"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/കാവുകൾ പരിസ്ഥിതി സംരക്ഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കാവുകൾ പരിസ്ഥിതി സംരക്ഷകർ എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കാവുകൾ പരിസ്ഥിതി സംരക്ഷകർ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(ചെ.) (ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കാവുകൾ പരിസ്ഥിതി സംരക്ഷകർ എന്ന താൾ ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/കാവുകൾ പരിസ്ഥിതി സംരക്ഷകർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
13:30, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കാവുകൾ പരിസ്ഥിതി സംരക്ഷകർ
കാവുകളും മനുഷ്യനും തമ്മിലുള്ള ബന്ധം അനാദികാലം മുതൽ വേരൂന്നിയിട്ടുള്ളതാണ്. ആധുനിക കാലത്തിന്റെ വർണ്ണക്കാഴ്ചകളിൽ മയങ്ങിയെങ്കിലും ആ ആത്മബന്ധം മറന്നു കൊണ്ട് മനുഷ്യന് ജീവിതം അസാദ്ധ്യമാണ്. ചിത്തിര പൂക്കളും ചിത്രശലഭങ്ങളുമെല്ലാം കാഴ്ചയിൽ കതിരൊളി വിതറുമ്പോൾ ഓണത്തുമ്പികളും ഓലേഞ്ഞാലിയും നാട്ടിൻ പുറക്കാഴ്ചയായി മാറുന്നതുമെല്ലാം കാവും പരിസരവുമെല്ലാം ജീവന്റെ പശ്ചാത്തലമായതുകൊണ്ടാണ്. ജീവജാലങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കാവുകളുടെ സാന്നിദ്ധ്യം മൂലമുള്ള അനുഗ്രഹങ്ങൾ വർണ്ണനാതീതമാണ്. ഉരഗങ്ങൾ ,ഉഭയജീവികൾ, പറവകൾ, ചിത്രശലഭങ്ങൾ സസ്തനികൾ, വന്യമൃഗങ്ങൾ, ഇവയെല്ലാം കാവുകളുടെ ഉപഭോക്താക്കളാണ്. കാവ് ഗ്രാമീണതയുടെ പവിത്രതയേറുന്ന സങ്കേതങ്ങളാണ്.ദേവതാരാധനയുടെ കേന്ദ്രങ്ങളായി ഇവയൊക്കെ ആരാധിക്കുന്നതിനാൽ ഇവ നാശം കൂടാതെ തലമുറകളായി സംരക്ഷിക്കപ്പെടുകയാണ്. കാവുകളിലെ ആൽ,പന, ഇലഞ്ഞി, കൂവളം, എന്നിവയൊക്കെ പവിത്ര മരങ്ങളായി ആരാധിക്കുന്നു. കാവുകളുടെ തണലിൽ ഉദയം ചെയ്ത അനുഷ്ഠാന കലകളാണ് തെയ്യം, തിറ ,സർപ്പം പാട്ട്, പുള്ളുവൻപാട്ട്, തോറ്റംപാട്ട്, കളമെഴുത്തും പാട്ടും എന്നിവ ഉരഗങ്ങളെയും പക്ഷികളെയും കാട്ടുമരങ്ങളെയും മറ്റ് ജീവികളെയുമൊക്കെ നശിപ്പിക്കാതെ സംരക്ഷിക്കുന്നത് കാവ് സങ്കല്പങ്ങളാണ്. കാവു നശിപ്പിക്കൽ ദുരിതങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് വിശ്വാസം. ബ്രസീൽ, മെക്സിക്കോ, ഘാന, നൈജീരിയ, എത്യോപ്യാ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിൽ കാവുകൾ സംരക്ഷിക്കപ്പെടുന്നു.ഇന്ത്യയിൽ ലക്ഷക്കണക്കിന് കാവുകളാണുള്ളത്. ഹിമാചലിൽ ദേവഭൂമിയെന്നും, കർണ്ണാടകത്തിൽ ദേവർ കാട് എന്നും കാവുകൾ അറിയപ്പെടുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായ കാവുകൾ മനുഷ്യൻ യന്ത്രക്കൈകളു പയോഗിച്ച് ഉഴുതുമറിയ്ക്കുകയാണ്.ഹരിതാഭ നിറഞ്ഞ കാവുകൾ സംരക്ഷിക്കുന്നതിന് ചെട്ടികുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ആഴ്ചമരം' എന്ന സംഘടന വിവിധ പദ്ധതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലേഖികയായ ഞാനും അതിൽ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ മരത്തിന്റെ ചെറിയ യൂണിറ്റായ കാവുകൾക്ക് നാം നല്കുന്ന പ്രാധാന്യം വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയും, പ്രകൃതി സ്നേഹം വളർത്തുകയും ചെയ്യേണ്ടതുമൊക്കെ അത്യാവശ്യമാണ്.. ഒന്നു ശ്രദ്ധിച്ചാൽ നമുക്ക് കാണാം പക്ഷികൾക്ക് നല്ല ആവാസവ്യവസ്ഥകളും, ആഹാരവുമൊക്കെ കാവു നല്കുമ്പോൾ അതിന് പ്രതിഫലമായി പരാഗണവും, വിത്തു വിതരണവും പക്ഷികൾ നിർവ്വ ഹിക്കുന്നു. വിസർജ്ജ്യങ്ങളിലൂടെ ജൈവവളവും കാവിന് നല്കുന്നു. അങ്ങനെ പരസ്പരം ആശ്രയിച്ചു കഴിയുന്നു. മനുഷ്യന്റെ മനനശ്ശേഷി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി കൂടുതൽ പ്രയോഗിക്കുമ്പോൾ കാവുകൾ പവിത്രതയോടെ സംരക്ഷിക്കുവാനുള്ള തിരിച്ചറിവ് പ്രാപ്തമാകുന്നു. 👆വായന: കാവുകൾ സുരേഷ് മണ്ണാറശ്ശാല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം