"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' വിദ്യാരംഗം കലാസാഹിത്യവേദി -2021 സ്കൂൾതല ഉദ്ഘാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടന കർമ്മം 13.7.2021 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഗൂഗിൾ മീറ്റ് മുഖേന നടത്തപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലൂസി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തിൽ തികച്ചും വെർച്വലായാണ് യോഗപരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.കുമാരി ഏയ്സിലിന്റെ പ്രാർത്ഥനാഗാനത്തോടെയോഗനടപടികൾക്ക് ആരംഭം കുറിച്ചു. സെന്റ് മേരീസ് എ ഐ ജി എച്ച് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർത്ഥി പ്രതിനിധി കുമാരി ഹെബ്സീബ ഏയ്ഞ്ചൽ ഏവർക്കും സ്വാഗതമർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കർമ മണ്ഡലങ്ങളെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപജില്ലാ കോർഡിനേറ്റർ ശ്രീമതി വസന്ത ടീച്ചർ തന്റെ ആമുഖ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കുട്ടികളുടെ സർഗാത്മകതയും കലാവാസനയും പരിപോഷിപ്പിക്കേണ്ടതിന്റെ അനിവാര്യതയും അതിനായി പരിമിതികളെ അതിജീവിച്ചു കൊണ്ട് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഊർജിതമായി തന്നെ നടത്തപ്പെടുമെന്നും ഓർമിപ്പിച്ചു.തുടർന്ന് ചടങ്ങിലെ വിശിഷ്ടാതിഥി ശ്രീ സാജൻ പള്ളുരുത്തി ഔദ്യോഗികമായി ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികളോട് സംസാരിച്ചു വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കലാപരവും സർഗാത്മകവുമായ കഴിവുകളെ വളർത്തിയെടുക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദി പോലുള്ള സംരംഭങ്ങൾ കാലോചിതമാണെന്നും ഇതിലൂടെ എല്ലാ വിദ്യാർത്ഥികളിലുമുള്ള പ്രതിഭ ഉണരണമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പ്രചോദനാത്മകമായിരുന്നു. ഒപ്പം തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രാസപ്രയോഗത്തിന്റെ ചുവടു പിടിച്ചു കൊണ്ടുള്ള നർമരസപ്രദാനമായ സംഭാഷണചാതുരിയിലൂടെ ഏവരുടെയും ഹൃദയം കീഴടക്കുവാനും അദ്ദേഹത്തിനു സാധിച്ചു.കുമാരി ടാനിയ മനുവിന്റെ കവിതാലാപനം ചടങ്ങിനു മോടി കൂട്ടി.ബി ആർ സി കൽവത്തി മേഖല ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ പ്രിൻസ് സർ, വിദ്യാരംഗം കലാസാഹിത്യവേദി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സ്കൂളിലെ മുൻ കലാധ്യാപകനുമായ ശ്രീ ജോൺകുട്ടി സർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ സീനിയർ അധ്യാപികയും വിദ്യാരംഗം സ്കൂൾതല സംഘാടകയുമായ ശ്രീമതി ആനി റോസ് ടീച്ചർ ഏവർക്കും കൃതജ്ഞത അർപ്പിച്ചതോടുകൂടി ചടങ്ങിനു പരിസമാപ്തിയായി.

[[പ്രമാണം:26007 vidyarangam.jpeg|550px|center]]
515

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774996" എന്ന താളിൽനിന്ന് ശേഖരിച്ചത്