"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
=== ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ === | === ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ === | ||
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോചിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു. | |||
'''ചർച്ചാ വിഷയങ്ങൾ''' | |||
<nowiki>*</nowiki> പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ | |||
<nowiki>*</nowiki> വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക. | |||
<nowiki>*</nowiki> അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക. | |||
<nowiki>*</nowiki> സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക | |||
<nowiki>*</nowiki> വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക. | |||
<nowiki>*</nowiki> മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക | |||
<nowiki>*</nowiki> കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക | |||
<nowiki>*</nowiki> സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക. | |||
<nowiki>*</nowiki> വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക. | |||
<nowiki>*</nowiki> അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം | |||
<nowiki>*</nowiki> ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക. | |||
തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്. | |||
=== തിരിച്ചറിവുകൾ === | === തിരിച്ചറിവുകൾ === | ||
=== പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട് === | === പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട് === | ||
==== ജികെ ക്വിസ് ==== | |||
വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാനശകലങ്ങൾ ക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഓഫ്‌ലൈനായും ഓൺലൈനായും മത്സരങ്ങൾ നടത്തുകയും കുട്ടികളെ അഭിനന്ദനം അറിയിക്കുകയും ചെയ്യാറുണ്ട്. വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു. | |||
=== അമേസിങ് ഇംഗ്ലീഷ്.......... === | === അമേസിങ് ഇംഗ്ലീഷ്.......... === | ||
വരി 37: | വരി 67: | ||
=== ഡിജിറ്റൽ റീഡിങ് കോർണർ === | === ഡിജിറ്റൽ റീഡിങ് കോർണർ === | ||
പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് ഡിജിറ്റൽ റീഡിങ് കോർണർ.വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷി കൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ '''എസ് ആർ ജി മീറ്റിംഗിലാണ്''' ഈ ആശയം രൂപപ്പെട്ടത്.വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ ശ്രീമതി സിൽവി ,സിസ്റ്റർ രശ്മി എന്നിവർ നേതൃത്വം നൽകി വരുന്നു.ഇവർ ക്രമീകരിക്കുന്ന കാർഡുകൾ ഓരോ അധ്യാപകരും തങ്ങളുടെ ക്ലാസുകളിൽ നൽകി ഓരോ ആഴ്ചയിലും വിലയിരുത്തൽ നടത്തിവരുന്നു. പദകേളി ,ചോദ്യോത്തര പരിപാടി , വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക, ചിഹ്നം ചേർത്ത് എഴുതി വായിക്കുക , വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും ഡിജിറ്റൽ റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു. | |||
=== ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ ) === | === ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ ) === | ||
വരി 65: | വരി 96: | ||
=== കൈകോർത്ത് കുടുംബങ്ങളിലേക്ക്....... === | === കൈകോർത്ത് കുടുംബങ്ങളിലേക്ക്....... === | ||
മലയോര മടക്കിലെ പ്രതികൂലതകളെയും തറഞ്ഞ മണ്ണിനെയും കഠിനാധ്വാനം കൊണ്ട് നേരിട്ട് മണ്ണിനെ ഉഴുതുമറിച്ച് കാർഷിക അഭിവൃദ്ധി നടത്തിവരുന്ന ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇന്നും അടിമുടി മാറ്റം സംഭവിച്ചിട്ടില്ല. ഏറിയപങ്കും ജീവസന്ധാരണത്തിനായി അധ്വാന പൂർണമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് .ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ 80 ശതമാനവും . പൊതുവിദ്യാഭ്യാസം മികച്ച രീതിയിൽ ലഭ്യമാകുന്ന ചരിത്രം ഉള്ളതിനാൽ കടന്നുവരുന്ന കുട്ടികൾ അധിവസിക്കുന്ന മേഖല വിശാലമാണ്. ക്ലാസ്സ് മുറിയിൽ കുട്ടികളുമായുള്ള സൗഹൃദ അന്തരീക്ഷത്തിലൂടെ അവരെ മനസ്സിലാക്കുന്നതിലുപരി അവരുടെ കുടുംബപശ്ചാത്തലം അറിയുവാൻ ഭവന സന്ദർശന പരിപാടി വഴി സാധിച്ചു വരുന്നു. പഠനവൈകല്യങ്ങളുടേയും സ്വഭാവ പ്രത്യേകതകളുടേയും പല കാരണങ്ങളും കണ്ടെത്തുവാനും പരിഹാര പ്രവർത്തനങ്ങൾ നടത്തുവാനും ഭവന സന്ദർശനം വഴി സാധിച്ചു .തകർന്ന കുടുംബങ്ങൾ , സാമ്പത്തിക പ്രതിസന്ധികൾ, ദീർഘദൂര യാത്രകൾ , തുടങ്ങി വിവിധ അസൗകര്യങ്ങൾ വെല്ലുവിളികൾ ഉണർത്തുമ്പോൾ സ്നേഹപൂർവ്വം പിൻ താങ്ങുവാൻ ഇന്ന് അധ്യാപകർ സമൂഹത്തിന് കഴിഞ്ഞു വരുന്നു. സ്വന്തം ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കാവശ്യമായ കൈത്താങ്ങ് നൽകുവാൻ അധ്യാപകർ ഒരു മനസ്സോടെ കൂട്ടമായി പരിശ്രമിക്കുന്നത് സന്തോഷകരമായ പ്രവൃത്തിയാണ്. മാനേജ്മെന്റിന്റെയും സ്കൂൾ മേലധികാരികളുടെയും സഹായസഹകരണങ്ങൾ ഈ ഉദ്യമത്തിന് ഉത്തമ പ്രേരണയാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അധ്യാപ സമൂഹത്തിന് ലഭിച്ച അംഗികാരമായിരുന്നു. | |||
=== സേവനസന്നദ്ധത യോടെ ജെ ആർ സി === | === സേവനസന്നദ്ധത യോടെ ജെ ആർ സി === | ||
=== കബിൽ നിന്ന് രാഷ്ട്രപതി | ==== അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ..... ==== | ||
ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ. | |||
==== ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ ==== | |||
എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്. | |||
==== ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും ==== | |||
കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി. | |||
=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്...... === | |||
സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു. ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്.... | |||
=== ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) === | === ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) === | ||
വരി 84: | വരി 126: | ||
=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | === പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | ||
അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ് പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത് ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകുജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാതികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്. | |||
=== ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === | === ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === | ||
കുട്ടികളുടെ സമഗ്ര വികസനവും വിദ്യാഭ്യാസ പുരോഗതിയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻഎന്ന ലക്ഷ്യത്തോടുകൂടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ അധ്യായന വർഷത്തിൽ പല തവണയായി PTA മീറ്റിംഗുകൾ നടത്തപ്പെട്ടു. കോവിഡു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കണം എന്നും ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികൾ എങ്ങിനെയൊക്കെ ആണെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായിരിക്കേണ്ട പങ്കെന്താണ് എന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ പിടിഎ മീറ്റിങ്ങുകൾ നടത്തപ്പെട്ടു. | |||
മാസത്തിൽ രണ്ടു പ്രാവശ്യം പിടിഎ മീറ്റിംഗ് നടത്തുകയും അതിലൂടെ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് കടന്നു വരുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിയുവനും ഈ പിടിഎ മീറ്റിങ്ങുകൾ ഏറെ സഹായകമായി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട PTA മീറ്റിംഗിൽ കൃത്യമായി രക്ഷിതാക്കൾ സംബന്ധിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ ഓൺലൈൻ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ നല്ല രീതിയിൽ കൊണ്ടുപോകുവാൻ വേണ്ട എല്ലാ മുൻകരുതലുകളും ഈ മീറ്റിങ്ങുകൾ വഴി കണ്ടെത്തുകയും അതുവഴി വിദ്യാഭ്യാസം നല്ലരീതിയിൽ മുമ്പോട്ടു കൊണ്ടു പോകുവാൻ കഴിയുന്നു. | |||
=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | === വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | ||
==== ലോക പരിസ്ഥിതി ദിനം ജൂൺ '''5'''==== | |||
എല്ലാവർഷവും ജൂൺ 5 ആണ്, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ്.1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിദിനത്തിൽ കൂമ്പൻപാറ വികാരി റവ.ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ സന്ദേശം നൽകുകയും സ്കൂൾ പരിസരത്ത് മരത്തൈ നടുകയും മരത്തൈ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ '''DR.C M JOY (ASSOCIATE PROFESSOR IN BOTANY ,S.H COLLAGE,THEVARA)''' മുഖ്യപ്രഭാഷണം നടത്തുകയും '''SRI.JOJI JOHN (RANGE FOREST OFFICER ,ADIMALI)''' പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു . ഇതിനോടനുബന്ധിച്ച് LP,UP,HS വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും ,വീടുകളിൽ മരത്തൈകൾ നടുവാനുള്ള അവസരവും ഒരുക്കി. പോസ്റ്റർ നിർമ്മാണത്തിലും ക്വിസ് മത്സരത്തിലും കുട്ടികൾ ക്രിയാത്മകമായി പങ്കെടുത്തു. | |||
==== ജൂൺ '''19''' വായനാദിനം ==== | |||
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. '''വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക''' എന്ന് നമ്മെ പഠിപ്പിച്ച '''P N''' പണിക്കരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച വായനാ വാരമായി ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി .മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രഭാഷണ പരമ്പരയ്ക്ക് , ഡോ .ശ്രീ വൃന്ദ നായർ എൻ (അസി .പ്രൊഫെസർ എൻ ,എസ് . എസ് ട്രെയിനിങ് കോളേജ് പന്തളം),ശ്രീ. ജോസ് കോനാട്ട്. (സാഹിത്യകാരൻ, പ്രഭാഷകൻ, പാഠപുസ്തക കമ്മിറ്റി മെമ്പർ- ഒ എൻ വി. ഒരാസ്വാദനം), ഡോ.ദേവി കെ.അസി. പ്രൊഫസർമലയാളം,സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോഡ്) എന്നിവർ നേതൃത്വം നൽകി. | |||
==== ജൂൺ '''21''' അന്താരാഷ്ട്ര യോഗാദിനം ==== | |||
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. 2021 അന്താരാഷ്ട്ര യോഗ ദിനത്തിൻറ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ യോഗദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈനായി (ഗൂഗിൾ മീറ്റ് ക്ലാസ് തലം ) യോഗ ചെയ്യിപ്പിക്കുകയും 21 ദിവസം തുടർച്ച ആയി യോഗ ചെയ്യുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുകയുണ്ടായി.യോഗാഡേയോടനുബന്ധിച്ച് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു. | |||
==== ജൂൺ '''26''' ലോക ലഹരി വിരുദ്ധ ദിനം ==== | |||
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു | |||
==== ജൂലൈ 21 - ചാന്ദ്രദിനം ==== | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, കവിത രചന ,ചാന്ദ്രദിന അനുസ്മരണ വീഡിയോ നിർമ്മാണം, എൻ്റെ ചന്ദ്ര യാത്ര ലേഖന മൽസരം എന്നിവ നടത്തി വിജയികളെ | |||
==== ആഗസ്റ്റ് - 12 വിക്രംസാരാഭായിയുടെ ജൻമദിനം ==== | |||
ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി. | |||
'''ഓസോൺ ദിനം - സെപ്തംബർ 16''' | |||
ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽ ക്കരണം നടത്തുന്ന തിനായി കുട്ടികൾക്ക് വീഡിയോ ക്ലിപ്പിംഗ്സ് നൽകി.അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി. | |||
==== '''സെപ്റ്റംബർ 28 - ലൂയി പാസ്ചർ ചരമദിനം''' ==== | |||
രസതന്ത്രത്തിലും സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്റ്റംബർ 28. പാസ്ചറുടെ ചരമദിനം ആഗോളതലത്തിൽ 2007 മുതൽ പേവിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും പേവിഷ ബാധ കുട്ടികളിലും മൃഗങ്ങളിലുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധ വൽക്കരണം നൽകുന്നതിനായി വീഡിയോ കുട്ടികൾക്ക് നൽകി. ഈ വീഡിയോ കണ്ട് ലൂയി പാസ്ചർ ചരമദിന പ്രാധാന്യം മനസ്സിലാക്കി കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു.രാജ്യാതിർത്തികളെ ' ഭേദിക്കുന്ന ഈ രോഗത്തെ തടയാൻ ആഗോള തലത്തിൽ ഒരുമയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു. | |||
==== '''ദേശീയ ഊർജ്ജ സംരക്ഷണ ദിനം''' ==== | |||
ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിച്ചു. ഊർജ്ജ ഉപയോഗത്തെക്കുറിച്ച് കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാനലക്ഷ്യം. ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി painting competition നടത്തി. ഇതിൽ നിന്നും നിരജ്ഞന ദിപു, പാർവ്വതി ജെ. തുമ്പയിൽ, ജെയ്മി മാർട്ടിൻ, സഹല നാസിം എന്നീ കുട്ടികളെ <nowiki>''</nowiki>National painting competition on energy conservation " എന്ന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഊർജ്ജ സംരക്ഷണ ദിന പ്രാധാന്യം മനസ്സിലാക്കാൻകുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. | |||
1) വീട്ടിലും സ്കൂളിലും ഊർജ്ജം പാഴാക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി പ്രൊജക്റ്റ് തയ്യാറാക്കുക. | |||
2) ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഊർജ്ജം സംരക്ഷിക്കാം. ഊർജ്ജ സംരക്ഷണ മാർഗങ്ങൾ വീട്ടുകാരുമായി ആലോചിച്ച് നടപ്പിലാക്കുക. | |||
ഈ ആക്ടിവിറ്റി കളും കുട്ടികളോട് തയ്യാറാക്കാൻ പറഞ്ഞു. ഇങ്ങനെയുള്ള ആക്ടിവിറ്റിസിലൂടെ ഊർജ്ജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. | |||
==== രാഷ്ട്രീയ ഏകതാ ദിനം ==== | |||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | |||
==== ഹിരോഷിമ, നാഗസാക്കി ദിനം ==== | |||
അമ്മിഞ്ഞപ്പാലിനൊപ്പം കുരുന്നു ഹൃദയങ്ങളിൽ ചാലിച്ചു കൊടുക്കേണ്ട ഒന്നാണ് പരസ്പര സ്നേഹവും ബഹുമാനവും..... അപരന്റെ വേദന എന്റെ വേദനയാണെന്ന് അവർ തിരിച്ചറിയണം..... അപരന്റ ജീവൻ അപഹരിക്കുമ്പോൾ അത് എന്റെ വിജയം അല്ല മറിച്ച് പരാജയമാണെന്ന് കുരുന്ന് ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടണം ഈ ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനം ഈ കലാലയത്തിൽ അനുസ്മരിക്കുകയും | |||
യുദ്ധാനന്തരം ജയിച്ച വരോ തോറ്റ ഉണ്ടാകുന്നില്ല എന്നും ബാധിക്കപ്പെട്ടവരുടെ നിലവിളികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ലോകത്ത് ഒരു യുദ്ധം കൊണ്ടും സമാധാനം ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ തക്ക വിധത്തിലുള്ള വീഡിയോ ക്ലാസുകൾ സംഘടിപ്പിചു.വീഡിയോ ക്ലിപ്പ്കളിലൂടെയും ചിത്ര പ്രദർശനത്തിലൂടെയും യുദ്ധം വരുത്തി വയ്ക്കുന്ന കണ്ണിന്റെയും വിലാപത്തിന്റെയും യാതനകൾ വിദ്യാർഥികളുടെ കർണ്ണപുടങ്ങളിൽ പതിക്കവിധത്തിലും ഹൃദയ ഘടകങ്ങളിൽ ഈ നൊമ്പരങ്ങൾ ലയിച്ചു ചേരത്തക്ക തക്കവിധത്തിലുമാണ് ക്ലാസ് അടിസ്ഥാനത്തിൽ ഹിരോഷിമ നാഗസാക്കി എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ നിർമിച് ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ അനന്തരഫലം വിദ്യാർഥികൾ മനസ്സിലാക്കുകയുംചെയ്തു. | |||
=== ആഗസ്റ്റ് - 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം === | |||
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഫാത്തിമമാതാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയും കുട്ടികൾക്ക് ഓൺലൈൻ പാർട്സ് ഫോൺ വഴി സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും (പോസ്റ്റർ നിർമ്മാണം, ഗാന്ധി മത്സരം, പതാക നിർമാണ മത്സരം) ചെയ്തു. | |||
=== ഓണം === | |||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഓൺലൈൻ പ്ലാറ്റഫോംമിന്റെ അകംപടിയോടെ നടത്തപ്പെട്ടു. ഓണപ്പാട്ട് മത്സരം, മാവേലി മത്സരം, അത്തപൂക്കളമത്സരം ഇവ നടത്തപ്പെട്ടു | |||
=== സെപ്റ്റംബർ -5 അദ്ധ്യാപക ദിനം === | |||
വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമാകുന്ന അധ്യാപകരെ അനുസ്മരിക്കുന്ന സുന്ദര ദിനമാണ് സെപ്റ്റംബർ 5. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധു തൂകുന്ന ദിനമാണ്. അധ്യാപകദിനം സ്കൂൾ സമുചിതമായി അനുസ്മരിച്ചു. ടീച്ചേർസിനെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡുകളിലൂടെ ആശംസകൾ അറിയിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | |||
=== സെപ്റ്റംബർ -16 ഓസാൺ ദിനം === | |||
ഭൂമിയുടെ പുതപ്പായ ഓസൺ പരിപാലനം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് കുട്ടികളെ ബോധ്യപെടുത്തും വിധം ഓസൺ ദിനം ആഘോഷിച്ചു. പോസ്റ്റർ നിർമാണ മത്സരവും കോളാഷ് | |||
നിർമാണ മത്സരവും നടത്തപ്പെട്ടു. | |||
=== ഇന്ദിരാഗാന്ധി ചരമദിനം , യൂണിറ്റി ഡേ === | |||
ഭാരതം പുളകമണിയുന്ന നാമമാണ് ഇന്ദിര ഗാന്ധി എന്നുള്ളത്. ഇന്ദിരഗാന്ധി ദിനം സമുചിതമായി ഈ കലാലയത്തിൽ ആഘോഷിച്ചു. | |||
1.പ്രതിഞ്ജ ചാല്ലൽ | |||
2. കാർട്ടൂൺ നിർമ്മാണം | |||
3.പോസ്റ്റർ നിർമ്മാണം | |||
4. കുറിപ്പ് തയ്യാറാക്കൽ | |||
ഇവ നടത്തുകയും ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി. | |||
=== ശിശുദിനം - നവംബർ 14 === | |||
ശിശുദിനമായ നവം.14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. | |||
1984 ഡിസംബർ രണ്ടിന് ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് .വെള്ളം,വായു,മണ്ണ് ഇവയുടെ മലനീകരണത്തിന് കാരണമായ വ്യവസായങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. | |||
പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്രദം ആക്കാം എന്നതിന്റെ വീഡിയോ നിർമ്മാണ മത്സരം നടത്തപ്പെട്ടു. | |||
=== നേതാജി ദിനാചരണം === | |||
സുഭാഷ് ചന്ദ്ര സുചന്ദ്ര ബോസിന്റ ജന്മദിനം അനുസ്മരിച്ചു. ഇന്ത്യൻ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനെ പരിചയപെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തപ്പെട്ടു. | |||
=== ഇന്ത്യൻ റിപ്പബ്ലിക് === | |||
ഇന്ത്യൻ ഭരഘടന ഔദ്യോഗികമായി നിലവിൽ വന്ന ദിനമായ ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആഘോഷിച്ചു. | |||
=== '''ലഹരി വിമുക്ത കേരളം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.''' === | |||
കൂമ്പൻപാറ : ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു. | |||
===='''കേരള പിറവി'''==== | |||
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു. | |||
===='''ഗാന്ധിജയന്തി ദിനാചരണം'''==== | |||
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി. | |||
===='''ലോക എയ്ഡ്സ് ദിനം'''==== | |||
'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു. | |||
===='''ദേശീയ മലിനീകരണ നിയന്ത്രണ ദിനം'''==== | |||
1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി. | |||
===='''അന്താരാഷ്ട്ര ഗണിത ദിനം'''==== | |||
ഡിസംബർ 22 ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു. | |||
=== അമൃതോത്സവം === | === അമൃതോത്സവം === | ||
വരി 93: | വരി 239: | ||
=== സ്കോളർഷിപ്പുകളുടെ വിജയം === | === സ്കോളർഷിപ്പുകളുടെ വിജയം === | ||
==== ഫാത്തിമ മാതാ സ്റ്റാർസ്.... ==== | |||
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം..... | |||
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി ..... | |||
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു. | |||
=== മെഗാ ക്വിസ് === | === മെഗാ ക്വിസ് === | ||
വരി 100: | വരി 253: | ||
=== ഇൻസ്പെയർ അവാർഡ് === | === ഇൻസ്പെയർ അവാർഡ് === | ||
ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും ക്രിസ്റ്റിൻ നീൽ (VI ) തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ cash award ന് അർഹനാകുകയും ചെയ്തു. | |||
=== അടുക്കളത്തോട്ടം === | === അടുക്കളത്തോട്ടം === | ||
കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ '''ഒരു വീടിന് ഒരു അടുക്കളത്തോട്ടം''' എന്ന പദ്ധതിക്ക് നമ്മുടെ സ്കൂളിലും തുടക്കംകുറിച്ചു . ഇതിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും ഫോട്ടോകളും വീഡിയോകളും കുട്ടികൾ അയച്ചുതന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു. | |||
=== എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് === | === എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് === | ||
വരി 129: | വരി 284: | ||
=== ജൈവ വൈവിധ്യ ഉദ്യാനം === | === ജൈവ വൈവിധ്യ ഉദ്യാനം === | ||
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു. | |||
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | |||
=== ക്ലാസ്സ് ലൈബ്രറി === | === ക്ലാസ്സ് ലൈബ്രറി === | ||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | |||
=== ഡിജിറ്റൽ ലൈബ്രറി === | === ഡിജിറ്റൽ ലൈബ്രറി === | ||
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു. | |||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
വരി 138: | വരി 297: | ||
=== വായനാമൂല === | === വായനാമൂല === | ||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | |||
=== ഓൺലൈൻ സുരക്ഷ...വെബിനാർ === | === ഓൺലൈൻ സുരക്ഷ...വെബിനാർ === | ||
വരി 268: | വരി 428: | ||
=== '''മാവേലിയോടൊപ്പം''' === | === '''മാവേലിയോടൊപ്പം''' === | ||
ചിങ്ങമാസത്തിലെ തിരുവോണ ദിനം .ആരവവും ആർപ്പുവിളികളും നിറഞ്ഞ നന്മയുടെ ഒരു അനുസ്മരണദിനം .എവിടെ മലയാളിയുണ്ടോ അവിടെ ഓണം ഉണ്ടാകും.ഓണപ്പൂക്കളവും ഓണ പായസവും ഓണക്കളികളും തുടങ്ങി എല്ലാം.. ഓർമ്മകൾ ഉണർത്തുന്ന ഓണാഘോഷം .കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചടത്തോളംഈ വർഷത്തെ ഓണാഘോഷം വിസ്മരിക്കാൻ ആകാത്തതാണ്. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി വിവിധ മത്സരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു .കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയും മത്സരം സംഘടിപ്പിച്ചു.കൂടാതെ പൂക്കള മത്സരം എല്ലാ കുട്ടികൾക്കും ആയി നടത്തി.വിജയികളെ പ്രഖ്യാപിക്കുകയും, സ്കൂൾ തുറന്നതിനു ശേഷം സമ്മാനങ്ങൾ നൽകുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശംസാകാർഡ് നിർമ്മാണം ആണ് കുട്ടികൾക്കായി നടത്തിയ മറ്റൊരു മത്സരം.ഓണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ഓണാശംസ കാർഡുകൾ തയ്യാറാക്കി ടീച്ചേഴ്സിനും കുട്ടികൾക്കും കൈമാറാൻ കുട്ടികൾക്ക് നല്ല ഉത്സാഹമായിരുന്നു . | |||
അതോടൊപ്പം തന്നെ ചെറിയ ക്ലാസ് മുതലുള്ള കുട്ടികൾക്ക് മലയാളിമങ്ക മത്സരവും നടത്തി.നിരവധി കുട്ടികൾ അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പാഠ്യ രംഗത്തെ കുട്ടികളുടെ മികവ് പാഠ്യേതര രംഗത്തും പ്രകടമായിരുന്നു.ആൺ കുട്ടികൾക്കായി മാവേലി മത്സരവും സംഘടിപ്പിച്ചു.വ്യത്യസ്തത നിറഞ്ഞ ഒരു മത്സരമായിരുന്നു മാവേലി മത്സരം.നല്ല നിലവാരമുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു.അന്നേ ദിനം പരസ്പരം ഓണാശംസകൾ നേർന്നു.ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഓണനാളുകൾ പരസ്പരം ആശംസിച്ചു.ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചെടുത്തോളം അധ്യാപക-അനധ്യാപക വിദ്യാർത്ഥി ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു ഈ വർഷത്തെ ഓണാഘോഷം. | |||
=== ക്രിസ് ഫെസ്റ്റ് === | === ക്രിസ് ഫെസ്റ്റ് === | ||
ലോകരക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ തിരു ജനനത്തെ അനുസ്മരിക്കുന്ന പുണ്യദിനമാണ് ക്രിസ്തുമസ് .ശാന്തിയുടെയും സമാധാനത്തിന്റെയും ഓർമ്മപ്പെടുത്തലുമായി 2021ലെ ക്രിസ്തുമസ് ദിനം ആഗതമായി.തിരുപിറവി ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഒരുങ്ങിയപ്പോൾ ഫാത്തിമ മാതാ കുടുംബവും ഈ ആഘോഷപരിപാടികൾക്ക് സാക്ഷ്യംവഹിച്ചു .കുട്ടികളുടെ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു എന്ന് തന്നെ ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.സാമൂഹിക അകലം പാലിച്ചുംസാനിറ്റൈസർ മാസ്ക് എന്നിവ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ഫാത്തിമ മാതാ കുടുംബം ഒന്നുചേർന്ന് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു.കുട്ടികൾക്കായി കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.അതിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.നക്ഷത്രങ്ങളും ബലൂണുകളും കൊണ്ട് ഓരോ ക്ലാസ് റൂം മനോഹരമായി അലങ്കരിച്ചിരുന്നു.സ്കൂളിലെ അധ്യാപകരും കുട്ടികളും ഒന്നുചേർന്ന് ക്രിബ് ഉണ്ടാക്കുകയും അതിനു മുൻപിൽ എല്ലാവരും പ്രാർത്ഥനാ നിരതരാവുകയും ചെയ്തു.സാന്താക്ലോസ് ആയി കുട്ടികൾ വേഷമിട്ടത് ഇന്നത്തെ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.പിന്നീട് കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് ആഘോഷപരിപാടികൾക്ക് അന്ത്യം കുറിച്ചു.തുടർന്ന് അധ്യാപകർ ഒരുമിച്ചു കൂടുകയും കരോൾ ഗാനം പാടി ഇന്നത്തെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയും തുടർന്ന് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.ഫാത്തിമ മാതായുടെ ഓർമ്മത്താളുകളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും ഇടംപിടിച്ചു. | |||
=== അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... === | === അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... === | ||
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു. | ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. | ||
സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] |
10:50, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
2021-2022 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചുമിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.
മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.
ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോചിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു.
ചർച്ചാ വിഷയങ്ങൾ
* പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ
* വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക.
* അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
* സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക
* വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക.
* മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
* കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക
* സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.
* വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക.
* അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
* ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.
തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.
തിരിച്ചറിവുകൾ
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
ജികെ ക്വിസ്
വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ , ഫാത്തിമമാതാ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്, പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന വിജ്ഞാനശകലങ്ങൾ ക്കപ്പുറം ,ഏതൊരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുവാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും "പൊതുവിജ്ഞാനത്തിൽ ഒരങ്കത്തട്ട് "എന്ന രീതിയിൽ ആഴ്ചയിലൊരിക്കൽ ക്വിസ് കോമ്പറ്റീഷൻ നടത്താറുണ്ട്. അതിൽ വിജയികളാകുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഓഫ്‌ലൈനായും ഓൺലൈനായും മത്സരങ്ങൾ നടത്തുകയും കുട്ടികളെ അഭിനന്ദനം അറിയിക്കുകയും ചെയ്യാറുണ്ട്. വിജ്ഞാനത്തിന് തനതായ മേഖലയിലേക്ക് പഠിതാക്കളെ ആകർഷിച്ച്, അന്വേഷണത്വര ഉദ്ദീപിപ്പിച്ച് ,അറിവിൻറെ അക്ഷയഖനികൾ സ്വന്തമാക്കി, മത്സരപരീക്ഷകളിൽ നിർഭയം നേരിട്ട് വിജയസോപാനത്തിൽ വിദ്യാർത്ഥികളെ എത്തിക്കുവാൻ പ്രാപ്തരാക്കുന്നതിന് ഇത് സഹായിക്കുന്നു.
അമേസിങ് ഇംഗ്ലീഷ്..........
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടിപ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി.കുട്ടികളുമായുള്ള ഇൻ ഡ്രക്ഷ നിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി .ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. "ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായനയെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും പ്രോത്സാഹിപ്പിക്കുന്നവയാണ്.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്യുന്നു. അധ്യാപക അത് പരിശോധിച്ച് വേണ്ട കൈത്താങ്ങ് നല്കുകയും ചെയ്യുന്നു.
അക്ഷര പ്രയാണം
ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിന് വാക്യം, വാചകം ,പദം, അക്ഷരം, വർണം തുടങ്ങിയ ഘടകങ്ങൾ യഥാക്രമം ഉപയോഗിക്കേണ്ടതുണ്ട്. ഈ ഘടകങ്ങൾ കുഞ്ഞുങ്ങളിൽ ചെറുപ്പംമുതലേ വികസിച്ചു വരിക എന്ന ഉദ്ദേശത്തോടെ ഓരോ ദിവസവും ഓരോ അക്ഷരം പഠിച്ച്, ഒരുദിനം ഒരക്ഷരം എന്ന പദ്ധതി നടന്നുപോരുന്നു. പ്രൈമറി മുതൽ മുതിർന്ന ക്ലാസ്സ് വരെ തുടർന്നു പോകുന്ന ഈ പരിപാടിയിലൂടെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷയിൽ ഒരു ദിനം ഒരക്ഷരം വീതം കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ അക്ഷരങ്ങൾ മനസ്സിൽ പതിയുന്നതിനും ഒരക്ഷരം ഉപയോഗിച്ച് കൂടുതൽ വാക്കുകൾ ഉണ്ടാക്കുന്നതിനും അവ പഠിക്കുവാനും ഒരു ദിനം ഒരക്ഷരം ഏറെ സഹായകരമാണ്.
ക്യാ ഹിന്ദി പ്യാരാ ഹെ നാ
കണക്കിലെ കളികൾ
സംഖ്യകളും കണക്കും നിത്യജീവിതത്തിന്റെ ഭാഗമാണ് . എന്നാൽ കുട്ടികൾക്ക് ഇതത്ര രസമുള്ള കാര്യമല്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതത്തിനോട് ഭയമാണ് മിക്ക കുട്ടികൾക്കും. അടുത്തകാലത്തായി വിദ്യാർത്ഥികളിൽ ഒരു വലിയ വിഭാഗത്തിന് വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഗണിതശാസ്ത്രം ഒരു കീറാമുട്ടിയായി തോന്നുന്നു .എന്നാൽ അങ്ങനെ കരുതി ഒഴിവാക്കി കളയേണ്ട ഒരു വിഷയമല്ല ഗണിതം, എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുവാൻ കണക്കിലെ കളികൾ സഹായിക്കുന്നു .
➕✖️➖➗ സങ്കലനവും വ്യവകലനവും സങ്കലനവും വ്യവകലനവും മനകണക്കാക്കി ജീവിതത്തിൻറെ ഭാഗമാക്കുവാൻ ഗണിത കേളികൾ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
കുസൃതിയും അത്ഭുതവും മന്ത്രികതയും നിറഞ്ഞ കണക്കുകൾപഠിക്കുന്നതിനായി കണക്കിലെ കളികൾ എന്ന രീതിയിൽ കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകുകയും അവർ അത്യുത്സാഹത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഗണിതം കഴിയുന്നത്ര എളുപ്പമാക്കാനും ലളിതം ആക്കുവാനും കണക്കിലെ കളികൾ പ്രയോജനം ചെയ്യാറുണ്ട്.
ഗണിതശാസ്ത്ര ലോകത്തേക്ക്...
ചെറിയ ക്ലാസ്സുകൾ മുതൽ ഗണിതശാസ്ത്ര താല്പര്യം നിലനിർത്തുന്നതിനായും, കുട്ടികൾക്ക് കണക്കിനോടുള്ള ഭയം അകറ്റുന്നതിനായും,ഗണിതം മധുരം,ഗണിത ക്ലബ്ബ്, എന്നീ പദ്ധതികളിൽ ഉൾപ്പെട്ട ചില പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ട് തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങളെ തരണം ചെയ്യുവാനുള്ള കഴിവ് കുട്ടികളിൽ ആർജ്ജിച്ചെ ടുക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. അധ്യാപകർ ഓൺലൈൻ ആയിട്ട് ഗണിത പസിലുകൾ ഗണിത ക്വിസ്, ഗണിത മാജിക്കുകൾ, എന്നിവർ നൽകിയിരുന്നു. കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ വിവിധ വീഡിയോസ്,ഫോട്ടോസ് എന്നിവ ശേഖരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിൽ അഭിനിവേശമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും,കുട്ടി ശാസ്ത്രജ്ഞന്മാരെ ഒരുക്കുന്നതിനും ഈ പ്രവർത്തനങ്ങൾ സഹായകമായി എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ റീഡിങ് കോർണർ
പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് ഡിജിറ്റൽ റീഡിങ് കോർണർ.വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷി കൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ എസ് ആർ ജി മീറ്റിംഗിലാണ് ഈ ആശയം രൂപപ്പെട്ടത്.വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ ശ്രീമതി സിൽവി ,സിസ്റ്റർ രശ്മി എന്നിവർ നേതൃത്വം നൽകി വരുന്നു.ഇവർ ക്രമീകരിക്കുന്ന കാർഡുകൾ ഓരോ അധ്യാപകരും തങ്ങളുടെ ക്ലാസുകളിൽ നൽകി ഓരോ ആഴ്ചയിലും വിലയിരുത്തൽ നടത്തിവരുന്നു. പദകേളി ,ചോദ്യോത്തര പരിപാടി , വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക, ചിഹ്നം ചേർത്ത് എഴുതി വായിക്കുക , വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും ഡിജിറ്റൽ റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു.
ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ )
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി സ്യൂട്ട് (ഗൂഗിൾ വർക്ക് സ്പേസ് ഫോർ എഡ്യൂക്കേഷൻ ) പ്ലാറ്റ്ഫോം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തി.ഇതിൻറെ വെളിച്ചത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരെ സജ്ജരാക്കുന്നതിന് മുന്നോടിയായി ഹൈസ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകി.അതിനു നേതൃത്വം കൊടുത്തത് എസ് ഐ ടി സി സിസ്റ്റർ ഷിജി ആണ് .ഗവൺമെൻറ് ഗൂഗിളുമായി സഹകരിച്ച് ജി സ്യൂട്ട് സംവിധാനം എല്ലാ ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലും നടത്തുന്നതിന് ഒരുക്കമായി അടിമാലി വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള എല്ലാ ഹൈസ്കൂൾ അധ്യാപകർക്കും ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പരിശീലനം നൽകുകയുണ്ടായി. ഈ സ്കൂളിൽ പഠിക്കുന്ന 8 9 ,10 ക്ലാസിലെ എല്ലാ കുട്ടികൾക്കും ജി സ്യൂട്ടിനെക്കുറിച്ച് ഒരു അവബോധം നൽകുകയുണ്ടായി .അതിനു ശേഷം എല്ലാ കുട്ടികളോടും ഗൂഗിൾ ക്ലാസ്സ്റൂം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യാൻ ആവശ്യപ്പെട്ടു .എല്ലാ കുട്ടികളെയും ഗൂഗിൾ ക്ലാസ്സ്റൂമിലേയ്ക്ക് ഇൻവൈറ്റ് ചെയ്യുകയും ചെയ്തു.എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി. സ്യൂട്ട് വഴി നടത്താൻ സാധിയ്ക്കുന്നു.
കുട്ടികൾക്ക് ആവശ്യമായ ക്ലാസ് പ്രവർത്തനങ്ങൾ കൊടുക്കുന്നതിനും പഠന ഉപാധികൾ അസൈമെൻറ് ,സെമിനാറുകൾ എന്നിവ നൽകുന്നതിനും വളരെ സഹായകമാണ് ജി സ്യൂട്ട് കുട്ടികൾക്ക് ക്ലാസ് പരീക്ഷ നൽകുന്നതിനും അതിനുശേഷം അവരുടെ പേപ്പർ ജിസ്യൂട്ട് വഴി അയയ്ക്കുന്നതിനും അവരുടെ പേപ്പറുകൾ നോക്കി മാർക്ക് തിരികെ അയക്കുന്നതിനും എല്ലാം ഉപകാരപ്രദമാണ്. ജിസ്യൂട്ട് സംവിധാനം വഴി ഗൂഗിൾ മീറ്റ് വഴിയുള്ള ക്ലാസ്സിൽ നടക്കുന്ന ഇന്ന് പല ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കുന്നുണ്ട് .വളരെ ഉപകാരപ്രദവും നിരവധി സാധ്യതകളും ഉള്ള ജി സ്യൂട്ട് ആദ്യമായി എല്ലാ ക്ലാസിലും നടപ്പാക്കിയത് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ആണ് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ 8 ,9 ,10 ക്ലാസിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ജി സ്യൂട്ട് വഴിനടന്നു വരികയാണ്.ഇനിയും ഇതുപോലെ ഡിജിറ്റൽ മേഖലയിൽ നൂതന സമ്പ്രദായങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
സത്യമേേവ ജയതേ
അത്യാധുനിക ലോകത്തിലെ ഈ ഇൻറർനെറ്റ് യുഗത്തിൽ കുട്ടികളുടെ സിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഒരു ബോധവൽക്കരണ പ്രോഗ്രാമാണ് സത്യമേവജയതേ .ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഓൺലൈൻ ക്ലാസുകൾക്കിടയിൽ മറ്റ് ആളുകൾ നുഴഞ്ഞു കയറുന്നതും ,ഒപ്പം ഫോൺ ഹാക്ക് ചെയ്യപ്പെടുന്നതും എല്ലാം. അതുകൊണ്ട് വർദ്ധിച്ചുവരുന്ന ഈ ഓൺലൈൻ ചൂഷണത്തിനെതിരെ കുട്ടികളെ ബോധവാന്മാരും ബോധവതി കളും ആക്കുന്നതിനു വേണ്ടി 8 .9 .10 ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പ്രധാനമായും ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്തുക എന്നതായിരുന്നു ലക്ഷ്യം .ഇത് കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു
തിരികെ സ്കൂളിലേക്ക്
മാനവസമൂഹത്തെ അകത്തളങ്ങളിൽ അടച്ച കോവിസ് - 19 എന്ന മഹാമാരിയുടെ ഭീതിയിൽ ലോകം പകച്ചപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കലാലയ അന്തരീക്ഷത്തിൽ അറിവ് നേടിക്കൊണ്ടിരുന്ന വിദ്യാർത്ഥി സമൂഹത്തിനായിരുന്നു. ഡിജിറ്റൽ ലോകത്തിന്റെ തരംഗങ്ങളേല്പ്പിച്ച ആഘാതങ്ങളിൽ വേനൽ മഴ പോലെയായിരുന്നു നവംബർ 1-ന് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കും എന്ന വാർത്ത. ആരോഗ്യ വിദ്യാഭ്യാസവകുപ്പുകൾ ചേർന്ന് നല്കിയ മുൻകരുതലുകളും കോവിഡ് നിയന്ത്രണ ഉപാധികളും സ്കൂൾ അധികൃതർ സഗൗരവം ഏറ്റെടുത്ത് മുൻ ഒരുക്കങ്ങൾ പൂർത്തിയാക്കി.
പ്രഥമാധ്യാപികയുടേയും പിടിഎ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഒരു മാസത്തോളം നടത്തിയ ഒരുക്കങ്ങൾ പിന്നിട്ട് നവംബർ 1-ന് കൂമ്പൻപാറാ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ വാതായനങ്ങളും തുറക്കപ്പെട്ടു. തെർമ്മൽ സകാനിംഗിന് ശേഷം അണുവിമുക്തമായ ക്ലാസ് മുറിയ്ക്കുള്ളിൽ മാസ്ക്കിട്ട് ഗ്യാപ്പിട്ട് അധ്യാപക വിദ്യാർത്ഥി സമൂഹം കടന്നുവന്നപ്പോൾ ഈ പ്രവേശന ദിനം ഉത്സവപ്രതീതി പകരുന്നതായിരുന്നു. ആദ്യമായി അക്ഷരലോകത്തെത്തിയ കുരുന്നുകൾക്കും കാലം പകച്ച പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ഓരോ കുട്ടിക്കും ആകർഷകമാകും വിധം അലങ്കരിച്ച ക്ലാസ്സ് മുറിക്കുള്ളിൽ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പ്രവേശിച്ചു. പ്രാർത്ഥനാപൂർവ്വം ദൈവാനുഗ്രഹം തേടി ഉത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്ക് ഭാവാത്മക ചിന്തകൾ പകരുന്ന ഒരു സന്ദേശം നല്കി ശ്രീ. വിൽസൻ കെ ജി എല്ലാവരെയും സ്വാഗതം ചെയ്തു. പ്രധാനാധ്യാപിക സി. റെജിമോൾ മാത്യു വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ആശംസകളും നല്കി. പ്രാദേശീക ഭരണാധികാരികളും മാനേജരും ഓൺലൈൻ ആശംസകളും പിന്തുണയും അറിയിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനാനുഭവങ്ങളുടെ പങ്കിടൽ വേറിട്ട അനുഭവമായിരുന്നു.
പ്രൈമറി ക്ലാസ്സിലേക്ക് ആദ്യമായി ചുവടുവച്ച കുരുന്നുകൾക്ക് ബുക്ക് പെൻസിൽ, ക്ലാസ്സ് ടീച്ചർ തയ്യാറാക്കിയ ആശംസാ കാർഡുകൾ, സ്മൈലിസ്റ്റിക്കർ മധുര പലഹാരങ്ങൾ എന്നിവ നല്കി. നിയന്ത്രണവിധേയമെങ്കിലും വിജ്ഞാനോത്സവത്തിന്റെ വർണ്ണാഭവമായ ഈ തുടക്കം ആദ്യത്തെ അമ്പരത്തിൽ നിന്നും വിദ്യാർത്ഥികളെ തൊട്ടുണർത്തി പ്രതീക്ഷയുടെ ആകാശം തുറന്നിട്ടു.
ബെസ്റ്റ് ക്ലാസ്
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രതിഭാ സംഗമം ( വിദ്യാരംഗം കലാ സാഹിത്യ വേദി )
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.
കൈകോർത്ത് കുടുംബങ്ങളിലേക്ക്.......
മലയോര മടക്കിലെ പ്രതികൂലതകളെയും തറഞ്ഞ മണ്ണിനെയും കഠിനാധ്വാനം കൊണ്ട് നേരിട്ട് മണ്ണിനെ ഉഴുതുമറിച്ച് കാർഷിക അഭിവൃദ്ധി നടത്തിവരുന്ന ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇന്നും അടിമുടി മാറ്റം സംഭവിച്ചിട്ടില്ല. ഏറിയപങ്കും ജീവസന്ധാരണത്തിനായി അധ്വാന പൂർണമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് .ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ 80 ശതമാനവും . പൊതുവിദ്യാഭ്യാസം മികച്ച രീതിയിൽ ലഭ്യമാകുന്ന ചരിത്രം ഉള്ളതിനാൽ കടന്നുവരുന്ന കുട്ടികൾ അധിവസിക്കുന്ന മേഖല വിശാലമാണ്. ക്ലാസ്സ് മുറിയിൽ കുട്ടികളുമായുള്ള സൗഹൃദ അന്തരീക്ഷത്തിലൂടെ അവരെ മനസ്സിലാക്കുന്നതിലുപരി അവരുടെ കുടുംബപശ്ചാത്തലം അറിയുവാൻ ഭവന സന്ദർശന പരിപാടി വഴി സാധിച്ചു വരുന്നു. പഠനവൈകല്യങ്ങളുടേയും സ്വഭാവ പ്രത്യേകതകളുടേയും പല കാരണങ്ങളും കണ്ടെത്തുവാനും പരിഹാര പ്രവർത്തനങ്ങൾ നടത്തുവാനും ഭവന സന്ദർശനം വഴി സാധിച്ചു .തകർന്ന കുടുംബങ്ങൾ , സാമ്പത്തിക പ്രതിസന്ധികൾ, ദീർഘദൂര യാത്രകൾ , തുടങ്ങി വിവിധ അസൗകര്യങ്ങൾ വെല്ലുവിളികൾ ഉണർത്തുമ്പോൾ സ്നേഹപൂർവ്വം പിൻ താങ്ങുവാൻ ഇന്ന് അധ്യാപകർ സമൂഹത്തിന് കഴിഞ്ഞു വരുന്നു. സ്വന്തം ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കാവശ്യമായ കൈത്താങ്ങ് നൽകുവാൻ അധ്യാപകർ ഒരു മനസ്സോടെ കൂട്ടമായി പരിശ്രമിക്കുന്നത് സന്തോഷകരമായ പ്രവൃത്തിയാണ്. മാനേജ്മെന്റിന്റെയും സ്കൂൾ മേലധികാരികളുടെയും സഹായസഹകരണങ്ങൾ ഈ ഉദ്യമത്തിന് ഉത്തമ പ്രേരണയാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അധ്യാപ സമൂഹത്തിന് ലഭിച്ച അംഗികാരമായിരുന്നു.
സേവനസന്നദ്ധത യോടെ ജെ ആർ സി
അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ.....
ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ.
ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ
എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്.
ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും
കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി.
കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്......
സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു. ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്....
ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം )
ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി.......
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സയൻസ്, സാമൂഹികശാസ്ത്ര, ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം. പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട്. ഇത്തരത്തിൽ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2021- 22 വർഷത്തെ ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു .നിരവധി പ്രതിഭകൾ മാറ്റുരച്ച സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി .ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .
യുപി വിഭാഗം മത്സരങ്ങളിൽ പ്രോജക്റ്റ് അവതരണത്തിൽ ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരന്ഥമാക്കി
Hട വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം ഫാദിയ ഫാത്തിമ എസ് (IX) ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് ആഞ്ചല സോജൻ ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി .
പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്)
അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ് പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത് ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകുജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാതികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്.
ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് )
കുട്ടികളുടെ സമഗ്ര വികസനവും വിദ്യാഭ്യാസ പുരോഗതിയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻഎന്ന ലക്ഷ്യത്തോടുകൂടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ അധ്യായന വർഷത്തിൽ പല തവണയായി PTA മീറ്റിംഗുകൾ നടത്തപ്പെട്ടു. കോവിഡു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കണം എന്നും ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികൾ എങ്ങിനെയൊക്കെ ആണെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായിരിക്കേണ്ട പങ്കെന്താണ് എന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ പിടിഎ മീറ്റിങ്ങുകൾ നടത്തപ്പെട്ടു.
മാസത്തിൽ രണ്ടു പ്രാവശ്യം പിടിഎ മീറ്റിംഗ് നടത്തുകയും അതിലൂടെ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് കടന്നു വരുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിയുവനും ഈ പിടിഎ മീറ്റിങ്ങുകൾ ഏറെ സഹായകമായി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട PTA മീറ്റിംഗിൽ കൃത്യമായി രക്ഷിതാക്കൾ സംബന്ധിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ ഓൺലൈൻ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ നല്ല രീതിയിൽ കൊണ്ടുപോകുവാൻ വേണ്ട എല്ലാ മുൻകരുതലുകളും ഈ മീറ്റിങ്ങുകൾ വഴി കണ്ടെത്തുകയും അതുവഴി വിദ്യാഭ്യാസം നല്ലരീതിയിൽ മുമ്പോട്ടു കൊണ്ടു പോകുവാൻ കഴിയുന്നു.
വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ)
ലോക പരിസ്ഥിതി ദിനം ജൂൺ 5
എല്ലാവർഷവും ജൂൺ 5 ആണ്, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ്.1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിദിനത്തിൽ കൂമ്പൻപാറ വികാരി റവ.ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ സന്ദേശം നൽകുകയും സ്കൂൾ പരിസരത്ത് മരത്തൈ നടുകയും മരത്തൈ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ DR.C M JOY (ASSOCIATE PROFESSOR IN BOTANY ,S.H COLLAGE,THEVARA) മുഖ്യപ്രഭാഷണം നടത്തുകയും SRI.JOJI JOHN (RANGE FOREST OFFICER ,ADIMALI) പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു . ഇതിനോടനുബന്ധിച്ച് LP,UP,HS വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ക്വിസ് മത്സരവും ,വീടുകളിൽ മരത്തൈകൾ നടുവാനുള്ള അവസരവും ഒരുക്കി. പോസ്റ്റർ നിർമ്മാണത്തിലും ക്വിസ് മത്സരത്തിലും കുട്ടികൾ ക്രിയാത്മകമായി പങ്കെടുത്തു.
ജൂൺ 19 വായനാദിനം
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക എന്ന് നമ്മെ പഠിപ്പിച്ച P N പണിക്കരുടെ ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച വായനാ വാരമായി ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി .മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട പ്രഭാഷണ പരമ്പരയ്ക്ക് , ഡോ .ശ്രീ വൃന്ദ നായർ എൻ (അസി .പ്രൊഫെസർ എൻ ,എസ് . എസ് ട്രെയിനിങ് കോളേജ് പന്തളം),ശ്രീ. ജോസ് കോനാട്ട്. (സാഹിത്യകാരൻ, പ്രഭാഷകൻ, പാഠപുസ്തക കമ്മിറ്റി മെമ്പർ- ഒ എൻ വി. ഒരാസ്വാദനം), ഡോ.ദേവി കെ.അസി. പ്രൊഫസർമലയാളം,സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോഡ്) എന്നിവർ നേതൃത്വം നൽകി.
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. 2021 അന്താരാഷ്ട്ര യോഗ ദിനത്തിൻറ തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ യോഗദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈനായി (ഗൂഗിൾ മീറ്റ് ക്ലാസ് തലം ) യോഗ ചെയ്യിപ്പിക്കുകയും 21 ദിവസം തുടർച്ച ആയി യോഗ ചെയ്യുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുകയുണ്ടായി.യോഗാഡേയോടനുബന്ധിച്ച് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു
ജൂലൈ 21 - ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, കവിത രചന ,ചാന്ദ്രദിന അനുസ്മരണ വീഡിയോ നിർമ്മാണം, എൻ്റെ ചന്ദ്ര യാത്ര ലേഖന മൽസരം എന്നിവ നടത്തി വിജയികളെ
ആഗസ്റ്റ് - 12 വിക്രംസാരാഭായിയുടെ ജൻമദിനം
ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി.
ഓസോൺ ദിനം - സെപ്തംബർ 16
ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽ ക്കരണം നടത്തുന്ന തിനായി കുട്ടികൾക്ക് വീഡിയോ ക്ലിപ്പിംഗ്സ് നൽകി.അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി.
സെപ്റ്റംബർ 28 - ലൂയി പാസ്ചർ ചരമദിനം
രസതന്ത്രത്തിലും സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്റ്റംബർ 28. പാസ്ചറുടെ ചരമദിനം ആഗോളതലത്തിൽ 2007 മുതൽ പേവിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും പേവിഷ ബാധ കുട്ടികളിലും മൃഗങ്ങളിലുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധ വൽക്കരണം നൽകുന്നതിനായി വീഡിയോ കുട്ടികൾക്ക് നൽകി. ഈ വീഡിയോ കണ്ട് ലൂയി പാസ്ചർ ചരമദിന പ്രാധാന്യം മനസ്സിലാക്കി കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു.രാജ്യാതിർത്തികളെ ' ഭേദിക്കുന്ന ഈ രോഗത്തെ തടയാൻ ആഗോള തലത്തിൽ ഒരുമയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു.
ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിച്ചു. ഊർജ്ജ ഉപയോഗത്തെക്കുറിച്ച് കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാനലക്ഷ്യം. ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി painting competition നടത്തി. ഇതിൽ നിന്നും നിരജ്ഞന ദിപു, പാർവ്വതി ജെ. തുമ്പയിൽ, ജെയ്മി മാർട്ടിൻ, സഹല നാസിം എന്നീ കുട്ടികളെ ''National painting competition on energy conservation " എന്ന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഊർജ്ജ സംരക്ഷണ ദിന പ്രാധാന്യം മനസ്സിലാക്കാൻകുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.
1) വീട്ടിലും സ്കൂളിലും ഊർജ്ജം പാഴാക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി പ്രൊജക്റ്റ് തയ്യാറാക്കുക.
2) ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഊർജ്ജം സംരക്ഷിക്കാം. ഊർജ്ജ സംരക്ഷണ മാർഗങ്ങൾ വീട്ടുകാരുമായി ആലോചിച്ച് നടപ്പിലാക്കുക.
ഈ ആക്ടിവിറ്റി കളും കുട്ടികളോട് തയ്യാറാക്കാൻ പറഞ്ഞു. ഇങ്ങനെയുള്ള ആക്ടിവിറ്റിസിലൂടെ ഊർജ്ജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.
രാഷ്ട്രീയ ഏകതാ ദിനം
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു.
ഹിരോഷിമ, നാഗസാക്കി ദിനം
അമ്മിഞ്ഞപ്പാലിനൊപ്പം കുരുന്നു ഹൃദയങ്ങളിൽ ചാലിച്ചു കൊടുക്കേണ്ട ഒന്നാണ് പരസ്പര സ്നേഹവും ബഹുമാനവും..... അപരന്റെ വേദന എന്റെ വേദനയാണെന്ന് അവർ തിരിച്ചറിയണം..... അപരന്റ ജീവൻ അപഹരിക്കുമ്പോൾ അത് എന്റെ വിജയം അല്ല മറിച്ച് പരാജയമാണെന്ന് കുരുന്ന് ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടണം ഈ ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനം ഈ കലാലയത്തിൽ അനുസ്മരിക്കുകയും
യുദ്ധാനന്തരം ജയിച്ച വരോ തോറ്റ ഉണ്ടാകുന്നില്ല എന്നും ബാധിക്കപ്പെട്ടവരുടെ നിലവിളികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ലോകത്ത് ഒരു യുദ്ധം കൊണ്ടും സമാധാനം ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ തക്ക വിധത്തിലുള്ള വീഡിയോ ക്ലാസുകൾ സംഘടിപ്പിചു.വീഡിയോ ക്ലിപ്പ്കളിലൂടെയും ചിത്ര പ്രദർശനത്തിലൂടെയും യുദ്ധം വരുത്തി വയ്ക്കുന്ന കണ്ണിന്റെയും വിലാപത്തിന്റെയും യാതനകൾ വിദ്യാർഥികളുടെ കർണ്ണപുടങ്ങളിൽ പതിക്കവിധത്തിലും ഹൃദയ ഘടകങ്ങളിൽ ഈ നൊമ്പരങ്ങൾ ലയിച്ചു ചേരത്തക്ക തക്കവിധത്തിലുമാണ് ക്ലാസ് അടിസ്ഥാനത്തിൽ ഹിരോഷിമ നാഗസാക്കി എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ നിർമിച് ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ അനന്തരഫലം വിദ്യാർഥികൾ മനസ്സിലാക്കുകയുംചെയ്തു.
ആഗസ്റ്റ് - 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഫാത്തിമമാതാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയും കുട്ടികൾക്ക് ഓൺലൈൻ പാർട്സ് ഫോൺ വഴി സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും (പോസ്റ്റർ നിർമ്മാണം, ഗാന്ധി മത്സരം, പതാക നിർമാണ മത്സരം) ചെയ്തു.
ഓണം
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഓൺലൈൻ പ്ലാറ്റഫോംമിന്റെ അകംപടിയോടെ നടത്തപ്പെട്ടു. ഓണപ്പാട്ട് മത്സരം, മാവേലി മത്സരം, അത്തപൂക്കളമത്സരം ഇവ നടത്തപ്പെട്ടു
സെപ്റ്റംബർ -5 അദ്ധ്യാപക ദിനം
വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമാകുന്ന അധ്യാപകരെ അനുസ്മരിക്കുന്ന സുന്ദര ദിനമാണ് സെപ്റ്റംബർ 5. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധു തൂകുന്ന ദിനമാണ്. അധ്യാപകദിനം സ്കൂൾ സമുചിതമായി അനുസ്മരിച്ചു. ടീച്ചേർസിനെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡുകളിലൂടെ ആശംസകൾ അറിയിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.
സെപ്റ്റംബർ -16 ഓസാൺ ദിനം
ഭൂമിയുടെ പുതപ്പായ ഓസൺ പരിപാലനം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് കുട്ടികളെ ബോധ്യപെടുത്തും വിധം ഓസൺ ദിനം ആഘോഷിച്ചു. പോസ്റ്റർ നിർമാണ മത്സരവും കോളാഷ്
നിർമാണ മത്സരവും നടത്തപ്പെട്ടു.
ഇന്ദിരാഗാന്ധി ചരമദിനം , യൂണിറ്റി ഡേ
ഭാരതം പുളകമണിയുന്ന നാമമാണ് ഇന്ദിര ഗാന്ധി എന്നുള്ളത്. ഇന്ദിരഗാന്ധി ദിനം സമുചിതമായി ഈ കലാലയത്തിൽ ആഘോഷിച്ചു.
1.പ്രതിഞ്ജ ചാല്ലൽ
2. കാർട്ടൂൺ നിർമ്മാണം
3.പോസ്റ്റർ നിർമ്മാണം
4. കുറിപ്പ് തയ്യാറാക്കൽ
ഇവ നടത്തുകയും ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി.
ശിശുദിനം - നവംബർ 14
ശിശുദിനമായ നവം.14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.
1984 ഡിസംബർ രണ്ടിന് ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് .വെള്ളം,വായു,മണ്ണ് ഇവയുടെ മലനീകരണത്തിന് കാരണമായ വ്യവസായങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്രദം ആക്കാം എന്നതിന്റെ വീഡിയോ നിർമ്മാണ മത്സരം നടത്തപ്പെട്ടു.
നേതാജി ദിനാചരണം
സുഭാഷ് ചന്ദ്ര സുചന്ദ്ര ബോസിന്റ ജന്മദിനം അനുസ്മരിച്ചു. ഇന്ത്യൻ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനെ പരിചയപെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തപ്പെട്ടു.
ഇന്ത്യൻ റിപ്പബ്ലിക്
ഇന്ത്യൻ ഭരഘടന ഔദ്യോഗികമായി നിലവിൽ വന്ന ദിനമായ ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആഘോഷിച്ചു.
ലഹരി വിമുക്ത കേരളം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
കൂമ്പൻപാറ : ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു.
കേരള പിറവി
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു.
ഗാന്ധിജയന്തി ദിനാചരണം
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി.
ലോക എയ്ഡ്സ് ദിനം
'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു.
ദേശീയ മലിനീകരണ നിയന്ത്രണ ദിനം
1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി.
അന്താരാഷ്ട്ര ഗണിത ദിനം
ഡിസംബർ 22 ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു.
അമൃതോത്സവം
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല .സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തപ്പെട്ട ജീവ ചരിത്ര നിഘണ്ടു മത്സരത്തിൽ എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ ജില്ലയുടെ അഭിമാനമായി ഇന്നും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ശ്രീ ആഗസ്തി മത്തായിയെ നേരിൽ കണ്ട് അദ്ദേഹത്തിൽ നിന്ന് സമാഹരിച്ച അമൂല്യവും ചരിത്ര ഗന്ധിയുമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയത് . ഈ പ്രവർത്തനം കുട്ടികളെ ദേശീയതയെ ഉണർത്തുകയും രാജ്യ പുരോഗതിക്ക് വേണ്ടി പ്രയത്നിക്കാനൊരു പ്രചോദനം ആവുകയും ചെയ്തു.
സ്കോളർഷിപ്പുകളുടെ വിജയം
ഫാത്തിമ മാതാ സ്റ്റാർസ്....
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം.....
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി .....
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു.
മെഗാ ക്വിസ്
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തലത്തിൽ എൽപി ,യുപി ,ഹൈ സ്കൂൾ സ്കൂൾ വിഭാഗങ്ങളിൽ എല്ലാ കുട്ടികളും സമ്മാനാർഹരായതായി. ഈ കുട്ടികൾക്ക് ക്യാഷ് അവാർഡും , ട്രോഫിയും ലഭിച്ചു .ജില്ലാതലത്തിൽ നടന്ന മത്സരത്തിൽ എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയ്ക്ക് അഭിമാനമായി.
വിജയത്തേരിൽ പ്രാദേശിക ചരിത്ര രചനയുമായി.....
ഇൻസ്പെയർ അവാർഡ്
ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും ക്രിസ്റ്റിൻ നീൽ (VI ) തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ cash award ന് അർഹനാകുകയും ചെയ്തു.
അടുക്കളത്തോട്ടം
കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വീടിന് ഒരു അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് നമ്മുടെ സ്കൂളിലും തുടക്കംകുറിച്ചു . ഇതിൽ എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും ഫോട്ടോകളും വീഡിയോകളും കുട്ടികൾ അയച്ചുതന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക് ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു.
എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട്
കൃഷിയിലും ഞങ്ങൾ മുന്നിൽ തന്നെ....
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ കൂമ്പൻപാറ സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു.
കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകി യിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി(1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്ന തിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി.
കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി.ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു.
വിജയക്കുതിപ്പിൽ.....
പൂന്തോട്ടം
പുഷ്പവസന്തമൊരുക്കി ഫാത്തിമ മാതാ കോമ്പൗണ്ട്
കാണികൾക്കെല്ലാം കണ്ണിനും കരളിനും കുളിർമ്മയേകുന്ന ധാരാളം ചെറിയ ചെറിയ പൂന്തോട്ടങ്ങൾ ഫാത്തിമ മാതയ്ക്ക് എന്നും അഭിമാനമാണ് .... ഐശ്വര്യമാണ്. വിവിധ പൂച്ചട്ടികളിൽ തുക്കിയിട്ടിരിക്കുന്ന അലങ്കാരച്ചെടികളും ഷെയ്ഡുകളിൽ നട്ടിരിക്കുന്ന പല നിറങ്ങളിലുള്ള ചൈനീസ് ബോൾസും , കൊങ്ങിണികളും .ചെടിച്ചട്ടികളിൽ നിറയെ പൂക്കളായി വിരിഞ്ഞു നിൽക്കുന്ന കടലാസു റോസുകളും , വിവിധ പ്ളോട്ടുകളിൽ മാറി മാറി നടുന്ന സീസണൽ ഫ്ളവേഴ്സും , വാട്ടർ ഡാങ്കിന്റെ മുകളിലെ പുൽപ്പരപ്പും, സ്കൂളിനോടു ചേർന്നുള്ള മഠത്തിന്റെ മുറ്റത്തുള്ള പൂന്തോട്ടങ്ങളുമെല്ലാം ഒന്നിനൊന്ന് ആകർഷകമാണ്. കുട്ടികളിൽ പ്രകൃതിയെ തൊട്ടറിയാനുo സ്നേഹിക്കാനുമുതകുന്ന ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠി ക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് അത്യന്താപേക്ഷിതവുമാണ്.
കൗൺസിലിംഗ് കോഴ്സ്
കോവിഡ് കാല വിദ്യാഭ്യാസ പരിശീലന ത്തോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകർക്കും കൗൺസിലിംഗ് കോഴ്സ് നൽകി. ആറു മാസത്തോളം നീണ്ടു നിന്നിരുന്ന ഓൺലൈൻ ക്ലാസ് ആയിരുന്നു. ഈ കോഴ്സിൽ പങ്കെടുത്തതിന്റെ വെളിച്ചത്തിൽ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.....
അതിനായി അധ്യാപകർക്ക് പ്രത്യേകം ബുക്കുകൾ, കുട്ടികളെ കുറിച്ചുള്ള വിവര ശേഖരണം, കൗൺസിൽ ഡയറി.... എന്നിവ ഉണ്ട്.
ശലഭ പാർക്ക്
പ്രകൃതിയുടെ പച്ചപ്പും ഹരിത ഭംഗിയുമുള്ള എഫ് ജി എച്ച് എസ് ക്യാമ്പസ് ആരേയും ആകർഷിക്കുന്നതാണ്. ശലഭങ്ങളുടെ സാന്നിദ്ധ്യമുള്ള ധാരാളം ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അരുളി. ചെത്തി, ചെമ്പരത്തി, കോസ്മോസ് . കൊങ്ങിണി, കിലുക്കാം പെട്ടി, സദാപി , മെലസ് ട്രാമ ... തുടങ്ങിയ അനവധി ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നതിനാൽ ധാരാളം ചിത്രശലഭങ്ങൾ നമ്മുടെ പാർക്കിനെ മനോഹരമാക്കുന്നു. വിവിധ വർണ്ണങ്ങളിലും തരത്തിലുമുള്ള ശലഭങ്ങൾ കുട്ടികൾക്ക് എന്നും കൗതുകം തന്നെയാണ്.
ജൈവ വൈവിധ്യ ഉദ്യാനം
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.
ക്ലാസ്സ് ലൈബ്രറി
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
ഡിജിറ്റൽ ലൈബ്രറി
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു.
ഡിജിറ്റൽ മാഗസിൻ
കോവിഡ് 19 അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം വിവരസാങ്കേതിക വിദ്യാരംഗത്തിന് പുതിയൊരു കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും ആകർഷണീയവും രസകരവുമായ പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ കുരുന്നുകളുടെ ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.
വായനാമൂല
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.
ഓൺലൈൻ സുരക്ഷ...വെബിനാർ
കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ ചില അപ്ഡേഷനുകൾ വരുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങളും, കുട്ടികളുടെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും... തിരിച്ചറിവുകൾ ലഭിക്കുന്നതിനായി വെബിനാർ നടത്തിയിരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഈ വെബി നാറിൽ പങ്കുചേർന്നു.വിവിധതരം ടൂൾസുകളും, സ്ക്രീൻ ഷെയറിങ്ങും.... എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു. അങ്ങനെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിവിധ സംശയങ്ങൾ മാറ്റുന്നതിനും, ഓൺലൈൻ സുരക്ഷയെ കുറിച്ച് ബോധവത്കരണം നടത്തുവാനും സാധിച്ചു.
അധ്യാപകർക്കായുള്ള വെബിനാറുകൾ
കാലത്തിനൊപ്പം ചുവടുവെച്ച് വിദ്യാഭ്യാസത്തിലും മാറ്റം വരുത്തേണ്ട അധ്യാപക ചുമതലകൾ ഓൺലൈനായി തന്നെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്കായുള്ള വിവിധ ക്ലാസ്സുകൾ നടത്തപ്പെട്ടു.
ന്യൂജനറേഷൻ അധ്യാപക ടെക്നോളജികൾ
ഡിജിറ്റൽ യുഗത്തിൽ അധ്യാപകർ ഉപയോഗിക്കേണ്ടതും, വിദ്യാഭ്യാസത്തിന്റെ മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവും ഉണ്ടാകേണ്ടതും അനിവാര്യമാകുന്ന ഈ കാലഘട്ടത്തിൽ വിവിധ പഠനസാമഗ്രികൾ,, പഠനതന്ത്രങ്ങൾ,,, ഓൺലൈനായി കുട്ടികളിൽ എത്തിക്കേണ്ടതിന്റെ ബോധവൽക്കരണം എല്ലാ അധ്യാപകരിലും നടത്തിയിരുന്നു.അധ്യാപകർ പ്രാക്ടീസ് ചെയ്യുന്നതിന് പലതരം ടാർജറ്റുകൾ നൽകുകയും ചെയ്തു .നിശ്ചയിച്ച സമയത്തിനകം അധ്യാപകർ അവ പൂർത്തിയാക്കി ഓൺലൈനായി അയക്കുകയും ചെയ്തു.
അറിയാം ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ---
ഋഷിരാജ്സിംഗിനൊപ്പം
വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു.
അധ്യാപക നൈപുണികൾ
ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം ജീവിതാനുഭവങ്ങളിലൂടെയുംകുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള ബോധവൽക്കരണം നടത്തുവാനും ഈ ക്ലാസ്സ് വഴി സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.
സ്കൂൾ റേഡിയോ
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ, ഉദാ. കുട്ടികളുടെ കലാപരിപാടികൾ, ദിനാചരണങ്ങൾ, ആദരിക്കൽ, തുടങ്ങിയവ എല്ലാവരെയും അറിയിക്കുക. അത് റേഡിയോ വാർത്തകളിലൂടെ അറിയിക്കുക. ഇതാണ് റേഡിയോ മാറ്റൊലി .
ഇ - സർട്ടിഫിക്കറ്റ്
ഓൺലൈനായി കുട്ടികൾ നടത്തിയ വിവിധ ദിനാചരണങ്ങളുടെയും മത്സരങ്ങളുടെയും റിസൾട്ട് കുട്ടികൾക്ക് മധുരം നുകരുന്നത് പോലെ സന്തോഷം നിറഞ്ഞതായിരുന്നു...
ഓൺലൈനായി ചെയ്യുന്ന മത്സരങ്ങൾക്ക് ഓൺലൈനായി തന്നെ റിസൾട്ട് കിട്ടുന്ന അവസ്ഥ....അത് സർട്ടിഫിക്കറ്റിലൂടെ ആണെങ്കിലൊ.....കൂടുതൽ സന്തോഷകരം.
ഇ...സർട്ടിഫിക്കറ്റ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവഹിച്ചു...
അതിജീവന പാതയിൽ
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി, ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ കടന്നുവന്നു.
**ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ് ഒരു കുട്ടിക്ക് ടി വി വാങ്ങി നൽകി.
**കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
**സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart Phone വിദ്യാർത്ഥികൾക്ക് നൽകി.
**ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി ടാബ്, സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
**ഫെഡറൽ ബാങ്കിൽ നിന്നും ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി.
**തങ്ങളുടെ സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി
*വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു.
യോഗ ക്ലാസ്
കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെ സ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി.ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്..കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു.ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തണൽ
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.
കോവിഡ്കാല പരിശീലനങ്ങൾ
ഫിറ്റ്നസ് പ്രോഗ്രാം
സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ ഒന്നിച്ച് ഫിറ്റ്നസ് പ്രോഗ്രാം നടത്തുകയും, കുട്ടികൾക്കായി സമയങ്ങൾ ക്രമീകരിച്ച് ഗൂഗിൾ മീറ്റ് വഴി യോഗ,വിവിധ എക്സൈസുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
കോവിഡ് സെൽ
പ്രധാന അധ്യാപികയും, അധ്യാപകരും അടങ്ങുന്ന കോവിഡ് സെൽ രൂപീകരിച്ചു. കോവിഡ് വന്ന കുട്ടികൾക്കായി വിവിധ സഹായങ്ങൾ നൽകുകയും ചെയ്തു.
ഡോക്ടർ ഇൻ ലൈവ് പ്രോഗ്രാം
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നുചേർന്ന് ഡോക്ടറോട് ചോദിക്കാം എന്നുള്ള ഓൺലൈൻ പ്രോഗ്രാമിൽ പങ്കുചേർന്നു..കഴിക്കേണ്ട ഭക്ഷണങ്ങൾ, നേടിയെടുക്കേണ്ട ശുചിത്വശീലങ്ങൾ , വിവിധ തരത്തിലുള്ള ആഹാരരീതികൾ, വ്യായാമങ്ങൾ എന്നിവയെല്ലാം ഡോക്ടർ പറഞ്ഞു തന്നു.
കുട്ടി ഡോക്ടർ പ്രോഗ്രാം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടി ഡോക്ടർ എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ആരോഗ്യരംഗത്തെ കുറിച്ച് വിദ്യാർത്ഥികളുടെ അവബോധം വളർത്തുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിനായി ഓരോ ക്ലാസിലെയും 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുത്ത് ട്രെയിനിംഗ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മഴക്കാല രോഗങ്ങളും അവയെ നിയന്ത്രിക്കുന്ന മാർഗ്ഗങ്ങളും അവരെ പഠിപ്പിച്ചു.ഇത് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപെടുന്ന ഒരു പ്രോഗ്രാം ആയിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം കാണിക്കുന്ന തെറ്റുകൾ തിരുത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണ്.
ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ...
അധ്യാപകർ കോവിഡ് വന്ന കുട്ടികളെ പേർസണൽ ആയിട്ട് വിളിക്കുകയും, അവർക്ക് നല്ല സന്ദേശങ്ങൾ നൽകുകയും ചെയ്തു.
അധ്യാപിക ഒരു കൗൺസിലർ
കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചില പ്രവർത്തനങ്ങൾ നൽകുന്നതിനോടൊപ്പം, അവർക്കായി കൗൺസിലിംഗ് നടത്തുകയും ചെയ്തു.
അതിനായി അധ്യാപകർക്ക് പ്രത്യേകം ട്രെയിനിങ് നൽകുകയും ചെയ്തു.
അതിജീവന പ്രോജക്ടുകൾ
വർക്ക് എഡ്യൂക്കേഷൻ ടീച്ചർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള ആർട്ട് വർക്കുകൾ ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു...
കൃഷി പരിപാലനം, പച്ചക്കറി തോട്ട നിർമ്മാണം,.... പൂക്കളുടെ നിർമ്മാണം..... കളിപ്പാട്ടങ്ങൾ നിർമ്മാണം എന്നിവയെല്ലാംകുട്ടികൾ ചെയ്തിരുന്നു. ഇവയുടെ എല്ലാം ഫോട്ടോസ്, വീഡിയോസ് അധ്യാപകർ ശേഖരിച്ചു.
കോവിഡ് കാലത്തെ അന്തരീക്ഷമലിനീകരണം - പ്രബന്ധാവതരണം
പ്രഭാഷണ പരബര
കോവിഡ് -19 മൈം പ്രോഗ്രാം
ലൈവ് റോൾ പ്ലേ ഓഫ് ലൈൻ
കരുതലിന്റെ സ്പർശങ്ങൾ
സ്മാർട്ട്ഫോൺ ചലഞ്ച്
മനുഷ്യന്റെ നിത്യജീവിതത്തിനുo വ്യക്തിത്വ വികസനത്തിനും ആവ ശ്യയമായ വിവിധ വിദ്യകളിൽ ഉള്ള അഭ്യസനം വിദ്യാലയങ്ങൾ നൽകുന്നു. കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടെ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവരസാങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയനവർഷ മാണിത്. സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഓൺലൈൻ പഠനം സാധ്യമാക്കുന്ന തിനുവേണ്ടി എല്ലാവരും ഒന്നായി പ്രവർത്തിച്ചു. സ്കൂൾ മാനേജ്മെന്റ് സഹായത്തോടെ 52 കുട്ടികൾക്ക് സ്മാർട്ട്ഫോൺ വാങ്ങി നൽകി. ഇതിനായി ഓരോ ക്ലാസ് ടീച്ചേഴ്സും തങ്ങളുടെ ക്ലാസിലെ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഫെഡറൽ ബാങ്ക് ഡിജിറ്റൽ കൈത്താങ്ങ് എന്ന രീതിയിൽ ഫോണുകൾ നൽകി സഹായിച്ചു. 1995 ലെ ഏഴാംക്ലാസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ കലാലയ ത്തിനുവേണ്ടി 7 സ്മാർട്ഫോണുകൾ വാങ്ങി കൊടുക്കുവാൻ സാധിച്ചു. ദേവികുളം എംഎൽഎ ശ്രീ എ എം രാജ സ്കൂൾ സന്ദർശനവേളയിൽ ഒരു ടാബ് സ്കൂളിനു നൽകുകയുണ്ടായി. പൂർവ്വ അധ്യാപകരും സൻമനസ്സോടെ കുട്ടികളെ സഹായിക്കുന്നതിനായി കടന്നുവന്നു. കൂടാതെ സ്കൂളിലെ അധ്യാപകരും ഫോൺ വാങ്ങി നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. മറ്റുള്ള കുട്ടികളെ പോലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത സഹപാഠികൾക്ക് വേണ്ടി തങ്ങളുടെ കുടുക്കയിൽ നിന്ന് സമ്പാദ്യം കണ്ടെത്തി വാങ്ങി നൽകിയ കുട്ടികളും നമ്മുടെ വിദ്യാലയത്തിന് അഭിമാനമായി. ഇങ്ങനെ ഒരുപാടു സഹായഹസ്തങ്ങൾ നമ്മുടെ വിദ്യാർഥികൾക്കും ഒരു താങ്ങായി നിലനിന്നു. അങ്ങനെ ഓൺലൈൻ പഠനം സുഗമമായി കൊണ്ടുപോകാൻ ഈ അധ്യായന വർഷം നമുക്കു സാധിച്ചു.
അണ്ണാൻ കുഞ്ഞിനും തന്നാലായത് ........
ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സ് കൂടുവാൻ സാധിക്കുന്നില്ല എന്ന കൂട്ടുകാരുടെ വിഷമം മനസ്സിലാക്കി.... അവരെ സഹായിക്കുവാനായി.... നല്ല മനസ്സു കാട്ടിയ രണ്ടു കുഞ്ഞുങ്ങളുടെ കഥ...
സ്കേറ്റിംഗ് ഷൂ മേടിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കുടുക്കയിൽ തുക സമ്പാദിച്ചു വരികയായിരുന്നു കൂമ്പൻപാറ ഫാത്തിമമാതാ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയും ഏഴാം ക്ലാസുകാരനായ മുഹമ്മദും.....എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ തങ്ങളുടെ ക്ലാസിലെ തന്നെ കൂട്ടുകാരുടെ പഠനം മുടങ്ങി എന്നറിഞ്ഞതിൽ വിഷമം തോന്നിയ അവർ മാതാപിതാക്കളോട് വിവരം പറയുകയും തുക സ്കൂളിൽ ഏൽപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ കൈത്താങ്ങ്.....
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ കടന്നു വന്നു.
ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികളെ അധ്യാപകർ കണ്ടെത്തി സ്കൂളിൽ നിന്ന് 52 smart phone കുട്ടികൾക്കായി നൽകി.അതോടൊപ്പം ഫാത്തിമ മാതാ സ്കൂളിലെ തന്നെ അധ്യാപികയായ ശ്രീമതി. ജെയ്സമ്മ തോമസ് ഒരു കുട്ടിക്ക് ടി വി വാങ്ങി നൽകി
കൂമ്പൻപാറ ഫാത്തിമ മാതാ സ്കുളിലെ പൂർവ്വ അധ്യാപകർ കുട്ടികൾക്കായി പംനോപകരണങ്ങൾ വാങ്ങി നൽകി.
സ്മാർട്ട് ഫോൺ ചലഞ്ച് എന്ന പേരിൽ കൂമ്പൻപാറ ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ് ചെറിയാന്റെ നേതൃത്വത്തിൽ 7 സ്മാർട്ട് ഫോൺ വിദ്യാർത്ഥികൾക്ക് നൽകി.
ദേവികുളം MLA ശ്രീ.അഡ്വ :രാജ സാർ സ്കൂൾ സന്ദർശിക്കുകയും കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.
ഫെഡറൽ ബാങ്കിൽ നിന്നും ഡിജിറ്റൽ കൈത്താങ്ങ് എന്ന പേരിൽ കുട്ടികൾക്കായി പഠനോപകരണങ്ങൾ വാങ്ങി നൽകി.
തങ്ങളുടെ സഹപാഠികൾക്ക് ഓൺലൈൻ പഠന സാഹചര്യമില്ല എന്ന് മനസിലാക്കി വിദ്യാർത്ഥികൾ ഫോൺ വാങ്ങുന്നതിനായി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ തുക സമാഹരിച്ച് നൽകി
വൈദ്യുതി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം ഓൺലൈൻ പഠനം മുടങ്ങി നിൽക്കുന്ന 2 വിദ്യാർത്ഥികൾക്ക് വയറിംഗ് ചെയ്ത് കൊടുത്തു.
സാന്ത്വനം
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും, ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ.വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
ഫാത്തിമ മാതയുടെ തിലകകുറികൾ
അച്ഛാ പ്രദർശൻ
ഹിന്ദി അധ്യാപക മഞ്ച് ദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 67870 മത്സരാർത്ഥികളിൽ നിന്നും മുഴുവൻ മാർക്കും കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അബിയാ ഷിബുവും യുപി വിഭാഗത്തിൽ നിന്നും പാർവ്വതി ജെ തുമ്പയിലും സമ്മാന അർഹരായി.
വിജ്ഞാൻ സാഗർ മികവ്
ഹിന്ദിമത്സരത്തിൽ കേരളത്തിലെ 14 ജില്ലയിലേയും യുപി, എച്ച് എസ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ യുപി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ പാർവ്വതി ജെ. തുമ്പയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ..
ആഘോഷങ്ങളുടെ നിറവിൽ ഫാത്തിമമാതാ
മാവേലിയോടൊപ്പം
ചിങ്ങമാസത്തിലെ തിരുവോണ ദിനം .ആരവവും ആർപ്പുവിളികളും നിറഞ്ഞ നന്മയുടെ ഒരു അനുസ്മരണദിനം .എവിടെ മലയാളിയുണ്ടോ അവിടെ ഓണം ഉണ്ടാകും.ഓണപ്പൂക്കളവും ഓണ പായസവും ഓണക്കളികളും തുടങ്ങി എല്ലാം.. ഓർമ്മകൾ ഉണർത്തുന്ന ഓണാഘോഷം .കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചടത്തോളംഈ വർഷത്തെ ഓണാഘോഷം വിസ്മരിക്കാൻ ആകാത്തതാണ്. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി വിവിധ മത്സരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു .കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയും മത്സരം സംഘടിപ്പിച്ചു.കൂടാതെ പൂക്കള മത്സരം എല്ലാ കുട്ടികൾക്കും ആയി നടത്തി.വിജയികളെ പ്രഖ്യാപിക്കുകയും, സ്കൂൾ തുറന്നതിനു ശേഷം സമ്മാനങ്ങൾ നൽകുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശംസാകാർഡ് നിർമ്മാണം ആണ് കുട്ടികൾക്കായി നടത്തിയ മറ്റൊരു മത്സരം.ഓണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ഓണാശംസ കാർഡുകൾ തയ്യാറാക്കി ടീച്ചേഴ്സിനും കുട്ടികൾക്കും കൈമാറാൻ കുട്ടികൾക്ക് നല്ല ഉത്സാഹമായിരുന്നു .
അതോടൊപ്പം തന്നെ ചെറിയ ക്ലാസ് മുതലുള്ള കുട്ടികൾക്ക് മലയാളിമങ്ക മത്സരവും നടത്തി.നിരവധി കുട്ടികൾ അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പാഠ്യ രംഗത്തെ കുട്ടികളുടെ മികവ് പാഠ്യേതര രംഗത്തും പ്രകടമായിരുന്നു.ആൺ കുട്ടികൾക്കായി മാവേലി മത്സരവും സംഘടിപ്പിച്ചു.വ്യത്യസ്തത നിറഞ്ഞ ഒരു മത്സരമായിരുന്നു മാവേലി മത്സരം.നല്ല നിലവാരമുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു.അന്നേ ദിനം പരസ്പരം ഓണാശംസകൾ നേർന്നു.ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഓണനാളുകൾ പരസ്പരം ആശംസിച്ചു.ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചെടുത്തോളം അധ്യാപക-അനധ്യാപക വിദ്യാർത്ഥി ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു ഈ വർഷത്തെ ഓണാഘോഷം.
ക്രിസ് ഫെസ്റ്റ്
ലോകരക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ തിരു ജനനത്തെ അനുസ്മരിക്കുന്ന പുണ്യദിനമാണ് ക്രിസ്തുമസ് .ശാന്തിയുടെയും സമാധാനത്തിന്റെയും ഓർമ്മപ്പെടുത്തലുമായി 2021ലെ ക്രിസ്തുമസ് ദിനം ആഗതമായി.തിരുപിറവി ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഒരുങ്ങിയപ്പോൾ ഫാത്തിമ മാതാ കുടുംബവും ഈ ആഘോഷപരിപാടികൾക്ക് സാക്ഷ്യംവഹിച്ചു .കുട്ടികളുടെ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു എന്ന് തന്നെ ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.സാമൂഹിക അകലം പാലിച്ചുംസാനിറ്റൈസർ മാസ്ക് എന്നിവ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ഫാത്തിമ മാതാ കുടുംബം ഒന്നുചേർന്ന് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു.കുട്ടികൾക്കായി കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.അതിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.നക്ഷത്രങ്ങളും ബലൂണുകളും കൊണ്ട് ഓരോ ക്ലാസ് റൂം മനോഹരമായി അലങ്കരിച്ചിരുന്നു.സ്കൂളിലെ അധ്യാപകരും കുട്ടികളും ഒന്നുചേർന്ന് ക്രിബ് ഉണ്ടാക്കുകയും അതിനു മുൻപിൽ എല്ലാവരും പ്രാർത്ഥനാ നിരതരാവുകയും ചെയ്തു.സാന്താക്ലോസ് ആയി കുട്ടികൾ വേഷമിട്ടത് ഇന്നത്തെ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.പിന്നീട് കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് ആഘോഷപരിപാടികൾക്ക് അന്ത്യം കുറിച്ചു.തുടർന്ന് അധ്യാപകർ ഒരുമിച്ചു കൂടുകയും കരോൾ ഗാനം പാടി ഇന്നത്തെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയും തുടർന്ന് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.ഫാത്തിമ മാതായുടെ ഓർമ്മത്താളുകളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും ഇടംപിടിച്ചു.
അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ...
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു.