"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2018-2019 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2018-2019 പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2018-2019 പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
17:16, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
2018-2019 പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2018-2019
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം 26/06/2018 ൽ കൂടുകയുണ്ടായി.ഹെഡ്.മിസ്ട്രസ് ഷീല ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്‍കുമാർ സാർ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനശേഷം കൈറ്റ് മിസ്ട്രസുമാർ ക്ലാസെടുത്തു.
പ്രധാന വിഷയങ്ങൾ
ഗ്രൂപ്പു തിരിക്കൽ
ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം
ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്വം
ലീഡർമാരെ തിരഞ്ഞെടുക്കൽ
ലിറ്റിൽ കൈറ്റ്സിന്റെ ലീഡർമാരായി ആദിത്യൻ(9 എ),ആതിര(9സി) എന്നിവരെ തിരഞ്ഞെടുത്തു.
കുട്ടികൾ പ്രൊജക്ടറിന്റെ ഉപയോഗവും പ്രവർത്തനവും നിരീക്ഷിച്ചു മനസ്സിലാക്കി.സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാം ചെയ്ത് പരിശീലിച്ചു.അനിമേഷൻ വീഡിയോകൾ കണ്ട് ആസ്വദിച്ചു.മൊബൈൽ ആപ്പ് ഇൻവെന്ററിനെ കുറിച്ച് മനസ്സിലാക്കി.
റ്റു-ഡി,ത്രീ-ഡി അനിമേഷനെകുറിച്ച് ധാരണ നേടി.അതിനാവശ്യമായ സോഫ്റ്റ്‍വെയറുകൾ മനസ്സിലാക്കി.നോട്ട് ബുക്കിൽ വീക്ഷണസ്ഥിരത,അനിമേഷന്റെ വിവിധഘട്ടങ്ങൾ എന്നിവയെകുറിച്ച് കുറിപ്പ് തയ്യാറാക്കി.
എക്സ്പെർട്ട് ക്ലാസ്
ജി-ടെക് കാട്ടാക്കട യിലെ മാസ്റ്റർ ട്രെയിനർ,സ്വാതി.ആർ അനിമേഷനെ കുറിച്ച് കൂടുതൽ പരിശീലനം നൽകി.കുട്ടികൾക്ക് പരിശീലനം വളരെയധികം പ്രയോജനകരമായിരുന്നു.
04/08/2018 ശനിയാഴ്ച്ച രാവിലെ മുതൽ ക്ലാസുകളാരംഭിക്കുകയും ശ്രീജ ടീച്ചർ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ പഠിപ്പിക്കുകയും ചെയ്തു.കുട്ടികൾ ഷോർട്ട് ഫിലിമുകൾ തയ്യാറാക്കി.ഉച്ചഭക്ഷണം സ്കൂളിൽ തയ്യാറാക്കിയിരുന്നു.കുട്ടികൾ ഫീഡ്‍ബാക്ക് പറഞ്ഞു.നാലുമണിവരെയായിരുന്നു ക്ലാസ്.
സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലയിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്
അനഘനന്ദ
അമൃത
സ്വപ്ന
കാവ്യ
ആദിത്യൻ
അഭിരാമി
ജിഷ്ണു സി എസ്
റോഷിൻ പി എസ്
മലയാളം ടൈപ്പിംഗ് പരിശീലിച്ച് കുട്ടികൾ മാഗസിൻ തയ്യാറാക്കി.ആതിര,സ്വപ്ന ജോയി,കാവ്യ,രേഷ്മ രാജൻ,അശ്വസ്നേഹ,അമൃത നെൽസൺ,അജിന,അനി,മീനു,ശ്രീലക്ഷ്മി തുടങ്ങിയവർ മാഗസിനായി ടൈപ്പു ചെയ്തു.
29/08/2018 ന് സ്കൂളിൽ നടന്ന സബജില്ലാതലക്യാമ്പിൽ സെലക്ഷൻ ലഭിച്ച കുട്ടികൾ പങ്കെടുത്തു.ശ്രീജ ടീച്ചർ അനിമേഷനും ഡോ.പ്രിയങ്ക പ്രോഗ്രാമിങും രമ ടീച്ചർ മൊബൈൽ ആപ്പ് നിർമാണവും പരിശീലിപ്പിച്ചു.മാസ്റ്റർ ട്രെയിനേഴ്സായ ഷീലു സാർ,സതീഷ് സാർ,എച്ച്.എം,പി.ടി.എ പ്രസിഡന്റ്.ശ്രീ.ജോർജ്ജ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ഇമ മാഗസിൻ പ്രകാശനം
2019ജനുവരി 21 ന് ഇമ എന്ന ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ഡിജിറ്റലായി പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജ് സ്കൂൾ അസംബ്ലിയിൽ വച്ച് നിർവഹിച്ചു.എം.പി.ടി.എ പ്രസിഡന്റ് ദീപാ വാര്യർ ചടങ്ങിൽ പങ്കെടുത്തു.