"ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2019-2021 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
അമ്മമാർക്കുളള രണ്ടാം ഘട്ട പരിശീലനം 15/11/2019 ന് നടത്തി. 33 അമ്മമാർപങ്കെടുത്ത ക്ലാസ്സിൽ മാളവിക സിജു, ആവണി ബിജു, സുനു എം എസ്, ആൽഫ ബെസ്റ്റി ബാബു എന്നിവർ ആർ പിമാരായി. | അമ്മമാർക്കുളള രണ്ടാം ഘട്ട പരിശീലനം 15/11/2019 ന് നടത്തി. 33 അമ്മമാർപങ്കെടുത്ത ക്ലാസ്സിൽ മാളവിക സിജു, ആവണി ബിജു, സുനു എം എസ്, ആൽഫ ബെസ്റ്റി ബാബു എന്നിവർ ആർ പിമാരായി. | ||
=== ഫീൽഡ് ട്രിപ്പ് === | === ഫീൽഡ് ട്രിപ്പ് === | ||
26/11/2019 ബാച്ച് 2 ലെ | 26/11/2019 ന് ബാച്ച് 2 ലെ വിദ്യാർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു. | ||
=== സ്കൂൾ വിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ=== | |||
ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസിനെ സഹായിക്കുന്നു. ഡിജിറ്റൽമാഗസിൻ തയ്യാറാക്കിയത് ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ് | |||
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു. | |||
=== സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ === | |||
സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്. | |||
<gallery mode="packed-hover"> | |||
പ്രമാണം:33070mpta2019-3.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം | |||
പ്രമാണം:33070mpta2019-1.jpg|thumb|ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം | |||
പ്രമാണം:33070videoconferencelk2019.jpeg|thumb|വീഡിയോകോൺഫറൻസ് ലിറ്റിൽകൈറ്റ്സ് | |||
പ്രമാണം:33070-lk-schoolcamp-1.jpeg|thumb|ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 | |||
</gallery> |
20:06, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ടീം 2019-2021
33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം |
യൂണിറ്റ് നമ്പർ | LK/2018/33070 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു പി ചാക്കോ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിൻസി എം പോൾ |
അവസാനം തിരുത്തിയത് | |
13-03-2022 | 33070 |
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഒക്ടോബർ 4 ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത് ദീപു അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് രണ്ടിലെ 21 കുട്ടികൾ ക്ലാസ്സിൽപങ്കെടുത്തു.
സ്കൂൾതല പ്രിലിമിനറി ക്യാമ്പ്
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2019 ന് നടന്നു. സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.
യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് നടത്തുന്നത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ ക്ലാസ്സ് നടത്തുന്നു. ജൂലൈ മാസത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷനിൽ പരിശീലനം നൽകി. സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ, അവ TUPI TUBE DESK ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ, സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പരിശീലനം നൽകി.
ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും
സെപ്റ്റംബർ 2ന് ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തി . സ്വതന്ത്രസോഫ്റ്റ്വെയറിൽ നടന്ന പൂക്കള നിർമ്മാണത്തിൽ 22 കുുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അത്തപ്പൂക്കളവും ഒരുക്കി.
വീഡിയോ കോൺഫറൻസ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും സൂം വീഡിയോ കോൺഫറൻസ് മുഖേനയാണ് പരിചയപ്പെടുത്തിയത്.
സ്കൂൾതല ക്യാമ്പ്
സ്കൂൾതല ഏകദിനക്യാമ്പ് 04.10..2019 ന് നടന്നു. അമൃത ഹൈസ്ക്കൂളിലെ കൈറ്റ് മാസ്റ്റർ ദീപു പി. എസ് ആർ പി യായി പരിശീലനം നടത്തി. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്നീ മേഖലകളിലായിരുന്നു പരിശീലനം. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.
അമ്മമാർക്ക് പ്രത്യേകപരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ജനകീയപിന്തുണയോടെ നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്നുണ്ട്. ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാർക്ക് ക്യു ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച നൽകി. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്സുമാരുടെ മേൽനോട്ടത്തിൽ ജ്യോതിക ജഗദീഷ്. കീർത്തന മനോഹർ, ജസ്ന സജീവ്, മാളവിക സിജു എന്നിവർ ക്ലാസ്സെടുത്തു. 12 അമ്മമാർ പങ്കെടുത്തു. അമ്മമാർക്കുളള രണ്ടാം ഘട്ട പരിശീലനം 15/11/2019 ന് നടത്തി. 33 അമ്മമാർപങ്കെടുത്ത ക്ലാസ്സിൽ മാളവിക സിജു, ആവണി ബിജു, സുനു എം എസ്, ആൽഫ ബെസ്റ്റി ബാബു എന്നിവർ ആർ പിമാരായി.
ഫീൽഡ് ട്രിപ്പ്
26/11/2019 ന് ബാച്ച് 2 ലെ വിദ്യാർത്ഥികൾ വിശ്വേശരയ്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് & 'ടെക്ക്നോളജി മ്യൂസിയം സന്ദർശിച്ചു.
സ്കൂൾ വിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ
ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസിനെ സഹായിക്കുന്നു. ഡിജിറ്റൽമാഗസിൻ തയ്യാറാക്കിയത് ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമാണ് ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.
സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ
സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്.
-
ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം
-
ബുക്കാനൻ അമ്മമാർക്ക് പ്രത്യേകപരിശീലനം
-
വീഡിയോകോൺഫറൻസ് ലിറ്റിൽകൈറ്റ്സ്
-
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019