"ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ശാസ്ത എ..എൽ.പി,എസ്.പുതുപ്പള്ളി/ചരിത്രം എന്ന താൾ ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
19751-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കോട്ടികശാലയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പല വിദഗ്‌ധരെ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നാട്ടുകാരിപ്പോഴും പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്കൂളിനെ കോട്ടികശാല സ്‌കൂളെന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഉയർന്ന പറമ്പിനെ കോട്ടികശാലതറ എന്നും വിളിച്ചു പോരുന്നു. സമീപത്തെ ചില തറവാടുകളുടെ പേരും ഇതുതന്നെ. എന്നാൽ എന്താണ് ഈ പേരിന് പിന്നിലെ ചരിത്രമെന്തെന്ന് അറിയില്ലായിരുന്നു. | |||
ഒടുവിൽ നാട്ടുകാരനായ പ്രിയ സാഹിത്യ കാരൻ സി.രാധാകൃഷ്‌ണൻ ഉത്തരമേകി. 'ഗോഷ്ഠികശാല 'ലോപിച്ചാണ് കോട്ടികശാല യായത്. 1925 ൽ സ്‌കൂൾ സ്ഥാപിക്കുന്നതിന് മുമ്പേ ഇവിടെയൊരു വിദ്യാകേന്ദ്ര മുണ്ടായിരുന്നു. പ്രാചീന കേരളത്തിലെ എല്ലാതരത്തിലുള്ള വിദ്യകളും അഭ്യസിപ്പിക്കുന്ന കൂത്തമ്പലമായിരുന്നു ഗോഷ്‌ഠികശാല. പുതുപ്പള്ളി എന്ന സ്ഥലത്തിന് ബുദ്ധമതവു മായാണ് ബന്ധം. പള്ളി എന്നത് പാലി ഭാഷയിൽ നിന്നും വന്നതാണ്. ചമ്രവട്ടത്ത് പണ്ടൊരു ബുദ്ധവിഹാര കേന്ദ്രമുണ്ടായിരുന്നു. ബുദ്ധ സന്യാസിമാർ ഈ മേഖലയിൽ പ്രചാരണം നടത്തുകയും അറിവ് പകർന്നു നൽകുകയും ചെയ്‌തിരുന്നു. ഗോഷ്‌ഠികശാല അവരുടെ സംഭാവനയാണെന്നാണ് അനുമാനം. നെൽവയലുകളാൽ വലയപ്പെട്ടതായിരുന്നു കോട്ടികശാല പറമ്പ്. | |||
1925-ലാണ് പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്‌കൂൾ സ്ഥാപിച്ചത്. പുതുപ്പള്ളിയിലെ പ്രമുഖ നായർ തറവാടായ കോഴിപ്പുറത്തുകാരാണ് സ്‌കൂൾ സ്ഥാപിക്കുന്നത് ലോവർ പ്രൈമറി പുതുപ്പള്ളിയിലും പിന്നീട് അപ്പർ പ്രൈമറി ചമ്രവട്ടം അങ്ങാടിയിലും സ്ഥാപിച്ചു. ഇപ്പോൾ എൽ.പി. യു പി സെക്ഷനുകൾ വെവ്വേറെ മാനേ ജ്‌മെന്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. എൽ.പിയിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ്സുവരെ യുണ്ടായിരുന്നു പിന്നീട് നാല് വരെയായി. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സുവരെ പത്ത് ഡിവിഷനുകളിലായി മുന്നൂറിലേസ് കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||
ഓലമേഞ്ഞ വിദ്യാലയത്തിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറി, ഇപ്പോൾ കുറച്ച് ഭാഗം ടെറ സിട്ടിട്ടുണ്ട്. തവനൂർ നിയോജകമണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. |
17:58, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടികശാലയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പല വിദഗ്‌ധരെ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നാട്ടുകാരിപ്പോഴും പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്കൂളിനെ കോട്ടികശാല സ്‌കൂളെന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഉയർന്ന പറമ്പിനെ കോട്ടികശാലതറ എന്നും വിളിച്ചു പോരുന്നു. സമീപത്തെ ചില തറവാടുകളുടെ പേരും ഇതുതന്നെ. എന്നാൽ എന്താണ് ഈ പേരിന് പിന്നിലെ ചരിത്രമെന്തെന്ന് അറിയില്ലായിരുന്നു.
ഒടുവിൽ നാട്ടുകാരനായ പ്രിയ സാഹിത്യ കാരൻ സി.രാധാകൃഷ്‌ണൻ ഉത്തരമേകി. 'ഗോഷ്ഠികശാല 'ലോപിച്ചാണ് കോട്ടികശാല യായത്. 1925 ൽ സ്‌കൂൾ സ്ഥാപിക്കുന്നതിന് മുമ്പേ ഇവിടെയൊരു വിദ്യാകേന്ദ്ര മുണ്ടായിരുന്നു. പ്രാചീന കേരളത്തിലെ എല്ലാതരത്തിലുള്ള വിദ്യകളും അഭ്യസിപ്പിക്കുന്ന കൂത്തമ്പലമായിരുന്നു ഗോഷ്‌ഠികശാല. പുതുപ്പള്ളി എന്ന സ്ഥലത്തിന് ബുദ്ധമതവു മായാണ് ബന്ധം. പള്ളി എന്നത് പാലി ഭാഷയിൽ നിന്നും വന്നതാണ്. ചമ്രവട്ടത്ത് പണ്ടൊരു ബുദ്ധവിഹാര കേന്ദ്രമുണ്ടായിരുന്നു. ബുദ്ധ സന്യാസിമാർ ഈ മേഖലയിൽ പ്രചാരണം നടത്തുകയും അറിവ് പകർന്നു നൽകുകയും ചെയ്‌തിരുന്നു. ഗോഷ്‌ഠികശാല അവരുടെ സംഭാവനയാണെന്നാണ് അനുമാനം. നെൽവയലുകളാൽ വലയപ്പെട്ടതായിരുന്നു കോട്ടികശാല പറമ്പ്.
1925-ലാണ് പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്‌കൂൾ സ്ഥാപിച്ചത്. പുതുപ്പള്ളിയിലെ പ്രമുഖ നായർ തറവാടായ കോഴിപ്പുറത്തുകാരാണ് സ്‌കൂൾ സ്ഥാപിക്കുന്നത് ലോവർ പ്രൈമറി പുതുപ്പള്ളിയിലും പിന്നീട് അപ്പർ പ്രൈമറി ചമ്രവട്ടം അങ്ങാടിയിലും സ്ഥാപിച്ചു. ഇപ്പോൾ എൽ.പി. യു പി സെക്ഷനുകൾ വെവ്വേറെ മാനേ ജ്‌മെന്റുകളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. എൽ.പിയിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ്സുവരെ യുണ്ടായിരുന്നു പിന്നീട് നാല് വരെയായി. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സുവരെ പത്ത് ഡിവിഷനുകളിലായി മുന്നൂറിലേസ് കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഓലമേഞ്ഞ വിദ്യാലയത്തിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറി, ഇപ്പോൾ കുറച്ച് ഭാഗം ടെറ സിട്ടിട്ടുണ്ട്. തവനൂർ നിയോജകമണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.