"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/തണൽ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Gups20352 എന്ന ഉപയോക്താവ് ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/തണൽ മരം എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/തണൽ മരം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/തണൽ മരം എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/തണൽ മരം എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തണൽ മരം
അവൻ കണ്ണുകൾ മെല്ലെ തുറന്നു.പതിവു പോലെ അവൻ നടക്കാനിറങ്ങി.അതാ! അവിടെ ഒരു കുഞ്ഞി മാവ് നിൽക്കുന്നു.സാധാരണ ചെയ്യും പോലെ തന്നെ അവൻ ആ മാവിന്റെ കൊമ്പ് ഒടിച്ചു കളഞ്ഞു.അവൻ വളരെ സന്തോഷത്തോടെ മുന്നോട്ട് നടന്നു.പക്ഷേ മാവിന്റെ കാര്യമോ?അതിന് തന്റെ ഒരു കൈ നഷ്ടപ്പെട്ടത്പോലെയായി. പാവം,അതിന് എത്ര സങ്കടമായിട്ടുണ്ടാവും?അവൻ പിന്നെയും മുന്നിൽ കണ്ട ചെടികളും മരങ്ങളും നശിപ്പിച്ചു.കുറെ ദൂരം വന്നപ്പോൾ മരങ്ങളെയൊന്നും കാണാതെയായി.സൂര്യൻ കത്തി ജ്വലിക്കുകയാണ്.അവന് ദാഹിക്കാനും വിശക്കാനും തുടങ്ങി.ഒരു തണൽ കിട്ടാൻ അവൻ കൊതിച്ചു.ഒരു മരമെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്നവൻ ആശിച്ചു.പെട്ടെന്ന് അവിടേക്ക് ഭീകരരൂപികളായ കുറെ മരങ്ങൾ വന്നു.” ഇനി നീ മരങ്ങൾ നശിപ്പിക്കുമോ?” ഭയങ്കരമാം ശബ്ദത്തിൽ അവ അവനോട് ചോദിച്ചു.അയ്യോ,ഇല്ലേ എന്നു പറഞ്ഞ് അവൻ കണ്ണു തുറന്നു.അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന് അവന് മനസ്സിലായത്.ഇനി ഒരിക്കലും ചെടികൾ നശിപ്പിക്കില്ലെന്ന് അവൻ തീരുമാനിച്ചു.അവൻ എഴുന്നേറ്റ് ജനാലയിലൂടെ സൂര്യനെ നോക്കി.സൂര്യൻ അവനെ നോക്കി പുഞ്ചിരിച്ചു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ