"മുഹമ്മദൻസ്. എൽ പി സ്കൂൾ എരുവ കിഴക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=കായംകുളം | |പോസ്റ്റോഫീസ്=കായംകുളം | ||
|പിൻ കോഡ്=690502 | |പിൻ കോഡ്=690502 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 9496274724 | ||
|സ്കൂൾ ഇമെയിൽ=muhammadenlps1886@gmail.com | |സ്കൂൾ ഇമെയിൽ=muhammadenlps1886@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=നസീർ | |പി.ടി.എ. പ്രസിഡണ്ട്=നസീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട് = സലീന | ||
|സ്കൂൾ ചിത്രം=36435. | |സ്കൂൾ ചിത്രം=36435.Jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 93: | വരി 93: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
''' | |+ | ||
!sl:no | |||
''' | !പേര് | ||
''' | !കാലഘട്ടം | ||
''' | |- | ||
'''' | !1 | ||
!ശ്രീ ഗോവിന്ദൻ നായർ. ജി | |||
!1937-1992 | |||
|- | |||
!2 | |||
!ശ്രീമതി ഓമനകുമാരിയമ്മ. സി. എൽ | |||
!1939-1994 | |||
|- | |||
!3 | |||
!ശ്രീമതി കമലമ്മ .എസ് | |||
!1940-1996 | |||
|- | |||
| '''4''' | |||
| '''ശ്രീമതി മോളികുട്ടി .കെ എസ്സ്''' | |||
|'''1997-2009''' | |||
|- | |||
| '''5''' | |||
| '''ശ്രീമതി ഗീത സി കെ''' | |||
|'''2009-2020''' | |||
|- | |||
| '''6''' | |||
| '''ശ്രീമതി ജയകുമാരി ഒ''' | |||
|'''2020-2026''' | |||
|} | |||
# | # | ||
# | # | ||
വരി 119: | വരി 142: | ||
*കൊറ്റുകുളങ്ങര ഷൈമാസ് ഹോണ്ടക്ക് സമീപം | *കൊറ്റുകുളങ്ങര ഷൈമാസ് ഹോണ്ടക്ക് സമീപം | ||
{{Slippymap|lat=9.1881833|lon=76.4891217|zoom=24|width=full|height=400|marker=yes}} | |||
{| | |||
16:35, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
മുഹമ്മദൻസ്. എൽ പി സ്കൂൾ എരുവ കിഴക്ക് | |
---|---|
പ്രമാണം:36435.Jpg | |
വിലാസം | |
കൊറ്റുകുളങ്ങര കൊറ്റുകുളങ്ങര , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 9496274724 |
ഇമെയിൽ | muhammadenlps1886@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36435 (സമേതം) |
യുഡൈസ് കോഡ് | 32110600802 |
വിക്കിഡാറ്റ | Q87479359 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 38 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയകുമാരി ഒ |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
ചരിത്രം
ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കാലത്ത് ആരംഭിച്ച ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം മുൻസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എരുവ ഈസ്റ്റ് മുഹമ്മദൻ എൽ പി സ്കൂൾ. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി മുസ്ലിം പണ്ഡിതന്മാർ ബ്രിട്ടീഷുകാർ ആരംഭിച്ച സ്കൂളുകളിൽ കുട്ടികളെ അയക്കരുതെന്ന് വിധി പുറപ്പെടുവിച്ചു . ഇത് മുസ്ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി.ഇതിന് മാറ്റം വരുത്തുന്നതിനായി ബ്രിട്ടീഷ് ഗവൺമെൻറ് ഖുർആൻ സ്കൂളുകൾ ആരംഭിച്ചു. മുസ്ലീങ്ങൾക്കിടയിൽ ആരംഭിച്ച ഈ സ്കൂളുകൾ മുഹമ്മദൻ സ്കൂൾ, മുസ്ലിം സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടു.ചിറയിൽ മുഹമ്മദ് കുഞ്ഞ് സാഹിബിൻ്റെ മാനേജ്മെൻ്റിൽ 1886 ആണ് സ്കൂൾ സ്ഥാപിച്ചത്.135 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്നും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും, ഔദ്യോഗിക മേഖലകളിലും ഉന്നതസ്ഥാനം വഹിച്ച നിരവധി പേർ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.ഒന്നു മുതൽ നാല് വരെ ഏകദേശം അഞ്ഞൂറോളം കുട്ടികൾ പഠിച്ചു വന്ന സ്കൂളിനെ തൊട്ടടുത്തായി അൺ-എയ്ഡഡ് സ്കൂളുകളുടെ കടന്നുകയറ്റം സാരമായി ബാധിച്ചു.അക്കാദമിക രംഗത്ത് യാതൊരു കുറവും വരാത്ത നിലയിൽത്തന്നെയാണ്സ്കൂൾ ഇന്നും നിലകൊള്ളുന്നത്. പാഠ്യ പ്രവർത്തനങ്ങളിലും, പാഠ്യേതര പ്രവർത്തനങ്ങളിലും ഇന്നും മുൻപന്തിയിൽ തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
135 വർഷം പഴക്കമുള്ള സ്കൂളിന് അത്യാവശ്യ ഭൗതിക സാഹചര്യങ്ങളുണ്ട്. എന്നാലും പല പോരായ്മകളും ഇന്നത്തെ സാഹചര്യത്തിൽ(ഗവൺമെൻറ് സ്കൂളുകളുടെ ഭൗതികം) ഉണ്ട് .സ്കൂൾ കെട്ടിടം,ചുറ്റുമതിൽ, ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ലാസ് റൂമുകൾ, ഡൈനിംഗ് റൂം etc എന്നിവയാണ് ഇനിയും നവീകരിക്കാൻ ഉള്ളത്. എൺപതിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി , കമ്പ്യൂട്ടർ, പൂന്തോട്ടം,
കൃഷിത്തോട്ടം, ഔഷധത്തോട്ടം,പത്രം,വാഹനസൗകര്യം ,വിഭവ സമൃദ്ധമായ ഭക്ഷണം,കുടിവെള്ളം,കരാട്ടെ,യോഗ ക്ലാസ്സുകൾ, ,ചിത്ര രചന ക്ലാസ്സുകൾ.കല,കായിക, പ്രവൃത്തി പരിചയ പരിശീലന ക്ലാസ്സുകൾ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്കായി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ കുട്ടികൾക്കും മലയാളഭാഷ ഫലപ്രദമായി എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള ശേഷി വികസിപ്പിക്കൽ.
പ്രീ-ടെസ്റ്റ് നടത്തി വിശകലനം ചെയ്ത് മികവുകളും പരിമിതികളും കണ്ടെത്തി പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ, പാക്കേജ് തയ്യാറാക്കാൻ, മലയാളത്തിളക്കം, ശ്രദ്ധ, അസംബ്ലി, പത്രവായന , വായനക്കുറിപ്പ്, കടംങ്കഥ ,കവിത എന്നിവ അവതരിപ്പിക്കൽ, ക്ലാസ് ലൈബ്രറി വിപുലീകരിക്കൽ, വായനക്കൂട്ടം രൂപീകരിക്കൽ, ദിനാചരണവുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയ്യാറാക്കൽ,കഥ, കവിത രൂപീകരിക്കൽ. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയുവാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു.സവിശേഷ കഴിവുള്ള കുട്ടികളെ മറ്റുള്ളവരെയും പദ്യംചൊല്ലൽ, കഥപറയൽ, ചിത്രരചന പ്രസംഗം എന്നിവയിൽ പ്രാപ്തരാക്കുന്നു.
എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള ശേഷി വികസിപ്പിക്കുന്നു. പരിമിതികൾ പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ, പാക്കേജ് തയ്യാറാക്കാൻ, ഇംഗ്ലീഷിലുള്ള അസംബ്ലി ,പ്രതിജ്ഞ,ഇംഗ്ലീഷ് പത്ര വായന, മഹാന്മാരുടെ സന്ദേശങ്ങൾ, ഇംഗ്ലീഷ് ഡയറി, സംഭാഷണം, ഒരു ദിവസം ഒരു ഭാഷാ പരിപാടി ,വായനക്കൂട്ടം രൂപീകരിക്കൽ ,നാടകം, സ്ക്രിപ്റ്റ് ,പ്രസംഗം എന്നിവയിൽ കുട്ടികളെ പ്രാപ്തരാക്കൽ.
ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് നിരീക്ഷണങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നു. ശാസ്ത്ര ആരോഗ്യ വിദഗ്ധരുമായി അഭിമുഖം ,പതിപ്പുകൾ തയ്യാറാക്കൽ ,പഴയ കാല ഉപകരണങ്ങളുടെ പ്രവർത്തനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ,പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പരിശീലനങ്ങൾ, ശാസ്ത്രമാസികകൾ, കൂട്ടായ വായന, പാഠഭാഗവുമായി ബന്ധപ്പെട്ട് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ, ശാസ്ത്രപരീക്ഷണങ്ങൾക്കുള്ള അവസരം നൽകൽ.
ഗണിതക്രിയകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചതുഷ്ക്രിയകൾ ചെയ്യാനറിയാത്തവരെ സമയം കണ്ടെത്തി പരിശീലിപ്പിക്കൽ, അസംബ്ലിയിൽ ഗണിത ക്വിസ് ഉൾപ്പെടുത്തൽ, അബാക്കസ് പരിശീലനം, സ്ഥാനവില പോക്കറ്റ് , ഗണിതപ്പെട്ടി, മാഗസിൻ തയ്യാറാക്കൽ, പ്രശ്‌നാപഗ്രഥനത്തിന് വേണ്ടി പ്രായോഗിക പ്രശ്നങ്ങൾ ഉൾപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ നൽകുന്നു. വീട് ഒരു വിദ്യാലയ പ്രവർത്തനങ്ങളും, വീട് ഒരു ലൈബ്രറി പ്രവർത്തനങ്ങളും നൽകിവരുന്നു.
മുൻ സാരഥികൾ
sl:no | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ ഗോവിന്ദൻ നായർ. ജി | 1937-1992 |
2 | ശ്രീമതി ഓമനകുമാരിയമ്മ. സി. എൽ | 1939-1994 |
3 | ശ്രീമതി കമലമ്മ .എസ് | 1940-1996 |
4 | ശ്രീമതി മോളികുട്ടി .കെ എസ്സ് | 1997-2009 |
5 | ശ്രീമതി ഗീത സി കെ | 2009-2020 |
6 | ശ്രീമതി ജയകുമാരി ഒ | 2020-2026 |
നേട്ടങ്ങൾ
എല്ലാ വിഷയങ്ങളിലും കുട്ടികൾ നേടേണ്ട പഠന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സാമൂഹിക പങ്കാളിത്തത്തോടെ ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തുന്നു. സമൂഹത്തിൽ ഇന്നു നിലനിൽക്കുന്ന പല സ്വഭാവ ദൂഷ്യങ്ങളിൽ നിന്നും കുട്ടികളെ മോചിതരാകാൻ പര്യാപ്തമായ ബോധവൽക്കരണം നടത്തി നല്ല വ്യക്തികളാക്കിമാറ്റുന്നു. ആധുനിക സാങ്കേതിക വിദ്യകൾ അഭ്യസിപ്പിക്കുന്നു. പിന്നോക്കക്കാരേയും പ്രത്യേക പരിഗണന നൽകേണ്ടവരേയും ശ്രദ്ധിക്കുകയും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി മുൻനിരയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നൽകുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാമൂഹിക സാംസ്കാരിക രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്ഥാനം വഹിച്ച നിരവധി പേർ പ്രാഥമിക വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ നിന്നും നേടിയിട്ടുണ്ട്. തിരുവനന്തപുരം പോലീസ് സിറ്റി കമ്മീഷണർ ചെങ്കില്ലാത്ത് യൂസഫ് കുഞ്ഞ്, കൊച്ചിൻ റിഫൈനറി യുടെ ചെയർമാൻ മുട്ടാണിശ്ശേരി മുഹമ്മദലി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സീനിയർ പ്രൊഫ: കോയിക്കൽ അബ്ദുറഹ്മാൻ, ലോട്ടറി ജോയിൻറ് ഡയറക്ടർ പോക്കാട്ട് അബ്ദുൽ ഖാദർ,
ഇൻഫർമേഷൻ ഡെപ്യൂട്ടി ഡയറകടർ കൊച്ചുപറമ്പിൽ ഹക്കീം, ഇലക്ട്രിസിറ്റി സൂപ്രണ്ട് എഞ്ചിനീയർ പൊന്നാരത്ത് ശരീഫ് ,ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നിന്നും തുർക്കി ഭാഷയിൽ ഡോക്ടറേറ്റ് നേടിയ ഡോ: സൈഫുദ്ദീൻ കുഞ്ഞ്, മുൻ കൗൺസിലർ എ ഇർഷാദ്, നിലവിൽ കായംകുളം മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ: ഫർസാന ഹബീബ്, ഷെമി മോൾ, സുമി, അസിസ്റ്റൻറ് പോലീസ് സബ് ഇൻസ്പെക്ടർ നിസാർ പൊന്നാരത്ത് ഗവൺമെൻറ് സർവീസിലെ പല തസ്തികകളിൽ ഉന്നത സ്ഥാനം വഹിച്ചവരും ഇപ്പോൾ വഹിക്കുന്നവരുമായ ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയ മുത്തശ്ശിയുടെ സംഭാവനയാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 2.5 കി.മി അകലം.
- കൊറ്റുകുളങ്ങര ഷൈമാസ് ഹോണ്ടക്ക് സമീപം