മുഹമ്മദൻസ്. എൽ പി സ്കൂൾ എരുവ കിഴക്ക്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കാലത്ത് ആരംഭിച്ച ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണ് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം മുൻസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എരുവ ഈസ്റ്റ് മുഹമ്മദൻ എൽ പി സ്കൂൾ. പട്ടാണിപറമ്പിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി മുസ്ലിം പണ്ഡിതന്മാർ ബ്രിട്ടീഷുകാർ ആരംഭിച്ച സ്കൂളുകളിൽ കുട്ടികളെ അയക്കരുതെന്ന് വിധി പുറപ്പെടുവിച്ചു . ഇത് മുസ്ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി.ഇതിന് മാറ്റം വരുത്തുന്നതിനായി ബ്രിട്ടീഷ് ഗവൺമെൻറ് ഖുർആൻ സ്കൂളുകൾ ആരംഭിച്ചു. മുസ്ലീങ്ങൾക്കിടയിൽ ആരംഭിച്ച ഈ സ്കൂളുകൾ മുഹമ്മദൻ സ്കൂൾ, മുസ്ലിം സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടു.ചിറയിൽ മുഹമ്മദ് കുഞ്ഞ് സാഹിബിൻ്റെ മാനേജ്മെൻ്റിൽ 1886 ആണ് സ്കൂൾ സ്ഥാപിച്ചത്.135 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്നും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും, ഔദ്യോഗിക മേഖലകളിലും ഉന്നതസ്ഥാനം വഹിച്ച നിരവധി പേർ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.