"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
10:30, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
-
ഗണിത പൂക്കള മത്സരം
2021-22 അധ്യയന വർഷത്തെ UP വിഭാഗം ഗണിത ക്ലബ്ബിൻ്റെ ആദ്യ യോഗം 2021 ഓഗസ്റ്റ് 1 ന് ഗൂഗിൾ മീറ്റിൽ കൂടുകയുണ്ടായി.ഏകദേശം 45 കുട്ടികൾ ക്ളബിൽ അംഗങ്ങൾ ആണ്.ഗണിത ക്ലബ് ൻറ പ്രാധാന്യവും അതിൽ അംഗങ്ങൾ ആകുന്നതിൻ്റെ നേട്ടവും ചർച്ച ചെയ്തു.കൺവീനർ ആയി 6 B യിലെ അക്ഷര സതീഷ്,ജോയിൻ്റ് കൺവീനർ ആയി 5 B യിലെ ജീവൻ നിഷാലിനെയും തെരഞ്ഞെടുത്തു.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ എന്തൊക്കെയാകാം എന്ന് ചർച്ച ചെയ്തു .ഓഗസ്റ്റ് മാസത്തെ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സഡാക്കോ കൊക്ക് നിർമാണം എന്ന പ്രവർത്തനം നൽകി.മികച്ച പങ്കാളിത്തം ആയിരുന്നു ഈ പ്രവർത്തനത്തിന്. സ്വാതന്ത്ര്യ ദിനവു മായി ബന്ധപ്പെട്ട് പതാക നിർമാണം പ്രവർത്തനം നൽകി .നമ്മുടെ ദേശീയ പതാക നിശ്ചിത അംശബന്ധത്തിൽ വരച്ചു പതാക നിർമിച്ചു.ദേവ നന്ദിത,Sarath, വൈഗ ദേവി നാഥ്,ജീവൻ....എന്നിവർ പങ്കെടുത്തു.
-
പതാക നിർമാണം
ഓണാഘോഷവും ആയി ബന്ധപ്പെട്ട് അത്ത പ്പൂക്കള മത്സരം നടത്തി. ഏറ്റവും പുറത്തെ ജ്യാമിതീയ രൂപം വൃത്തം ആയിരിക്കണം എന്നും പൂക്കളത്തിനുള്ളിലെ ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയണം എന്നും നിർദേശം നൽകിയിരുന്നു .ഏകദേശം എല്ലാ കുട്ടികളും പങ്കെടുത്തു .ഒന്നാം സ്ഥാനം 5 B യിലേ Jeevan നിശാലും രണ്ടാം സ്ഥാനം 6A യിലെ ആസിയ മറിയം,5B യിലെ Vaiga Devi എന്നിവർ പങ്കിട്ടു. വിവിധയിനം geometric patterns,Puzzles,Number. Patterns തുടങ്ങിയവ തുടർന്നുള്ള മാസങ്ങളിൽ പരിചയപ്പെട്ടു .കുട്ടികൾ അവരുടെ കണ്ടെത്തലുകൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു.
Dec 22 ദേശീയ ഗണിത ശാസ്ത്ര ദിനവും ആയി ബന്ധപ്പെട്ട് ശ്രീ രാമാനുജൻ സ്മരണ പുതുക്കി.രാമാനുജൻ സംഖ്യ, മാന്ത്രിക ചതുരം,അദ്ദേഹത്തിൻ്റ ജീവ ചരിത്രം ഇവ പരിചയ പ്പെടുത്തി.
ജനുവരിയിൽ വിവിധ ഗണിത ശാസ്ത്രജ്ഞൻ മാരെ പരിചയപ്പെടുന്നതന് ഉള്ള പ്രവർത്തനം ആണ് നൽകിയത്.
ഓരോ യൂണിറ്റിൽ നിന്നും പരമാവധി one-word questions,answer എന്നിവ collect ചെയ്യാനും തീരുമാനിച്ചു.
കുട്ടികളുടെ ഗണിതത്തിലുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിന് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു