"ഗവ. യു.പി.എസ്സ് നിലമേൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:40230 guide.jpg|ലഘുചിത്രം]]
[[പ്രമാണം:40230 old gate.jpg|പകരം=|ലഘുചിത്രം|ആദ്യകാല  ചിത്രം ]]
[[പ്രമാണം:40230 vinjanolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:40230 dinacharanangal.jpg|ലഘുചിത്രം]]
[[പ്രമാണം:40230 group photo.jpg|ലഘുചിത്രം]]
[[പ്രമാണം:40230 hello english.jpg|ലഘുചിത്രം]]
[[പ്രമാണം:40230exhibition.jpg|ലഘുചിത്രം]]
[[പ്രമാണം:40230 kalolsavam2.jpg|ലഘുചിത്രം]]
 
[[പ്രമാണം:40230 little stars.jpg|ലഘുചിത്രം]]
 
== (സ്കൂൾ ചരിത്രത്തിലൂടെ) ==
== (സ്കൂൾ ചരിത്രത്തിലൂടെ) ==
== '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' ==
== '''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>''''' ==
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.

വരി 32: വരി 22:

സ്കൂളിന്റെ വളർച്ച ജനങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികമായും, വിദ്യാഭ്യാസരമായും ഉയർന്ന തലത്തിലേക്കെത്തിച്ചു.  എന്നും മാറ്റങ്ങൾക് കാതോർക്കുന്നവരാണ് നാം. മാറിമാറിവരുന്ന വിദ്യഭ്യാസരീതികളും, അധ്യയനതന്ത്രങ്ങളും, വിവര സാങ്കേതികവിദ്യയുടെ  കടന്നുകയറ്റവും അതിന്റെ പാര  മ്യതയിൽ എത്തിനിൽക്കുമ്പോഴും, എല്ലാം കരുതലോടെ ചെയ്യുന്ന പ്രഥമാധ്യാപകനും, കുട്ടികൾക്കൊപ്പം  നിന്ന് പാഠ്യപാഠ്യേതര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപകരും  സ്കൂളിന്റെ മറ്റ് പ്രവർത്തനങ്ങളിൽ സജീവസാനിധ്യമായ  അനധ്യാപക ജീവനക്കാരും, നിലമേൽ  സ്കൂളിന്റെ ജീവസുറ്റ സാന്നിധ്യങ്ങളാണ്.  പൊതു ദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട പദവി കരസ്ഥമാക്കിയ  ഈ സ്കൂളിന്റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല. പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാനും സ്വയം മെച്ചപ്പെട്ട് ഇനിയും ഉയരങ്ങളിലെത്താനും , ഭാവിയിലേയ്ക്കൊരു കരുതലായി കൊള്ളാനും ഈ മഹത് സ്ഥാപനം സദാ ജാഗരൂകമായി നിൽക്കുന്നു.

[[പ്രമാണം:40230 snehayathra222.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:40230 deepam minister.jpg
പ്രമാണം:40230 minister speech.jpg
പ്രമാണം:40230 notice 1.jpg
പ്രമാണം:40230 notice 2.jpg
പ്രമാണം:40230 CD PRAKASANAM.jpg
പ്രമാണം:40230 THE HUNDRED.png
പ്രമാണം:40230 scientist swapnadrdo .png
</gallery><gallery>
പ്രമാണം:40230 scout.jpg
പ്രമാണം:40230 scout and guide.jpg
പ്രമാണം:40230 block inaguration.png
</gallery><gallery>
പ്രമാണം:40230 old gate.jpg
പ്രമാണം:40230 olympian in 5th std.jpg
പ്രമാണം:40230 vegetable garden.jpg
പ്രമാണം:40230 pravesanolsavam.jpg
പ്രമാണം:40230 equality.jpg
പ്രമാണം:40230 little stars.jpg
പ്രമാണം:40230 kalolsavam2.jpg
പ്രമാണം:40230 kalolsavam.jpg
പ്രമാണം:40230 kg.jpg
പ്രമാണം:40230 family.jpg
പ്രമാണം:40230 winners.jpg
പ്രമാണം:40230 prize.jpg
പ്രമാണം:40230 band.jpg
പ്രമാണം:40230 padanolsavam.jpg
പ്രമാണം:40230 vinjanolsavam.jpg
പ്രമാണം:40230 dinacharanangal.jpg
പ്രമാണം:40230 cleaning.jpg
പ്രമാണം:40230 vayanavasantham.jpg
പ്രമാണം:40230 staff.jpg
പ്രമാണം:40230 2band.jpg
പ്രമാണം:40230 progms.jpg
പ്രമാണം:40230-WA0144.jpg
പ്രമാണം:40230 birthday.jpg
പ്രമാണം:40230 magazine.jpg
പ്രമാണം:40230 fm3.jpg
പ്രമാണം:40230 WINGS.png
പ്രമാണം:40230 COLOURS.png
പ്രമാണം:40230 fm2.jpg
പ്രമാണം:40230 hello english new.jpg
പ്രമാണം:40230 minister checking.png
പ്രമാണം:40230 pranav award.png
പ്രമാണം:IMG 40230 oruma.jpg
പ്രമാണം:40230 teachers.jpg
പ്രമാണം:40230 stage programmes.jpg
പ്രമാണം:40230 ministe222check.png
പ്രമാണം:40230 vaikkam vijayalekshmi.jpg
പ്രമാണം:40230 nov 1.jpg
പ്രമാണം:40230 minister checking.png
പ്രമാണം:40230 best school award.png
പ്രമാണം:40230 CD PRAKASANAM.jpg
പ്രമാണം:40230 niza tr.jpg
പ്രമാണം:40230 education minister.png
പ്രമാണം:40230 award alfina.png
പ്രമാണം:40230 anas and pupils.jpg
</gallery>

06:35, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആദ്യകാല  ചിത്രം

(സ്കൂൾ ചരിത്രത്തിലൂടെ)

നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രങ്ങൾ സമൂഹമനസ്സിനെ ഉണർത്താൻ പോന്നതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ സാമൂഹ്യമാറ്റങ്ങൾക്ക് വഴിയൊരുക്കി. ഭാരതം നേരിട്ട വെല്ലുവിളികൾ ധീരനേതാക്കൾ അതിജീവിച്ചതും, പരിഹാരം കണ്ടതും, രാജ്യത്തെ നന്മയിലേക്ക് നയിച്ചതും നാം ചരിത്രത്താളുകളിൽ വായിച്ചറിഞ്ഞതാണ്. സ്വാതന്ത്ര്യം നേടിയിട്ടും പ്രവർത്തിക്കാൻ ഇനിയും ഏറെയു ണ്ടെന്നും അന്ധകാരങ്ങൾ മാറേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ച മഹാത്മാക്കളുടെ പുണ്യ ഭൂമിയാണ് ഇന്ത്യ, ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽ അനുഭവിച്ച അസ്വാതന്ത്യത്തിൽനിന്ന് വിമോചനത്തിന്റെ പാതയിലേക്ക് ഉണർന്നുവന്ന ഭാരതത്തിന് യാത്ര ചെയ്യാനേറെയുണ്ടായിരുന്നു.

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയരാനുള്ള ത്വര എങ്ങും മാറ്റൊലിക്കൊണ്ടു. സ്വതന്ത്ര ഇന്ത്യ ജനമനസ്സുകളിൽ തെളിയിച്ച തിരിനാളങ്ങൾ ദേശാന്തരങ്ങളിൽ അഗ്നിനാളങ്ങളായി ജ്വലിച്ചു. അജ്ഞതയും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനും സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനും അതവരെ പ്രാപ്തരാക്കി.

അക്കാലഘട്ടത്തിൽ നമ്മുടെ നിലമേൽ പ്രദേശത്ത് വിദ്യാലയമെന്ന പേരിൽ, ലൂഥർ മിഷൻ സ്കൂൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷുകാർ മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച് പ്രസ്തുത സ്കൂൾ സായിപ്പിന്റെ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. വരേണ്യവർഗ്ഗത്തിന്റെ സ്കൂളായി നിലകൊണ്ട് അവിടെ സമൂഹത്തിലെ പിന്നോക്കകാർക്ക് അപ്രാപ്യമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ നാട്ടിലെ നാനാതുറകളിൽപ്പെട്ടവർക്കും അക്ഷരവെളിച്ചം പകർന്നു നൽകാൻ സൗകര്യമൊരുക്കേണ്ടത് നമ്മുടെ തന്നെ ധാർമ്മിക ബാധ്യതയാണെന്ന് സ്വയം തിരിച്ചറിഞ്ഞ ചില മഹത്തുക്കൾ അതിനായി മുന്നിട്ടിറങ്ങി. വരേണ്യവർഗ്ഗത്തിന്റെ മാത്രം അവകാശമല്ല വിദ്യാഭ്യാസം, മണ്ണിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യജീവിക്കും വിദ്യ തേടാനുള്ള അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു അവർ. പിന്നീടങ്ങോട്ട് പ്രയത്നത്തിന്റെ പകലിരവുകളായിരുന്നു. വിദ്യാലയം നടത്താൻ കെട്ടിടം വേണം. അനുമതി വേണം; അങ്ങിനെ അവർ അക്ഷീണ പരിശ്രമത്തിലേർപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവൻ പാഠശാലയിലേക്ക് എന്ന സ്വപ്നം അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. നില മേലിലെ പാവപ്പെട്ടവരുടെ പ്രാർത്ഥന ആ സംഘടിത ശക്തിയോടൊപ്പമുണ്ടായിരുന്നു.

1950-ൽ തുടങ്ങിയ നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ 1952 ജൂണിൽ നിലമേൽ എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പാടത്തും പറമ്പിലും, അന്യന്റെ പിന്നാമ്പുറത്തുനിന്നും കൂട്ടത്തോടെ ആ നിഷ്കളങ്കബാല്യങ്ങൾ, അക്ഷരവെളിച്ചത്തിലേക്ക് വന്നണഞ്ഞു .

മാർക്കറ്റിലെ മടവൂർ ഭാസിയുടെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററിൽ തുടങ്ങിയ വിദ്യാലയം പിന്നീട് രാമനുണ്ണിത്താന്റെ റോഡരികിൽ പ്രവർത്തിച്ചുവന്നു. അസൗകര്യങ്ങളുടെ ഇരുണ്ട ചുവരുകൾക്കുള്ളിൽ അക്ഷരവെളിച്ചത്തെ പുൽകാൻ സുമനസ്സുകളായ അധ്യാപകർ ഒറ്റക്കെട്ടായി നിന്നു. അന്നത്തെ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന

ശ്രീ. രാമനുണ്ണിത്താൻ തന്റെ സ്ഥലം സ്കൂളിന് വേണ്ടി എഴുതിക്കൊടുത്തു. അതൊരു ചരിത്രമുഹൂർത്തമായിരുന്നു. എൽ.പി. സ്കീമിലേക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 5000 രൂപ അടച്ച് കെട്ടിടത്തിനപേക്ഷിക്കുകയും ചെയ്തു.

നിലമേൽ നാട്ടിന്റെ “നില മേലാക്കിയ ആ മഹാ സൗധത്തിന്റെ പണി ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഫർണിച്ചറുകൾ സ്വരൂപിക്കാനും അക്ഷീണ പരിശ്രമം നടത്തിയവരിൽ സർവ്വശ്രീ വേലായുധനുണ്ണിത്താൻ, , രാഘവൻ വൈദ്യർ, എൻ. പ്രഭാകരൻ ഇ വാസു, മുതുകൂടി ജമാൽ മുതലാളി, രാമനുണ്ണിത്താൻ, അബ്ദുൽ റഹുമാൻ എന്നിവരുടെ സേവനം പ്രശംസനീയമായിരുന്നു. 1955-ൽ സ്കൂളിന്റെ പേരിൽ ഒരു കെട്ടിടമായി. സ്വന്തമായി കെട്ടിടമായതോടെ ക്ലാസുകളെല്ലാം അങ്ങോട്ടുമാറ്റി, പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. ഗണിതവും ശാസ്ത്രവും മലയാളവും ഇംഗ്ലീഷും ഹിന്ദിയും കേട്ടു പഠിച്ച് വിദ്യാർത്ഥികൾ സമർത്ഥരായി . സ്കൂളിന്റെ ഒന്നാമത്തെ പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് ആയിരുന്നു.

നിലമേൽ എൽ.പി. സ്കൂളിൽ നിന്ന് ലോവർ പ്രൈമറിതലം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടർപഠനം സമൂഹത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി . എൽ. എം. യു. പി. എസിൽ പ്രവേശനം ദുഷ്കരമാണ്. നാട്ടിലെ നാളത്തെ പൗരന്മാരുടെ തുടർപഠനം വഴിമുട്ടി നിൽക്കുന്നത് സ്കൂൾ പടുത്തുയർത്തിയ പരിശ്രമശാലികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. തുടർന്ന് ഈ നിലമേൽ എൽ.പി.എസ്. അപ്ഗ്രേഡ് ചെയ്ത് യു.പി.എ സ്. ആയി ഉയർത്താനുള്ള നടപടികളാരംഭിച്ചു. 1960ൽ പട്ടം താണുപിള്ള മന്ത്രിസഭയുടെ കാലത്ത് അതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചു. ശ്രീ മാറ്റാപ്പള്ളി മജീദ് അവർകൾ അതിനായി മുന്നിട്ടിറങ്ങുകയും വേണ്ട സഹകരണങ്ങൾ നൽകുകയും ചെയ്തു. അർപ്പണമനോഭാവമുള്ള സാമൂഹ്യസേവകരുടെയും ആത്മാർത്ഥത കൈമുതലായുള്ള അധ്യാപകരുടെയും കൂട്ടായ്മയിൽ സ്കൂൾ വളർന്നുവന്നു.

സ്കൂൾ തുടങ്ങിയപ്പോഴുള്ള പ്രഥമാദ്ധൃപകൻ ശ്രി ഷാഹുൽ ഹമീദ് ആയിരുന്നു.അതിനുശേഷം സർവ്വശ്രീ ശങ്കരപ്പണിക്കർ, വാസന്തി, വാസുദേവ രാമനുണ്ണിത്താൻ, രാമചന്ദ്രൻനായർ, ഈ സുകുഞ്ഞ്, നിർമല, പ്രഭ ,സലിം രാജ്കുമാർ, ജയപ്രകാശ്, രാധാകൃഷ്ണൻ,മോഹനൻ നായർ,ഷൈല എന്നിവരായിരുന്നു.ഇപ്പോഴത്തെ പ്രഥമാദ്ധൃപകൻ ശ്രി സജീവ് ആണ്. സ്കൂളിന്റെ ആദ്യ പി.ടി.ഏ. പ്രസിഡന്റ് രാഘവൻ വൈദ്യർ ആയിരുന്നു. തുടർന്ന് ശ്രീ. മധുസൂദനൻ നായർ, എ.എ. സലിം, എം.പി നാസർ, മുഹമ്മദ് കുഞ്ഞ്, സുലൈമാൻ,നുജൂമ് എന്നിവർ സ്ഥാനം വഹിച്ചു. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്റ് ശ്രീ സജീബ് ആണ്. സ്കൂൾ വികസനത്തിന് ഇവരെല്ലാം വഹിച്ച പങ്ക് ശ്ലാഘനീയമാണ്.