"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ചെമ്മൺതൊടി അഥവാ ചെമ്പന്തൊട്ടി കുടിയേറ്റക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:100705506 568066837458292 8056999416049675381 n.jpg|ലഘുചിത്രം|ചെമ്പന്തൊട്ടി]]
ചെമ്മൺതൊടി അഥവാ ചെമ്പന്തൊട്ടി
ചെമ്മൺതൊടി അഥവാ ചെമ്പന്തൊട്ടി



22:52, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ചെമ്പന്തൊട്ടി

ചെമ്മൺതൊടി അഥവാ ചെമ്പന്തൊട്ടി


കുടിയേറ്റക്കാർ വരുന്നതിനു മുമ്പ് ചുരുക്കം ചിലസ്ഥലങ്ങളിൽ ആൾ താമസമുണ്ടായിരുന്നു. ഏതോ കാരണത്താൽ അവർ അവിടെനിന്നും താമസം ഒഴിവായി പോയതാണ്( വസൂരി വന്നതാണെന്ന് പറയപ്പെടുന്നു) . കൊക്കായി ഭാഗത്ത് ഒരമ്പലത്തിൻെറ അവശിഷ്ടങ്ങളും പ്രതിഷ്ഠയും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് ......തളിയൻ വളപ്പായിരുന്നു ചെമ്പംതൊട്ടിയിലെ ഏക നിലം ഭൂമി , അവിടെ ഒരു 100 വർഷം മുമ്പേ മുതൽ നെൽകൃഷി ചെയ്തിരുന്നു എന്നാണ് കരുതേണ്ടത് . തോട്ടുചാലി സാർ കൊച്ചേട്ടൻ എന്നിവരുടെ സ്ഥലങ്ങളിലും , കൊക്കായിയിൽ ഉള്ള പല സ്ഥലങ്ങളിലും, മണിമല ദേവസ്യ യുടെ സ്ഥലത്തും, വാഴവേലി കുഞ്ഞമ്മച്ചൻെറ സ്ഥലത്തും ആശാരി വിജയനും മറ്റും താമസിക്കുന്ന സ്ഥലത്തും കുടിയേറ്റക്കാർ വരുന്നതിനു വളരെ മുമ്പ് കൃഷി ചെയ്തിരുന്നു .

മേൽ സൂചിപ്പിച്ച തളിയൻ വളപ്പ്‌ എന്നു പേരു വന്നത്‌, മനസിലാക്കുന്നിടത്തോളം ചെമ്പന്തൊട്ടിയിലെ മിക്ക സ്തലങ്ങളുടെയും ഉടമസ്തർ നിടിയെങ്ങ യിലുള്ള "തളിയിൽ" വീട്ടുകാരുടെതായിരുന്നു. അവർ നിടിയേങ്ങ അംശം അധികാരിയും ആയിരുന്നുവെന്ന് മനസിലാക്കുന്നു. അവരിൽ നിന്നും കുറ്റ്യാത്ത്‌ കുഞ്ഞേട്ടനും മറ്റും ഏക്കറിനു 33 രൂപ പ്രകാരം 100 ഏക്കറോളം സ്തലം വാങ്ങിയിരുന്നതായും കാണുന്നു.

തളിയൻ വീട്ടുകാർ കര കൃഷിയും കണ്ടം കൃഷിയും ചെയ്തിരുന്ന സ്ഥലം തളിയൻ വളപ്പ് എന്ന് അറിയപ്പെട്ടു . വളപ്പെന്നു പറഞ്ഞാൽ കുരുമുളക് തെങ്ങ് കമുക് മാവ് പ്ളാവ് തുടങ്ങിയവ കൃഷി ചെയ്യുകയും ചുറ്റും മൺകയ്യാല യൊക്കെ വെച്ച് സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥലമെന്നാണ് അർത്ഥം ........തളിയൻ വീട്ടുകാരുടെ കൃഷിസ്ഥലം . അക്കാലത്ത് സ്ഥലത്തെ പ്രധാന ജൻമിയായിരുന്നു അധികാരി (തളിയിൽ വീട്ടുകാരുടേതായതുകൊണ്ടാവാം തളിയൻ വളപ്പ്‌ എന്ന പേരു വന്നത്‌.)

1944 ൽ മുട്ടത്ത്‌ തോമസ്‌ എന്ന കാഞ്ഞിരപള്ളിക്കാരൻ ഇവിടെ 100 ഏക്കർ സ്തലം വാങ്ങുകയും അതിൽ റബ്വർ കൃഷി ചെയ്തിരുന്നതായും അദ്ദെഹത്തിന്റെ ഷെഡിൽ വെച്ചാണു 1950 മാർച്ച്‌ 15 നു ആദ്യമായി ഇവിടെ കുർബാന അർപ്പ്പിച്ചിരുന്നത്‌

ഇന്നത്തെ കോറങ്ങോട്‌ ആയിരുന്നു ചെമ്പന്തൊട്ടി. അതിനുശേഷം തോലമ്പുഴക്കാർ പള്ളി പണിയാനുള്ള സ്തലം കൊടുക്കുകയും, (ചെമ്പംതൊട്ടി പള്ളിക്ക് സ്ഥലം കൊടുക്കാമെന്ന് പറഞ്ഞത് തോലമ്പുഴ , മാനാംപുറത്ത്, പന്ന്യാംമാക്കൽ എന്നിവർ ചേർന്നാണെന്നാണ് കേട്ടിട്ടുള്ളത് , പക്ഷേ ചില പ്രത്യേക സാഹചര്യത്തിൽ തോലമ്പുഴക്കാരുടെ സ്ഥലം മാത്രം പള്ളിക്കായി കൊടുക്കേണ്ടി വന്നു ( തോട്ടുചാലി സാർ 40 കൊല്ലം മുമ്പ് പറഞ്ഞതാണിക്കാര്യം ) . ഞള്ളിമാക്കൽകാരും കുറ്റ്യത്തുകാരും കുടി പള്ളിക്കായി നെടിയേങ്ങക്കടുത്ത് കട്ടായിയിൽ സ്ഥലം കൊടുത്തിരുന്നു , എന്നാൽ കൂടുതൽ ആൾക്കാർ താമസിക്കുന്നത് ചെമ്പംതൊട്ടി ഭാഗത്തായതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം പള്ളി ഇപ്പോളുള്ള സ്ഥലത്ത് പണിയാൻ തീരുമാനിച്ചത്) ഇപ്പോൾ പള്ളി ഇരിക്കുന്ന സ്തലത്ത്‌ ഒരു ചെറിയ ഷെഡ്ഡ്‌ സ്താപിക്കുകയും കുർബാന അർപ്പിക്കൽ തുടങ്ങിയതും. അതിനുശേഷം ആണു ചെമ്പന്തൊട്ടി ചെമ്പന്തൊട്ടി ആയത്‌. "പള്ളിത്താഴെ" എന്നു ഒരു പേരും കുറച്ചുകാലം നിലനിന്നിരുന്നു. ഇപ്പൊൾ ആരും ഉപയോഗിച്ചു കേൾക്കുന്നില്ല.

1948 ൽ കുറ്റ്യാത്ത്‌ കുഞ്ഞേട്ടൻ, തോമസ്‌, (കോറങ്ങോട്‌) പൊരുന്നക്കോട്ട്‌ വർക്കി,(കൊക്കായി)കാരയ്കാട്ട്‌ വർഗ്ഗീസ്‌, (കോറങ്ങോട്‌ ) മേച്ചിറ ദേവസ്യ, മണിമല വർക്കി, (കോറങ്ങോട്‌ ) മുണ്ടാണിശ്ശേരിൽ ദാവീദ്‌, ചേന്നാട്ട്‌ ആഗസ്തി, (കൊക്കായി) തോണിക്കൽ തോമസ്‌ (കോറങ്ങോട്‌ )എന്നിവർ കൂടി ഇവിടെ താമസം ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നു.

1950 മാർച്ച്‌ 15 നു ആദ്യത്തെ കുർബാന ചൊല്ലിയത്‌ മുട്ടത്ത്‌ തോമസിന്റെ ഷെഡിൽ (ഇദ്ദേഹം കാഞ്ഞിരപള്ളിക്കാരൻ ആയിരിന്നു. ഇവിടെ സ്തലം ഉണ്ടായിരുന്നുവെങ്കിലും താമസം ഇല്ലായിരുന്നു എന്നു മനസിലാക്കുന്നു.

ആദ്യത്തെ എൽ പി സ്കൂൾ ടീച്ചർ കത്രീന ടീച്ചറും വായാട്ടുപറമ്പു പള്ളിയിലെ ഫാദർ ഡിസൂസ യാണു ആദ്യമായി കുർബാന ചൊല്ലിയത്‌. തുടർന്ന് കുര്യാക്കോസ്‌ കുടക്കച്ചിറ, ജേക്കബ്‌ കുന്നപള്ളി എന്നിവർ വികാരിമാരായി സേവനം ചെയ്തു

1950

ചെമ്പംതൊട്ടിയിൽ ആദ്യമായി കുർബ്ബാന അർപ്പിക്കുന്നത് മുട്ടത്ത് തോമസ് എന്നയാളുടെ പറമ്പിലെ കെട്ടിടത്തിലാണ് , 1950 മാർച്ച് 15 ന് . ഈ മുട്ടത്ത് തോമസാണ് ഇവിടെ ആദ്യമായി കുടിയേറ്റക്കാരനെന്ന നിലക്ക് സ്ഥലം വാങ്ങി കൃഷി ചെയ്തയാളെന്നാണ് കരുതുന്നത്

യു പി സ്കൂൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്‌. തുടർ വിദ്യാഭ്യാസത്തിനു ചെമ്പേരിയിൽ പോകേണ്ടിയിരുന്നു അതും കാൽനട ആയി ഊടു വഴികളിലൂടെ.

അടുത്തുള്ള ടൗൺ എന്ന് പറയാവുന്ന സ്തലം ചെങ്ങളായിയും. ശ്രീകണ്ടപുരത്ത്‌ അന്ന് കാര്യമായ കടകൾ ഒന്നും ഉണ്ടായിരുന്നില്ല.

1950

അന്ന് കോറങ്ങോട്‌ ഭാഗത്ത്‌ തേവലക്കാട്ട്‌, കൈപള്ളിൽ ,കാരക്കാട്ട്‌, അറക്കൽ, തടത്തിൽ, തോണിക്കൽ, കുറ്റ്യാത്ത്‌ തൂടങ്ങിയ കുടുംബംങ്ങളും ചെമ്പന്തൊ9ട്ടിയിൽ തോലമ്പുഴ, മാനമ്പുറത്ത്‌, തെക്കെതോട്ടത്തിൽ, കരോട്ട്‌ ,പന്ന്യാമാക്കൽ തുടങ്ങിയവരും പള്ളം ഭാഗത്ത്‌ തറീക്ക എന്ന തറുവികുട്ടി പറമ്പിലകത്ത്‌ ,ഉച്ചുക്ക ഉള്ളേരിവളപ്പിൽ , കൊന്നക്കൽ, പടിഞ്ഞാറെടത്ത്‌, ഞള്ളിമാക്കൽ, മറ്റപള്ളി തുടങ്ങിയ കുടുംബങ്ങളുമായിരുന്നു ഉണ്ടായിരുന്നത്‌. ഇവിടെ ചിലരെ വിട്ടു പോയിട്ടുണ്ടാവാം. അങ്ങിനെയെങ്കിൽ അറിയാവുന്നവർ കമന്റ്റിൽ രേഖപ്പെടുത്താവുന്നതാണു.

അന്നു നിലനിന്നിരുന്ന പ്രകടമായ ഒരു നല്ല കാര്യത്തെ കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു എങ്കിൽ പോലും ചെമ്പന്തൊട്ടിയിലുള്ള മുഴുവൻ ആൾക്കാർക്കും കുട്ടികൾ അടക്കം പരസ്പരം നന്നായി അറിയുകയും ഉത്തമ സഹകരണത്തോടെയും ആയിരുന്നു ജീവിതം

പാറക്കൽ, കൊച്ചുപുരക്കൽ, ഈഴകുന്നേൽ, തോട്ടുചാലിൽ, കന്നാലിൽ, വീരാളശ്ശേരിൽ, വേങ്ങപള്ളിൽ, ചുക്കനാനിൽ, കുന്നപള്ളി, കരിങ്ങട, പട്ടർമ്മഠം, എന്നീ കുടുംബക്കാരും 1950 ഓടു കൂടി ഇവിടെ എത്തിയവർ ആയിരുന്നു. വർഷം കൃത്യമായി അറിയില്ല. കിട്ടികഴിഞ്ഞാൽ ചേർക്കാം.

നെടിയേങ്ങയിൽ നിന്നും വരുന്ന കന്നുകാലികൾ കുടിയേറ്റകാലത്ത് കൃഷി തിന്നു നശിപ്പിക്കുമായിരുന്നു . മൺകയ്യാലകളും വേലിയും കെട്ടിയാണ് അതിനെ പ്രതിരോധിച്ചിരുന്നത് . ഇങ്ങനെയുള്ള നെടിയേങ്ങ അധികാരിയുടെ ഒരു പശുവിനെ പള്ളം ഭാഗത്തുവെച്ച് വെട്ടി പരിക്കേൽപ്പിച്ചതിനു കേസായപ്പോൾ , പോലിസിനെ പേടിച്ച് ചെമ്പംതൊട്ടിയിലെ പുരുഷൻമാരെല്ലാം കാട്ടിൽ കയറിയൊളിച്ചു . ഉള്ളേരി വളപ്പിൽ ഉച്ചുക്കയാണ് അന്ന് കുടിയേറ്റക്കാർക്കു വേണ്ടി അധികാരിയോട് മാദ്ധ്യസ്ഥം പറഞ്ഞ് കേസു തീർത്തത്

(ബ്രിട്ടിഷ് നിയമപ്രകാരം കന്നുകാലികളെ അഴിച്ചുവിട്ടു വളർത്താമായിരുന്നു , കൃഷി സ്ഥലങ്ങൾ ഉടമസ്ഥർ വേലികെട്ടി സംരക്ഷിക്കണമായിരുന്നു)

(വര്ഷം വ്യക്തമാക്കേണ്ടതുണ്ട്)

കൊന്നക്കൽ, ചക്കിയാത്ത് കുടുംബങ്ങളും അമ്പതുകളിൽ ചെമ്പന്തൊട്ടിയിൽ എത്തിച്ചേർന്നവരാണ്, പറയകാട്ടിൽ ജോസെഫിന്റെ നേതൃത്വത്തിൽ കൊച്ചി ഭാഗത്ത് നിന്നുമുള്ള കുടിയേറ്റവും ചെമ്പന്തൊട്ടിയുടെ ആദ്യകാല ചരിത്രത്തിന്റെ ഭാഗമാണ്

കിഴക്കേക്കര(മീൻപറ്റി), ചുക്കനാനിക്കാർ, കുന്നപ്പള്ളിക്കാർ, പട്ടർമഠത്തിൽ, ഇവരും ഏകദേശം 150 കളിൽ വന്നവരാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പയറ്റിയാൽ ചുഴലി ഭാഗം

ആദ്യ കാലത്ത് വളപട്ടണത്ത് നിന്നും ബോട്ടിൽ കയറി ചെങ്ങളായിയിൽ വന്നിറങ്ങിയാണ് ചെമ്പതൊട്ടി , ചെമ്പേരി , കുടിയാൻമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആൾക്കാർ കാൽ നടയായി പോയിരുന്നത് . സാധനങ്ങൾ വാങ്ങാനും വിൽക്കാനും ചെങ്ങളായിയിൽ നടന്നു തന്നെ പോകണമായിരുന്നു .കോട്ടൂർ പാലം വന്നതിനു ശേഷമാണ് ശ്രീകണ്ഠപുരം വളരുന്നത് . ഇരിട്ടീക്ക് പോകാൻ വള്ളത്തിൽ പുഴ കടന്ന് അക്കരെ കടക്കണമായിരുന്നു .

ആറായ്ക്കൽ (അറയ്ക്കൽ ആണോ എന്നും സംശയമുണ്ട്) അപ്രാൻ (അബ്രഹാം)ചേട്ടനും , (ഇപ്പോൾ ജീവിച്ചിരിപ്പില്ല) 50കളിൽ വന്നവരാണെന്നു കേട്ടിട്ടുണ്ട്. അവർ ഇപ്പോൾ ചെമ്പന്തൊട്ടിയിൽ താമസിക്കുന്നുണ്ടോ എന്നും അറിയില്ല. (ആറായ്ക്ക്കൽ ആണു. അവർ ഇപ്പോൾ ഇവിടെയില്ല.

മുണ്ടക്കൽ ക്കാരും ഇപ്പൊൾ ഇവിടെ ഇല്ല. മുണ്ടക്കൽ കൊച്ചേട്ടനു പള്ളത്ത്‌ ഒരു പലചരക്കു കട ഉണ്ടായിരുന്നു. അഡ്വക്കറ്റ്‌ ജോർജ്ജ്‌ മകനും ആയിരുന്നു..)

1959 മേയ്‌ മാസമാണു ഫാ. ജോസഫ്‌ കുന്നേൽ അച്ചൻ വികാരിയായി വരുന്നത്‌

അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ ചെമ്പന്തൊട്ടിയെപറ്റി രേഖപ്പെടുത്തിയിട്ടുള്ള ഒരു പരാമർശ്ശത്തിന്റെ കോപ്പിയാണിത്‌

N C Varghese എന്ന ഞള്ളിമാക്കൽ പാപ്പച്ചൻ ചേട്ടൻ ചെമ്പന്തൊട്ടിക്കുവേണ്ടി ഒരുപാട്‌ നല്ല കാര്യങ്ങൾ ചെയ്ത വ്യക്തിയായിരുന്നു. ചെങ്ങളായിൽ നിന്നും ശ്രീകണ്ടപുരത്തു നിന്നുമുള്ള "വിലമുറിക്കൽ" (കാർഷിക വിളകൾക്ക്‌ മുൻ കൂട്ടി പകുതിയിൽ താഴെ പണം നൽകുകയും വിളവെടുക്കാറാവുമ്പോൾ അവർ തന്നെ വന്നു വിളവ്‌ എടുക്കുന്ന ഒരു പ്രാക്രുത രീതി) ബ്ലേഡുകാരിൽ നിന്നും നമ്മുടെ പാവപെട്ട കർഷകരെ രെക്ഷിക്കാൻ വേണ്ടി അദ്ദേഹം മുൻ കൈ എടുത്ത്‌ തുടങ്ങിയ " ഐക്യനാണയ സംഘം" ആണു പിൽക്കാലത്ത്‌ നിടിയേങ്ങ സഹകരണ ബാങ്ക്‌ ആയി മാറിയതും. ബാങ്കിന്റെ സ്താപക അംഗവും വളരെക്കാലം പ്രസിഡന്റും ആയി സേവനം അനുഷ്ടിച്ചിട്ടും ഉണ്ടായിരുന്നു. അസബ്ലി ഇലക്ഷനിലും മൽസരിച്ചിട്ടുണ്ട്‌.