"എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''<u><big>വാഹന സൗകര്യം</big></u>''' | |||
''<big>അക്കാദമിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന നമ്മുടെ സ്കൂളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിത്തുടങ്ങി. കുട്ടികളുടെ യാത്ര സുഗമമാക്കാൻ വേണ്ടി സ്കൂളിൽ നിന്നും വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി. മുണ്ടേരി അമ്പിട്ടാൻ പൊട്ടി ഭാഗത്തുനിന്നും അതുപോലെ പോത്തുകല്ല് കോടാലിപ്പൊയിൽ ഭാഗത്തുനിന്നും 2 ബസ്സുകളിലുമായി സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചേരുന്നു. സ്കൂളിന്റെ ചുറ്റുപാടുകളിൽ നിന്നും ജീപ്പിലും കുട്ടികൾ എത്തുന്നുണ്ട്.നമ്മുടെ സ്കൂളിൽ രണ്ട് ബസ്സുകളും ഒരു ജീപ്പുമാണ് ഇന്നുള്ളത്.</big>'' | |||
''<big> | '''''<big><u>കളിസ്ഥലം</u></big>''''' | ||
''<big>പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിലെ കായികക്ഷമത പരിപോഷിപ്പിക്കാൻ വേണ്ടി പ്രത്യേകം സമയം മാറ്റിവച്ചിരിക്കുന്നു. അതിനായി സ്കൂൾ മുറ്റത്ത് വിശാലമായ ഒരു കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുട്ടികൾ ഫുട്ബോൾ, ഷട്ടിൽ തുടങ്ങി വിവിധ കളികളിൽ ഏർപ്പെടുന്നു. അവരെ നയിക്കാനായി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാനായി അവരുടെ ടീച്ചർമാരും ഒപ്പമുണ്ടാകും. കായിക മേഖലകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് നേരത്തെ മുതലേ കായിക പരിശീലനങ്ങളും കൊടുത്തുവരുന്നു.</big>'' | |||
'''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>''' | '''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>''' |
14:23, 25 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാഹന സൗകര്യം അക്കാദമിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന നമ്മുടെ സ്കൂളിലേക്ക് ദൂരസ്ഥലങ്ങളിൽ നിന്നും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിത്തുടങ്ങി. കുട്ടികളുടെ യാത്ര സുഗമമാക്കാൻ വേണ്ടി സ്കൂളിൽ നിന്നും വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തി. മുണ്ടേരി അമ്പിട്ടാൻ പൊട്ടി ഭാഗത്തുനിന്നും അതുപോലെ പോത്തുകല്ല് കോടാലിപ്പൊയിൽ ഭാഗത്തുനിന്നും 2 ബസ്സുകളിലുമായി സ്കൂളിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചേരുന്നു. സ്കൂളിന്റെ ചുറ്റുപാടുകളിൽ നിന്നും ജീപ്പിലും കുട്ടികൾ എത്തുന്നുണ്ട്.നമ്മുടെ സ്കൂളിൽ രണ്ട് ബസ്സുകളും ഒരു ജീപ്പുമാണ് ഇന്നുള്ളത്.
കളിസ്ഥലം
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിലെ കായികക്ഷമത പരിപോഷിപ്പിക്കാൻ വേണ്ടി പ്രത്യേകം സമയം മാറ്റിവച്ചിരിക്കുന്നു. അതിനായി സ്കൂൾ മുറ്റത്ത് വിശാലമായ ഒരു കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. കുട്ടികൾ ഫുട്ബോൾ, ഷട്ടിൽ തുടങ്ങി വിവിധ കളികളിൽ ഏർപ്പെടുന്നു. അവരെ നയിക്കാനായി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാനായി അവരുടെ ടീച്ചർമാരും ഒപ്പമുണ്ടാകും. കായിക മേഖലകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനായി കുട്ടികൾക്ക് നേരത്തെ മുതലേ കായിക പരിശീലനങ്ങളും കൊടുത്തുവരുന്നു.
ജൈവവൈവിധ്യ ഉദ്യാനം
പുതുതലമുറയ്ക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നു. വാർഡ് മെമ്പർ കെ.റുബീന ഉദ്ഘാടനം നിർവഹിച്ച ഉദ്യാനത്തിൽ വിവിധയിനം പൂച്ചെടികൾ ജലസസ്യങ്ങൾ അടങ്ങിയ ആമ്പൽക്കുളം ഔഷധസസ്യ ഉദ്യാനം ശലഭോദ്യാനം, വള്ളിച്ചെടികൾ,കുറ്റിച്ചെടികൾ എന്നിവ വളർത്തുന്നുണ്ട്.കുട്ടികൾ അവരുടെ ജന്മദിന സമ്മാനമായി ചെടിച്ചട്ടി, പൂച്ചെടികൾ എന്നിവ നൽകിവരുന്നു.പരിസര പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ഉദ്യാനം സന്ദർശിക്കാറുണ്ട്
സ്കൂൾ ലൈബ്രറി
കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുന്നതിനും ഒഴിവുസമയങ്ങൾ ഉപകാരപ്പെടുന്നതിനുമായി കുട്ടികൾക്ക് വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ പിറന്നാളിന് ഓരോ കുട്ടിയും ലൈബ്രറിയിലേക്ക് ഒരു ബുക്ക് വീതം സംഭാവന ചെയ്തുവരുന്നു. ഒഴിവുസമയങ്ങളിൽ കുട്ടികൾക്ക് വായിക്കാനായി ഇരിപ്പിടങ്ങളും തയ്യാറാക്കിയിരിക്കുന്നു. ലൈബ്രറി ക്വിസ് മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
കമ്പ്യൂട്ടർ ലാബ്
വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.