"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

മഹാമാരി കൊറോണ

ആശുപത്രിയുടെ ജനാലയിൽക്കൂടി അവൾ പുറത്തേക്ക് നോക്കിയിരുന്നു .രാത്രി പെയ്ത മഴയുടെ തുള്ളികൾ മരച്ചില്ലയിൽ കൂടി ഊർന്നു വീഴുന്നു. ഒറ്റപ്പെടലിന്റെ ആ ദിവസങ്ങൾ അവൾക്ക് അതിഭീകരമായി തോന്നി. കൂടെ കളിക്കാൻ കൂട്ടുകാരില്ല, കഥ പറഞ്ഞു തരാൻ മുത്തശ്ശനും മുത്തശ്ശിയും ഇല്ല, സ്നേഹത്തോടെ ഉമ്മ വയ്ക്കാൻ പപ്പയും അമ്മയും അടുത്തില്ല.. അവളുടെ കുഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി. വേനലവധി സ്വപ്നം കണ്ടു നടന്ന അവൾ നാലുചുമരുകൾക്കുള്ളിൽ.... ഹോ.... ഭയങ്കരം ... ഭയാനകം.... ഇടയ്ക്ക് ഡോക്ടർ അങ്കിളും നഴ്‌സ്‌ ആന്റിയും വന്നു മരുന്നുകൾ മുടങ്ങാതെ തന്നു. അവർ എന്തൊക്കെയോ സ്നേഹത്തോടെ പറയുന്നു... ആശ്വസിപ്പിക്കുന്നു.... പക്ഷേ അതൊന്നും അവൾ കേട്ടില്ല. അവൾക്ക് ഒന്നുമാത്രം അറിയാം അവളുടെ അസുഖം കൊറോണ ആണത്രേ അത് പകരുന്ന അസുഖം ആണ് . അതുകൊണ്ട് പ്രിയപ്പെട്ടവരെ എല്ലാം പിരിഞ്ഞു കഴിയണം പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ല . കൂട്ടുകാരെ കാണാൻ കഴിഞ്ഞില്ല. അവധിക്കാലത്ത് ഡാൻസും പാട്ടും പഠിക്കാൻ കഴിഞ്ഞില്ല .പാറി കളിക്കേണ്ട അവധിക്കാലം നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയി . ഇനിയെത്ര നാൾ ഇവിടെ ഈ മുറിക്കുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരും ??? അറിയില്ല.... അങ്ങനെ.. അങ്ങനെ... ദിവസങ്ങൾ കഴിഞ്ഞു പോയി . ഒരുദിവസം തന്റെ മുറിയിലെ ജനാല കമ്പികളിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി എന്തോ ചിന്തിച്ചു നിൽക്കുമ്പോഴാണ് ആ വിളി "മണിക്കുട്ടി.... മോളേ.... അത് ഡോക്ടറങ്കിൾ ആയിരുന്നു . മണിക്കുട്ടിയുടെ പരിശോധനാഫലം വന്നു . മോളുടെ അസുഖം ഒക്കെ മാറി കേട്ടോ..... റിസൾട്ട് നെഗറ്റീവാ... ഇനി മോൾക്ക് വീട്ടിൽ പോകാം "ഇതു കേട്ടതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ഇരുപത് ദിവസത്തിനിടയിൽ അന്ന് ആദ്യമായി അവരെ നോക്കി മനസ്സുനിറഞ്ഞ് മണിക്കുട്ടി പുഞ്ചിരിച്ചു ഡോക്ടർ സമ്മാനിച്ച കളർ പെൻസിൽ കൊണ്ട് എന്തൊക്കെയോ ചിത്രങ്ങൾ അവൾ വരച്ചു . തന്റെ വീട്ടിലേക്ക് പോകാനുള്ള ആ ദിവസത്തിനായി അവൾ കാത്തിരുന്നു. കൂട്ടുകാരെ....... ഞാൻ ഓർമ്മിപ്പിക്കട്ടെ കൊറോണ എന്ന ഈ മഹാ രോഗത്തെ നമുക്ക് തോൽപ്പിക്കാൻ കഴിയും, ശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചും പരസ്പര സ്നേഹം കൊണ്ടും . പരിസരശുചിത്വവും വ്യക്തിശുചിത്വവും നമ്മൾ ഉറപ്പാക്കണം .നമ്മുടെ തൊടിയിലും പറമ്പിലും പാറി പറക്കുന്ന പൂമ്പാറ്റകൾ ആകാൻ നമുക്ക് കരുതലോടെ കാത്തിരിക്കാം...

അന്ന എസ് ക്രിസ്റ്റഫർ
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ