"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:59, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആന്ധ്യം


കനലാകും മതിലതിനുളളിൽ പിടയുന്നൊരാ
വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ,
എവിടെയാ കഴയതിലെ ഉയിരാകും കാതൽ?
തമസ്സതിൻ കാളിമയിലെ ഗോപനത്തിലോ നീ?
കുഴലൂതും കുയിലതിലെ നാദമത് സ്വർഗ്ഗം
വിശ്വം കവരുമാ മയിലതിൻ അഴകത് സ്വപ്നം
പാരിതിൻ സരസ്സതിലെ സ്രവണമത് ഹൃദ്യം
വനമകൻ ഉതിരുമാ തരിമണൽ ചൂരിതെത്ര പുണ്യം
ആരണ്യമാം ആഴിപ്പരപത് കാക്കുക നീ
നയനസുഭഗമാം വർഷപാദത്തിൻ കാഴ്ചയത് നിർവചനീയം,
ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം
നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ.
 

ഹവാന ആർ
+1B സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത