്ക് മീതെ അമേരിക്ക വാർഷിച്ച തീയുണ്ട ആറ്റം ബോംബ് ഉണ്ടാക്കിയ പ്രത്യാഗതങ്ങളെ ഇന്നും ജനിക്കുന്ന മക്കളിൽ വരേ ഉണ്ടാക്കുന്ന അംഗ വൈകല്യങ്ങളെ അനുസ്മരിച്ചും ആണവ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിയും സുഡാക്കോ മാതൃകകൾ നിർമിച്ചും ആചരിച്ചു
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യത്തിന്റെ പൊൻ പുലരിയിലേക്ക് നമ്മുടെ നാടും വെള്ളരി പ്രാവുകളെ പോൽ ചിറകിട്ടടിച്ചുയർന്ന അസുലഭ നിമിഷങ്ങളെയും അതിനായി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെയും സ്മരിച്ചു കൊണ്ട് ഒരിക്കൽ കൂടി കടന്നു വന്ന സ്വാതന്ത്ര്യദിനം കോവിഡ് തീർത്ത അടച്ചിടലുകൾക്ക് നടുവിൽ തുറന്നിടപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി സമുചിതമായി ആഘോഷിച്ചു. എച്ച് എം ഇൻ ചാർജ് കെ കെ പ്രമീള ടീച്ചർ പതാക ഉയർത്തി.
27-08-2021: ഡിജിറ്റൽ ഡിവൈസ് കൈമാറ്റം
മഹാമാരി കാലത്ത് തികച്ചും ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് മാറിയപഠനം വഴിമുടക്കിയ ഇത്തരം ഉപകാരണങ്ങൾ വാങ്ങുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആ വശ്യമായ ഡിജിറ്റൽ ഡിവൈസ് പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സാമൂഹ്യ ക്ലബ്ബുകളുടെയും സഹായത്തോടെ ജനപ്രതിനിധികളുടെ മേൽ നോട്ടത്തിൽ തന്നെ വിതരണം ചെയ്യുകയുണ്ടായി കാസർഗോഡ് എം പി ശ്രീ. രാജ്‌മോഹൻ ഉണ്ണിത്തനായിരുന്നു വിതരണോൽഘാടനം നിർവഹിച്ചിരുന്നത്.
നവംബർ 1: തിരികെ സ്കൂളിലേക്ക്
കോവിഡിനോട് പൊരുതി ജയിച്ചു കയറാനുറച്ച സമൂഹത്തോടൊപ്പം വിദ്യാലയവും ഉണ്ടാവേണ്ടത് അനിവാര്യമായിരുന്നു. അങ്ങിനെയാണ് ബയോ ബബിൾ സിസ്റ്റം കർശനമായി പാലിച്ചു കൊണ്ട് സ്കൂളുകളിലേക്ക് തിരികെ വിദ്യാർഥികൾ എത്തിത്തുടങ്ങിയത്.
നീണ്ട ഇടവേളക്ക് ശേഷമെത്തുന്ന കുരുന്നുകളെ തോരണങ്ങൾ തൂക്കിയും കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന മനോഹരമായ ചാർട്ടുകൾ ഒരുക്കിയും സമ്മാനങ്ങൾ നൽകിയും റെഡ് കാർപ്പറ്റ് സ്വീകരണമൊരുക്കിയും സ്കൂൾ അധികൃതർ സ്വീകരിച്ചു. പിരിയാൻ നേരം വിഭവസമൃദ്ധമായ ഉച്ചയൂണും പായസവും കഴിച്ചു മധുര സ്മരണകളോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി.
നവംബർ 14: ശിശു ദിനം
ഗൂഗിൾ മീറ്റ് വഴി എച്ച് എം കെ പി മീന ടീച്ചർ കുട്ടികൾക്ക് ശിശുദിന സന്ദേശം കൈമാറി. നെഹ്‌റുവിനെ അനുകരിച്ചു വേഷം ധരിച്ച് ഷർട്ടിൽ റോസാപ്പൂവും തിരുകി കൊച്ചു ചാച്ചാജിമാരായി മാറിയ കുട്ടികൾ മനോഹരമായി പകർത്തിയ ഫോട്ടോകളും വീഡിയോകളും പ്രസംഗങ്ങളും ടീച്ചർമാർക്ക് അയച്ചു തന്നതും വേറിട്ട അനുഭവം സമ്മാനിച്ചു.
നവംബർ 24, 25
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി.
ഡിസംബർ 18: ലോക അറബി ഭാഷാദിനം
യു എൻ ഒ അംഗീകരിച്ച ആറു ഭാഷകളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് നടത്താനിരുന്ന പരിപാടികൾ അന്നെ ദിവസം എൽ എസ് എസ് പരീക്ഷ നടക്കുന്നതിനാൽ മാറ്റിവെക്കുകയും ഡിസംബർ 21 ന് സ്കൂളിൽ വെച്ചു നടത്തുകയുമുണ്ടായി. കാസർഗോഡ് ജില്ലക്കാരനായ ആദ്യ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറായി നിയമിതനായ തങ്കയം സ്വദേശി കൂടിയായ ഹാരിസ് മാസ്റ്റർക്കുള്ള ആദരം ഉൾപ്പടെ വർണ്ണാഭമായിരുന്നു പ്രോഗ്രാമുകൾ. രക്ഷിതാക്കൾക്കായുള്ള അറബിക് കാലിഗ്രാഫി മത്സരം, പ്രദർശനം, കുട്ടികൾക്കായുള്ള അറബിക് കലാപരിപാടികൾ. സംസ്ഥാനത്ത് തന്നെ എൽ പി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്നുയെന്ന ഖ്യാതിയുമായി ബോൾ ഡാൻസ് എന്നിവയുണ്ടായിരുന്നു. പരിപാടിയുടെ ഉൽഘാടകനായി എത്തിയ എം എൽ എ എം രാജാഗോപാലൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ മുൻനിർത്തി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ അസ്വ എസ് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ കോർത്തിണക്കി സ്ഫുടമായി നടത്തിയ പ്രസംഗം സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി.
-
സർഗ്ഗവസന്തം - ബാലസഭ
-
യോഗാപരിശീലനം
-
ബോൾ ഡാൻസ്
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
വാട്ടർ കളറിങ്
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
വിത്ത് വണ്ടി
-
വായന ദിനം
-
വായന ദിനം
-
ബഷീർ അനുസ്മരണ പോസ്റ്റർ
-
ബഷീർ അനുസ്മരണം
-
ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം
-
ചാന്ദ്രദിന പോസ്റ്റർ
-
സ്വാതന്ത്ര്യദിനം
-
ഓണപ്പൂക്കളം
-
ഓണപ്പൂക്കളം
-
ഓണസദ്യ
-
അദ്ധ്യാപകദിനം
-
ഗാന്ധി ജയന്തി
-
കേരളപ്പിറവി ദിനം
-
തിരികെ സ്കൂളിലേക്ക്
-
അറബികദിന പോസ്റ്റർ
-
ക്രിസ്തുമസ് കേക്ക് നിർമ്മാണം
-
ക്രിസ്തുമസ് കാർഡ് നിർമ്മാണം
-
പുൽക്കൂട്
-
ക്രിസ്തുമസ് ആഘോഷം
-
ടെക്നൊമാൻസി ശാസ്ത്രദിനം
-
ടെക്നൊമാൻസി ശാസ്ത്രദിനം
-
ടെക്നൊമാൻസി ശാസ്ത്രദിനം