"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ചരിത്രം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
12:14, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924-ൽ തിരുവനന്തപുരത്തെത്തിയ ബൽജിയം ആസ്ഥാനമായുള്ള വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ് നോളെ, മദർ ഗബ്രിയേല, മദർ എലിശ എന്നീ മിഷണറി സഹോദരിമാർ തോപ്പ് എന്ന സ്ഥലത്ത് ഒരു കോൺവെൻറ് സ്ഥാപിച്ചു. തോപ്പിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരും നിരക്ഷരരുമായ സമൂഹത്തെ അക്ഷരവെളിച്ചം തൂകി കൈപിടിച്ചുയർത്തുവാൻ 1925 ൽസെന്റ് റോക്സ് കോൺവെന്റ് സ്കൂൾ ആരംഭിച്ചു. സാമൂഹിക സാംസ്കാരിക സാമ്പത്തികമേഖലകളിൽ പിന്നാക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റ സാധാരണക്കാരുടെയും ദുരിതപൂർണ്ണമായ ജീവിതത്തിലേയ്ക്ക് വിജ്ഞാനവളർച്ചയുടെയും വിശ്വാസവളർച്ചയുടെയും പ്രത്യാശാകിരണങ്ങൾ ചൊരിയാൻ സ്കൂൾപ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
അക്കാലത്ത് തീരപ്രദേശങ്ങളിൽ അടിയ്ക്കടി പടർന്നുപിടിച്ചിരുന്ന കോളറ പോലുള്ള പകർച്ചാവ്യധികൾ ജനസമൂഹത്തെ ഭീതിയിലാഴ്ത്തി. പകർച്ചാവ്യധികളുടെ മധ്യസ്ഥനായ വിശുദ്ധ റോക്കിയിലുള്ള ജനങ്ങളുടെ ദൃഢവിശ്വാസത്തെ മാനിച്ചുകൊണ്ട് അന്നത്തെ മിഷണറി സഹോദരിമാർ സ്കൂളിനും കോൺവെന്റിനും ഔദ്യോഗികമായി "സെന്റ് റോക്സ് ” എന്ന നാമധേയം സ്വീകരിച്ചു.
ആരംഭദശയിൽ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉൾപ്പെടെ മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമത്തിൽ മൂന്നാം ഫോറം വരെയായി. 1934-ൽ പരിശീലനം സിദ്ധിച്ച അധ്യാപകർ വിരളമായിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂൾ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവർക്ക് ലോവർ വെർണാക്കുലർ സെക്ഷനിലും 9-ാം ക്ലാസ് പാസായവർക്ക് ഹയർ വെർണാക്കുലർ സെക്ഷനിലും സിക്സ്ത് ഫോറം പാസായവർക്ക് അണ്ടർ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നൽകിവന്നു. കേരളത്തിൽ ഇന്ന് നിലനില്ക്കുന്ന അധ്യാപകപരിശീലനകേന്ദ്രങ്ങളിൽ (ഐ.ടി.ഇ) ഏറ്റവും പഴക്കമേറിയ ഒന്നാണ് സെന്റ് റോക്സ് ഐ.ടി.ഇ. ട്രെയിനിംഗ് സ്കൂൾ നിലവിൽ വന്നതോടെ മിഡിൽ സ്കൂളിൻറെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂൾ ആയി ഉയർന്നു. 1958-ൽ പ്രൈമറി തലത്തിൽഇംഗ്ലീഷ് മീഡിയം തുടങ്ങി. തുടർന്ന് മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴിൽ നേടുന്നതിനും പെൺകുട്ടികൾക്ക് ഇത് വഴിയൊരുക്കി. (1925-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഇവിടെ ആദ്യമായി ചേർന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റിൽ ചേർന്ന് സിക്സ്ത് ഫോറം വരെ പഠിച്ച് സ്കൂൾ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിനി കരുണാബായിയാണ്.)
അതുവരെ സെന്റ് റോക്സ്. ഹൈ ആൻറ് ട്രെയിനിംഗ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ൽ ട്രെയിനിംഗ് സ്കൂൾ, ഹൈസ് സ്കൂൾ എന്ന് വേർതിരിക്കപ്പെട്ടു. ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണത്തിൽ ആദ്യമായി വോളി ബോൾ ടീം സംഘടിപ്പിച്ചത് സെൻറ് റോക്സാണ്. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു. തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം നേടിയിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദർ സ്റ്റെഫാൻ ആയിരുന്നു. തുടർന്ന് 1957 മുതൽ 1982 വരെ റവ. സിസ്റ്റർ ബ്രിട്ടോ ഈ സ്കൂളിന്റെ പ്രഥമാധ്യാപികയെന്ന നിലയിൽ മികച്ച സേവനം കാഴ്ചവച്ചു. സ്കൂൾചരിത്രത്തിലെ സുവർണ്ണകാലഘട്ടമായിരുന്നു അത്. സിസ്റ്റർ ബ്രിട്ടോയുടെ കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവും അർപ്പണമനോഭാവവും സെന്റ് റോക്സ് ഹൈസ്കൂളിനെ പ്രശസ്തിയിലേയ്ക്കുയർത്തി.
പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. ഗൈഡ്സ്, ജെ.ആർ.സി., ലിറ്റിൽ കെെറ്റ്സ്, കെ.സി.എസ്.എൽ., ഗാന്ധി ദർശൻ, വിവിധ വിഷയങ്ങളുടെ ക്ലബുകൾ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. ഹ്യൂമൻ റൈറ്റ്സ് എഡ്യൂക്കേഷൻറെ നേതൃത്വത്തിൽ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. കലാ- സിനിമാ രംഗങ്ങളിൽ പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിന്റെ ക്യാമ്പിലും പങ്കെടുത്തിരുന്നു. ഔദ്യോഗിക രംഗത്ത് വിവിധ മേഖലകളിൽ ഉന്നതപദവികൾ അലങ്കരിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വനിതകൾ സെന്റ് റോക്സ് ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളായിട്ടുണ്ട്.
പൂർണ്ണപിൻതുണയേകുന്ന മാനേജ് മെന്റ്, മികച്ച നേതൃത്വം, മികവാർന്ന അധ്യാപകർ, സദാ സേവനസന്നദ്ധരായ പിടിഎ, അനധ്യാപകർ, അത്യാവശ്യഘട്ടങ്ങളിൽ കൈത്താങ്ങാകുന്ന പൂർവവിദ്യാർഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഉയർച്ചയ്ക്ക് ഗണ്യമായ പങ്കുവഹിക്കുന്നു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക്സ് ഹൈസ്കൂൾ. 2018-19, 2019-20, 2020 -2021 അക്കാദമികവർഷങ്ങളിൽ തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100 % വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ മുതൽക്കൂട്ടാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും ഭിന്നശേഷിക്കാരെയും വിജയധാരയിലെത്തിക്കാൻ പ്രത്യേകപഠനപാക്കേജുകൾ തയ്യാറാക്കി പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുന്ന അധ്യാപകർ സ്കൂളിന്റെ സമ്പത്താണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്ന സെന്റ് റോക്സ് ഹൈസ്കൂൾ അതിന്റെ ശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുന്നു. യൂറോപ്യൻമാതൃകയിൽ പണികഴിപ്പിച്ചിട്ടുള്ള കരിങ്കൽ കെട്ടിടസമുച്ചയത്തിന്റെ രൂപഭംഗിയും സംവിധാനഭംഗിയും സ്കൂളിലെത്തുന്ന ആരെയും ഹഠാദാകർഷിക്കും. പെൺകുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം സെന്റ് റോക്സ് ഹൈസ്കൂളിന്റെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന രക്ഷിതാക്കളുടെ തിരിച്ചറിവ് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമായി നിലനിൽക്കുന്നു.
മുൻ മാനേജർമാർ
01. മദർ മരിയ സിമോൺ ബോഡെ (1936 - 1937)
02. മദർ മരിയ ഹാരിയറ്റ് നോളെ (1937 - 1939)
03. മദർ മരിയ ഫൊറിയർ ബർഗസ് (1939 - 1946)
04. മദർ മരിയ ബിയാട്രിസ് ലാഫത് (1946 - 1948)
05. മദർ മരിയ ഗബ്രിയേല ഡി സ്പീഗ്ളർ (1948 - 1954)
06. മദർ മരിയ അലോഷ്യാ വാൻ എൽസൻ (1954 - 1958)
07. മദർ മരിയ ഫിലോമിന ലാഫത് (1958 - 1964)
08. മദർ മരിയ ഗോഡ് ലീവ് പയസ് (1964 - 1966)
09. റവറന്റ് സിസ്റ്റർ ആഗ്നസ് ബോവൻസ് (1966 - 1972)
10. റവറന്റ് സിസ്റ്റർ അരുൾ പാൽഗുഡി (1972 - 1973)
11. റവറന്റ് സിസ്റ്റർ ഗൊൺസാൽവസ് പ്രഭു (1973 - 1974)
12. റവറന്റ് സിസ്റ്റർ റോസ് പി.വി. (1974 - 1976)
13. റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ് (1976 – 1978)
14. റവറന്റ് സിസ്റ്റർ മരിയ സ്റ്റെർക്സ് (1978 - 1981)
15. റവറന്റ് സിസ്റ്റർ ലീനൊ (1981 - 1984)
16. റവറന്റ് സിസ്റ്റർ സിസിലി (1984 - 1990)
17. റവറന്റ് സിസ്റ്റർ ഡിംഫ്നാ വിൻക്സ് (1990 - 1993)
18. റവറന്റ് സിസ്റ്റർ ആനിയമ്മ പുന്നൂസ് (1993 - 2000)
19. റവറന്റ് സിസ്റ്റർ റോസ് ആൻ ആന്റണി (2000 - 2019)
20. റവറന്റ് സിസ്റ്റർ ആന്റണി അന്നമ്മ (2019 - )
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ടി.വി. പെരേര (1925-1932)
റവ. ഡി. എം. ഗബ്രിയേൽ ഡി. സ്പീഗ്ലീയർ (1932-1945)
റവ. ഡി. എം. സ്ററഫാൻ ബ്രയൻസീൽസ് (1945-1957)
റവ. സിസ്ററർ ബ്രിട്ടോ (1957-1982 )
ശ്രീമതി വിജയമ്മ ടി (01-04-1982 - 31-03-1986)
ശ്രീമതി മീനാക്ഷി അമ്മാൾ എൻ. (01-04-1986-31-03-1987)
ശ്രീമതി എൽസി കെ.എം. (01-04-1987 - 30-04-1995)
ശ്രീമതി ലീല സി. (01-05-1995 - 31-03-2001)
ശ്രീമതി ജയലക്ഷ്മി ഇ. പി. (01-04-2001 - 31-03 -2003)
ശ്രീമതി ശോഭ എസ്. എൽ . (01-04-2003 - 31-03-2007)
ശ്രീമതി അൽഫോൺസ ജോസഫ് പി. (01-04-2007 - 31-05-2015)
ശ്രീമതി ബിന്ദു എ. (ടീച്ചർ ഇൻ ചാർജ്ജ്- 01-06-2015 - 27-03-2019)
ശ്രീമതി സൂസി പെരേര വി. (27-03-2019 - )
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |