"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് ടെക്നിക്കൽ.എച്ച്.എസ്, നെടുമങ്ങാട്/ഗ്രന്ഥശാല എന്ന താൾ ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (ടെക്നിക്കൽ.എച്ച്. എസ് നെടുമങ്ങാട്/ഗ്രന്ഥശാല എന്ന താൾ ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/ഗ്രന്ഥശാല എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
17:58, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
2000 പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ നിലവിലുണ്ട്. നോവലുകൾ, കവിതാസമാഹാരങ്ങൾ, ചരിത്രപുസ്തകങ്ങൾ, കഥാപുസ്തകങ്ങൾ എന്നിവയ്ക്ക് പുറമേ ടെക്നിക്കൽ പുസ്തകങ്ങളും ലഭ്യമാണ്. ദിനപത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയും വായനക്കായി ലഭ്യമാക്കിയിരിക്കുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സി.ഡി കളുടെ ഒരു കലവറയും ലൈബ്രറിയിൽ ഉണ്ട്. കൂടാതെ ഓരോ ക്ലാസ് മുറിയിലും ഒരു ഷെൽഫ് വീതം പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.
പുസ്തകഷെൽഫുകൾ, റീഡിംഗ് ടേബിളുകൾ, ഇരിപ്പിടങ്ങൾ, ഇന്റർനെറ്റ് സംവിധാനം എന്നിവയെല്ലാം നിലവിലുണ്ട്. ഇ-ലൈബ്രറി സംവിധാനവും ലഭ്യമാണ്. ലൈബ്രറിക്കുവേണ്ടി പുതിയ ബുക്കുകൾ, ഇ-ലൈബ്രറിക്കായി കംപ്യൂട്ടറുകൾ, വായനാമേശ, ബുക്ക്‌ഷെൽഫുകൾ എന്നിവയുടെ വാങ്ങൽ നടപടികളും ലൈബ്രറി ഫർണിഷിംഗ് പ്രവർത്തനവും സ്ട്രെങ്ങ്തനിംഗ് ഓഫ് ലൈബ്രറി എന്ന സ്കീമിൽ ഉൾപ്പെടുത്തി പുരോഗമിക്കുന്നു.
സ്ഥിരം ലൈബ്രേറിയൻ ഇല്ലെങ്കിലും കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും, വായനാശീലം വളർത്തുന്നതിനും വേണ്ടി അവരെ ലൈബ്രറിയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അദ്ധ്യാപകർ നടത്തുന്നുണ്ട്. ഇലക്ട്രോപ്ലേറ്റിംഗ് വിഭാഗം അദ്ധ്യാപകൻ ആയ സജൻ.എം ആണ് ലൈബ്രറി യുടെ ചുമതല വഹിക്കുന്നത്.
-
Library
-
Library
-
Library