"•സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
'''സ്‌കൂൾ കോഓർഡിനേറ്റസ്''' | '''സ്‌കൂൾ കോഓർഡിനേറ്റസ്''' | ||
[[പ്രമാണം:WhatsApp Image 2022-01-28 at 12.21.45 PM (1).jpg|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു|അനിത അലക്സ് ]] | |||
=== പ്രവർത്തനവർഷം 2021-2022 === | === പ്രവർത്തനവർഷം 2021-2022 === |
12:27, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളിലെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനും നിരീക്ഷണപാടവവും അന്വേഷണത്വരയും കുട്ടികളിൽ വളർത്തുന്നതിനുമായി സ്കൂളിൽ സയൻസ് ക്ലബ് ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ് ആസൂത്രണം ചെയ്യുന്നു. സെമിനാറുകളും റാലികൾ സംഘടിപ്പിക്കുക, ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുക, മോഡലുകൾ നിർമ്മിക്കുക, പോസ്റ്ററുകൾ തയ്യാറാക്കുക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഇവയെല്ലാം ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ ചെയ്തുവരുന്നു.
സ്‌കൂൾ കോഓർഡിനേറ്റസ്
പ്രവർത്തനവർഷം 2021-2022
കുട്ടികളുടെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു. പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുവേണ്ടി സ്കൂൾതലത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
ദിനാചരണങ്ങൾ
ശാസ്ത്ര സംബന്ധമായ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. ഉചിതമായ ബോധവൽക്കരണ വീഡിയോകൾ തയ്യാറാക്കുകയും പോസ്റ്ററുകൾ ക്ലാസ് ഗ്രൂപ്പുകളിലും വാട്സ്ആപ്പ് ഗ്രൂപ്പിലും ഷെയർ ചെയ്യുകയും ചെയ്തു.
സയൻസ് ക്വിസ്
ശാസ്ത്ര അറിവ് വർധിപ്പിക്കുന്നതിനായി വിവിധ ദിനാചരണത്തോടനുബന്ധിച്ച് സയൻസ് ക്വിസ് സംഘടിപ്പിച്ചു
വേൾഡ് സ്പേസ് വീക്ക്
ഒക്ടോബർ 4 മുതൽ 10 വരെ ഐഎസ്ആർഒ സംഘടിപ്പിച്ച വേൾഡ് സ്പേസ് വീക്ക് കോമ്പറ്റീഷനിൽ ക്വിസ്, പെയിന്റിംഗ്, പവർ പോയിന്റ് സെൻസേഷൻ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു
സയൻസ് ഇൻസ്പെയർ അവാർഡ്
കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന സയൻസ് ഇൻസ്പെയർ അവാർഡിനായി 6 മുതൽ 10 വരെ ക്ലാസുകളിൽ നിന്നുള്ള നാല് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ പ്രോജക്ട് ആശയങ്ങൾ ഇൻസ്പെയർ അവാർഡ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു
ശാസ്ത്രരംഗം
ഉപജില്ലാതല മത്സരത്തിൽ HS, UP വിഭാഗം കുട്ടികൾ പങ്കെടുക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. വീട്ടിൽ നിന്നുള്ള പരീക്ഷണം - അശ്വിൻ P രാജ് , പ്രൊജക്റ്റ് - ഐവ സാറ റെജി എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപജില്ലാ മത്സരം വിജയികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. വീട്ടിൽ നിന്നുള്ള ശാസ്ത്ര പരീക്ഷണത്തിൽ അശ്വിൻ പി രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി