"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടുത്തി പതിപ്പ് തയാറാക്കി.
സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടുത്തി പതിപ്പ് തയാറാക്കി.


'''<u><big>ഫോട്ടോ ആൽബം</big></u>'''  
'''<u><big>ഫോട്ടോ ആൽബം</big></u>'''


https://docs.google.com/presentation/d/16tg8dYD8aWgm0x2c27VVvCRqi2g8GC8Qj6AfzUtF-Fw/edit?usp=sharing
[https://docs.google.com/presentation/d/16tg8dYD8aWgm0x2c27VVvCRqi2g8GC8Qj6AfzUtF-Fw/edit?usp=sharing]
 
'''<big><u>പരിസ്ഥിതി ദിനാഘോഷം  -( 2024 -25)</u></big>'''
 
ജിഎച്ച്എസ്എസ് പാളയംകുന്നിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ നല്ല രീതിയിൽ നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ.സുനിൽകുമാർ സാർ, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂര്യ, ഹെഡ്മിസ്ട്രസ്  ശ്രീമതി സുജ എന്നിവർ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾക്ക് സന്ദേശങ്ങൾ നൽകി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 
== 2024 –25 ==
 
=== '''ഇക്കോക്ലബ്ബ്പ്രവർത്തനങ്ങൾ''' ===
റിപ്പോർട്ട്
 
2024 ജൂൺ 5 ബുധനാഴ്ച പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽഅസംബ്ലിയോട് കൂടി ഈ വർഷത്തെ പരിസ്ഥിതി ക്ലബ്പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനത്തിന്റെഭാഗമായി ക്വിസ് മത്സരവും പോസ്റ്റർരചന മത്സരവും സംഘടിപ്പിച്ചു.18 /6 /2024 ന് പാഴ് വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്നകലാവസ്തുക്കളുടെ പ്രദർശനം നടത്തി.ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്ക്ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണവും കുട്ടികൾതയ്യാറാക്കിയ പോസ്റ്റർ പ്രദർശനവും നടത്തി. എൽ പി വിഭാഗത്തിലെകുട്ടികൾക്ക് ഇക്കോ ക്ലബ്ബിന്റെ ഭാഗമായി പ്രകൃതി നടത്തംസംഘടിപ്പിച്ചു. ജലസംരക്ഷണ റാലി നടത്തി.പച്ചക്കറി കൃഷി ചെറിയ രീതിയിൽ തുടങ്ങിയെങ്കിലും ജലദൗർലഭ്യംമൂലം വിജയം കണ്ടില്ല.സ്കൂൾ അങ്കണത്തിൽ ചെറിയ രീതിയിൽ ഒരുപൂന്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണംനടത്തുന്നതിനുവേണ്ടി ഇക്കോക്ലബ് അംഗങ്ങൾ ഒരു സ്കിറ്റ്അവതരിപ്പിച്ചു. ഈ ദിവസം തന്നെ പരിസ്ഥിതി കവിതാരചനയിൽതാല്പര്യമുള്ള കുട്ടികൾ സ്വന്തമായി എഴുതി തയ്യാറാക്കിയ കവിതചൊല്ലുകയും ചെയ്തു.എഴുതി തീർന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കാൻ ഇക്കോ ക്ലബ്അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും പെൻ ബൂത്തുകൾസ്ഥാപിച്ചു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ പാഠഭാഗംവിനിമയത്തിന്റെ ഭാഗമായി കുട്ടികൾക്ക് കാണാനുള്ള അവസരം
 
നൽകുന്നു.
 
'''പരിസ്ഥിതി ദിനാഘോഷം  2025'''
 
ജൂൺ അഞ്ചിന് ആചരിക്കപ്പെടുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ അന്നേദിവസം വിപുലമായ പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയുണ്ടായി .ഈ ദിനം പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നു .മുൻ കാലങ്ങളിലേതു പോലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന വിഷയവും പരിഗണിക്കപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ടിൽ വിവിധതരത്തിലുള്ള വൃക്ഷത്തൈകൾ നട്ടു .സ്കൂൾ പിടിഎ അംഗങ്ങളും ,പ്രിൻസിപ്പലും ,ഹെഡ്മിസ്ട്രസും ഉൾപ്പെട്ട ടീം വൃക്ഷത്തൈകൾ നട്ടു കഴിഞ്ഞശേഷം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട്സംസാരിക്കുകയുണ്ടായി .നട്ട വൃക്ഷങ്ങളുടെ തുടർപരിപാലനത്തെ കുറിച്ചും ചർച്ച ചെയ്തു.കൂടാതെ പരിസ്ഥിതി വിഷയവുമായി സംബന്ധിച്ച പ്രസംഗങ്ങൾ, ചിത്രരചന മത്സരങ്ങൾ ഇവ നടന്നു .തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു.