"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:47061 clean2.jpeg|അതിർവര|ചട്ടരഹിതം]]
== തിരികെ വിദ്യാലയത്തിലേക്ക് 21 ==
[[പ്രമാണം:47061 clean.jpeg|ലഘുചിത്രം]]
കോവിഡ് വ്യാപനം മൂലം ദീർഘകാലം അടച്ചിട്ട സ്കൂളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക  സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു. ക്ലാസ് റൂം പെയിൻറിങ് പൂർത്തിയാക്കി പഠന സജ്ജമാക്കി. സ്റ്റാഫ് കൗൺസിൽ, സ്കൂൾ പിടിഎ, ക്ലാസ് പിടിഎ, മദർ പിടിഎ യോഗം ചേരുകയും സ്കൂൾ തുറക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്  തീരുമാനമെടുക്കുകയും ചെയ്തു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികളെ ഓൺലൈൻ വഴി ക്ലാസ് അധ്യാപകർ അറിയിച്ചു. യാത്രാ സംവിധാനത്തിന് സ്കൂൾ ബസുകൾ ക്രമീകരിച്ചു. വിദ്യാർഥികൾക്ക്  ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.
[[പ്രമാണം:47061 prevasa.jpg|പകരം= |ഇടത്ത്‌|ലഘുചിത്രം|'''കോവിഡിന് ശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക്.''']]

== തിരികെ വിദ്യാലയത്തിലേക്ക് 23 ==

മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ്  കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധങ്ങളായ വരവേൽപ്പ്,  പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി.

=== വരവേൽപ്പ് ===

പുത്തൻ മോഹങ്ങളും സ്വപ്നങ്ങളുമായി 2023 ജൂൺ ഒന്ന് വ്യാഴാഴ്ച മർകസ് എച്ച് എസ് എസ് സ്കൂളിലേക്ക് കുറെയേറെ പുതിയ  മുഖങ്ങൾ എത്തിചേർന്നു. പൊതു വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവായാണ് ഈ വർഷവും നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ ആധിഖ്യം വളരെ കൂടുതൽ ആണ്. പ്രവേശനോത്സവ പരിപാടികൾ  വളരെ ആവേശത്തോടെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുത്തു. നിഷ്കളങ്കമായ മുഖങ്ങളായിരുന്നു എവിടെയും. പുതിയ വിദ്യാലയ അന്തരീക്ഷം പുതിയ അദ്ധ്യാപകർ  പുതിയ സുഹൃത്തുക്കൾ അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളാണ് കൂട്ടുകാർക്കു ലഭിച്ചത്. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു.നവാഗതരായ വിദ്യാർഥികളെ സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പൂച്ചെണ്ട് നൽകി വരവേറ്റു.

=== പ്രവേശനോത്സവ പ്രയാണം ===

കേരള ഗവണ്മെന്റിന്റെ പ്രവേശന ഗാനത്തോടെ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻറ്, പ്രൈമറി സ്കൂൾ എസ് ആർ ജി കൺവീനർ മറ്റു അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും പ്രൈമറി സ്കൂൾ കെട്ടിടത്തിലേക്ക് പ്രവേശനോത്സവ പ്രയാണം നടത്തി. ഒപ്പം വിദ്യായാലയത്തിന്റെ അഭിമാനമായ സ്കൗട്ട്, ജെ ആർ സി, എസ് പി സി, എൻ സി സി. എന്നീ ടീമുകളുടെ അകമ്പടിയും.  കൂടെ വിദ്യാലയത്തിന്റെ ദഫ് മുട്ടും ടീമും കോൽക്കളി ടീം അവരുടെ പരിപാടി അവതരിച്ചുകൊണ്ട് കടന്നുവന്നു. എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ കയറുകയും മധുരം കഴിക്കുകയും ചെയ്തു. പുതിയ ക്ലാസ്സ്‌ ടീച്ചറെ പരിചയപ്പെട്ടു.

=== പ്രവേശനോത്സവം ചടങ്ങ് ===
[[പ്രമാണം:47061 Markaz prevasa.JPG|ഇടത്ത്‌|ലഘുചിത്രം|പ്രവേശനോത്സവം 2023 പരിപാടി മാനേജർ ഉത്‌ഘാടനം ചെയ്യുന്നു]]

2023 ജൂൺ 6 ന് രാവിലെ 11. 00 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ പ്രേവേശനോത്സവ ചടങ്ങും വിജയോത്സവ അനുമോദന പരിപാടിയും നടത്താനായി. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം അശാസിച്ച പരിപാടി പി ടി എ പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ മർകസ് എച് എസ് എസ് മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിന് വേണ്ടി ജീവിക്കണം അതിനു പ്രാപ്തരാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തി ശുചിത്വത്തെ പറ്റി അദ്ദേഹം പ്രതിപാതിച്ചു. നമ്മുടെ രാജ്യത്തിന്റെ ഉയർച്ചയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കുണ്ടാകണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കുട്ടികളിൽ പ്രാർത്ഥന എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന്റെ ചിത്രവും പേരുമടങ്ങുന്ന നെയിംസ്ലിപ്പുകൾ മാനേജർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പുസ്തകത്തിലും അവരുടെ വിദ്യാലയത്തിന്റെ പേരും പെരുമയും മാങ്ങാതെ എന്നും നിലനിൽക്കട്ടെ. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ നവാഗതരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥിയും നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന റഫീഖ് കംറാൻ മുഖ്യ അതിഥിയായിരുന്നു.

== തിരികെ വിദ്യാലയത്തിലേക്ക് 24 ==
<gallery>
പ്രമാണം:47061 PRAVESANOLSAV24.4.jpg|കുട്ടികൾ വിദ്യാലയത്തിലേക്ക്
പ്രമാണം:47061 PRAVESANOLSAV24.3.jpg|കുട്ടികളുടെ ആഹ്ലാദം
പ്രമാണം:47061 PRAVESANOLSAV24.2.jpg|ആശയ വിനിമയത്തിൽ
പ്രമാണം:47061 PRAVESANOLSAV24.1.jpg|നവാഗതർക്ക് സ്വീകരണം
</gallery>

ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം  മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു.

01:06, 4 ജൂലൈ 2024-നു നിലവിലുള്ള രൂപം

തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡിന് ശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക്.

കോവിഡ് വ്യാപനം മൂലം ദീർഘകാലം അടച്ചിട്ട സ്കൂളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക  സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു. ക്ലാസ് റൂം പെയിൻറിങ് പൂർത്തിയാക്കി പഠന സജ്ജമാക്കി. സ്റ്റാഫ് കൗൺസിൽ, സ്കൂൾ പിടിഎ, ക്ലാസ് പിടിഎ, മദർ പിടിഎ യോഗം ചേരുകയും സ്കൂൾ തുറക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്  തീരുമാനമെടുക്കുകയും ചെയ്തു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികളെ ഓൺലൈൻ വഴി ക്ലാസ് അധ്യാപകർ അറിയിച്ചു. യാത്രാ സംവിധാനത്തിന് സ്കൂൾ ബസുകൾ ക്രമീകരിച്ചു. വിദ്യാർഥികൾക്ക്  ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.

തിരികെ വിദ്യാലയത്തിലേക്ക് 23

മധ്യ വേനലവധിക്ക് ശേഷം കളിയും ചിരിയുമായും ആർത്തുല്ലസിച്ചും കുട്ടികൾ സ്കൂളിലേക്ക് എത്തി. വർണകാഴ്ചകൾ ഒരുക്കി ആട്ടവും പാട്ടുമായി ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മർകസ് എച്ച് എസ് എസ് കാരന്തൂരിൽ കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ വിവിധങ്ങളായ വരവേൽപ്പ്, പ്രവേശനോത്സവം സന്ദേശ പ്രയാണം, പ്രവേശനോത്സവം ചടങ്ങ്, വിജയോത്സവ അനുമോദനം തുടങ്ങിയ പരിപാടികൾ നടത്തി.

വരവേൽപ്പ്

പുത്തൻ മോഹങ്ങളും സ്വപ്നങ്ങളുമായി 2023 ജൂൺ ഒന്ന് വ്യാഴാഴ്ച മർകസ് എച്ച് എസ് എസ് സ്കൂളിലേക്ക് കുറെയേറെ പുതിയ  മുഖങ്ങൾ എത്തിചേർന്നു. പൊതു വിദ്യാഭ്യാസ മേഖല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവായാണ് ഈ വർഷവും നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികളുടെ ആധിഖ്യം വളരെ കൂടുതൽ ആണ്. പ്രവേശനോത്സവ പരിപാടികൾ വളരെ ആവേശത്തോടെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുത്തു. നിഷ്കളങ്കമായ മുഖങ്ങളായിരുന്നു എവിടെയും. പുതിയ വിദ്യാലയ അന്തരീക്ഷം പുതിയ അദ്ധ്യാപകർ പുതിയ സുഹൃത്തുക്കൾ അങ്ങനെ എല്ലാം പുതിയ അനുഭവങ്ങളാണ് കൂട്ടുകാർക്കു ലഭിച്ചത്. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം രാവിലെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു.നവാഗതരായ വിദ്യാർഥികളെ സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ പൂച്ചെണ്ട് നൽകി വരവേറ്റു.

പ്രവേശനോത്സവ പ്രയാണം

കേരള ഗവണ്മെന്റിന്റെ പ്രവേശന ഗാനത്തോടെ നവാഗതരെ സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ, പിടിഎ പ്രസിഡൻറ്, പ്രൈമറി സ്കൂൾ എസ് ആർ ജി കൺവീനർ മറ്റു അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും പ്രൈമറി സ്കൂൾ കെട്ടിടത്തിലേക്ക് പ്രവേശനോത്സവ പ്രയാണം നടത്തി. ഒപ്പം വിദ്യായാലയത്തിന്റെ അഭിമാനമായ സ്കൗട്ട്, ജെ ആർ സി, എസ് പി സി, എൻ സി സി. എന്നീ ടീമുകളുടെ അകമ്പടിയും. കൂടെ വിദ്യാലയത്തിന്റെ ദഫ് മുട്ടും ടീമും കോൽക്കളി ടീം അവരുടെ പരിപാടി അവതരിച്ചുകൊണ്ട് കടന്നുവന്നു. എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ കയറുകയും മധുരം കഴിക്കുകയും ചെയ്തു. പുതിയ ക്ലാസ്സ്‌ ടീച്ചറെ പരിചയപ്പെട്ടു.

പ്രവേശനോത്സവം ചടങ്ങ്

പ്രവേശനോത്സവം 2023 പരിപാടി മാനേജർ ഉത്‌ഘാടനം ചെയ്യുന്നു

2023 ജൂൺ 6 ന് രാവിലെ 11. 00 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ പ്രേവേശനോത്സവ ചടങ്ങും വിജയോത്സവ അനുമോദന പരിപാടിയും നടത്താനായി. സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതം അശാസിച്ച പരിപാടി പി ടി എ പ്രെസിഡന്റിന്റെ അധ്യക്ഷതയിൽ മർകസ് എച് എസ് എസ് മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിന് വേണ്ടി ജീവിക്കണം അതിനു പ്രാപ്തരാവണം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാർത്ഥികളുടെ വ്യക്തി ശുചിത്വത്തെ പറ്റി അദ്ദേഹം പ്രതിപാതിച്ചു. നമ്മുടെ രാജ്യത്തിന്റെ ഉയർച്ചയിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കുണ്ടാകണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു. കുട്ടികളിൽ പ്രാർത്ഥന എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളിന്റെ ചിത്രവും പേരുമടങ്ങുന്ന നെയിംസ്ലിപ്പുകൾ മാനേജർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പുസ്തകത്തിലും അവരുടെ വിദ്യാലയത്തിന്റെ പേരും പെരുമയും മാങ്ങാതെ എന്നും നിലനിൽക്കട്ടെ. കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പി ടി എ നവാഗതരായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തിൽ പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥിയും നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,എച് ഇ ബി സൊല്യൂഷൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മേഖലകളിൽ സേവനം ചെയ്യുന്ന റഫീഖ് കംറാൻ മുഖ്യ അതിഥിയായിരുന്നു.

തിരികെ വിദ്യാലയത്തിലേക്ക് 24