"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 232 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
*[[{{PAGENAME}}/ജൂണ്1| '''പ്രവേശനോത്സവം''']]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
 
=== കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ് ===
കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു '''കടവത്ത് ക്വിസ്സ്'''. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന '''ദ ലോക് ഡൗൺ ക്വിസ്സ് സീരീസ്''<nowiki/>'. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൽ.പി, യു.പി. വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം  ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് '''മെറിറ്റ് ഡേ''' എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.  2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി '''കടവത്ത് സ്റ്റാർസ്''' എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ.
 
https://drive.google.com/drive/folders/1EuEtzcmcgFaYVC19ZThpUihJhiTRVvwn?usp=sharing
<gallery mode="packed-hover">
പ്രമാണം:11453Kadavath12.jpg|മികവ് ഫെസ്റ്റ്
പ്രമാണം:11453Kadavath11.jpg
പ്രമാണം:11453Kadavath3.jpg
പ്രമാണം:11453Kadavath2.jpeg
പ്രമാണം:11453Kadavath12.jpg
പ്രമാണം:11453Kadavath11.jpg
പ്രമാണം:11453Kadavath3.jpg
പ്രമാണം:11453Kadavath2.jpeg
</gallery>
 
== കരാട്ടെ ==
ഒരു ജാപ്പനീസ് ആയോധനകലയാണ് '''കരാത്തെ''', വെറും കൈ എന്നാണ് കരാത്തെയുടെ ശരിയായ അർത്ഥം, ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത്. "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ്. കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ  എന്ന്  അറിയപെടുന്നു. കരാത്തെ പരിശീലിക്കുന്നത് "gi" എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്, കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ. കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാത്തെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക്‌ ബെൽറ്റ്) വരെ നീണ്ടു പോവുന്ന ഗ്രേഡുകൾ.
 
[[പ്രമാണം:11453 k01.jpg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453 k02.jpg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
 
=== <u>'സധൈര്യം' കരാട്ടെ ക്ലാസ്</u> ===
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ തെരഞ്ഞടുത്ത വിദ്യാർഥികൾക്കുവേണ്ടി എസ്.എസ്.എ. യുടെ നേതൃത്വത്തിൽ ജനുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സധൈര്യം കരാട്ടെ ക്ലാസ് ജി.എച്ച്.എസ്. ചന്ദ്രഗിരി സ്കൂളിൽ ആരംഭിച്ചു. ശ്രീമതി ഷൈനി ദാസ് ക്ലാസ്സിന് നേതൃത്വം വഹിച്ചു. പ്രസ്തുത  ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനികളായ  ആവണി എം. നായർ, ഗോപിക ജി.കെ, മാളവിക ആർ. പി, മാളവിക രാജ്, നിവേദ്യ എം. എന്നീ കുട്ടികൾ ഒന്നാം ഘട്ടത്തിൽ പങ്കെടുത്തു.
 
[[പ്രമാണം:11453 k05.jpg|ചട്ടരഹിതം|380x380ബിന്ദു]]  [[പ്രമാണം:11453 k04.jpg|ചട്ടരഹിതം|380x380ബിന്ദു]]  [[പ്രമാണം:11453 k03.jpg|ചട്ടരഹിതം|380x380ബിന്ദു]]
 
[[പ്രമാണം:11453 k06.jpg|ചട്ടരഹിതം|380x380ബിന്ദു]]  [[പ്രമാണം:11453 k07.jpg|ചട്ടരഹിതം|380x380ബിന്ദു]]  [[പ്രമാണം:11453 k11.jpg|ചട്ടരഹിതം|380x380ബിന്ദു|പകരം=]]
 
== നല്ലപാഠം ==
* വിദ്യാലയത്തിനു പുറത്തുള്ള ലോകത്തെ അറിയുക.
* സ്നേഹ ഭരിതമായി ഇടപെടാനും സമൂഹ നന്മക്കായി പ്രവർത്തിക്കാനും പഠിക്കുക.
*പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ സർഗാത്മകമായി ഇടപെടൽ നടത്തുക.
*അവശരോടും ആലംഭഹീനരേടും കാരുണ്യവും സഹാനുഭുതിയും പുലർത്തുക. പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെ പടുത്തുയർത്താൻ വിദ്യാർഥികളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബ് പ്രവർത്തിച്ചത്. പ്രവർത്തന മികവിന് മനോരമയുടെ 2021 ലെ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനവും പ്രശസ്തി പത്രവും 10000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ബെസ്റ്റ് കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ ശ്രീ. പി.ടി.ബെന്നിക്കും ശ്രീ. സി.എ. മുഹമ്മദ് അനീസിനും പ്രശസ്തി ഫലകവും 5000  രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു.[[പ്രമാണം:11453 102.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]][[പ്രമാണം:11453 s22.jpg|ലഘുചിത്രം|മികച്ച അധ്യാപക കോർഡിനേറ്റർ  ശ്രീ. പി.ടി.ബെന്നി, ശ്രീ. മുഹമ്മദ് അനീസ് സി എ.|പകരം=|നടുവിൽ]][[പ്രമാണം:11453 s25.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
*
[[പ്രമാണം:11453nallapadam.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:11453nallapadam1.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:11453nallapadam2.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
 
=== പ്രവേശനോത്സവം ===
'''ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്‌ ശ്രീ. പി.ടി. ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ. താരീഖ് പി. അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ. മൻസൂർ  കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ ബി. പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ. വിനോദ് പെരുമ്പള, കാസർഗോഡ് ബി.പി.സി. ശ്രീ. കാസിം ടി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡന്റ്‌ ശ്രീമതി ഉഷകുമാരിസി. എന്നിവർ സംസാരിച്ചു.'''
[[പ്രമാണം:11453praveshanolsavam1.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:11453praveshanolsavam2.jpeg|ലഘുചിത്രം|424x424ബിന്ദു|പകരം=]][[പ്രമാണം:11453praveshanolsavam3.jpeg|നടുവിൽ|ലഘുചിത്രം|<small>ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തവർ</small>]]
 
'''2020 മുതൽ സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത്ത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021-2022 അധ്യയന വർഷത്തിൽ കടവത്ത് സ്റ്റാർസ്  എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ നടത്തുന്നതിന്റെ ഉദ്ഘാടനം ഡയയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു.'''
[[പ്രമാണം:11453praveshanolsavam4.jpeg|നടുവിൽ|ലഘുചിത്രം]]
'''തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ തലത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി.'''
 
==='''<big>പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌</big>'''===
[[പ്രമാണം:11453environment1.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]]
 
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തിലെ പരിസ്ഥിതി ദിനചാരണം സമുചിതമായി തന്നെ നടന്നു. ജൂൺ രണ്ടാം തീയതി ദിനചാരണങ്ങളുടെ ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ അന്ന് തന്നെ പോസ്റ്റ്‌ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾക്ക് സാധിച്ചു.
[[പ്രമാണം:11453ENVIRONMENT3.jpg|നടുവിൽ|ലഘുചിത്രം|434x434px|പകരം=]]
 
ജൂൺ അഞ്ചാം തീയതി രാവിലെ 8 മണിക്ക് എല്ലാ ക്ലാസ്സിലെയും ഓൺലൈൻ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കമായി. ആദ്യ പടിയായി എല്ലാ ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി അയച്ചു കൊടുത്തു. തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ. ആനന്ദൻ പേക്കടവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികൾക്ക് അവസരം ഒരുക്കി. ശേഷം 1 മുതൽ 7 വരെ ക്ലാസ്സിലുള്ള കുട്ടികൾ വൃക്ഷതൈ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപുകളിൽ പോസ്റ്റ്‌ ചെയ്തു. മൂന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചിരുന്നു. പോസ്റ്റർ രചനയിൽ പങ്കെടുത്ത കുട്ടികളുടെ പോസ്റ്ററുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഇതു കൂടാതെ 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
         
[[പ്രമാണം:11453ENVIRONMENT1.jpg|നടുവിൽ|ലഘുചിത്രം|375x375px|പകരം=]]
 
11 മണിക്ക് യു.പി. ക്ലാസ്സിലെ കുട്ടികൾക്കായി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. ശ്രീജിത്ത്‌ നീലായി പരിസ്ഥിതി ദിന ക്ലാസ്സ്‌ നടത്തി. ഗൂഗിൾ മീറ്റ് വഴി നടന്ന ക്ലാസ്സിൽ നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഒരു നവ്യാനുഭവം തന്നെ ആയിരുന്നു ഈ ക്ലാസ്സ്‌.
 
3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.
 
എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌  ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു.
 
'''പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു.'''
 
'''ദിനാചരണം - ജൂലൈ'''
 
* ബഷീർ ദിനം  - ജൂലൈ 5
* ചാന്ദ്രദിനം - ജൂ ലൈ 21
* ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം  - ജൂലൈ 27
* പ്രക‍ൃതി സംരക്ഷണം  -ജൂലൈ 28
 
ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.
 
==='''ജൂലൈ 5 ബഷീർ ദിനം'''===
 
ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു.
 
==='''ജൂലൈ 21 ചാന്ദ്രദിനം'''===
 
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു.
 
==='''ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം'''===
 
കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജീവചരിത്രം
 
ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.
 
==='''ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം'''===
 
പ്രകൃതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണർത്തുന്നതിനായി പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ തയ്യാറാക്കി അന്നേ ദിവസം ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുത്തു.
 
ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.[[പ്രമാണം:111453dry day1.jpg|നടുവിൽ|ലഘുചിത്രം|350x350px|പകരം=]]
 
'''സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര    ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും എൻ.ജി.സി. ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഗ്രീൻവുഡ് ഡീഡ്‌സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു.''' '''ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക്  നേരത്തെ നൽകുകയും വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു.'''
 
<u>'''ഒന്നാം ദിവസം:'''</u>
[[പ്രമാണം:111453dry day3.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]]
'''                          '''
 
'''ജൂലൈ 31 ശനിയാഴ്ച ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ യുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൂടാതെ ഊർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി . ആവശ്യസമയത്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും അനാവശ്യമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതായത് ഫാൻ, ലൈറ്റ് പകൽസമയത്ത് ഉപയോഗിക്കാതിരിക്കുകയും വേണമെന്ന് അദ്ധ്യാപകർ നിർദേശിച്ചു.'''
 
<u>രണ്ടാം ദിവസം:</u>
 
'''രണ്ടാംദിവസമായ ആഗസ്റ്റ് 1 ഡ്രൈ ഡേ ആയി ആചരിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുംവേണ്ട പ്രവർത്തനങ്ങൾ ചെയ്ത'''
 
<u>മൂന്നാം ദിവസം:</u>
 
'''മൂന്നാംദിവസമായ ഓഗസ്റ്റ് 2 മാലിന്യ നിർമാർജന പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അടുക്കളയിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് വേണ്ടി കുഴികൾ നിർമ്മിച്ചു.'''[[പ്രമാണം:111453dry day2.jpg|നടുവിൽ|ലഘുചിത്രം]]
 
<u>'''നാലാം ദിവസം:'''</u>
 
'''                  ഓഗസ്റ്റ് 3 ചൊവ്വാഴ്ച അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിച്ചു.'''
 
<u>'''അഞ്ചാം ദിവസം:'''</u>
 
'''ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർത്തുകയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും ഉള്ള ബോധവൽകരണം നൽകി. അതിന്റെ ഭാഗമായി കുട്ടികൾ തുണിസഞ്ചി ഉണ്ടാക്കുകയും ഇനി മുതൽ അത് ഉപയോഗിക്കും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.'''
[[പ്രമാണം:111453dry day4.jpg|നടുവിൽ|ലഘുചിത്രം|പകരം=|301x301ബിന്ദു]] 
 
<u>'''ആറാം ദിവസം:'''</u>
 
'''ആറാം ദിവസമായ ഓഗസ്റ്റ് അഞ്ചാം തീയതി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി യോഗയും വ്യായാമവും എത്രമാത്രം ഉപകാരപ്രദമാണ് എന്നതിന്റെ ക്ലാസ് ആണ് നൽകിയത്. അതുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ഷെയർ ചെയ്തു.'''
[[പ്രമാണം:111453dry day5.jpg|നടുവിൽ|ലഘുചിത്രം]]
 
'''                '''
 
==='''സ്വാതന്ത്ര്യദിനാഘോഷം'''===
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.[[പ്രമാണം:11453INDEPENDANCE1.JPG|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]]
 
ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.
[[പ്രമാണം:11453INDEPENDANCE2.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453INDEPENDANCE3.JPG|നടുവിൽ|ലഘുചിത്രം|
 
]]
 
==='''ഓണം'''===
[[പ്രമാണം:11453Onam1.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=]]
[[പ്രമാണം:11453Onam2.jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]
 
=='''അധ്യാപക ദിനം'''==
 
====== <big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big> ======
<small>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ഹെഡ് മാസ്റ്ററുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി.  തുടങ്ങിയ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹാദരവോടെ ഫലകം നൽകി ആദരിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</small>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|<small>ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ സ്വഭവനത്തിൽ ആദരിച്ചപ്പോൾ</small>]]'''അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ് ലോഡ് ചെയ്തത പരിപാടികളുടെ പ്രസക്തഭാഗങ്ങൾ'''
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]
 
=== ഹിന്ദി വാരാഘോഷം ===
ചെമ്മനാട് ഗവ.യു.പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ 14 മുതൽ 20 വരെ ഹിന്ദി വാരാഘോഷം നടത്തി. സ്ക്കൂൾ ഹാളിൽ നടന്ന ഹിന്ദി ദിനാഘോഷം പി.ടി.എ. പ്രസിഡന്റ് ശ്രീ താരിഖ് പി. ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് 5,6,7 ക്ലാസിലെ കുട്ടികൾക്കായി കഥാരചന , കവിതാരചന, ഉപന്യാസരചന പദ്യപാരായണം, ഹിന്ദി പ്രസംഗം.  കയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.
 
'''ഹിന്ദി വാരാഘോഷ സമാപന സമ്മേളനവും സമ്മാന വിതരണവും'''
 
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്ക്കൂളിൽ യു.പി. വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ പഠനം സരളമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷംസമാപന പരിപാടി സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി. താരിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബെർണാഡ് വിവിധ ഹിന്ദീ സാഹിത്യ മത്സരങ്ങളിൽ ഒന്നും. രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി വിജയി ച്ച കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബോവിക്കാനം എ.യു.പി.സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകൻ ശ്രീ. സി. സുകുമാരൻ മാഷിന് സമർപ്പിത് സേവ പുരസ്ക്കാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. പി.ടി. ബെന്നി സ്വാഗതവും, ഹിന്ദി അധ്യാപകൻ ശ്രീ. കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.[[പ്രമാണം:11453hindi.jpeg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
[[പ്രമാണം:11453Hindi2.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Hindi3.jpg|ലഘുചിത്രം|500x500ബിന്ദു|പകരം=|നടുവിൽ]]
 
==='''ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്'''===
ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷപ്പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷപ്പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.[[പ്രമാണം:11453gandhi.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|<small>ഏഴാം തരം വിദ്യാർഥി ഷഫാഖ് കെ.എസ്, ഉമ്മ ആയിഷത്ത് റെയ്ഹാന എന്നിവർ ചേർന്ന് തയ്യാറിക്കിയ പോസ്റ്റർ</small>]]
[[പ്രമാണം:11453gandhi1.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|ഓൺലൈനായി നടത്തിയ ഗാന്ധി വേഷപ്പകർച്ച മത്സരത്തിൽ നിന്ന്...]]
 
== '''തിരികെ വിദ്യാലയത്തിലേക്ക്''' ==
സ്കൂൾ പ്രവേശനോത്സവം നവംബർ 1 ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ നടന്നു ഒക്ടോബർ അവസാന മാസത്തോടുകൂടി ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ എന്തൊക്കെയാണെന്ന് ചർച്ചചെയ്തു തീരുമാനിച്ചു പരിപാടികളുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ മഹാ ഭീതിയും സ്കൂൾ അടച്ചിടലും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മ വിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി വർണബലൂണുകളും കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് വിദ്യാലയവും അധ്യാപകരും കുട്ടികൾക്ക് പ്രവേശനോത്സവം ഒരുക്കി സ്വാഗതം ചെയ്തത് സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊണ്ടാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് എങ്കിലും ഒറ്റയായി പോയതിന്റെ ഒരു വിഷമവും കുട്ടികളിൽ ഉണ്ടായിരുന്നില്ല 20 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത് സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചഭക്ഷണം സഹിതമാണ് സ്കൂൾ തുറന്നത് ഓരോ ക്ലാസിലേയും അധ്യാപകർ ക്ലാസ് മുറികൾ അലങ്കരിക്കുകയും അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ കഥകളോടും പാട്ടുകളോടും കൂടിയായിരുന്നു തുടക്കം കുട്ടികളിൽ വളരെയധികം സന്തോഷം ഉണ്ടാക്കി മധുര വിതരണവും നടന്നു ഒരു പുത്തൻ പ്രതീക്ഷയോടെ കൂടി നല്ല രീതിയിൽ തന്നെ ഈ പ്രവേശനോത്സവം നടത്താൻ സാധിച്ചു
[[പ്രമാണം:11453praveshanothsavam.jpeg|ലഘുചിത്രം|450x450px|പകരം=|ഇടത്ത്‌]]
[[പ്രമാണം:11453praveshanothsavam1.jpeg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:11453praveshanolsavam6.jpg|450x450ബിന്ദു|പകരം=|ഇടത്ത്‌|ചട്ടരഹിതം]]
 
=='''ശിശുദിനം'''==
ശിശുദിനത്തോടനുബന്ധിച്ച് മാതൃകാപരവും വ്യത്യസ്തവുമായ ഓൺ ലൈൻ, ഓഫ് ലൈൻ പരിപാടികൾ നടത്തപ്പെട്ടു. ദിനാചരണങ്ങളുടെ ചാർജ് വഹിക്കുന്ന അധ്യാപകർ മാസത്തിന്റെ തുടക്കത്തിൽ തന്നെ എസ്.ആർ.ജി. യിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ അറിയിക്കുകയും ചർച്ചചെയ്ത് വേണ്ട മാറ്റങ്ങളോടെ മുൻകൂട്ടി ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവരങ്ങൾ കൈമാറുകയും മുൻകൂട്ടി പരിപാടികളോരോന്നായി നടത്തുകയും 14ന് ഓൺലൈൻ പരിപാടികളോടെ ആചരണങ്ങൾ അവസാനിപ്പിക്കുകയുമായിരുന്നു.
 
[[പ്രമാണം:11453sisudinama.jpeg|നടുവിൽ|ലഘുചിത്രം|990x990ബിന്ദു|പകരം=]]
[[പ്രമാണം:11453sisudinam3.jpeg|നടുവിൽ|ലഘുചിത്രം|990x990ബിന്ദു|പകരം=|വ്യത്യസ്തങ്ങളായ പരിപാടികലിൽ നിന്ന്...]]
 
==='''ക്രിസ്തുമസ്'''===
ക്രിസ്‍മസ് ആചരണത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ ബൈബിൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ചരിത്രവസ്തുതകൾ ഓർമപ്പെടുത്താനും അനുകരണ കലാരൂപങ്ങളിലൂടെ ദിശ്യവത്കരിക്കാനുമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്,[[പ്രമാണം:11453christmas2.jpeg|ഇടത്ത്‌|ലഘുചിത്രം|454x454px|പകരം=]]
[[പ്രമാണം:11453christmas1.jpeg|നടുവിൽ|ലഘുചിത്രം|450x450px|പകരം=]]
[[പ്രമാണം:11453christmas3.jpeg|ലഘുചിത്രം|400x400ബിന്ദു|പകരം=|ഇടത്ത്‌|ക്രിസ്‍മസ് ഓൺ ലൈൻ പരിപാടികളിൽനിന്ന്]]
[[പ്രമാണം:11453 c1.jpg|ലഘുചിത്രം|ബൈബിൾ ദൃശ്യാവിഷ്കാരം|പകരം=|ഇടത്ത്‌]]
[[പ്രമാണം:11453 c6.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾ നിർമിച്ച നക്ഷത്രങ്ങൾ ക്ലാസ്സിൽ...]]
 
[[പ്രമാണം:11453 c4.jpg|ഇടത്ത്‌|ലഘുചിത്രം|ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ നിർമാണം]]
 
[[പ്രമാണം:11453 c2.jpg|ലഘുചിത്രം|ബൈബിൾ ദൃശ്യാവിഷ്കാരം|പകരം=|ഇടത്ത്‌]]
 
[[പ്രമാണം:11453 c9.jpg|നടുവിൽ|ലഘുചിത്രം|ബൈബിൾ ദൃശ്യാവിഷ്കാരം]]
[[പ്രമാണം:11453 c8.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ നിർമാണം]]
[[പ്രമാണം:11453 c7.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ പ്രദർശനം]]
 
== റിപ്പബ്ലിക് ദിനാഘോഷം ==
ചെമ്മനാട് വെസ്റ്റ് ജി.യു.പി. സ്കൂളിൽ 2022 ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിൻപ്രകാരം പരിപാടികൾ നടത്തുകയും ചെയ്തു.[[പ്രമാണം:11453republic.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|ദേശീയ പതാക ഉയർത്തൽ]]
[[പ്രമാണം:11453Republic2.jpeg|നടുവിൽ|ലഘുചിത്രം|ക്വിസ് മത്സരത്തിൽ ഒന്നാമതായവർ]]
         
ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീമതി രമ എ.കെ. സ്കൂളിൽ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്  ശ്രീ. പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു.  SMC ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി സി. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അജിൽ കുമാർ നന്ദി പറഞ്ഞു. അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം, നൃത്താവിഷ്ക്കാരം, ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.
 
[[പ്രമാണം:11453Republic1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453Republic.jpeg|നടുവിൽ|ലഘുചിത്രം]]
 
== ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം ==
[[പ്രമാണം:11453lang 6.jpeg|ഇടത്ത്‌|ലഘുചിത്രം|ഫെബ്രുവരി 21 മുതൽ 28 വരെ നടന്ന മാതൃഭാഷാ വാരാചരണ പരിപാടികൾ]]
[[പ്രമാണം:11453 002.jpg|ലഘുചിത്രം|ശിൽപശാലയിലെ നിമിഷ ചോദ്യോത്തര വിജയികൾക്ക് വാർഡ് മെമ്പർ സമ്മാനങ്ങൾ നൽകുന്നു.|പകരം=]]
[[പ്രമാണം:11453lan 5.jpeg|ഇടത്ത്‌|ലഘുചിത്രം|കാവ്യശിൽപം അക്ഷത എസ്.എസ്.]]
[[പ്രമാണം:11453 lang4.jpeg|ലഘുചിത്രം|കാവ്യ ശിൽപം അമയ മനോജ് ജെ.കെ.]]
[[പ്രമാണം:11453lang 1.jpeg|ഇടത്ത്‌|ലഘുചിത്രം|നൃത്ത ശില്പം ദിയയും സംഘവും]]
[[പ്രമാണം:11453 005.jpg|ലഘുചിത്രം|ദേശീയ അധ്യാപക അവാർഡ് ജേതാവ് വി.ശ്രീനിവാസന്റെ ഉദ്ഘാടന ശിൽപശാലയിൽനിന്ന്]]
[[പ്രമാണം:11453 006.jpg|ഇടത്ത്‌|ലഘുചിത്രം|മാതൃഭാഷാ വാരാചരണം വാർഡ് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:11453 7.jpg|ലഘുചിത്രം|നൃത്ത് ശിൽപം വന്ദനയും സംഘവും]]ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ ഫെബ്രുവരി 21ന് "മറക്കല്ലേ മലയാളം" ശിൽപശാല സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ വി. ശ്രീനിവാസൻ ദിനാചരണത്തിന്റെ പ്രസക്തി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കഥകളായും കവിതകളിലൂടെയും നാടൻപാട്ടുകളിലൂടെയും ആവിഷ്കരിച്ചു.  മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി എൽ.പി, യു.പി. കുട്ടികൾക്ക് കവിതാരചന. കഥാരചന ഭാഷക്വിസ്, പ്രസംഗം, കാവ്യശിൽപം, നിമിഷ പ്രസംഗം, 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' തുടങ്ങിയ വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. ഫെബ്രുവരി 27ന് മാത്യഭാഷാ വാരാചരണം സമാപിച്ചു. കുട്ടികൾ സ്വയം മാത്യ ഭാഷയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
 
മാത്യഭാഷാ വാരാചരണത്തിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് എ.കെ രമ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പി.ടി. ബെന്നി മാസ്റ്റർ സ്വാഗതവും അധ്യാപികയായ പ്രസീന പ്രഭാകരൻ നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് താരിഖ് പി, എസ്.എം.സി. ചെയർമാൻ നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡണ്ട്. ശ്രീമതി ഉഷാകുമാരി സി. തുടങ്ങിയവർ ആശംസകളറിയിച്ചു. ദിനാചരണത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകരായ പി.ടി. ബെന്നി, രസ്ന കെ, പ്രസീന പ്രഭാകരൻ, രമ്യ പി.വി, സി‍ഞ്ചു എം.വി. തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.
 
ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 3 മണി മുതൽ 4 മണി വരെ കഥാരചന, കവിതാരചന എന്നിവ നടത്തി. 'വെളിച്ചം' എന്നതായിരുന്നു കഥരചനയുടെ വിഷയം. 'അമ്മ മലയാളം' എന്ന വിഷയത്തിൽ കവിത രചനയും നടത്തി. 25 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
 
ഫെബ്രുവരി 23 ന് ഭാഷാക്വിസ് നടത്തി. 50 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ വളരെ നന്നയി ക്വിസിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായി പ്രാഥമിക മത്സരങ്ങൾ വഴിയാണ് കുട്ടികളെ തെരഞ്ഞെടുത്ത് ഫൈനൽ മത്സരം നടത്തിയത്.
 
ഫെബ്രുവരി 24 ന് നിമിഷ പ്രസംഗം നടത്തി. 22 കുട്ടികൾ പങ്കെടുത്തു. 'മാതൃഭാഷ മലയാളം' എന്നതായിരുന്നു വിഷയം. മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ട് മറ്റ് ഭാഷകൾ ഉപയോഗിക്കാതെ തെറ്റില്ലാതെ ശുദ്ധമലയാളത്തിൽ സംസാരിക്കുക എന്നതായിരുന്നു മത്സരത്തിന്റെ അടിസ്ഥാനം. മികച്ച രീതിയിൽ തന്നെ കുട്ടികൾ അവതരണം നടത്തി.
 
ഫെബ്രുവരി 25 ന് എൽ.പി. വിഭാഗത്തിന്റെ കാവ്യശില്പം പരിപാടി ഉച്ചയ്ക്ക് 3 മണി മുതൽ 4 മണിവരെ നടത്തി. മലയാളത്തിലെ കവിതകളുടെ നൃത്താവിഷ്കാരം ആയിരുന്നു അവതരിപ്പിക്കപ്പെട്ടത്. എൽ.പി. വിഭാഗത്തിൽ 5 സംഘങ്ങൾ ആയിരുന്നു മത്സരിച്ചത്. കുട്ടികൾ മലയാള കവിതകൾ ആലപിക്കുകയും ചെയ്തു.
 
ഫെബ്രുവരി 26 ന് യു.പി. വിഭാഗത്തിന്റെ കാവ്യശില്പവും നടത്തി. 4 സംഘങ്ങളായിരുന്നു മത്സരത്തിന് ഉണ്ടായത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുത്തത്.
 
ഫെബ്രുവരി 27 ന് 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' ഓൺലൈനായി നടത്തപ്പെട്ടു. തുടർന്ന് ഹെഡ്‍‍‍‍‍‍‍‍‍‍മിസ്ട്രസ്സ് എ.കെ. രമടീച്ചറുടെ മാതൃഭാഷാദിന സന്ദേശത്തോടെ പരിപാടികൾക്ക്‌ സമാപനം കുറിച്ചു.
== കായികം ==
 
== [[പ്രമാണം:11453sports 01.jpg|ചട്ടരഹിതം]][[പ്രമാണം:11453sports 02.jpg|ചട്ടരഹിതം]][[പ്രമാണം:11453sports 03.jpg|ചട്ടരഹിതം]][[പ്രമാണം:11453sports 04.jpg|ചട്ടരഹിതം]][[പ്രമാണം:11453sports 06.jpg|ചട്ടരഹിതം|460x460ബിന്ദു]][[പ്രമാണം:11453sports 05.jpg|ചട്ടരഹിതം|224x224ബിന്ദു]][[പ്രമാണം:11453sports 08.jpg|ചട്ടരഹിതം]][[പ്രമാണം:11453sports 09.jpg|ചട്ടരഹിതം|229x229ബിന്ദു]] ==
 
== 2022-23  പ്രവർത്തനങ്ങൾ ==
[[പ്രമാണം:11453 2022praveshanolsavam.jpeg|നടുവിൽ|ചട്ടരഹിതം|707x707ബിന്ദു]]ജി.യു.പി സ്കൂൾ ചെമ്മനാട് വെസ്റ്റ് സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഒരുക്കങ്ങൾ  ഒരാഴ്ച മുമ്പ് തന്നെ തുടങ്ങിയിരുന്നു.
 
[[പ്രമാണം:11453 praveshanolsavam 02.jpeg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:11453 praveshanolsavam 01.jpeg|ചട്ടരഹിതം|400x400ബിന്ദു]]
 
പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 9.30തോടു കൂടി ആരംഭിച്ചു. ഒന്നാം ക്ലാസിൽ നിന്നും പുതുതായി എഴുപതോളം കുരുന്നുകളാണ് വിദ്യാലയത്തിന്റെ ആദ്യപടികയറി വിദ്യാലയത്തിലെത്തിയത്.
[[പ്രമാണം:11453 praveshanolsavam 03.jpeg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453 praveshanolsavam 05.jpeg|ലഘുചിത്രം|400x400ബിന്ദു]]
 
ചിത്രശലഭങ്ങളും ബലൂണുകളുമായാണ്. എൽ കെ ജി., ഒന്നാം ക്ലാസ്സിലെ കുട്ടികളെ വരവേറ്റത്.
[[പ്രമാണം:11453 praveshanolsavam 06.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങ് 10 മണിക്ക് ആരംഭിച്ചു ചെമ്മനാട് വെസ്റ്റ് പ്രധാനാധ്യാപിക ശ്രീമതി രമ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡണ്ട് താരിഖ് അവർകളായിരുന്നു.
 
[11:15 AM, 10/25/2022] zeenathnp87: കുട്ടികൾക്ക് മധുരവിതരണം നടത്തി.യു പി വിഭാഗം കുട്ടികളുടെ
 
പ്രവേശനഗാനത്തിന്റെ നൃത്താവിഷ്കാരത്തോടു കൂടി ചടങ്ങ് അവസാനിച്ചു.
 
[11:15 AM, 10/25/2022] zeenathnp87: വാർഡ് മെമ്പർ അമീർ പാലോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി.
 
ചടങ്ങിൽ എസ്.എം.സി. ചെയർമാൻ നാസർ കുരിക്കൾ, സീനിയർ അസിസ്റ്റന്റ് ബെന്നി സർ, മദർ പി.ടി.എ പ്രസിഡന്റ് ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടറി പ്രസീന ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.
 
== '''<big>ജൂൺ 5 പരിസ്ഥിതി ദിനം</big>''' ==
 
[[പ്രമാണം:11453 env02.jpeg.jpeg|ലഘുചിത്രം|518x518px|പകരം=|ഇടത്ത്‌]]
[[പ്രമാണം:11453 env02.jpeg|നടുവിൽ|ലഘുചിത്രം|335x335ബിന്ദു]]
 
<big>പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ കൂടുതൽ പ്രവർത്തനങ്ങൾ അന്ന് നൽകാൻ സാധിച്ചില്ലെങ്കിലും ഒരു തൈ നടാം എന്ന പ്രവർത്തനം ചെയ്തു.</big>
 
[[പ്രമാണം:11453 env05.jpeg|ഇടത്ത്‌|333x333px|പകരം=|ചട്ടരഹിതം]][[പ്രമാണം:11453_env03.jpeg|പകരം=|ചട്ടരഹിതം|325x325ബിന്ദു]][[പ്രമാണം:11453_env04.jpeg|പകരം=|ചട്ടരഹിതം|325x325ബിന്ദു]][[പ്രമാണം:11453 env09.jpeg|ചട്ടരഹിതം|325x325ബിന്ദു]]
 
<big>കുട്ടികൾ എല്ലാവരും തന്നെ അവർ വീടുകളിൽ വൃക്ഷത്തെ നടന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചുതന്നു. ജൂൺ 6 തിങ്കളാഴ്ചയായിരുന്നു കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയത്. കുട്ടികൾ ജൂൺ അഞ്ചിന് അവർ വീടുകളിൽ നട്ട് ചെടിയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുകയും എന്റെ മരം എന്ന പേരിൽ ഓരോ ഓരോ ക്ലാസിലും പതിപ്പ് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് എൽപി യുപി ക്ലാസുകളിൽ പരിസ്ഥിതി ദിന ക്വിസ് നടന്നു. പരിസ്ഥിതി ദിന ക്വിസ് എൽ പി വിഭാഗത്തിൽ 3ബി ക്ലാസിലെ സ്നേഹൽ എ കെ ഒന്നാം സ്ഥാനവും മുനിയെ ക്ലാസിലെ സാരംഗ് ആർ പി രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 7b ക്ലാസിലെ അർജുനഎ കെ ഒന്നാം സ്ഥാനവും ആറ്  സി ക്ലാസിലെ ആയിഷത്ത് മെഡിസിന് രണ്ടാം സ്ഥാനവും നേടി. അധ്യാപകർ നേട്ടം കൈവരിച്ച കുട്ടികളെ അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന വിത്തുകൾ ഉപയോഗപ്പെടുത്തി സ്കൂളിൽ ഒരു നല്ല പൂന്തോട്ടം നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നടന്നു</big>
 
<big>പുഴയെ സംരക്ഷിക്കാം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ ചന്ദ്രഗിരിപ്പുഴയുടെ തീരം വൃത്തിയാക്കുന്നു.</big>
[[പ്രമാണം:11453_evn11.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|293x293ബിന്ദു]]
[[പ്രമാണം:11453_evn12.jpeg|പകരം=|ചട്ടരഹിതം|252x252ബിന്ദു]]<br />
<big>കുട്ടികൾ കണ്ടൽച്ചെടികൾ വച്ചു പിടിപ്പിക്കുന്നു</big>[[പ്രമാണം:11453 env14.jpeg|ഇടത്ത്‌|ലഘുചിത്രം|353x353px]]
 
[[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം|412x412px]]
 
== ജൂൺ19 ദേശീയ വായനാദിനം ==
<big>വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ജനതയെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അതുല്യപ്രതിഭയാണ് പി എൻ പണിക്കർ.പി എൻ  പണിക്കരോടുള്ള ആദരസൂചകമായി 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ വായനാദിനമായി ആചരിക്കുന്നു.2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 19 വായനാദിനമായി പ്രഖ്യാപിച്ചു.</big>
 
<big>വായന പക്ഷാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തക പരിചയം  ( ആസ്വാദനക്കുറിപ്പ് എഴുതൽ ), വായനാദിന ക്വിസ്, വാർത്താ വായന മത്സരം, പോസ്റ്റർ നിർമ്മാണം, കവി പരിചയം, കവിതാ രചന മത്സരം  തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. എൽപി യുപി തലങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.</big>
[[പ്രമാണം:11453 vayanadinam 01.jpeg|നടുവിൽ|ലഘുചിത്രം]]
 
== '''<big>ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം</big>''' ==
<big>അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന വിവിധയിന കായിക മത്സരങ്ങളുടെ മേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്. രണ്ട് തലമുറകളിൽ ഉള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പ്യയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്.രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896 ഗ്രീസിലെ ഏതൻസിൽ ആണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്. ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കപ്പെട്ടു വരുന്നു.</big>
 
<big>   അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജിപിഎസ് ചെമ്മനാട് വെസ്റ്റിൽ യുപി വിഭാഗം കുട്ടികൾക്കായി ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു.7 ബി ക്ലാസിലെ അർജുൻ ഒന്നാം സ്ഥാനവും 7A ക്ലാസിലെ അഹമ്മദ് അനസ് രണ്ടാം സ്ഥാനവും 7ബി ക്ലാസിലെ</big>
 
<big>അശ്വിൻ മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ കരസ്ഥമാക്കി. വിജയികളെ അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ് താരിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എ കെ രമ അധ്യക്ഷത വഹിച്ചു. ആതിര, ജിഷ, മനോജ് പള്ളിക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</big>
[[പ്രമാണം:11453 olympic01.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 olympic02.jpeg|നടുവിൽ|ലഘുചിത്രം|
 
]]
 
== ജൂലായ് 5 ബഷീർ ദിനം ==
<big>മലയാള സാഹിത്യത്തിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലായ് 5 ബഷീർ ദിനമായി ആചരിക്കുന്നു</big>
 
<big>ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് g u p s ചെമ്മനാട് വെസ്റ്റ് ൽ ധാരാളം പരിപാടികൾ നടത്തി. ജൂലായ് 5 കളക്ടർ പ്രഖ്യാപിച്ച അവധിയായതിനാൽ ജൂലൈ 6 ന് ആയിരുന്നു പരിപാടികൾ നടത്തിയത്.ബഹുമാനപ്പെട്ട HM രമ ടീച്ചർ ബഷീർ സ്മൃതി മരം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ മാംഗോസ്റ്റിൻ മരം നട്ടു. കൂടാതെ LP,UP വിഭാഗങ്ങൾക്ക് ആയി ബഷീർ ദിന ക്വിസ് നടത്തി.ബഷീർ ദിന ക്വിസിൽ LP വിഭാഗത്തിൽ 3B ക്ലാസിലെ സ്നേഹൽ ഒന്നാം സ്ഥാനവും 4A ക്ലാസിലെ റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.</big>
 
<big>4C ക്ലാസിലെ അലി അബ്ദുല്ല കുരിക്കൾ, 3A യിലെ  നിഹ നുജൂം എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും പങ്കിട്ടു.UP വിഭാഗത്തിൽ 7B ക്ലാസിലെ അർജുൻ AK ഒന്നാം സ്ഥാനവും 7A ക്ലാസിലെ അഹമദ് അനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.6A ക്ലാസിലെ കുട്ടികളായ ഖദീജ അജവ, ആനഘ PR എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും പങ്കിട്ടു.</big>
 
[[പ്രമാണം:11453 basheer1.jpeg|ഇടത്ത്‌|ലഘുചിത്രം|372x372ബിന്ദു]]
[[പ്രമാണം:11453 basheer2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== <big>'''ലോക ജനസംഖ്യാ ദിനം ജൂലൈ 11'''</big> ==
<big>ലോക ജനസംഖ്യാദിനം ലോക ജനസംഖ്യ 500 കോടിയെത്തിയത്1987 ജൂലൈ 11നാണ് ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാം എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.</big>
 
<big>ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു.</big>
 
<big>എൽപി യുപി ക്ലാസിലെ കുട്ടികൾക്കായി ജനസംഖ്യ ദിന പോസ്റ്റർ നിർമ്മാണം നടത്തി കൂടാതെ മൂന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾക്കായി ക്രാഫ്റ്റ് ഐഡിയസ് എന്ന പ്രവർത്തനവും നൽകി.</big>
 
<big>ധാരാളം കുട്ടികൾ ക്രാഫ്റ്റ് നിർമ്മാണം നടത്തി. ഇവയ്ക്ക് പുറമേ എൽപി യുപി ക്ലാസിലെ കുട്ടികൾക്ക് ജനസംഖ്യാദിന ക്വിസ് നടത്തി.ജനസംഖ്യാ ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 3 B ക്ലാസിലെ സ്നേഹലിനും രണ്ടാം സ്ഥാനം 3A ക്ലാസിലെ സാരംഗ് നേടി 3 B ക്ലാസിലെ നിവിൻ വിജയി എന്ന കുട്ടിയായിരുന്നു മൂന്നാം സ്ഥാനം. യുപി വിഭാഗത്തിൽ 7 B ക്ലാസിലെ അർജുൻ എ കെ ഒന്നാം സ്ഥാനവും 6 A ക്ലാസിലെ അനഘ പി ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 7 A ക്ലാസിലെ മുഹമ്മദ് അനസ്സിനായിരുന്നു മൂന്നാം സ്ഥാനം.</big>
[[പ്രമാണം:11453 population1.jpeg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു]]
[[പ്രമാണം:11453 population2.jpeg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു|
 
]]
 
== സ്നേഹ മധുരം(പ്രീ സ്കൂൾ രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടി) ==
<big>ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ സ്നേഹമധുരം സമഗ്ര ശിക്ഷ കേരളം ബി ആർ സി കാസർഗോഡിന്റെ നേതൃത്വത്തിൽ പ്രീസ്കൂൾ രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടി നടത്തി.ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീ താരിഖ് പി അധ്യക്ഷനായി.ഹെഡ്മാസ്റ്റർ ശ്രീമതി രമ എ കെ സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ രവീന്ദ്രൻ മുഖ്യാതിഥിയായി. കാസർഗോഡ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ശ്രീ ടി പ്രകാശൻ, എസ് എം സി ചെയർമാൻ നാസർ കുരിക്കൾ, സീനിയർ അസിസ്റ്റൻറ് ബെന്നി പി.ടി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ശ്രീജ വി നന്ദി പറഞ്ഞു. ബേക്കൽ ബി ആർ സി ട്രെയിനർ സുനിൽകുമാർ മാസ്റ്റർ, കാസർഗോഡ് ബി ആർ സി.സി  ആർ സി കോഡിനേറ്റർ റോഷ്ന ടീച്ചർ,ഹക്കീം മാസ്റ്റർ എന്നിവർ ക്ലാസ് നയിച്ചു.</big>
 
[[പ്രമാണം:11453 pre1.jpeg|ഇടത്ത്‌|ലഘുചിത്രം|507x507ബിന്ദു]]
 
==<big>ക്ലാസ് പി ടി എ യോഗം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്</big>==
<big>2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.</big>
 
<big>പിടിഎ യോഗത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കെ രമ ടീച്ചർ ആയിരുന്നു. കൊറോണാനന്തര പഠന വിടവ് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ വിശദമായി സംസാരിച്ചു. ഓരോ ക്ലാസിലും പിടിഎ എം പി ടി എ പ്രതിനിധികളെയും തിരഞ്ഞെടുത്തു.</big>
[[പ്രമാണം:11453-pta1.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:11453 pta2.jpeg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]
 
== ജൂലൈ 21 ചാന്ദ്രദിനം ==
[[പ്രമാണം:11453 moon1.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
<big>മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ,മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 2 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി നടന്ന ആ സ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. "ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന് നീൽ ആസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധതരം ചാന്ദ്രദിന പരിപാടികൾ നടത്തുകയുണ്ടായി.</big>
 
== ആഗസ്റ്റ് 1പ്രേംചന്ദ് ജയന്തി ==
<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. യു.പി കുട്ടികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്വിസ് മത്സരത്തിൽ അർജുൻ എ.കെ (7B), ഫാത്തിമ മിസ്ന (7C),അനഘ (6A)  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗ മത്സരത്തിൽ ഫാത്തിമ മിസ്ന (7C), ജമീലാ നുഹ (6B), ഹയ ഫാത്തിമ (7C) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനയിൽ നഫീസത്ത് റിഫ (7A), ദിയ (6B),അനാമിക അശോക് (6B) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</big>
 
<big>പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഉറുദു,ഹിന്ദി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം നടത്തി.</big>
[[പ്രമാണം:11453 hindi1.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:11453 hindi2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== <big>'</big>ആഗസ്റ്റ് 6 ഹിരോഷിമ ദിനം ==
<big>ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിക്കുന്നു.1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.05/08/2022 ന് ഓരോ ക്ലാസിലും സഡാക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ ദിനാചരണ ചാർജ്ജുള്ള പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. എല്ലാ കുട്ടികളും സജീവ പങ്കാളിത്തം വഹിച്ചു. (എൽ.പി)  യു.പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ പി.ടി ബെന്നി മാസ്റ്ററുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക്  നിർമ്മാണ പരിശീലനം നടത്തി. 08/08/22 ചൊവ്വാഴ്ച രാവിലെ എൽ.പി, യു.പി തലത്തിലെ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി. റാലിയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടായിരുന്നു. 10/08/ 2022 ന് ഹിരോഷിമ ദിന ക്വിസ്, യുദ്ധവിരുദ്ധ ഗാനാലാപനം, ചിത്രരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ എൽ.പി തരത്തിൽ  3A ക്ലാസ്സിലെ സാരംഗ് ഒന്നാം സ്ഥാനവും 4B ക്ലാസ്സിലെ സിയ ഫാത്തിമ അസ്‌ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് 7A ക്ലാസിലെ അഹമ്മദ് അനസ് ആയിരുന്നു. മത്സരത്തിൽ അർജുൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി,യു.പി തലത്തിൽ നടന്ന ഹിരോഷിമ ദിന പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 3B ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനവും 4A ക്ലാസ്സിലെ  റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ജമീല നുഹ, ഫാത്തിമ മിസ്ന എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 7A ക്ലാസിലെ അഹമ്മദ് അനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.</big>
[[പ്രമാണം:11453 hiro2.jpeg|ഇടത്ത്‌|ലഘുചിത്രം|662x662ബിന്ദു]]
 
[[പ്രമാണം:11453 hiro5.jpeg|നടുവിൽ|ലഘുചിത്രം|532x532ബിന്ദു]]
 
[[പ്രമാണം:11453 hiro1.jpeg|ലഘുചിത്രം|400x400ബിന്ദു|പകരം=|നടുവിൽ]]
 
[[പ്രമാണം:11453 hiro3.jpeg|ലഘുചിത്രം|588x588ബിന്ദു|പകരം=|ഇടത്ത്‌]]
 
== ആഗസ്റ്റ് 10 'കൗമാരം കരുതലോടെ' - ആരോഗ്യ ബോധവൽക്കരണ ക്ലാസ് ==
<big>ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ  വിദ്യാർഥിനികൾക്കായി 10/08/2022 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 'കൗമാരം കരുതലോടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലർ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രസ്തുത യോഗത്തിന് സ്വാഗതമോതിയത് എസ്.ആർ.ജി കൺവീനർ ഷിജിത ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രമ ടീച്ചറായിരുന്നു.</big>
[[പ്രമാണം:11453 teenage1.jpeg|നടുവിൽ|ലഘുചിത്രം]]
<big>ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.</big>
 
==  ആഗസ്റ്റ് 12 പതാക നിർമ്മാണം ==
<big>11/08/2022 ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം, ഗണിത ക്ലബ്ബ് രൂപീകരണം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ടകൾ. ഗണിത ക്ലബ്ബ് ഭാരവാഹികളായ രസ്‌ന ടീച്ചർ, ജിഷ ടീച്ചർ, പ്രസീന ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 30 കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ 7A യിലെ മിയ എന്ന കുട്ടിയെ കൺവീനറായും 7C യിലെ ഷവാഫിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.</big>
[[പ്രമാണം:11453-flag2.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 arabi5.jpeg|നടുവിൽ|ലഘുചിത്രം]]
<big>സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഉൾപ്പെടുത്തി പതാക നിർമ്മാണം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത അനുപാതം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകൾ വ്യത്യസ്ത അനുപാതത്തിൽ പതാക നിർമ്മിച്ചു. ക്ലാസ് തലത്തിൽ പതാകകൾ പ്രദർശിപ്പിച്ചു.</big>
 
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം ==
<big>15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗം,ഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</big>[[പ്രമാണം:11453 ind1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 ind3.jpeg|നടുവിൽ|ലഘുചിത്രം|448x448ബിന്ദു]][[പ്രമാണം:11453 IND6.jpeg|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]
[[പ്രമാണം:11453 IND7.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11453-IND4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400px|പകരം=]]
[[പ്രമാണം:11453 ind2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്പി.ടി.എ ജനറൽ ബോഡി യോഗം ==
<big>നമ്മുടെ വിദ്യാലയത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ അക്കാദമിക വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്ക്കൂളിൽ ചേർന്നു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് താരീഖ് പി. അധ്യക്ഷത വഹിച്ചു.</big>
 
<big>കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ അനേകം അക്കാദമിക.അക്കാദമി കേതര പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞതായി സ്ക്കുൾ സീനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരണത്തിൽ വ്യക്തമാക്കി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി.നാസർ കുരിക്കൾ.ഷംസുദ്ദീൻ ചിറാക്കൽ.സി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് രമ എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസിന പ്രഭാകരൻ നന്ദിയും പറഞ്ഞു.പുതിയ പി.ടി.എ കമിറ്റി നിലവിൽ വന്നു.</big>
 
<big>പുതിയ പ്രസിഡണ്ടായി എം കെ മെഹറൂഫീനെയും മദർ പി.ടി.എ പ്രസിഡണ്ടായി സജിത രാമകൃഷ്ണനെയും വൈസ് പ്രസിഡണ്ടായി അയിഷമനാഫിനെയും തിരഞ്ഞെടുത്തു.</big>
[[പ്രമാണം:11453 ptag1.jpeg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:11453 ptag2.jpeg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
 
== സത്യമേവ ജയതേ ==
  സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തെറ്റായ വിവരങ്ങളെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും നല്ല മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനുമായി കേരള ഗവൺ മെന്റ് നടപ്പിലാക്കിയ പ്രചാരണ പരിപാടിയിൽ ഓഗസ്റ്റ് 16 ന് സ്കൂളിൽ ബെന്നി മാസ്റ്ററും രസ്ന ടീച്ചറും പങ്കെടുത്തു.തുടർന്ന് ഓഗസ്റ്റ് 18 ന് സ്കൂളിൽ നിന്ന് മറ്റു അധ്യാപർക്കും ക്ലാസ് നൽകി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ ആധ്യാപകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22,23,24 തീയതികളിൽ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
[[പ്രമാണം:11453 sathyameva jayathe1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 sathyamevajayathe3.jpeg|ഇടത്ത്‌|ലഘുചിത്രം|447x447ബിന്ദു]]
[[പ്രമാണം:11453 sathyameva jayathe2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 sathyamevajayathe4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]
 
== ഓഗസ്റ്റ് 29ദേശീയ കായിക ദിനം ==
  <big>ഹോക്കി തരം ധ്യാൻ ചന്ദിന്റെ ജന്മദിനം ചെമ്മനാട് വെസ്റ്റ് യു പി സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ചിത്രം സ്കൂൾ ലീഡർ ഹയ ഫാത്തിമയ്ക്ക് നൽകി.ജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി പി ടി ബെന്നി ഉദ്ഘാടനം ചെയ്തു. ബി ആർ സി കായിക അധ്യാപകൻ മനോജ്‌ പള്ളിക്കര അധ്യക്ഷത വഹിച്ചു.അധ്യാപകരായ അജിൽ കുമാർ, ഷീന, രസ്ന, ധന്യ, പൂർണിത, ഫൗസിയ, മുനീർ എന്നിവർ സംസാരിച്ചു.</big>
[[പ്രമാണം:11453 sports1.jpeg|ഇടത്ത്‌|ലഘുചിത്രം|520x520ബിന്ദു]]
 
== <big>ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2</big> ==
 
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീ. അമീർ പാലോത്ത് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. താരിഖ് പി, ഹെഡ്മിസ്ട്രെസ് രമ ടീച്ചർ, സീനിയർ അദ്ധ്യാപകൻ പി ടി ബെന്നി മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികളുടെ തിരുവാതിര, ബലൂൺ പൊട്ടിക്കൽ, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സമ്മാന ദാനം  നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ  പരിപാടിക്ക് ഒന്നുകൂടി ഉണർവ് നൽകി.പരിപാടിയുടെ അവസാന ഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരമായിരുന്നു. അദ്ധ്യാപകർക്കായുള്ള വടംവലി മത്സരത്തിൽ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടി.</big>
[[പ്രമാണം:11453 onam6.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11453-ONAM3.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:11453 onam5.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453-ONAM1.jpeg|ലഘുചിത്രം]]]]
 
[[പ്രമാണം:11453ONAM4.jpeg|നടുവിൽ|ലഘുചിത്രം]]
 
== <big>സെപ്റ്റംബർ 5 അദ്ധ്യാപക ദിനം</big> ==
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റ് അദ്ധ്യാപക ദിനം ആഘോഷിച്ചു.ഓണവധി ആയതു കൊണ്ട് സെപ്റ്റംബർ 5 തിങ്കളാഴ്ച ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.ആശംസ കാർഡ് തയ്യാറാക്കൽ, നിങ്ങൾക്കും അദ്ധ്യാപകരാവം, നിങ്ങളുടെ മനസിലെ അദ്ധ്യാപകർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.</big>
 
== സെപ്റ്റംബർ 14ഹിന്ദി ദിനം ==
<big>ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി യുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു.ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്‌ ഈ ദിനാഘോഷം. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ൽ വിവിധങ്ങളായ പരിപാടികൾ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആയിരുന്നു പരിപാടികൾ. പ്രസംഗ മത്സരം, പോസ്റ്റർ രചന, കൈയെഴുത്ത് തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.</big>
[[പ്രമാണം:11453 hindi4.jpeg|ഇടത്ത്‌|ലഘുചിത്രം|520x520ബിന്ദു]]
 
== സെപ്റ്റംബർ 16 ഓസോൺ ദിനാഘോഷ പരിപാടികൾ ==
<big>ജി യു പി എ സ് ചെമ്മാട് വെസ്റ്റ് സെപ്റ്റംബർ 16 ഓസോൺ ദിനാഘോഷ പരിപാടികൾ നടത്തി.അതുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററി പ്രദർ ശി പ്പിച്ചു.ഡോക്യൂമെന്ററിയെ ആസ്പദമാക്കി പോസ്റ്റർ രചനയും നടത്തി.</big>
[[പ്രമാണം:11453 OSON1.jpeg|ഇടത്ത്‌|ലഘുചിത്രം|488x488ബിന്ദു]]
 
== സെപ്റ്റംബർ 23 പോഷൺ അസംബ്ലി ==
<big>പോഷൺ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾക്ക് ശരിയായ പോഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും പോഷൺ പ്രതിജ്ഞ ചൊല്ലാനുമുള്ള അവസരം ഉണ്ടാക്കി.</big>
 
== സെപ്റ്റംബർ 27 പോഷൺ ക്ലാസ് ==
<big>സ്കൂളിലെ എല്ലാ കുട്ടികൾക്കും പോഷൺ ക്ലാസ് നൽകാൻ സാധിച്ചു. ഹെഡ്മിസ്ട്രസ് പോഷൺ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഐ.സി.ടിയുടെ സഹായത്താൽ രത്ന ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾ വിവിധതരം സംശയങ്ങൾ ഉന്നയിച്ചു. ശരിയായ ഭക്ഷണം ഏത് രീതിയിൽ കഴിക്കണമെന്ന് നിർദ്ദേശം നൽകി.</big>
 
== സെപ്റ്റംബർ 28 പോഷൺ ഫെയർ ==
<big>കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ പോഷക സമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനം നടത്തി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ പോഷൺ ഫെയർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമ ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി വന്നു. വിഭവത്തിന്റെ പേരും അതിൻറെ പോഷകമൂല്യം വിവരണവും എഴുതി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷണവൈവിധ്യവും അതിൻറെ പോഷകമൂല്യവും വ്യത്യസ്ത അനുഭവം ആയിരുന്നു.</big>
[[പ്രമാണം:11453 poshan1.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]
 
== ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കാഫിംഗ് സെർമണി ==
സെപ്റ്റംബർ 9 2022
[[പ്രമാണം:11453 redcross1.jpeg|ഇടത്ത്‌|ലഘുചിത്രം|534x534ബിന്ദു]]
സെപ്റ്റംബർ 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 :30ന് കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എ കെ രമ പരിപാടിയിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് മെഹറൂഫ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ അമീർ ബി പാലോത്ത്  യോഗം ഉദ്ഘാടനം ചെയ്തു. ജെ.ആർ. സി കോഡിനേറ്റർ അനിൽകുമാർ സർ കുട്ടികൾക്ക് ജെ ആർ സി യുടെ പ്രാധാന്യം വിശദമായി നൽകി. ജെ ആർ സി ജില്ലാ കോ-ഓ ഡിനേറ്റർ സെമീർ സർ കുട്ടികൾക്ക് ഒരു ക്ലാസ് നൽകി. തുടർന്ന് കുട്ടികൾക്ക് സ്കാർഫ് അണിയിച്ചു. ശേഷം ജെ ആർ സി സ്കൂൾ കൗൺസിലർ ഷൈനി ടീച്ചർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.
 
[[പ്രമാണം:11453 redcross2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
[[പ്രമാണം:11453 redcross3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-redcross4.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 redcross5.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
== സെപ്റ്റംബർ 29 ==
 
== ഗണിതശാസ്ത്രമേള ==
<big>2002-23 അധ്യായനവർഷത്തെ സ്കൂൾ തല ഗണിതശാസ്ത്രമേള 30/9/2022 വെള്ളിയാഴ്ച ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, പസിൽ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട കളികൾ, സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഗണിതാധ്യാപികമാരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം തന്നെ കുട്ടികൾ കാഴ്ചവച്ചു. ഗണിത ക്വിസ്സിൽ യുപിതലത്തിൽ 6 ബി യിലെ ജമീല നുസ ഒന്നാം സ്ഥാനവും മുഹമ്മദ് സാദ്(7 C) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം സബ്ജില്ലാതല ടാലൻറ് സെർച്ച് എക്സാം, ക്വിസ് എന്നിവയിൽ പങ്കെടുക്കാൻ അർഹത നേടി.</big>
 
<big>എൽപി തലത്തിൽ ഗണിത ക്വിസ്സിൽ 3 ബി ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് മൂന്ന് എ യിൽ നിഹ നുജൂം ഒന്നാം സ്ഥാനം നേടി. നമ്പർ ചാർട്ടിൽ 4 സി ക്ലാസ്സിലെ ദേവതീർത്ഥ ഒന്നാം സ്ഥാനവും പസിൽ മൂന്ന് എ ക്ലാസ്സിലെ വൈഗ ലക്ഷ്മി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.</big>
 
== സെപ്റ്റംബർ 30 ==
 
== സാമൂഹ്യശാസ്ത്രമേള ==
<big>22/9/22 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഒരു യോഗം ക്ലബ്ബ് കൺവീനർമാരായ ഷിജിത ടീച്ചർ, പൂർണിത ടീച്ചർ എന്നിവർ വിളിച്ചുചേർത്തു. ശാസ്ത്രോത്സവമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.യുപിതലത്തിൽ 5 6 7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ അർജുൻ ഏ.വി.യെ ചുമതലപ്പെടുത്തി. മുപ്പതിന് ഉച്ചയ്ക്ക് 1: 30 ന് തന്നെ സാമൂഹ്യ ശാസ്ത്രമേള ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തതായിരുന്നു എങ്കിലും മേളയിലെ ഇനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ ആകെ 9 ടീമുകൾ എ ഗ്രേഡ് കരസ്ഥമാക്കി. ജലചക്രം, വാട്ടർ ടാങ്ക് സെൻസർ, വാട്ടർ ഡിസ്പെൻസർ, ഇന്ത്യ സംസ്ഥാനങ്ങൾ, മാതൃഭാഷ, അഗ്നിപർവ്വതം, സൗരയൂഥം എന്നിങ്ങനെ നിരവധി ഇനങ്ങൾ മേളയിൽ കുട്ടികൾ അവതരിപ്പിച്ചു. ക്ലാസിലെ മുഹമ്മദ് മിറാഷ്,മുഹമ്മദ് എന്നിവർ ചേർന്നുണ്ടാക്കിയ അഗ്നിപർവതത്തിന്റെ വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനം ലഭിച്ചു. 3:00 മണിയോടുകൂടി മേള അവസാനിച്ചു.</big>
 
== സെപ്റ്റംബർ 30 പ്രവർത്തി പരിചയമേള ==
സെപ്റ്റംബർ 30ന് നടത്തിയ പ്രവർത്തി പരിചയമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ.പിയിലും, യു.പിയിലും ആയി ധാരാളം കുട്ടികൾ പേപ്പർ ഉപയോഗിച്ച് പലതരം പൂക്കൾ ഉണ്ടാക്കി. കൂടാതെ കൂടെനിർമാണം,ചോക്ക് നിർമ്മാണം തുടങ്ങിയ പരിപാടികളും നടന്നു.
 
[[പ്രമാണം:11453 workexp1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 workexp2.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 work exp.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
== ശാസ്ത്രമേള ==
<big>സെപ്റ്റംബർ 30ന് നടന്ന ശാസ്ത്രമേളയിൽ വിവിധ പരിപാടികളിൽ ആയി ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ പി തലത്തിൽ അധ്യാപികമാരായ പ്രസീന ടീച്ചർ,  ബബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടത്തിയിരുന്നത്. കുട്ടികൾ ലഘുപരീക്ഷണങ്ങൾ നടത്തി. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് മത്സരത്തിൽ മൂന്ന് ബി ക്ലാസിലെ സ്നേഹം ഒന്നാം സ്ഥാനം നേടി. യുപിതലത്തിൽ വിവിധയിനം പരിപാടികൾ നടത്തി.ഏഴ് ക്ലാസിലെ അശ്വിൻ. എസ്, അൻവർഷ്.ടി എന്നീ കുട്ടികൾ വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഹിയ എ, അഹമ്മദ് അനസ് (7എ ) എന്നീ കുട്ടികൾ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒഴുകും ദ്വീപ് ആയിരുന്നു സ്റ്റിൽ മോഡലായി നിർമ്മിച്ചിരുന്നത്. മേലെയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഏഴ് ക്ലാസിലെ അഹമ്മദ് അനസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.</big>
 
== <big>ഗാന്ധിജയന്തി</big> ==
<big>ജി.യു.പി .എസ് ചെമ്മനാട് വെസ്റ്റ് ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യാനും ഭാവിതലമുറ തയ്യാറാവണമെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.ഗാന്ധി പുഷ്പാർച്ചന നടന്നു. പി.ടി.എ പ്രസിഡണ്ട് എം കെ മെഹറൂഫ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് വേണ്ടി ഗാന്ധി പ്രസംഗം. കവിതാലാപനം. ഗാന്ധി ക്വിസ്.ഗാന്ധിജയന്തി പതിപ്പ് പ്രകാശനം. ഗാന്ധിജിയുടെ നൂറോളം മഹത് വചനങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.വിദ്യാലയത്തിലെ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കി ., അധ്യാപകരായ രതീഷ്. പൂർണിത രമ്യ.ഷിജീത.ശ്രീജ.ധന്യ.ഫൗസിയ.രേഷ്മ. ജിഷ എന്നിവർ നേത്യത്വം നൽകി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big>
[[പ്രമാണം:11453 gandhi2.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 gandhi1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 gandhi6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|<big>വിദ്യാലയത്തിലെ റെഡ് ക്രോസ്സ്  വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കുന്നു.</big>]]]]
 
== ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം ==
<big>ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു.</big>[[പ്രമാണം:11453 school kaltosavam1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
 
[[പ്രമാണം:11453-school kalotsavam2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== ഒക്ടോബർ 26 കായികമേള ==
ചെമ്മനാട് വെച്ച് യുപി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം കെ മഹറൂഫ് സല്യൂട്ട് സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ ബിപാലോദ് മുഖ്യാതിഥിയായി ഹെഡ്മിസ്ട്രസ്  എ കെ രമ ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പിടി ബെന്നി മാസ്റ്റർ, അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, മുനീർ, അജിത് കുമാർ, ഷിജിത, രമ്യ, പ്രീന, അപർണ്ണ,രേഷ്മ എന്നിവർ സംസാരിച്ചു.അധ്യാപികയായ ജിഷ ടീച്ചർ പരിപാടിയിൽ സ്വാഗതവും കായികാധ്യാപകൻ മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. 9 മണിയോടെ പരിപാടികൾ ആരംഭിച്ചു. ഓട്ടം, ഹൈജമ്പ്,ലോങ്ങ്ജമ്പ്,ഡിസ്കസ് ത്രോ, റിലേ തുടങ്ങി ധാരാളം ഇനങ്ങൾ നടന്നു. കുട്ടികളുടെ ആവേശവും ഊർജ്ജവും പരിപാടി ഗംഭീരമാക്കി.
 
[[പ്രമാണം:11453 school sports1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
[[പ്രമാണം:11453 school sports2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 school sports3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
== <big>കൈ കഴുകൽ ദിനം</big> ==
<big>ചെമ്മനാട് വെസ്റ്റ് ഗവൺമെൻ്റ് യുപി സ്കൂളിൽ കൈ കഴുകൽ ദിനം ആചരിച്ചു.പ്രധാനാധ്യാപിക ശ്രീമതി എ.കെ രമ ടീച്ചർ കൈ കഴുകി പരിപാടി ഉദ്ഘാടനം ചെയ്തു.കൈ കഴുകലിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.ജിഷ ടീച്ചർ അധ്യക്ഷയായി. അധ്യാപകരായ രമ്യ, ശ്രുതി, അംഗിത, മുനീർ, ഷിജിത, പൂർണ്ണത, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</big>
[[പ്രമാണം:11453 hand wash1.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453-HANDWASH2.jpeg|ലഘുചിത്രം|533x533ബിന്ദു]]
 
== ഒക്ടോബർ 29 ==
 
== ലഹരി വിരുദ്ധ ബോധവൽക്കരണവും സൈക്കിൾ റാലിയും ==
ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ എം കെ മെഹറൂഫിന്റെ അധ്യക്ഷതയിൽ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്  സുബൈജാ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, മദർ pta പ്രസിഡന്റ് സജിത രാമകൃഷ്ണൻ അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, അജിൽകുമാർ, സീനത്ത്, രഞ്ജിനി, അങ്കിത, രമ്യ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. സൈക്കിൾ റാലിയിൽ 200 ഓളം കുട്ടികൾ, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് പരിപാടിയെ ആകർഷകമാക്കി. സ്കൂൾ പ്രധാന അധ്യാപിക തെക്കേ രമ ടീച്ചർ സ്വാഗതവും സീനിയർ സ്റ്റൈൽ ബെന്നി മാസ്റ്റർ നന്ദിയും അറിയിച്ചു.[[പ്രമാണം:11453 drugs7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:SNTD22-KGD-11453-03.jpg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453- drugs9.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== പാഠ്യപദ്ധതി പരിഷ്കരണം  ചർച്ച - ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ==
<big>പാഠ്യപദ്ധതി പരിഷ്കരണം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ജനകീയ ചർച്ച സംഘടിപ്പിച്ചു.  പി.ടി.എ പ്രസിഡണ്ട് എം.കെ മെഹറൂഫിൻ്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ രീതിയിലാണ് ചർച്ച നടന്നത്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ. അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ അധ്യാപികയായ ഷീന ടീച്ചർ.ബി.ആർ സി യിലെ സി ആർ സി അധ്യാപകരായ സുധീഷ്.രശ്മി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പി.ടി.ബെന്നി.മുൻ പി.ടി.എ പ്രസിഡണ്ട് താരിഖ്. അധ്യാപകരായ രതീഷ് പൊതാവൂർ. രമ്യ.ഷൈനി.പ്രസീന രസ്ന കോട്ടക്കീൽ .മുജീബ് റഹ്മാൻ. അംഗീത. പൂർണ്ണിത.ഷിജിത.ജിഷ .മുനീർ. എന്നിവർ സംസാരിച്ചു. ആറ് ഗ്രൂപ്പ്കളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് അവതരണവും നടന്നു.70 ഓളം പേർ പങ്കെടുത്തു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ ടീച്ചർ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.</big>
[[പ്രമാണം:11453 curriculum discuss1.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:11453 curriculum4.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=]][[പ്രമാണം:11453 curriculum2.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:11453 curriculum3.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]]]
 
== നവംബർ 1 കേരളപ്പിറവി ദിനം ==
<big>01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ  ഭരണഭാഷ പ്രതിജ്ഞ  എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും   ആശംസകൾ അറിയിച്ചു.  കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ്  സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും  അതിന്  മലയാളം പദങ്ങൾ  പറയുകയും ചെയ്തു.</big>
 
[[പ്രമാണം:11453 keralappiravi1.jpeg|ഇടത്ത്‌|ലഘുചിത്രം]][[പ്രമാണം:11453 kerala8.jpeg|ലഘുചിത്രം|നടുവിൽ]][[പ്രമാണം:11453 kerala5.jpeg|ഇടത്ത്‌|ലഘുചിത്രം|407x407ബിന്ദു]]
 
== നവംബർ 1 ==
 
== സ്റ്റാർ ഓഫ് ദ വീക്ക് ക്വിസ് പ്രോഗ്രാം ഉദ്ഘാടനം ==
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ഒരു പുതിയ ക്വിസ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ രമ ടീച്ചർ ക്വിസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രേയസ് നമ്പ്യാർ ചോദ്യങ്ങൾ ചോദിച്ച് ക്വിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീമതി ടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:11453 star of the week1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-star of the week3.jpeg|ലഘുചിത്രം|400x400ബിന്ദു]]
 
== നവംബർ 14 ശിശുദിനം ==
  ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ശിശുദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക  എ കെ രമ ടീച്ചർ അസംബ്ലിയിൽ വച്ച് കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. ചാച്ചാജിയുടെ ഓർമ്മ പുതുക്കാൻ ആയി  കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു.തുടർന്ന് ചാച്ചാജിയുടെ വേഷമണിഞ്ഞ എൽകെജി, യുകെജി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് ശിശുദിന റാലി സംഘടിപ്പിച്ചു. അധ്യാപകരായ രഞ്ജിനി, സീനത്ത്, രമ്യ,ശ്രീജ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:11453 chidrens day1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 childrens day3.jpeg|ഇടത്ത്‌|ലഘുചിത്രം|439x439ബിന്ദു]]
[[പ്രമാണം:11453 chidrens day2.jpeg|നടുവിൽ|ലഘുചിത്രം|530x530ബിന്ദു]]
 
== വൺ മില്യൺ ഗോൾ ക്യാമ്പയിൻ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിൽ ==
നവംബർ 9
 
വൺ മില്യൺ ഗോൾ പദ്ധതി
 
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കായിക കാര്യാലയവും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ പദ്ധതി ഗവൺമെന്റ് യുപിസ്കൂൾ ചെമ്മനാട് വെസ്റ്റിൽ വിപുലമായി നടപ്പിലാക്കി.ലഹരിക്കെതിരെ ആയിരം സെന്ററുകളിൽ ഗോളടിക്കുന്നതിന്റെ ഭാഗമായി 11/11/22 മുതൽ 10 ദിവസത്തെ ക്യാമ്പയിനും പരിശീലനവും പ്രധാന അധ്യാപിക ശ്രീമതി എ കെ രമ ടീച്ചർ ഗോളടിച്ച ഉദ്ഘാടനം ചെയ്തു. വൺ മില്യൺ ഗോൾ പദ്ധതിയിൽ  പങ്കെടുക്കാനും ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിന് ഭാഗ്യമുണ്ടായി
 
ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിലെവൺ മില്യൺ ഗോൾ ക്യാമ്പയിൻ നാലു തവണ കേരളത്തിനു വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരം കെ രാകേഷ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് എം.കെ.മെഹറൂഫ്,സ്കുൾ ഹെഡ്മിസ്ട്രസ്റ്റ്  എ.കെ.രമ,സിനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി, മദർ പി.ടി.എ മെമ്പർ  രമ കെ.അഖിൽ,രതീഷ് പൊതാവൂർ,അധ്യാപികമാരായപൂർണ്ണിത,ജിഷ,
 
മഞ്ജുള,രേഷ്മ,ആതിര, പരിശീലകൻ മനോജ് പള്ളിക്കര എന്നിവർ പങ്കെടുത്തു.രക്ഷിതാക്കളും,അധ്യാപകരും,വിദ്യാർത്ഥികളും,നാട്ടുകാരും ഗോളടിച്ചു.
 
സ്കൂളിൻ്റെ ഉപഹാരം
 
ഹെഡ്മിസ്ട്രസ്സ് രമയിൽ  നിന്ന്  രാകേഷ് സ്വീകരിച്ചു.
 
[[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]വൺ മില്യൻ ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഹബീബ് റഹ്മാൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിനുള്ള ഗോൾ ബോൾ ജില്ലയുടെ ബ്രാൻഡ് അംബാസിഡറും ദേശീയ ഫുട്ബോൾ താരവുമായ ശ്രീ എം സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.[[പ്രമാണം:11453 one milliongoal6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 one million goal7.jpeg|ലഘുചിത്രം|400x400ബിന്ദു]]
 
== നവംബർ 22 ജില്ലാ കൈറ്റ് സംഘ സന്ദർശനം ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ജി യുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജില്ലാ കൈറ്റ് സംഘം സന്ദർശനം നടത്തി. ജില്ലാ കൈറ്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ രാജേഷ് സാർ ശ്രീ അബ്ദുൽ ഖാദർ സാർ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ രമ ടീച്ചറുമായിവിശദ ചർച്ച നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പിടി ബെന്നി മാസ്റ്റർ അധ്യാപകരായ ശ്രീമതി ഷിജിത ടീച്ചർ,രസ്ന ടീച്ചർ, സീനത്ത് ടീച്ചർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
[[പ്രമാണം:11453 haritha vidhalayam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 harithavidhyalayam2.jpeg|നടുവിൽ|ലഘുചിത്രം|421x421ബിന്ദു]]
 
== ഹരിതവിദ്യാലയം ഷൂട്ടിങ് ==
[[പ്രമാണം:11453 haritha vidyalayam3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam2.jpeg|ലഘുചിത്രം]]
[[പ്രമാണം:11453 haritha vidyalayam1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 haritha vidyalayam5.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 haritha vidyalayam7.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Harithavidhyalayam e cube 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== 2023  ആഗോള മില്ലറ്റ്  വർഷം ==
2023 വർഷം ആഗോള മില്ലറ്റ് വർഷമായി സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവപ്രദർശനം നടത്തി. 30/11/2022 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെയാണ് പ്രദർശനം നടത്തിയത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് രമ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു.
[[പ്രമാണം:11453 millat1.jpeg|ഇടത്ത്‌|ലഘുചിത്രം|399x399ബിന്ദു]]
[[പ്രമാണം:11453millet4.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453wiki millet5.jpeg|ലഘുചിത്രം]]
[[പ്രമാണം:11453 millet2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
== മികവ്  ഫെസ്റ്റ് ==
ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.
[[പ്രമാണം:11453 mikav1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
[[പ്രമാണം:11453 mikav7.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453-mikav9.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 mikav8.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 mikav6.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]]]
 
== ഭിന്നശേഷി ദിനാചരണം ==
ഡിസംബർ 3 ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി UP വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി
 
സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടന്നു.സ്കൂൾ തലത്തിൽ മികച്ചതായി തെരഞ്ഞെടുത്ത 7B ക്ലാസ്സിലെ ഫാത്തിമത്ത് ഫിദയുടെ പോസ്റ്റർ  BRC തല മത്സരത്തിലേക്ക് അയച്ചു കൊടുത്തു.
[[പ്രമാണം:11453 disable2.jpeg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11453 disable1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
 
== മികവ്  ഫെസ്റ്റ് ==
ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.
[[പ്രമാണം:11453 mikav1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav7.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-mikav9.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav8.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav6.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 mikav9.jpeg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]]
 
== ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗ് ==
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഹരിത വിദ്യാലയം ഫ്ലവർ ഷൂട്ടിംഗിൽ ജി യു പിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളും അധ്യാപകരും മികച്ച നിലവാരം പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ, അധ്യാപകരായ മുജീബ് മാസ്റ്റർ, രമ്യ ടീച്ചർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ആയിഷ മിസ്‌ന, ആയിഷ സി എ, അമേയ മനോജ്, ഷക്കൂർ അഹമ്മദ്, അർജുൻ എ കെ, യഹിയ, മുഹമ്മദ് സാദ്, അഹമ്മദ് അനസ് എന്നീ കുട്ടികളും പങ്കെടുത്തു. അർജുൻ എ കെ, അഹമ്മദ് അനസ് എന്നീ കുട്ടികൾ മികച്ച നിലവാരം പുലർത്തി.
[[പ്രമാണം:11453 harithafloor3.jpeg|ഇടത്ത്‌|ലഘുചിത്രം|449x449ബിന്ദു]]
[[പ്രമാണം:11453-HARITHA FLOOR2.jpeg|നടുവിൽ|ലഘുചിത്രം|544x544ബിന്ദു]]
[[പ്രമാണം:11453 haritha floor shooting1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
 
== മനുഷ്യാവകാശ ദിനം ==
ഡിസംബർ 10 മനുഷ്യാവകാശ ദിനം ഓൺലൈനായി ആഘോഷിച്ചു. എൽ പി യിലെയും യു.പിയിലെയും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റർ വരച്ച് അയക്കുകയും. യുപിയിലെ കുട്ടികൾ പ്രസംഗം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിൽ മൂന്ന് കുട്ടികൾ വിജയിച്ചു. Abhinith ഒന്നാം സ്ഥാനവും Fathima Mizna രണ്ടാം സ്ഥാനവും  Hina Hilan മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരം സ്കൂളിൽ വച്ച് തന്നെയാണ്  നടത്തിയത് നടത്തിയത്.  ഒന്നാം സ്ഥാനംArjun A. K രണ്ടാം സ്ഥാനംAli Lion Kurikkal Fathima Shaza യും കരസ്ഥമാക്കി
[[പ്രമാണം:11453 human rights2.jpeg|ഇടത്ത്‌|ലഘുചിത്രം|532x532ബിന്ദു]]
[[പ്രമാണം:11453 humanrights1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]
 
== ക്രിസ്മസ് ആഘോഷം ==
                 എസ്. ആർ ജി യോഗത്തിൽ തീരുമാനിച്ച പ്രകാരം23/12/2022 ന് ക്രിസ്മസ് ആഘോഷം സ്കൂളിൽ നടത്തി.10 മണിമുതൽ 11.30 വരെ എല്ലാ ക്ലാസുകളിലും സ്റ്റാർ നിർമ്മാണം നടത്തുകയും ഗ്രീറ്റിംഗ് കാർഡ് കുട്ടികൾ തമ്മിൽ തമ്മിൽ കൈമാറുകയുംചെയ്തു.ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ നിർമ്മിച്ചു. L. P യിലെയും U. P. യിലെയും  കുട്ടികൾ ഡാൻസും  സ്കിറ്റും  അവതരിപ്പിച്ചു. കൃത്യം ഒരു മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.
 
[[പ്രമാണം:11453 christmas22 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 christmas22 1.jpeg|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 christmas22 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]
[[പ്രമാണം:11453 christmas22 5.jpeg|ലഘുചിത്രം|400x400ബിന്ദു]]
 
== പ്രഥമ ശുശ്രൂഷ ക്ലാസ് ==
                04/01/2023 JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയുടെ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസിൽ ആദ്യം സ്കൂൾ HM ശ്രീമതി രമ  ടീച്ചർ സ്വാഗതം പറഞ്ഞു. അതിനുശേഷം ഡോ. കായനി പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പെട്ടെന്ന് ഒരു അപകടം നടന്നാൽ എന്ത് ചെയ്യണം ശ്വാസതടസം അനുഭവപ്പെട്ടാൽ എന്തു ചെയ്യണം പൊള്ളലേറ്റാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസ് ആയിരുന്നു അതിനു ശേഷം ടീച്ചർ നന്ദി പറഞ്ഞു ക്ലാസ് ഒരു മണിക്ക് അവസാനിപ്പിച്ചു.
[[പ്രമാണം:11453 firstaid 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 guide11.jpeg|ലഘുചിത്രം|400x400ബിന്ദു]]]]
 
== വൃദ്ധസദനം സന്ദർശനം ==
                 04/01/2023 G U P S Chemnad west സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിച്ചു അവിടെ അന്തേവാസികളായി 50 പേർ ഉണ്ടായിരുന്നു. JRC Cadets പരിപാടികൾ അവതരിപ്പിച്ചു.അവിടത്തെ അന്തേവാസികളും പരിപാടികൾ അവതരിപ്പിച്ചു.ഇതിന് നേതൃത്വം ഷൈനി ടീച്ചറും മുജീബ് മാഷും നൽകി. നന്ദി ഷൈനി ടീച്ചർ പറഞ്ഞു.3.30 ന് അവിടെനിന്ന് സ്കൂളിലേക്ക് മടങ്ങി.
[[പ്രമാണം:11453 visiting old age5.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 visiting old age3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 old age visit.jpeg|ലഘുചിത്രം|471x471ബിന്ദു]]
ജനുവരി 26 republic ദിനത്തിൽ സ്കൗട്ട് and ഗൈഡ് കുട്ടികളും റെഡ് ക്രോസ്സ് കുട്ടികളും ചേർന്ന് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി
 
== റിപ്പബ്ലിക് ദിന ആഘോഷം ==
           26/01/2023 തിയ്യതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9മണിക്ക് പ്രാർത്ഥനയോടെ പരിപാടി തുടങ്ങി. ശ്രീ :
 
പി. ടി. ബെന്നി മാഷ്(സീനിയർ അസിസ്റ്റന്റ് )എല്ലാവരെയും സ്വാഗതം ചെയ്തു. അധ്യക്ഷസ്ഥാനം ശ്രീ : നാസർ കുരിക്കൾ (പി. ടി. എ വൈസ് പ്രസിഡന്റ്)  വഹിച്ചു. ശ്രീമതി രമ. എ. കെ (ഹെഡ്മിസ്ട്രെസ് )പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ : ആമിർ. ബി.പാലോത് ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ ശ്രീ : താരിഖ് പി, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി സജിത രാമകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. ശ്രീ :അജിൽ കുമാർ നന്ദി പറഞ്ഞു. ശേഷം മധുരപലഹാരം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായി. ദേശിയഗാനത്തോടെ പരിപാടി അവസാനിച്ചു.
 
സ്കൗട്ട്, ജെ ആർ സി കുട്ടിക്കൾ മാലിന്യ മുക്ത കേരളം എന്ന ക്യാമ്പ്യനു നേതൃത്യം നൽകി "വലിച്ചെറിയല്ലേ മാലിന്യം "എന്ന മുദ്രാവാക്യവുമായി കുട്ടികളും, അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.
 
[[പ്രമാണം:11453 republic23 1.jpeg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
 
[[പ്രമാണം:11453_republic_23_2.jpeg|വലത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:11453 republic 23 5.jpeg|നടുവിൽ|ലഘുചിത്രം|513x513ബിന്ദു|[[പ്രമാണം:11453 jan26 clean1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]]]
 
== പഠന വിനോദ യാത്ര ==
06/02/2023 PTA  കമ്മിറ്റി തീരുമാനപ്രകാരം 2022-23 അധ്യയന വർഷത്തെ സ്കൂൾ പഠന വിനോദ യാത്ര മൂന്നാം ക്ലാസ്സ്‌ മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക്14/02/2023 ചൊവ്വാഴ്ച  നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം 7/02/2023 AEO യുടെ അനുവാദം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുകയും 13/02/2023 ഉത്തരവ് നമ്പർ ജി /4041/2023 പ്രകാരം അനുവാദം ലഭികുകയുമുണ്ടായി. ഒരു ദിവസത്തെ പഠന വിനോദ യാത്ര കണ്ണൂർ ജില്ലയിലേക്ക് ആയിരുന്നു സംഘടിപ്പിച്ചത്..14/02/2023 ചൊവ്വാഴ്ച രാവിലെ 7:30 നു സ്കൂളിൽ നിന്നും പഠന യാത്ര ആരംഭിച്ചു.ആകെ 208 കുട്ടികളും 18 അധ്യാപകരും പി ടി എ, എം പി ടി എ അംഗങ്ങളിൽ നിന്നും ഓരോ അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു.4 ബസുകളിൽ ആയാണ് യാത്ര പുറപ്പെട്ടത്... സന്ദർശിച്ച ഓരോ സ്ഥലങ്ങളും കുട്ടികൾക്ക് വിനോദത്തിന് പുറമെ വിജ്ഞന പ്രദവും ആയിരുന്നു...ഏകദേശം 5:30 നു മടക്കയാത്ര ആരംഭിച്ചു 8:30 ഓട് കൂടി സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. പഠന യാത്രയുമായി ബന്ധപെട്ടു കുട്ടികൾക്ക് കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പ്, യാത്ര വിവരണം, ചിത്ര രചന എന്നീ പ്രവർത്തങ്ങൾ കൊടുക്കുകയും അവ ഉപയോഗിച്ച് ഒരു പതിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.
 
== കൗൺസിലിംഗ് ക്ലാസ് ==
ഫെബ്രുവരി 14 കൗൺസിലിംഗ് ക്ലാസ് ഹെൽത്ത് ക്ലബ്ബിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14ന് കുട്ടികൾക്ക് സരിത ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
 
== കബ്സ് - ബുൾബുൾ ടെസ്റ്റിംഗ് ക്യാമ്പ് ==11453 bul bul camp1.jpeg
 കാസർഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ സകൗട്ട് & ഗൈഡ്സ് വിഭാഗത്തിൽപ്പെട്ട കബ്സ്, ബുൾബുൾ കുട്ടികളുടെ ടെസ്റ്റിംഗ് ക്യാമ്പ് 16/2/23 ന് ജി.യു.പി എസ് ചെമ്മനാട് വെസ്റ്റിൽ നടന്നു. 9.30 ൻ്റെ ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം കാസർഗോഡ് ജില്ലയുടെ സെക്രട്ടറി എച്ച് ഡബ്ല്യു ബി - ശ്രീമതി ഭാൾഗവി കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കബ്സ് വിഭാഗം സ്കൗട്ട് മാസ്‌റ്റർ ശ്രീ ഹരി നാരായണൻ നേതൃത്വം നൽകി.കാസർഗോഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 35 കബ്സ്, 28 ബുൾബുൾ കളും പങ്കെടുത്ത ക്യാമ്പ് സ്കൂളിന് പുത്തൻ ഉണർവ് നൽകി.

14:20, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ്

കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശവും ഞങ്ങൾക്ക് അഭിമാനവുമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിന്റെ തനതു പ്രവർത്തനമായിരുന്നു കടവത്ത് ക്വിസ്സ്'. മുൻപരിചയമോ കേട്ടുകേഴ്വിയോ ഇല്ലാതെ ചുവരുകൾക്കുള്ളിലകപ്പെട്ട കടവത്തെ ജനത ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. വിരസത മാറ്റാനായി 2020 മാർച്ച് മാസാവസാനം ആരംഭിച്ച പ്രവർത്തനമായിരുന്നു ഇതെങ്കിലും, പിന്നീട് സ്കൂളിലെ നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു കടവത്ത് ക്വിസ്സ് എന്ന ദ ലോക് ഡൗൺ ക്വിസ്സ് സീരീസ്'. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൽ.പി, യു.പി. വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ അംഗങ്ങളാക്കുകയുമായിരുന്നു ആദ്യം ചെയ്തത്. പൊതു വിജ്ഞാനത്തിൽ തുടങ്ങി പിന്നീട് എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴിയാണ് ക്വിസ്സ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മുഴുവൻ മാർക്ക് കിട്ടുന്ന കുട്ടികളുടെ പേരുകൾ ക്ലാസ്സ് തിരിച്ച് പോസ്റ്ററുകളാക്കി തൊട്ടടുത്ത ദിവസം തന്നെ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് പ്രോത്സാഹനവും ആവേശവും അടിക്കടി വർദ്ധിപ്പിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ ഞായറാഴ്ചകളിലും മാസത്തിലെ പ്രധാന ദിവസങ്ങളിലും നടത്തുന്ന പ്രത്യേക പരിപാടികൾ കോർത്തിണക്കി ലൈവ് സ്ട്രീമിം ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യുക പതിവാക്കി. ആഴ്ചയിലെ എല്ലാ ദിവസവും മുഴുവൻ മാർക്ക് ലഭിക്കുന്ന കുട്ടികളുടെ ഫോട്ടോ വച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ഫൈനൽ മത്സരങ്ങളും ഗ്രാന്റ് ഫിനാലേകളും സംഘടിപ്പിക്കുകയും ചെയ്തു. കോവിഡ് അല്പമൊന്ന് ശമിച്ചപ്പോൾ 2021 മാർച്ച് 18 ന് മെറിറ്റ് ഡേ എന്ന പേരിൽ രാവിലെയും ഉച്ചക്കും വൈകിട്ടുമായി സ്കൂളിൽ പൊതുപരിപാടി സംഘടിപ്പിച്ച് 200ൽ പരം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും ഫലകങ്ങളും സമ്മാനമായി നൽകുകയുമുണ്ടായി. ചെമ്മനാട് ഗ്രാമ പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മൻസൂർ കുരിക്കൾ, മെമ്പർ അമീർ ബി. പാലോത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ലക്ചറർ ശ്രീ. വിനോദ്കുമാർ പെരുമ്പള, ബി.പി.സി. ശ്രീ. കാസിം. ടി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ. പി.ടി. ബെന്നി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, പി.ടി.എ. പ്രസിഡന്റ് ശ്രീ. താരിഖ് പി, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഉഷാകുമാരി, ഡിജിറ്റൽ പിന്തുണ നൽകിയ ശ്രീ. മുഹമ്മദ് അനീസ് സി.എ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ജു എം.വി, എസ്.ആർ.ജി. കൺവീനർമാരായ ശ്രീമതി രസ്ന കെ, അംഗിത ഗംഗൻ എ. ജി. മറ്റ് അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. 2021 ജൂൺ മുതൽ ഓൺലൈൻ ക്ലാസിന്റെ തുടർ പ്രവർത്തനവും നിരന്തര മുല്യനിർണയ പ്രവർത്തനവുമായി കടവത്ത് സ്റ്റാർസ് എന്ന പേരിൽ ഇത് പുനരാരംഭിക്കുകയായിരുന്നു . ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ മാഷായിരുന്നു രണ്ടാം ഘട്ട പരിപാടിയുടെ ഉദ്ഘാടകൻ.

https://drive.google.com/drive/folders/1EuEtzcmcgFaYVC19ZThpUihJhiTRVvwn?usp=sharing

കരാട്ടെ

ഒരു ജാപ്പനീസ് ആയോധനകലയാണ് കരാത്തെ, വെറും കൈ എന്നാണ് കരാത്തെയുടെ ശരിയായ അർത്ഥം, ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത്. "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ്. കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്ന് അറിയപെടുന്നു. കരാത്തെ പരിശീലിക്കുന്നത് "gi" എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്, കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ. കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാത്തെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക്‌ ബെൽറ്റ്) വരെ നീണ്ടു പോവുന്ന ഗ്രേഡുകൾ.

'സധൈര്യം' കരാട്ടെ ക്ലാസ്

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ തെരഞ്ഞടുത്ത വിദ്യാർഥികൾക്കുവേണ്ടി എസ്.എസ്.എ. യുടെ നേതൃത്വത്തിൽ ജനുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സധൈര്യം കരാട്ടെ ക്ലാസ് ജി.എച്ച്.എസ്. ചന്ദ്രഗിരി സ്കൂളിൽ ആരംഭിച്ചു. ശ്രീമതി ഷൈനി ദാസ് ക്ലാസ്സിന് നേതൃത്വം വഹിച്ചു. പ്രസ്തുത ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനികളായ ആവണി എം. നായർ, ഗോപിക ജി.കെ, മാളവിക ആർ. പി, മാളവിക രാജ്, നിവേദ്യ എം. എന്നീ കുട്ടികൾ ഒന്നാം ഘട്ടത്തിൽ പങ്കെടുത്തു.

നല്ലപാഠം

  • വിദ്യാലയത്തിനു പുറത്തുള്ള ലോകത്തെ അറിയുക.
  • സ്നേഹ ഭരിതമായി ഇടപെടാനും സമൂഹ നന്മക്കായി പ്രവർത്തിക്കാനും പഠിക്കുക.
  • പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളിൽ സർഗാത്മകമായി ഇടപെടൽ നടത്തുക.
  • അവശരോടും ആലംഭഹീനരേടും കാരുണ്യവും സഹാനുഭുതിയും പുലർത്തുക. പുസ്തകങ്ങൾക്കപ്പുറമുള്ള ലോകത്തെ പടുത്തുയർത്താൻ വിദ്യാർഥികളെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ചെമ്മനാട് വെസ്റ്റ് നല്ല പാഠം ക്ലബ്ബ് പ്രവർത്തിച്ചത്. പ്രവർത്തന മികവിന് മനോരമയുടെ 2021 ലെ മികച്ച സ്കൂളിനുള്ള മൂന്നാം സ്ഥാനവും പ്രശസ്തി പത്രവും 10000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ബെസ്റ്റ് കോർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയത്തിലെ ശ്രീ. പി.ടി.ബെന്നിക്കും ശ്രീ. സി.എ. മുഹമ്മദ് അനീസിനും പ്രശസ്തി ഫലകവും 5000 രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു.
    മികച്ച അധ്യാപക കോർഡിനേറ്റർ ശ്രീ. പി.ടി.ബെന്നി, ശ്രീ. മുഹമ്മദ് അനീസ് സി എ.

പ്രവേശനോത്സവം

ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്‌ ശ്രീ. പി.ടി. ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ. താരീഖ് പി. അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ. മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ ബി. പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ. വിനോദ് പെരുമ്പള, കാസർഗോഡ് ബി.പി.സി. ശ്രീ. കാസിം ടി, എസ്.എം.സി. ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ. പ്രസിഡന്റ്‌ ശ്രീമതി ഉഷകുമാരിസി. എന്നിവർ സംസാരിച്ചു.

ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്തവർ

2020 മുതൽ സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത്ത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021-2022 അധ്യയന വർഷത്തിൽ കടവത്ത് സ്റ്റാർസ് എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ നടത്തുന്നതിന്റെ ഉദ്ഘാടനം ഡയയറ്റ് പ്രിൻസിപ്പൽ ഡോ. എം. ബാലൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ തലത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി.

പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌

ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തിലെ പരിസ്ഥിതി ദിനചാരണം സമുചിതമായി തന്നെ നടന്നു. ജൂൺ രണ്ടാം തീയതി ദിനചാരണങ്ങളുടെ ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ അന്ന് തന്നെ പോസ്റ്റ്‌ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾക്ക് സാധിച്ചു.

ജൂൺ അഞ്ചാം തീയതി രാവിലെ 8 മണിക്ക് എല്ലാ ക്ലാസ്സിലെയും ഓൺലൈൻ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കമായി. ആദ്യ പടിയായി എല്ലാ ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി അയച്ചു കൊടുത്തു. തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ. ആനന്ദൻ പേക്കടവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികൾക്ക് അവസരം ഒരുക്കി. ശേഷം 1 മുതൽ 7 വരെ ക്ലാസ്സിലുള്ള കുട്ടികൾ വൃക്ഷതൈ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ്‌ ഗ്രൂപുകളിൽ പോസ്റ്റ്‌ ചെയ്തു. മൂന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചിരുന്നു. പോസ്റ്റർ രചനയിൽ പങ്കെടുത്ത കുട്ടികളുടെ പോസ്റ്ററുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഇതു കൂടാതെ 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
          
11 മണിക്ക് യു.പി. ക്ലാസ്സിലെ കുട്ടികൾക്കായി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. ശ്രീജിത്ത്‌ നീലായി പരിസ്ഥിതി ദിന ക്ലാസ്സ്‌ നടത്തി. ഗൂഗിൾ മീറ്റ് വഴി നടന്ന ക്ലാസ്സിൽ നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഒരു നവ്യാനുഭവം തന്നെ ആയിരുന്നു ഈ ക്ലാസ്സ്‌.

3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.

എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌ ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു.

പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു.

ദിനാചരണം - ജൂലൈ

  • ബഷീർ ദിനം - ജൂലൈ 5
  • ചാന്ദ്രദിനം - ജൂ ലൈ 21
  • ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം - ജൂലൈ 27
  • പ്രക‍ൃതി സംരക്ഷണം -ജൂലൈ 28

ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു.

ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജീവചരിത്രം

ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.

ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം

പ്രകൃതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണർത്തുന്നതിനായി പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ തയ്യാറാക്കി അന്നേ ദിവസം ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുത്തു.

ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും എൻ.ജി.സി. ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻവുഡ് ഡീഡ്‌സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് നേരത്തെ നൽകുകയും വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു.

ഒന്നാം ദിവസം:

ജൂലൈ 31 ശനിയാഴ്ച ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ യുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൂടാതെ ഊർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി . ആവശ്യസമയത്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും അനാവശ്യമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതായത് ഫാൻ, ലൈറ്റ് പകൽസമയത്ത് ഉപയോഗിക്കാതിരിക്കുകയും വേണമെന്ന് അദ്ധ്യാപകർ നിർദേശിച്ചു.

രണ്ടാം ദിവസം:

രണ്ടാംദിവസമായ ആഗസ്റ്റ് 1 ഡ്രൈ ഡേ ആയി ആചരിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുംവേണ്ട പ്രവർത്തനങ്ങൾ ചെയ്ത

മൂന്നാം ദിവസം:

മൂന്നാംദിവസമായ ഓഗസ്റ്റ് 2 മാലിന്യ നിർമാർജന പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അടുക്കളയിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് വേണ്ടി കുഴികൾ നിർമ്മിച്ചു.

നാലാം ദിവസം:

ഓഗസ്റ്റ് 3 ചൊവ്വാഴ്ച അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിച്ചു.

അഞ്ചാം ദിവസം:

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർത്തുകയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും ഉള്ള ബോധവൽകരണം നൽകി. അതിന്റെ ഭാഗമായി കുട്ടികൾ തുണിസഞ്ചി ഉണ്ടാക്കുകയും ഇനി മുതൽ അത് ഉപയോഗിക്കും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

ആറാം ദിവസം:

ആറാം ദിവസമായ ഓഗസ്റ്റ് അഞ്ചാം തീയതി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി യോഗയും വ്യായാമവും എത്രമാത്രം ഉപകാരപ്രദമാണ് എന്നതിന്റെ ക്ലാസ് ആണ് നൽകിയത്. അതുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ഷെയർ ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം

ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.

ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.

ഓണം

അധ്യാപക ദിനം

അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...

ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ഹെഡ് മാസ്റ്ററുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി. തുടങ്ങിയ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹാദരവോടെ ഫലകം നൽകി ആദരിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.

ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ സ്വഭവനത്തിൽ ആദരിച്ചപ്പോൾ

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ് ലോഡ് ചെയ്തത പരിപാടികളുടെ പ്രസക്തഭാഗങ്ങൾ

ഹിന്ദി വാരാഘോഷം

ചെമ്മനാട് ഗവ.യു.പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ 14 മുതൽ 20 വരെ ഹിന്ദി വാരാഘോഷം നടത്തി. സ്ക്കൂൾ ഹാളിൽ നടന്ന ഹിന്ദി ദിനാഘോഷം പി.ടി.എ. പ്രസിഡന്റ് ശ്രീ താരിഖ് പി. ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.ടി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് 5,6,7 ക്ലാസിലെ കുട്ടികൾക്കായി കഥാരചന , കവിതാരചന, ഉപന്യാസരചന പദ്യപാരായണം, ഹിന്ദി പ്രസംഗം. കയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.

ഹിന്ദി വാരാഘോഷ സമാപന സമ്മേളനവും സമ്മാന വിതരണവും

ചെമ്മനാട് വെസ്റ്റ് ഗവ.യു.പി. സ്ക്കൂളിൽ യു.പി. വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ പഠനം സരളമാക്കുവാൻ വേണ്ടി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷംസമാപന പരിപാടി സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് പി. താരിഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. അഗസ്റ്റിൻ ബെർണാഡ് വിവിധ ഹിന്ദീ സാഹിത്യ മത്സരങ്ങളിൽ ഒന്നും. രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി വിജയി ച്ച കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബോവിക്കാനം എ.യു.പി.സ്കൂൾ റിട്ട. ഹിന്ദി അദ്ധ്യാപകൻ ശ്രീ. സി. സുകുമാരൻ മാഷിന് സമർപ്പിത് സേവ പുരസ്ക്കാരം നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. പി.ടി. ബെന്നി സ്വാഗതവും, ഹിന്ദി അധ്യാപകൻ ശ്രീ. കെ.എൻ. സുനിൽകുമാർ നന്ദിയും പറഞ്ഞു.

ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്

ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷപ്പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷപ്പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഏഴാം തരം വിദ്യാർഥി ഷഫാഖ് കെ.എസ്, ഉമ്മ ആയിഷത്ത് റെയ്ഹാന എന്നിവർ ചേർന്ന് തയ്യാറിക്കിയ പോസ്റ്റർ
ഓൺലൈനായി നടത്തിയ ഗാന്ധി വേഷപ്പകർച്ച മത്സരത്തിൽ നിന്ന്...

തിരികെ വിദ്യാലയത്തിലേക്ക്

സ്കൂൾ പ്രവേശനോത്സവം നവംബർ 1 ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ നടന്നു ഒക്ടോബർ അവസാന മാസത്തോടുകൂടി ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ എന്തൊക്കെയാണെന്ന് ചർച്ചചെയ്തു തീരുമാനിച്ചു പരിപാടികളുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ മഹാ ഭീതിയും സ്കൂൾ അടച്ചിടലും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മ വിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി വർണബലൂണുകളും കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് വിദ്യാലയവും അധ്യാപകരും കുട്ടികൾക്ക് പ്രവേശനോത്സവം ഒരുക്കി സ്വാഗതം ചെയ്തത് സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊണ്ടാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് എങ്കിലും ഒറ്റയായി പോയതിന്റെ ഒരു വിഷമവും കുട്ടികളിൽ ഉണ്ടായിരുന്നില്ല 20 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത് സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചഭക്ഷണം സഹിതമാണ് സ്കൂൾ തുറന്നത് ഓരോ ക്ലാസിലേയും അധ്യാപകർ ക്ലാസ് മുറികൾ അലങ്കരിക്കുകയും അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ കഥകളോടും പാട്ടുകളോടും കൂടിയായിരുന്നു തുടക്കം കുട്ടികളിൽ വളരെയധികം സന്തോഷം ഉണ്ടാക്കി മധുര വിതരണവും നടന്നു ഒരു പുത്തൻ പ്രതീക്ഷയോടെ കൂടി നല്ല രീതിയിൽ തന്നെ ഈ പ്രവേശനോത്സവം നടത്താൻ സാധിച്ചു

ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ച് മാതൃകാപരവും വ്യത്യസ്തവുമായ ഓൺ ലൈൻ, ഓഫ് ലൈൻ പരിപാടികൾ നടത്തപ്പെട്ടു. ദിനാചരണങ്ങളുടെ ചാർജ് വഹിക്കുന്ന അധ്യാപകർ മാസത്തിന്റെ തുടക്കത്തിൽ തന്നെ എസ്.ആർ.ജി. യിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികൾ അറിയിക്കുകയും ചർച്ചചെയ്ത് വേണ്ട മാറ്റങ്ങളോടെ മുൻകൂട്ടി ക്ലാസ്സ് ഗ്രൂപ്പുകളിൽ വിവരങ്ങൾ കൈമാറുകയും മുൻകൂട്ടി പരിപാടികളോരോന്നായി നടത്തുകയും 14ന് ഓൺലൈൻ പരിപാടികളോടെ ആചരണങ്ങൾ അവസാനിപ്പിക്കുകയുമായിരുന്നു.

വ്യത്യസ്തങ്ങളായ പരിപാടികലിൽ നിന്ന്...

ക്രിസ്തുമസ്

ക്രിസ്‍മസ് ആചരണത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ ബൈബിൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ചരിത്രവസ്തുതകൾ ഓർമപ്പെടുത്താനും അനുകരണ കലാരൂപങ്ങളിലൂടെ ദിശ്യവത്കരിക്കാനുമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്,

ക്രിസ്‍മസ് ഓൺ ലൈൻ പരിപാടികളിൽനിന്ന്
ബൈബിൾ ദൃശ്യാവിഷ്കാരം
കുട്ടികൾ നിർമിച്ച നക്ഷത്രങ്ങൾ ക്ലാസ്സിൽ...
ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ നിർമാണം
ബൈബിൾ ദൃശ്യാവിഷ്കാരം
ബൈബിൾ ദൃശ്യാവിഷ്കാരം
ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ നിർമാണം
ക്രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മസ് സ്റ്റാർ പ്രദർശനം

റിപ്പബ്ലിക് ദിനാഘോഷം

ചെമ്മനാട് വെസ്റ്റ് ജി.യു.പി. സ്കൂളിൽ 2022 ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതിൻപ്രകാരം പരിപാടികൾ നടത്തുകയും ചെയ്തു.

ദേശീയ പതാക ഉയർത്തൽ
ക്വിസ് മത്സരത്തിൽ ഒന്നാമതായവർ

ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് ശ്രീമതി രമ എ.കെ. സ്കൂളിൽ പതാക ഉയർത്തി. റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത് ശ്രീ. പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു. SMC ചെയർമാൻ ശ്രീ. നാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി സി. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അജിൽ കുമാർ നന്ദി പറഞ്ഞു. അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം, നൃത്താവിഷ്ക്കാരം, ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ, ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.

ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 21 മുതൽ 28 വരെ നടന്ന മാതൃഭാഷാ വാരാചരണ പരിപാടികൾ
ശിൽപശാലയിലെ നിമിഷ ചോദ്യോത്തര വിജയികൾക്ക് വാർഡ് മെമ്പർ സമ്മാനങ്ങൾ നൽകുന്നു.
കാവ്യശിൽപം അക്ഷത എസ്.എസ്.
കാവ്യ ശിൽപം അമയ മനോജ് ജെ.കെ.
നൃത്ത ശില്പം ദിയയും സംഘവും
ദേശീയ അധ്യാപക അവാർഡ് ജേതാവ് വി.ശ്രീനിവാസന്റെ ഉദ്ഘാടന ശിൽപശാലയിൽനിന്ന്
മാതൃഭാഷാ വാരാചരണം വാർഡ് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്യുന്നു.
നൃത്ത് ശിൽപം വന്ദനയും സംഘവും

ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ ഫെബ്രുവരി 21ന് "മറക്കല്ലേ മലയാളം" ശിൽപശാല സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ വി. ശ്രീനിവാസൻ ദിനാചരണത്തിന്റെ പ്രസക്തി ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കഥകളായും കവിതകളിലൂടെയും നാടൻപാട്ടുകളിലൂടെയും ആവിഷ്കരിച്ചു.  മാതൃഭാഷാ വാരാചരണത്തിന്റെ ഭാഗമായി എൽ.പി, യു.പി. കുട്ടികൾക്ക് കവിതാരചന. കഥാരചന ഭാഷക്വിസ്, പ്രസംഗം, കാവ്യശിൽപം, നിമിഷ പ്രസംഗം, 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' തുടങ്ങിയ വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. ഫെബ്രുവരി 27ന് മാത്യഭാഷാ വാരാചരണം സമാപിച്ചു. കുട്ടികൾ സ്വയം മാത്യ ഭാഷയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

മാത്യഭാഷാ വാരാചരണത്തിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് നിർവഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് എ.കെ രമ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പി.ടി. ബെന്നി മാസ്റ്റർ സ്വാഗതവും അധ്യാപികയായ പ്രസീന പ്രഭാകരൻ നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് താരിഖ് പി, എസ്.എം.സി. ചെയർമാൻ നാസർ കുരിക്കൾ, എം.പി.ടി.എ. പ്രസിഡണ്ട്. ശ്രീമതി ഉഷാകുമാരി സി. തുടങ്ങിയവർ ആശംസകളറിയിച്ചു. ദിനാചരണത്തിന്റെ ചാർജ് വഹിക്കുന്ന അധ്യാപകരായ പി.ടി. ബെന്നി, രസ്ന കെ, പ്രസീന പ്രഭാകരൻ, രമ്യ പി.വി, സി‍ഞ്ചു എം.വി. തുടങ്ങിയവർ പരിപാടികൾക്ക് നേത്യത്വം നൽകി.

ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 3 മണി മുതൽ 4 മണി വരെ കഥാരചന, കവിതാരചന എന്നിവ നടത്തി. 'വെളിച്ചം' എന്നതായിരുന്നു കഥരചനയുടെ വിഷയം. 'അമ്മ മലയാളം' എന്ന വിഷയത്തിൽ കവിത രചനയും നടത്തി. 25 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഫെബ്രുവരി 23 ന് ഭാഷാക്വിസ് നടത്തി. 50 കുട്ടികൾ പങ്കെടുത്തു. കുട്ടികൾ വളരെ നന്നയി ക്വിസിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായി പ്രാഥമിക മത്സരങ്ങൾ വഴിയാണ് കുട്ടികളെ തെരഞ്ഞെടുത്ത് ഫൈനൽ മത്സരം നടത്തിയത്.

ഫെബ്രുവരി 24 ന് നിമിഷ പ്രസംഗം നടത്തി. 22 കുട്ടികൾ പങ്കെടുത്തു. 'മാതൃഭാഷ മലയാളം' എന്നതായിരുന്നു വിഷയം. മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ട് മറ്റ് ഭാഷകൾ ഉപയോഗിക്കാതെ തെറ്റില്ലാതെ ശുദ്ധമലയാളത്തിൽ സംസാരിക്കുക എന്നതായിരുന്നു മത്സരത്തിന്റെ അടിസ്ഥാനം. മികച്ച രീതിയിൽ തന്നെ കുട്ടികൾ അവതരണം നടത്തി.

ഫെബ്രുവരി 25 ന് എൽ.പി. വിഭാഗത്തിന്റെ കാവ്യശില്പം പരിപാടി ഉച്ചയ്ക്ക് 3 മണി മുതൽ 4 മണിവരെ നടത്തി. മലയാളത്തിലെ കവിതകളുടെ നൃത്താവിഷ്കാരം ആയിരുന്നു അവതരിപ്പിക്കപ്പെട്ടത്. എൽ.പി. വിഭാഗത്തിൽ 5 സംഘങ്ങൾ ആയിരുന്നു മത്സരിച്ചത്. കുട്ടികൾ മലയാള കവിതകൾ ആലപിക്കുകയും ചെയ്തു.

ഫെബ്രുവരി 26 ന് യു.പി. വിഭാഗത്തിന്റെ കാവ്യശില്പവും നടത്തി. 4 സംഘങ്ങളായിരുന്നു മത്സരത്തിന് ഉണ്ടായത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുത്തത്.

ഫെബ്രുവരി 27 ന് 'കുട്ടികൾക്കായ് രക്ഷിതാക്കളുടെ ഒരു പാട്ട്' ഓൺലൈനായി നടത്തപ്പെട്ടു. തുടർന്ന് ഹെഡ്‍‍‍‍‍‍‍‍‍‍മിസ്ട്രസ്സ് എ.കെ. രമടീച്ചറുടെ മാതൃഭാഷാദിന സന്ദേശത്തോടെ പരിപാടികൾക്ക്‌ സമാപനം കുറിച്ചു.

കായികം

2022-23 പ്രവർത്തനങ്ങൾ

ജി.യു.പി സ്കൂൾ ചെമ്മനാട് വെസ്റ്റ് സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഒരുക്കങ്ങൾ  ഒരാഴ്ച മുമ്പ് തന്നെ തുടങ്ങിയിരുന്നു.

പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 9.30തോടു കൂടി ആരംഭിച്ചു. ഒന്നാം ക്ലാസിൽ നിന്നും പുതുതായി എഴുപതോളം കുരുന്നുകളാണ് വിദ്യാലയത്തിന്റെ ആദ്യപടികയറി വിദ്യാലയത്തിലെത്തിയത്.

ചിത്രശലഭങ്ങളും ബലൂണുകളുമായാണ്. എൽ കെ ജി., ഒന്നാം ക്ലാസ്സിലെ കുട്ടികളെ വരവേറ്റത്.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങ് 10 മണിക്ക് ആരംഭിച്ചു ചെമ്മനാട് വെസ്റ്റ് പ്രധാനാധ്യാപിക ശ്രീമതി രമ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡണ്ട് താരിഖ് അവർകളായിരുന്നു.

[11:15 AM, 10/25/2022] zeenathnp87: കുട്ടികൾക്ക് മധുരവിതരണം നടത്തി.യു പി വിഭാഗം കുട്ടികളുടെ

പ്രവേശനഗാനത്തിന്റെ നൃത്താവിഷ്കാരത്തോടു കൂടി ചടങ്ങ് അവസാനിച്ചു.

[11:15 AM, 10/25/2022] zeenathnp87: വാർഡ് മെമ്പർ അമീർ പാലോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി.

ചടങ്ങിൽ എസ്.എം.സി. ചെയർമാൻ നാസർ കുരിക്കൾ, സീനിയർ അസിസ്റ്റന്റ് ബെന്നി സർ, മദർ പി.ടി.എ പ്രസിഡന്റ് ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടറി പ്രസീന ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ കൂടുതൽ പ്രവർത്തനങ്ങൾ അന്ന് നൽകാൻ സാധിച്ചില്ലെങ്കിലും ഒരു തൈ നടാം എന്ന പ്രവർത്തനം ചെയ്തു.

കുട്ടികൾ എല്ലാവരും തന്നെ അവർ വീടുകളിൽ വൃക്ഷത്തെ നടന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചുതന്നു. ജൂൺ 6 തിങ്കളാഴ്ചയായിരുന്നു കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയത്. കുട്ടികൾ ജൂൺ അഞ്ചിന് അവർ വീടുകളിൽ നട്ട് ചെടിയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുകയും എന്റെ മരം എന്ന പേരിൽ ഓരോ ഓരോ ക്ലാസിലും പതിപ്പ് നിർമ്മിക്കുകയും ചെയ്തു. തുടർന്ന് എൽപി യുപി ക്ലാസുകളിൽ പരിസ്ഥിതി ദിന ക്വിസ് നടന്നു. പരിസ്ഥിതി ദിന ക്വിസ് എൽ പി വിഭാഗത്തിൽ 3ബി ക്ലാസിലെ സ്നേഹൽ എ കെ ഒന്നാം സ്ഥാനവും മുനിയെ ക്ലാസിലെ സാരംഗ് ആർ പി രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 7b ക്ലാസിലെ അർജുനഎ കെ ഒന്നാം സ്ഥാനവും ആറ്  സി ക്ലാസിലെ ആയിഷത്ത് മെഡിസിന് രണ്ടാം സ്ഥാനവും നേടി. അധ്യാപകർ നേട്ടം കൈവരിച്ച കുട്ടികളെ അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന വിത്തുകൾ ഉപയോഗപ്പെടുത്തി സ്കൂളിൽ ഒരു നല്ല പൂന്തോട്ടം നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നടന്നു

പുഴയെ സംരക്ഷിക്കാം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ ചന്ദ്രഗിരിപ്പുഴയുടെ തീരം വൃത്തിയാക്കുന്നു.

കുട്ടികൾ കണ്ടൽച്ചെടികൾ വച്ചു പിടിപ്പിക്കുന്നു

ജൂൺ19 ദേശീയ വായനാദിനം

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ജനതയെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അതുല്യപ്രതിഭയാണ് പി എൻ പണിക്കർ.പി എൻ  പണിക്കരോടുള്ള ആദരസൂചകമായി 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ വായനാദിനമായി ആചരിക്കുന്നു.2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 19 വായനാദിനമായി പ്രഖ്യാപിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തക പരിചയം  ( ആസ്വാദനക്കുറിപ്പ് എഴുതൽ ), വായനാദിന ക്വിസ്, വാർത്താ വായന മത്സരം, പോസ്റ്റർ നിർമ്മാണം, കവി പരിചയം, കവിതാ രചന മത്സരം  തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. എൽപി യുപി തലങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.

ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം

അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന വിവിധയിന കായിക മത്സരങ്ങളുടെ മേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. നാലുവർഷം കൂടുമ്പോഴാണ് ഇത് നടത്തപ്പെടുന്നത്. രണ്ട് തലമുറകളിൽ ഉള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പ്യയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്.രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896 ഗ്രീസിലെ ഏതൻസിൽ ആണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്. ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കപ്പെട്ടു വരുന്നു.

   അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ജിപിഎസ് ചെമ്മനാട് വെസ്റ്റിൽ യുപി വിഭാഗം കുട്ടികൾക്കായി ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു.7 ബി ക്ലാസിലെ അർജുൻ ഒന്നാം സ്ഥാനവും 7A ക്ലാസിലെ അഹമ്മദ് അനസ് രണ്ടാം സ്ഥാനവും 7ബി ക്ലാസിലെ

അശ്വിൻ മൂന്നാം സ്ഥാനവും ക്വിസ് മത്സരത്തിൽ കരസ്ഥമാക്കി. വിജയികളെ അഭിനന്ദിച്ചു. പിടിഎ പ്രസിഡന്റ് താരിഖ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എ കെ രമ അധ്യക്ഷത വഹിച്ചു. ആതിര, ജിഷ, മനോജ് പള്ളിക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ജൂലായ് 5 ബഷീർ ദിനം

മലയാള സാഹിത്യത്തിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലായ് 5 ബഷീർ ദിനമായി ആചരിക്കുന്നു

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് g u p s ചെമ്മനാട് വെസ്റ്റ് ൽ ധാരാളം പരിപാടികൾ നടത്തി. ജൂലായ് 5 കളക്ടർ പ്രഖ്യാപിച്ച അവധിയായതിനാൽ ജൂലൈ 6 ന് ആയിരുന്നു പരിപാടികൾ നടത്തിയത്.ബഹുമാനപ്പെട്ട HM രമ ടീച്ചർ ബഷീർ സ്മൃതി മരം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ മാംഗോസ്റ്റിൻ മരം നട്ടു. കൂടാതെ LP,UP വിഭാഗങ്ങൾക്ക് ആയി ബഷീർ ദിന ക്വിസ് നടത്തി.ബഷീർ ദിന ക്വിസിൽ LP വിഭാഗത്തിൽ 3B ക്ലാസിലെ സ്നേഹൽ ഒന്നാം സ്ഥാനവും 4A ക്ലാസിലെ റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

4C ക്ലാസിലെ അലി അബ്ദുല്ല കുരിക്കൾ, 3A യിലെ  നിഹ നുജൂം എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും പങ്കിട്ടു.UP വിഭാഗത്തിൽ 7B ക്ലാസിലെ അർജുൻ AK ഒന്നാം സ്ഥാനവും 7A ക്ലാസിലെ അഹമദ് അനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.6A ക്ലാസിലെ കുട്ടികളായ ഖദീജ അജവ, ആനഘ PR എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും പങ്കിട്ടു.

ലോക ജനസംഖ്യാ ദിനം ജൂലൈ 11

ലോക ജനസംഖ്യാദിനം ലോക ജനസംഖ്യ 500 കോടിയെത്തിയത്1987 ജൂലൈ 11നാണ് ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാം എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനത്തിന്റെ ലക്ഷ്യം.

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു.

എൽപി യുപി ക്ലാസിലെ കുട്ടികൾക്കായി ജനസംഖ്യ ദിന പോസ്റ്റർ നിർമ്മാണം നടത്തി കൂടാതെ മൂന്നു മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾക്കായി ക്രാഫ്റ്റ് ഐഡിയസ് എന്ന പ്രവർത്തനവും നൽകി.

ധാരാളം കുട്ടികൾ ക്രാഫ്റ്റ് നിർമ്മാണം നടത്തി. ഇവയ്ക്ക് പുറമേ എൽപി യുപി ക്ലാസിലെ കുട്ടികൾക്ക് ജനസംഖ്യാദിന ക്വിസ് നടത്തി.ജനസംഖ്യാ ദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം 3 B ക്ലാസിലെ സ്നേഹലിനും രണ്ടാം സ്ഥാനം 3A ക്ലാസിലെ സാരംഗ് നേടി 3 B ക്ലാസിലെ നിവിൻ വിജയി എന്ന കുട്ടിയായിരുന്നു മൂന്നാം സ്ഥാനം. യുപി വിഭാഗത്തിൽ 7 B ക്ലാസിലെ അർജുൻ എ കെ ഒന്നാം സ്ഥാനവും 6 A ക്ലാസിലെ അനഘ പി ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 7 A ക്ലാസിലെ മുഹമ്മദ് അനസ്സിനായിരുന്നു മൂന്നാം സ്ഥാനം.

സ്നേഹ മധുരം(പ്രീ സ്കൂൾ രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടി)

ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റിൽ സ്നേഹമധുരം സമഗ്ര ശിക്ഷ കേരളം ബി ആർ സി കാസർഗോഡിന്റെ നേതൃത്വത്തിൽ പ്രീസ്കൂൾ രക്ഷിതാക്കളുടെ ശാക്തീകരണ പരിപാടി നടത്തി.ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീ താരിഖ് പി അധ്യക്ഷനായി.ഹെഡ്മാസ്റ്റർ ശ്രീമതി രമ എ കെ സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ല പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ രവീന്ദ്രൻ മുഖ്യാതിഥിയായി. കാസർഗോഡ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ശ്രീ ടി പ്രകാശൻ, എസ് എം സി ചെയർമാൻ നാസർ കുരിക്കൾ, സീനിയർ അസിസ്റ്റൻറ് ബെന്നി പി.ടി എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ശ്രീജ വി നന്ദി പറഞ്ഞു. ബേക്കൽ ബി ആർ സി ട്രെയിനർ സുനിൽകുമാർ മാസ്റ്റർ, കാസർഗോഡ് ബി ആർ സി.സി  ആർ സി കോഡിനേറ്റർ റോഷ്ന ടീച്ചർ,ഹക്കീം മാസ്റ്റർ എന്നിവർ ക്ലാസ് നയിച്ചു.

ക്ലാസ് പി ടി എ യോഗം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്

2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.

പിടിഎ യോഗത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കെ രമ ടീച്ചർ ആയിരുന്നു. കൊറോണാനന്തര പഠന വിടവ് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ വിശദമായി സംസാരിച്ചു. ഓരോ ക്ലാസിലും പിടിഎ എം പി ടി എ പ്രതിനിധികളെയും തിരഞ്ഞെടുത്തു.

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ,മൈക്കൽ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 2 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി നടന്ന ആ സ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻ ആണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. "ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന് നീൽ ആസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധതരം ചാന്ദ്രദിന പരിപാടികൾ നടത്തുകയുണ്ടായി.

ആഗസ്റ്റ് 1പ്രേംചന്ദ് ജയന്തി

ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. യു.പി കുട്ടികൾക്കായി ക്വിസ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്വിസ് മത്സരത്തിൽ അർജുൻ എ.കെ (7B), ഫാത്തിമ മിസ്ന (7C),അനഘ (6A)  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രസംഗ മത്സരത്തിൽ ഫാത്തിമ മിസ്ന (7C), ജമീലാ നുഹ (6B), ഹയ ഫാത്തിമ (7C) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ രചനയിൽ നഫീസത്ത് റിഫ (7A), ദിയ (6B),അനാമിക അശോക് (6B) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഉറുദു,ഹിന്ദി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രേംചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം നടത്തി.

'ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിക്കുന്നു.1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്ക് നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.05/08/2022 ന് ഓരോ ക്ലാസിലും സഡാക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ ദിനാചരണ ചാർജ്ജുള്ള പ്രസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. എല്ലാ കുട്ടികളും സജീവ പങ്കാളിത്തം വഹിച്ചു. (എൽ.പി) യു.പി തലത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ പി.ടി ബെന്നി മാസ്റ്ററുടെ നേതൃത്വത്തിൽ സഡാക്കോ കൊക്ക്  നിർമ്മാണ പരിശീലനം നടത്തി. 08/08/22 ചൊവ്വാഴ്ച രാവിലെ എൽ.പി, യു.പി തലത്തിലെ കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി. റാലിയിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടായിരുന്നു. 10/08/ 2022 ന് ഹിരോഷിമ ദിന ക്വിസ്, യുദ്ധവിരുദ്ധ ഗാനാലാപനം, ചിത്രരചന, പ്രസംഗം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഹിരോഷിമ ദിന ക്വിസ് മത്സരത്തിൽ എൽ.പി തരത്തിൽ  3A ക്ലാസ്സിലെ സാരംഗ് ഒന്നാം സ്ഥാനവും 4B ക്ലാസ്സിലെ സിയ ഫാത്തിമ അസ്‌ലം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ഒന്നാം സ്ഥാനം നേടിയത് 7A ക്ലാസിലെ അഹമ്മദ് അനസ് ആയിരുന്നു. മത്സരത്തിൽ അർജുൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി,യു.പി തലത്തിൽ നടന്ന ഹിരോഷിമ ദിന പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ 3B ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനവും 4A ക്ലാസ്സിലെ  റിസ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി തലത്തിൽ ജമീല നുഹ, ഫാത്തിമ മിസ്ന എന്നീ കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ 7A ക്ലാസിലെ അഹമ്മദ് അനസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആഗസ്റ്റ് 10 'കൗമാരം കരുതലോടെ' - ആരോഗ്യ ബോധവൽക്കരണ ക്ലാസ്

ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ  വിദ്യാർഥിനികൾക്കായി 10/08/2022 ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 'കൗമാരം കരുതലോടെ' എന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിലർ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ ആരോഗ്യ-ശുചിത്വ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രസ്തുത യോഗത്തിന് സ്വാഗതമോതിയത് എസ്.ആർ.ജി കൺവീനർ ഷിജിത ടീച്ചർ ആയിരുന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. രമ ടീച്ചറായിരുന്നു.

ഇന്നത്തെ കാലത്തെ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ നിർദ്ധാരണം ചെയ്യാം, നവമാധ്യമങ്ങളിലെ ചൂഷണങ്ങൾക്കെതിരെ എങ്ങനെ പ്രതികരിക്കാമെന്ന അവബോധം കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം എന്നതുമായിരുന്നു ഈയൊരു പരിപാടിയുടെ ഉദ്ദേശ്യം. കുട്ടികളുടെ സംശയങ്ങൾക്ക് ടീച്ചർ മറുപടി നൽകി 2 മണി മുതൽ 3 മണി വരെ നടന്ന ക്ലാസിന് ഹെൽത്ത് ക്ലബ്ബ് കൺവീനർ മഞ്ജുള ടീച്ചർ നന്ദി രേഖപ്പെടുത്തി.

ആഗസ്റ്റ് 12 പതാക നിർമ്മാണം

11/08/2022 ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം, ഗണിത ക്ലബ്ബ് രൂപീകരണം തുടങ്ങിയവയായിരുന്നു മുഖ്യ അജണ്ടകൾ. ഗണിത ക്ലബ്ബ് ഭാരവാഹികളായ രസ്‌ന ടീച്ചർ, ജിഷ ടീച്ചർ, പ്രസീന ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 30 കുട്ടികൾ പങ്കെടുത്തു. യോഗത്തിൽ 7A യിലെ മിയ എന്ന കുട്ടിയെ കൺവീനറായും 7C യിലെ ഷവാഫിനെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഉൾപ്പെടുത്തി പതാക നിർമ്മാണം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത അനുപാതം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകൾ വ്യത്യസ്ത അനുപാതത്തിൽ പതാക നിർമ്മിച്ചു. ക്ലാസ് തലത്തിൽ പതാകകൾ പ്രദർശിപ്പിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗം,ഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.

ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്പി.ടി.എ ജനറൽ ബോഡി യോഗം

നമ്മുടെ വിദ്യാലയത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ അക്കാദമിക വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്ക്കൂളിൽ ചേർന്നു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് താരീഖ് പി. അധ്യക്ഷത വഹിച്ചു.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ അനേകം അക്കാദമിക.അക്കാദമി കേതര പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞതായി സ്ക്കുൾ സീനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരണത്തിൽ വ്യക്തമാക്കി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി.നാസർ കുരിക്കൾ.ഷംസുദ്ദീൻ ചിറാക്കൽ.സി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് രമ എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസിന പ്രഭാകരൻ നന്ദിയും പറഞ്ഞു.പുതിയ പി.ടി.എ കമിറ്റി നിലവിൽ വന്നു.

പുതിയ പ്രസിഡണ്ടായി എം കെ മെഹറൂഫീനെയും മദർ പി.ടി.എ പ്രസിഡണ്ടായി സജിത രാമകൃഷ്ണനെയും വൈസ് പ്രസിഡണ്ടായി അയിഷമനാഫിനെയും തിരഞ്ഞെടുത്തു.

സത്യമേവ ജയതേ

  സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തെറ്റായ വിവരങ്ങളെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും നല്ല മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിനുമായി കേരള ഗവൺ മെന്റ് നടപ്പിലാക്കിയ പ്രചാരണ പരിപാടിയിൽ ഓഗസ്റ്റ് 16 ന് സ്കൂളിൽ ബെന്നി മാസ്റ്ററും രസ്ന ടീച്ചറും പങ്കെടുത്തു.തുടർന്ന് ഓഗസ്റ്റ് 18 ന് സ്കൂളിൽ നിന്ന് മറ്റു അധ്യാപർക്കും ക്ലാസ് നൽകി. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ ആധ്യാപകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22,23,24 തീയതികളിൽ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ഓഗസ്റ്റ് 29ദേശീയ കായിക ദിനം

  ഹോക്കി തരം ധ്യാൻ ചന്ദിന്റെ ജന്മദിനം ചെമ്മനാട് വെസ്റ്റ് യു പി സ്കൂളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അദ്ദേഹത്തിന്റെ ചിത്രം സ്കൂൾ ലീഡർ ഹയ ഫാത്തിമയ്ക്ക് നൽകി.ജില്ലാ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി പി ടി ബെന്നി ഉദ്ഘാടനം ചെയ്തു. ബി ആർ സി കായിക അധ്യാപകൻ മനോജ്‌ പള്ളിക്കര അധ്യക്ഷത വഹിച്ചു.അധ്യാപകരായ അജിൽ കുമാർ, ഷീന, രസ്ന, ധന്യ, പൂർണിത, ഫൗസിയ, മുനീർ എന്നിവർ സംസാരിച്ചു.

ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 2

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്ത് 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വാർഡ് മെമ്പർ ശ്രീ. അമീർ പാലോത്ത് ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. താരിഖ് പി, ഹെഡ്മിസ്ട്രെസ് രമ ടീച്ചർ, സീനിയർ അദ്ധ്യാപകൻ പി ടി ബെന്നി മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികളുടെ തിരുവാതിര, ബലൂൺ പൊട്ടിക്കൽ, കസേര കളി തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രെസ് രമ ടീച്ചർ സമ്മാന ദാനം നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ  പരിപാടിക്ക് ഒന്നുകൂടി ഉണർവ് നൽകി.പരിപാടിയുടെ അവസാന ഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരമായിരുന്നു. അദ്ധ്യാപകർക്കായുള്ള വടംവലി മത്സരത്തിൽ മുജീബ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം സ്ഥാനം നേടി.

സെപ്റ്റംബർ 5 അദ്ധ്യാപക ദിനം

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് അദ്ധ്യാപക ദിനം ആഘോഷിച്ചു.ഓണവധി ആയതു കൊണ്ട് സെപ്റ്റംബർ 5 തിങ്കളാഴ്ച ഓൺലൈൻ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്.ആശംസ കാർഡ് തയ്യാറാക്കൽ, നിങ്ങൾക്കും അദ്ധ്യാപകരാവം, നിങ്ങളുടെ മനസിലെ അദ്ധ്യാപകർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സെപ്റ്റംബർ 14ഹിന്ദി ദിനം

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി യുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു.ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്‌ ഈ ദിനാഘോഷം. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ൽ വിവിധങ്ങളായ പരിപാടികൾ നടത്തി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ആയിരുന്നു പരിപാടികൾ. പ്രസംഗ മത്സരം, പോസ്റ്റർ രചന, കൈയെഴുത്ത് തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.

സെപ്റ്റംബർ 16 ഓസോൺ ദിനാഘോഷ പരിപാടികൾ

ജി യു പി എ സ് ചെമ്മാട് വെസ്റ്റ് സെപ്റ്റംബർ 16 ഓസോൺ ദിനാഘോഷ പരിപാടികൾ നടത്തി.അതുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററി പ്രദർ ശി പ്പിച്ചു.ഡോക്യൂമെന്ററിയെ ആസ്പദമാക്കി പോസ്റ്റർ രചനയും നടത്തി.

സെപ്റ്റംബർ 23 പോഷൺ അസംബ്ലി

പോഷൺ അസംബ്ലി സംഘടിപ്പിച്ചു കുട്ടികൾക്ക് ശരിയായ പോഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും പോഷൺ പ്രതിജ്ഞ ചൊല്ലാനുമുള്ള അവസരം ഉണ്ടാക്കി.

സെപ്റ്റംബർ 27 പോഷൺ ക്ലാസ്

സ്കൂളിലെ എല്ലാ കുട്ടികൾക്കും പോഷൺ ക്ലാസ് നൽകാൻ സാധിച്ചു. ഹെഡ്മിസ്ട്രസ് പോഷൺ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഐ.സി.ടിയുടെ സഹായത്താൽ രത്ന ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾ വിവിധതരം സംശയങ്ങൾ ഉന്നയിച്ചു. ശരിയായ ഭക്ഷണം ഏത് രീതിയിൽ കഴിക്കണമെന്ന് നിർദ്ദേശം നൽകി.

സെപ്റ്റംബർ 28 പോഷൺ ഫെയർ

കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ പോഷക സമൃദ്ധമായ വിഭവങ്ങളുടെ പ്രദർശനം നടത്തി. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ പോഷൺ ഫെയർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രമ ടീച്ചർ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾ തയ്യാറാക്കി വന്നു. വിഭവത്തിന്റെ പേരും അതിൻറെ പോഷകമൂല്യം വിവരണവും എഴുതി കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷണവൈവിധ്യവും അതിൻറെ പോഷകമൂല്യവും വ്യത്യസ്ത അനുഭവം ആയിരുന്നു.

ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കാഫിംഗ് സെർമണി

സെപ്റ്റംബർ 9 2022

സെപ്റ്റംബർ 9 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 :30ന് കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എ കെ രമ പരിപാടിയിൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് മെഹറൂഫ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ അമീർ ബി പാലോത്ത്  യോഗം ഉദ്ഘാടനം ചെയ്തു. ജെ.ആർ. സി കോഡിനേറ്റർ അനിൽകുമാർ സർ കുട്ടികൾക്ക് ജെ ആർ സി യുടെ പ്രാധാന്യം വിശദമായി നൽകി. ജെ ആർ സി ജില്ലാ കോ-ഓ ഡിനേറ്റർ സെമീർ സർ കുട്ടികൾക്ക് ഒരു ക്ലാസ് നൽകി. തുടർന്ന് കുട്ടികൾക്ക് സ്കാർഫ് അണിയിച്ചു. ശേഷം ജെ ആർ സി സ്കൂൾ കൗൺസിലർ ഷൈനി ടീച്ചർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.

സെപ്റ്റംബർ 29

ഗണിതശാസ്ത്രമേള

2002-23 അധ്യായനവർഷത്തെ സ്കൂൾ തല ഗണിതശാസ്ത്രമേള 30/9/2022 വെള്ളിയാഴ്ച ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു. നമ്പർ ചാർട്ട്, ജോമെട്രിക്കൽ ചാർട്ട്, പസിൽ, ക്വിസ്, ഗണിതവുമായി ബന്ധപ്പെട്ട കളികൾ, സ്റ്റിൽ മോഡൽ എന്നീ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഗണിതാധ്യാപികമാരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം തന്നെ കുട്ടികൾ കാഴ്ചവച്ചു. ഗണിത ക്വിസ്സിൽ യുപിതലത്തിൽ 6 ബി യിലെ ജമീല നുസ ഒന്നാം സ്ഥാനവും മുഹമ്മദ് സാദ്(7 C) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം സബ്ജില്ലാതല ടാലൻറ് സെർച്ച് എക്സാം, ക്വിസ് എന്നിവയിൽ പങ്കെടുക്കാൻ അർഹത നേടി.

എൽപി തലത്തിൽ ഗണിത ക്വിസ്സിൽ 3 ബി ക്ലാസിലെ നിവിൻ വിജയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമട്രിക്കൽ ചാർട്ട് മൂന്ന് എ യിൽ നിഹ നുജൂം ഒന്നാം സ്ഥാനം നേടി. നമ്പർ ചാർട്ടിൽ 4 സി ക്ലാസ്സിലെ ദേവതീർത്ഥ ഒന്നാം സ്ഥാനവും പസിൽ മൂന്ന് എ ക്ലാസ്സിലെ വൈഗ ലക്ഷ്മി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

സെപ്റ്റംബർ 30

സാമൂഹ്യശാസ്ത്രമേള

22/9/22 സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഒരു യോഗം ക്ലബ്ബ് കൺവീനർമാരായ ഷിജിത ടീച്ചർ, പൂർണിത ടീച്ചർ എന്നിവർ വിളിച്ചുചേർത്തു. ശാസ്ത്രോത്സവമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ നടത്താൻ തീരുമാനിച്ചതായി ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.യുപിതലത്തിൽ 5 6 7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ അർജുൻ ഏ.വി.യെ ചുമതലപ്പെടുത്തി. മുപ്പതിന് ഉച്ചയ്ക്ക് 1: 30 ന് തന്നെ സാമൂഹ്യ ശാസ്ത്രമേള ആരംഭിച്ചു. വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തതായിരുന്നു എങ്കിലും മേളയിലെ ഇനങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തി. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ ആകെ 9 ടീമുകൾ എ ഗ്രേഡ് കരസ്ഥമാക്കി. ജലചക്രം, വാട്ടർ ടാങ്ക് സെൻസർ, വാട്ടർ ഡിസ്പെൻസർ, ഇന്ത്യ സംസ്ഥാനങ്ങൾ, മാതൃഭാഷ, അഗ്നിപർവ്വതം, സൗരയൂഥം എന്നിങ്ങനെ നിരവധി ഇനങ്ങൾ മേളയിൽ കുട്ടികൾ അവതരിപ്പിച്ചു. ക്ലാസിലെ മുഹമ്മദ് മിറാഷ്,മുഹമ്മദ് എന്നിവർ ചേർന്നുണ്ടാക്കിയ അഗ്നിപർവതത്തിന്റെ വർക്കിംഗ് മോഡലിന് ഒന്നാം സ്ഥാനം ലഭിച്ചു. 3:00 മണിയോടുകൂടി മേള അവസാനിച്ചു.

സെപ്റ്റംബർ 30 പ്രവർത്തി പരിചയമേള

സെപ്റ്റംബർ 30ന് നടത്തിയ പ്രവർത്തി പരിചയമേളയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ.പിയിലും, യു.പിയിലും ആയി ധാരാളം കുട്ടികൾ പേപ്പർ ഉപയോഗിച്ച് പലതരം പൂക്കൾ ഉണ്ടാക്കി. കൂടാതെ കൂടെനിർമാണം,ചോക്ക് നിർമ്മാണം തുടങ്ങിയ പരിപാടികളും നടന്നു.

ശാസ്ത്രമേള

സെപ്റ്റംബർ 30ന് നടന്ന ശാസ്ത്രമേളയിൽ വിവിധ പരിപാടികളിൽ ആയി ധാരാളം കുട്ടികൾ പങ്കെടുത്തു. എൽ പി തലത്തിൽ അധ്യാപികമാരായ പ്രസീന ടീച്ചർ,  ബബിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ നടത്തിയിരുന്നത്. കുട്ടികൾ ലഘുപരീക്ഷണങ്ങൾ നടത്തി. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട നടത്തിയ ക്വിസ് മത്സരത്തിൽ മൂന്ന് ബി ക്ലാസിലെ സ്നേഹം ഒന്നാം സ്ഥാനം നേടി. യുപിതലത്തിൽ വിവിധയിനം പരിപാടികൾ നടത്തി.ഏഴ് ക്ലാസിലെ അശ്വിൻ. എസ്, അൻവർഷ്.ടി എന്നീ കുട്ടികൾ വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യഹിയ എ, അഹമ്മദ് അനസ് (7എ ) എന്നീ കുട്ടികൾ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒഴുകും ദ്വീപ് ആയിരുന്നു സ്റ്റിൽ മോഡലായി നിർമ്മിച്ചിരുന്നത്. മേലെയുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഏഴ് ക്ലാസിലെ അഹമ്മദ് അനസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഗാന്ധിജയന്തി

ജി.യു.പി .എസ് ചെമ്മനാട് വെസ്റ്റ് ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് ലോകത്തെ പഠിപ്പിച്ച മഹാത്മജിയുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സമൂഹത്തിനായി നിലകൊള്ളാനും മൂല്യങ്ങൾ സാംശീകരിച്ച് രാഷ്ട്ര സേവനം ചെയ്യാനും ഭാവിതലമുറ തയ്യാറാവണമെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.ഗാന്ധി പുഷ്പാർച്ചന നടന്നു. പി.ടി.എ പ്രസിഡണ്ട് എം കെ മെഹറൂഫ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്ക് വേണ്ടി ഗാന്ധി പ്രസംഗം. കവിതാലാപനം. ഗാന്ധി ക്വിസ്.ഗാന്ധിജയന്തി പതിപ്പ് പ്രകാശനം. ഗാന്ധിജിയുടെ നൂറോളം മഹത് വചനങ്ങൾ അടങ്ങിയ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.വിദ്യാലയത്തിലെ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കി ., അധ്യാപകരായ രതീഷ്. പൂർണിത രമ്യ.ഷിജീത.ശ്രീജ.ധന്യ.ഫൗസിയ.രേഷ്മ. ജിഷ എന്നിവർ നേത്യത്വം നൽകി.സ്ക്കൂൾ ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.

വിദ്യാലയത്തിലെ റെഡ് ക്രോസ്സ് വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിസരം വൃത്തിയാക്കുന്നു.

ഒക്ടോബർ 6, 7 സ്കൂൾ കലോത്സവം

ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കലോത്സവ പരിപാടികൾ ഒക്ടോബർ 6 (വ്യാഴം), ഒക്ടോബർ 7 (വെള്ളി) ദിവസങ്ങളിലായി   സമുചിതമായി  നടന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമീർ ബി പാലോത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് എ കെ രമ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ്,  സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ എന്നിവർ സദസ്സിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡന്റ് മഹറൂഫ് കുട്ടികളുടെ കാലാവാസനകൾ ഉണർത്തുന്നതിനായി കലോത്സവ പരിപാടികൾസംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ നന്ദി പറഞ്ഞു. രണ്ട് സ്റ്റേജുകളിലായി 6,7 തീയതികളിൽ ധാരാളം കലാപരിപാടികൾ അരങ്ങേറി. എൽകെജി, യു കെ ജി, ഒന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആംഗ്യപ്പാട്ട്,കഥ പറയൽ എന്നീ മത്സരങ്ങൾ നടത്തി.സംഘഗാനം, തിരുവാതിര, ഒപ്പന,സംഘനിർത്തം തുടങ്ങിയ പരിപാടികൾ കാണികളെയും സദസ്സിനെയും വർണ്ണാഭമാക്കി. ഒന്നാമത് എത്തിയ കുട്ടികളെ അഭിനന്ദിച്ചു.

ഒക്ടോബർ 26 കായികമേള

ചെമ്മനാട് വെച്ച് യുപി സ്കൂളിൽ കായികമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം കെ മഹറൂഫ് സല്യൂട്ട് സ്വീകരിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് മെമ്പർ അമീർ ബിപാലോദ് മുഖ്യാതിഥിയായി ഹെഡ്മിസ്ട്രസ്  എ കെ രമ ടീച്ചർ അധ്യക്ഷയായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് പിടി ബെന്നി മാസ്റ്റർ, അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, മുനീർ, അജിത് കുമാർ, ഷിജിത, രമ്യ, പ്രീന, അപർണ്ണ,രേഷ്മ എന്നിവർ സംസാരിച്ചു.അധ്യാപികയായ ജിഷ ടീച്ചർ പരിപാടിയിൽ സ്വാഗതവും കായികാധ്യാപകൻ മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. 9 മണിയോടെ പരിപാടികൾ ആരംഭിച്ചു. ഓട്ടം, ഹൈജമ്പ്,ലോങ്ങ്ജമ്പ്,ഡിസ്കസ് ത്രോ, റിലേ തുടങ്ങി ധാരാളം ഇനങ്ങൾ നടന്നു. കുട്ടികളുടെ ആവേശവും ഊർജ്ജവും പരിപാടി ഗംഭീരമാക്കി.

കൈ കഴുകൽ ദിനം

ചെമ്മനാട് വെസ്റ്റ് ഗവൺമെൻ്റ് യുപി സ്കൂളിൽ കൈ കഴുകൽ ദിനം ആചരിച്ചു.പ്രധാനാധ്യാപിക ശ്രീമതി എ.കെ രമ ടീച്ചർ കൈ കഴുകി പരിപാടി ഉദ്ഘാടനം ചെയ്തു.കൈ കഴുകലിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.ജിഷ ടീച്ചർ അധ്യക്ഷയായി. അധ്യാപകരായ രമ്യ, ശ്രുതി, അംഗിത, മുനീർ, ഷിജിത, പൂർണ്ണത, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒക്ടോബർ 29

ലഹരി വിരുദ്ധ ബോധവൽക്കരണവും സൈക്കിൾ റാലിയും

ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ എം കെ മെഹറൂഫിന്റെ അധ്യക്ഷതയിൽ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്  സുബൈജാ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത്, മദർ pta പ്രസിഡന്റ് സജിത രാമകൃഷ്ണൻ അധ്യാപകരായ രതീഷ് കെ, മുജീബ് റഹ്മാൻ, അജിൽകുമാർ, സീനത്ത്, രഞ്ജിനി, അങ്കിത, രമ്യ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി. സൈക്കിൾ റാലിയിൽ 200 ഓളം കുട്ടികൾ, ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് പരിപാടിയെ ആകർഷകമാക്കി. സ്കൂൾ പ്രധാന അധ്യാപിക തെക്കേ രമ ടീച്ചർ സ്വാഗതവും സീനിയർ സ്റ്റൈൽ ബെന്നി മാസ്റ്റർ നന്ദിയും അറിയിച്ചു.

പാഠ്യപദ്ധതി പരിഷ്കരണം ചർച്ച - ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ്

പാഠ്യപദ്ധതി പരിഷ്കരണം ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ജനകീയ ചർച്ച സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ മെഹറൂഫിൻ്റെ അധ്യക്ഷതയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ പാലോത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ രീതിയിലാണ് ചർച്ച നടന്നത്.പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾ. അധ്യാപകർ.പൂർവ്വ വിദ്യാർത്ഥികൾ. രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർ ജനകീയ ചർച്ചയിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ അധ്യാപികയായ ഷീന ടീച്ചർ.ബി.ആർ സി യിലെ സി ആർ സി അധ്യാപകരായ സുധീഷ്.രശ്മി. പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ടീച്ചർ പി.ടി.ബെന്നി.മുൻ പി.ടി.എ പ്രസിഡണ്ട് താരിഖ്. അധ്യാപകരായ രതീഷ് പൊതാവൂർ. രമ്യ.ഷൈനി.പ്രസീന രസ്ന കോട്ടക്കീൽ .മുജീബ് റഹ്മാൻ. അംഗീത. പൂർണ്ണിത.ഷിജിത.ജിഷ .മുനീർ. എന്നിവർ സംസാരിച്ചു. ആറ് ഗ്രൂപ്പ്കളായി തിരിഞ്ഞ് ചർച്ചകൾ നടത്തിയ ശേഷം ഗ്രൂപ്പ് അവതരണവും നടന്നു.70 ഓളം പേർ പങ്കെടുത്തു.സ്കുൾ ഹെഡ്മിസ്ട്രസ്സ് രമ ടീച്ചർ സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.

നവംബർ 1 കേരളപ്പിറവി ദിനം

01/11/2022 കേരളപ്പിറവി ദിനത്തിൽ സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം അസംബ്ലി യോടൊപ്പം തന്നെ നടത്തി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി രമ ടീച്ചർ  പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം സ്കൂൾ ലീഡർ അർജുൻ  ഭരണഭാഷ പ്രതിജ്ഞ  എല്ലാവരും ഏറ്റുചൊല്ലി. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറുഫും മദർ PTA പ്രസിഡന്റ് ശ്രീമതി സജിതയും   ആശംസകൾ അറിയിച്ചു.  കുട്ടികൾ കവിതാലാപനവും പ്രസംഗവും നടത്തി. 20/11/2022 ഭരണഭാഷ വാരാചരണ സമാപന ചടങ്ങ്  സംഘടിപ്പിച്ചു. രണ്ട് പ്രവർത്തനങ്ങളും നൽകി. അതിൽ ഒന്ന് ഒരു നിമിഷം മലയാളം മാത്രം. അതിൽ കുറച്ചു കുട്ടികൾ പങ്കെടുത്തു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാതെ. കുട്ടികളോട് ഇംഗ്ലീഷ് വാക്ക് പറയുകയും  അതിന്  മലയാളം പദങ്ങൾ  പറയുകയും ചെയ്തു.

നവംബർ 1

സ്റ്റാർ ഓഫ് ദ വീക്ക് ക്വിസ് പ്രോഗ്രാം ഉദ്ഘാടനം

നവംബർ 1 കേരളപ്പിറവി ദിനത്തിൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ഒരു പുതിയ ക്വിസ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ രമ ടീച്ചർ ക്വിസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രേയസ് നമ്പ്യാർ ചോദ്യങ്ങൾ ചോദിച്ച് ക്വിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീമതി ടീച്ചർ നന്ദി പറഞ്ഞു.

നവംബർ 14 ശിശുദിനം

  ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ശിശുദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക  എ കെ രമ ടീച്ചർ അസംബ്ലിയിൽ വച്ച് കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. ചാച്ചാജിയുടെ ഓർമ്മ പുതുക്കാൻ ആയി  കുട്ടികൾ ശിശുദിന ഗാനങ്ങൾ ആലപിച്ചു.തുടർന്ന് ചാച്ചാജിയുടെ വേഷമണിഞ്ഞ എൽകെജി, യുകെജി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് ശിശുദിന റാലി സംഘടിപ്പിച്ചു. അധ്യാപകരായ രഞ്ജിനി, സീനത്ത്, രമ്യ,ശ്രീജ എന്നിവർ നേതൃത്വം നൽകി.

വൺ മില്യൺ ഗോൾ ക്യാമ്പയിൻ ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിൽ

നവംബർ 9

വൺ മില്യൺ ഗോൾ പദ്ധതി

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന കായിക കാര്യാലയവും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ പദ്ധതി ഗവൺമെന്റ് യുപിസ്കൂൾ ചെമ്മനാട് വെസ്റ്റിൽ വിപുലമായി നടപ്പിലാക്കി.ലഹരിക്കെതിരെ ആയിരം സെന്ററുകളിൽ ഗോളടിക്കുന്നതിന്റെ ഭാഗമായി 11/11/22 മുതൽ 10 ദിവസത്തെ ക്യാമ്പയിനും പരിശീലനവും പ്രധാന അധ്യാപിക ശ്രീമതി എ കെ രമ ടീച്ചർ ഗോളടിച്ച ഉദ്ഘാടനം ചെയ്തു. വൺ മില്യൺ ഗോൾ പദ്ധതിയിൽ  പങ്കെടുക്കാനും ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിന് ഭാഗ്യമുണ്ടായി

ചെമ്മനാട് ഗവൺമെൻ്റ് വെസ്റ്റ് യു.പി.സ്കൂളിലെവൺ മില്യൺ ഗോൾ ക്യാമ്പയിൻ നാലു തവണ കേരളത്തിനു വേണ്ടി കളിച്ച സന്തോഷ് ട്രോഫി താരം കെ രാകേഷ് ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ.പ്രസിഡണ്ട് എം.കെ.മെഹറൂഫ്,സ്കുൾ ഹെഡ്മിസ്ട്രസ്റ്റ്  എ.കെ.രമ,സിനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി, മദർ പി.ടി.എ മെമ്പർ  രമ കെ.അഖിൽ,രതീഷ് പൊതാവൂർ,അധ്യാപികമാരായപൂർണ്ണിത,ജിഷ,

മഞ്ജുള,രേഷ്മ,ആതിര, പരിശീലകൻ മനോജ് പള്ളിക്കര എന്നിവർ പങ്കെടുത്തു.രക്ഷിതാക്കളും,അധ്യാപകരും,വിദ്യാർത്ഥികളും,നാട്ടുകാരും ഗോളടിച്ചു.

സ്കൂളിൻ്റെ ഉപഹാരം

ഹെഡ്മിസ്ട്രസ്സ് രമയിൽ  നിന്ന്  രാകേഷ് സ്വീകരിച്ചു.

വൺ മില്യൻ ഗോൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ശ്രീ ഹബീബ് റഹ്മാൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിനുള്ള ഗോൾ ബോൾ ജില്ലയുടെ ബ്രാൻഡ് അംബാസിഡറും ദേശീയ ഫുട്ബോൾ താരവുമായ ശ്രീ എം സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.

നവംബർ 22 ജില്ലാ കൈറ്റ് സംഘ സന്ദർശനം

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ജി യുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജില്ലാ കൈറ്റ് സംഘം സന്ദർശനം നടത്തി. ജില്ലാ കൈറ്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ രാജേഷ് സാർ ശ്രീ അബ്ദുൽ ഖാദർ സാർ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ രമ ടീച്ചറുമായിവിശദ ചർച്ച നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പിടി ബെന്നി മാസ്റ്റർ അധ്യാപകരായ ശ്രീമതി ഷിജിത ടീച്ചർ,രസ്ന ടീച്ചർ, സീനത്ത് ടീച്ചർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഹരിതവിദ്യാലയം ഷൂട്ടിങ്

2023 ആഗോള മില്ലറ്റ് വർഷം

2023 വർഷം ആഗോള മില്ലറ്റ് വർഷമായി സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്മനാട് വെസ്റ്റ് ഗവ.യുപി സ്കൂളിൽ ചെറു ധാന്യങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവപ്രദർശനം നടത്തി. 30/11/2022 ബുധനാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെയാണ് പ്രദർശനം നടത്തിയത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കിയ മില്ലറ്റ് വിഭവങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. ഹെഡ്മിസ്ട്രസ് രമ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും പോഷക ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചു.

മികവ്  ഫെസ്റ്റ്

ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.

ഭിന്നശേഷി ദിനാചരണം

ഡിസംബർ 3 ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി UP വിഭാഗം കുട്ടികൾക്ക് ഭിന്നശേഷി

സൗഹൃദ വിദ്യാലയം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടന്നു.സ്കൂൾ തലത്തിൽ മികച്ചതായി തെരഞ്ഞെടുത്ത 7B ക്ലാസ്സിലെ ഫാത്തിമത്ത് ഫിദയുടെ പോസ്റ്റർ  BRC തല മത്സരത്തിലേക്ക് അയച്ചു കൊടുത്തു.

മികവ്  ഫെസ്റ്റ്

ജി യു പി  ചെമ്മനാട് വെസ്റ്റ് സ്കുളിൽ മികവ്  ഫെസ്റ്റ് സംഘടിപ്പിച്ചു.ചെമ്മനാട്. 2021 - 2022 അധ്യയന വർഷം എൽ എസ്എസ്.യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികൾ ,നാഷണൽ, സംസ്ഥാന, ജില്ലാ, ഉപജില്ലാതലത്തിൽ കലാ - കായിക ,ശാസ്ത്രമേള, അറബിക് കലാമേള ,സ്കുൾ തലത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾ എന്നിവരേയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിൻ്റെ അധ്യക്ഷതയിൽ കാസർഗോഡ് എം പി .ശ്രീരാജ് മോഹൻ ഉണ്ണിത്താൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ സഫറുള്ള ' സമ്മാനദാനം നടത്തി. സ്റ്റാൻ്റിംങ്ങ് കമിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദ്ദറുൽ മുനീർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ഡോ.വിനോദ് കുമാർ പെരുമ്പള (ഡയറ്റ് ) ടി പ്രകാശൻ മാസ്റ്റർ ( ബി ആർ സി ) മെഹറൂഫ് എം കെ (പി.ടി.എ പ്രസിഡണ്ട്) നാസർ കുരിക്കൾ (എസ്.എം.സി) സജിത രാമകൃഷണൻ (മദർ 'പിടിഎ) എന്നിവർ സംസാരിച്ചു.സ്കുൾ ഹെഡ്മിസ്ട്രസ്സ്  രമ എ കെ സ്വാഗതവും, സിനിയർ അസിസ്റ്റൻ്റ് പി ടി ബെന്നി നന്ദിയും പറഞ്ഞു.

ഹരിത വിദ്യാലയം ഫ്ലോർ ഷൂട്ടിംഗ്

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടന്ന ഹരിത വിദ്യാലയം ഫ്ലവർ ഷൂട്ടിംഗിൽ ജി യു പിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളും അധ്യാപകരും മികച്ച നിലവാരം പുലർത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ബെന്നി മാസ്റ്റർ, അധ്യാപകരായ മുജീബ് മാസ്റ്റർ, രമ്യ ടീച്ചർ, വാർഡ് മെമ്പർ അമീർ ബി പാലോത്ത്, ആയിഷ മിസ്‌ന, ആയിഷ സി എ, അമേയ മനോജ്, ഷക്കൂർ അഹമ്മദ്, അർജുൻ എ കെ, യഹിയ, മുഹമ്മദ് സാദ്, അഹമ്മദ് അനസ് എന്നീ കുട്ടികളും പങ്കെടുത്തു. അർജുൻ എ കെ, അഹമ്മദ് അനസ് എന്നീ കുട്ടികൾ മികച്ച നിലവാരം പുലർത്തി.

മനുഷ്യാവകാശ ദിനം

ഡിസംബർ 10 മനുഷ്യാവകാശ ദിനം ഓൺലൈനായി ആഘോഷിച്ചു. എൽ പി യിലെയും യു.പിയിലെയും കുട്ടികൾ ഗ്രൂപ്പിൽ പോസ്റ്റർ വരച്ച് അയക്കുകയും. യുപിയിലെ കുട്ടികൾ പ്രസംഗം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിൽ മൂന്ന് കുട്ടികൾ വിജയിച്ചു. Abhinith ഒന്നാം സ്ഥാനവും Fathima Mizna രണ്ടാം സ്ഥാനവും  Hina Hilan മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരം സ്കൂളിൽ വച്ച് തന്നെയാണ്  നടത്തിയത് നടത്തിയത്.  ഒന്നാം സ്ഥാനംArjun A. K രണ്ടാം സ്ഥാനംAli Lion Kurikkal Fathima Shaza യും കരസ്ഥമാക്കി

ക്രിസ്മസ് ആഘോഷം

                 എസ്. ആർ ജി യോഗത്തിൽ തീരുമാനിച്ച പ്രകാരം23/12/2022 ന് ക്രിസ്മസ് ആഘോഷം സ്കൂളിൽ നടത്തി.10 മണിമുതൽ 11.30 വരെ എല്ലാ ക്ലാസുകളിലും സ്റ്റാർ നിർമ്മാണം നടത്തുകയും ഗ്രീറ്റിംഗ് കാർഡ് കുട്ടികൾ തമ്മിൽ തമ്മിൽ കൈമാറുകയുംചെയ്തു.ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ നിർമ്മിച്ചു. L. P യിലെയും U. P. യിലെയും  കുട്ടികൾ ഡാൻസും  സ്കിറ്റും  അവതരിപ്പിച്ചു. കൃത്യം ഒരു മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.

പ്രഥമ ശുശ്രൂഷ ക്ലാസ്

                04/01/2023 JRC യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയുടെ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസിൽ ആദ്യം സ്കൂൾ HM ശ്രീമതി രമ  ടീച്ചർ സ്വാഗതം പറഞ്ഞു. അതിനുശേഷം ഡോ. കായനി പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പെട്ടെന്ന് ഒരു അപകടം നടന്നാൽ എന്ത് ചെയ്യണം ശ്വാസതടസം അനുഭവപ്പെട്ടാൽ എന്തു ചെയ്യണം പൊള്ളലേറ്റാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസ് ആയിരുന്നു അതിനു ശേഷം ടീച്ചർ നന്ദി പറഞ്ഞു ക്ലാസ് ഒരു മണിക്ക് അവസാനിപ്പിച്ചു.

വൃദ്ധസദനം സന്ദർശനം

                 04/01/2023 G U P S Chemnad west സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിച്ചു അവിടെ അന്തേവാസികളായി 50 പേർ ഉണ്ടായിരുന്നു. JRC Cadets പരിപാടികൾ അവതരിപ്പിച്ചു.അവിടത്തെ അന്തേവാസികളും പരിപാടികൾ അവതരിപ്പിച്ചു.ഇതിന് നേതൃത്വം ഷൈനി ടീച്ചറും മുജീബ് മാഷും നൽകി. നന്ദി ഷൈനി ടീച്ചർ പറഞ്ഞു.3.30 ന് അവിടെനിന്ന് സ്കൂളിലേക്ക് മടങ്ങി.

ജനുവരി 26 republic ദിനത്തിൽ സ്കൗട്ട് and ഗൈഡ് കുട്ടികളും റെഡ് ക്രോസ്സ് കുട്ടികളും ചേർന്ന് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി

റിപ്പബ്ലിക് ദിന ആഘോഷം

           26/01/2023 തിയ്യതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9മണിക്ക് പ്രാർത്ഥനയോടെ പരിപാടി തുടങ്ങി. ശ്രീ :

പി. ടി. ബെന്നി മാഷ്(സീനിയർ അസിസ്റ്റന്റ് )എല്ലാവരെയും സ്വാഗതം ചെയ്തു. അധ്യക്ഷസ്ഥാനം ശ്രീ : നാസർ കുരിക്കൾ (പി. ടി. എ വൈസ് പ്രസിഡന്റ്)  വഹിച്ചു. ശ്രീമതി രമ. എ. കെ (ഹെഡ്മിസ്ട്രെസ് )പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ : ആമിർ. ബി.പാലോത് ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ ശ്രീ : താരിഖ് പി, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി സജിത രാമകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു. ശ്രീ :അജിൽ കുമാർ നന്ദി പറഞ്ഞു. ശേഷം മധുരപലഹാരം വിതരണം ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ഉണ്ടായി. ദേശിയഗാനത്തോടെ പരിപാടി അവസാനിച്ചു.

സ്കൗട്ട്, ജെ ആർ സി കുട്ടിക്കൾ മാലിന്യ മുക്ത കേരളം എന്ന ക്യാമ്പ്യനു നേതൃത്യം നൽകി "വലിച്ചെറിയല്ലേ മാലിന്യം "എന്ന മുദ്രാവാക്യവുമായി കുട്ടികളും, അധ്യാപകരും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.

പഠന വിനോദ യാത്ര

06/02/2023 PTA കമ്മിറ്റി തീരുമാനപ്രകാരം 2022-23 അധ്യയന വർഷത്തെ സ്കൂൾ പഠന വിനോദ യാത്ര മൂന്നാം ക്ലാസ്സ്‌ മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക്14/02/2023 ചൊവ്വാഴ്ച  നടത്താൻ തീരുമാനിച്ചു.അതിൻ പ്രകാരം 7/02/2023 AEO യുടെ അനുവാദം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നൽകുകയും 13/02/2023 ഉത്തരവ് നമ്പർ ജി /4041/2023 പ്രകാരം അനുവാദം ലഭികുകയുമുണ്ടായി. ഒരു ദിവസത്തെ പഠന വിനോദ യാത്ര കണ്ണൂർ ജില്ലയിലേക്ക് ആയിരുന്നു സംഘടിപ്പിച്ചത്..14/02/2023 ചൊവ്വാഴ്ച രാവിലെ 7:30 നു സ്കൂളിൽ നിന്നും പഠന യാത്ര ആരംഭിച്ചു.ആകെ 208 കുട്ടികളും 18 അധ്യാപകരും പി ടി എ, എം പി ടി എ അംഗങ്ങളിൽ നിന്നും ഓരോ അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു.4 ബസുകളിൽ ആയാണ് യാത്ര പുറപ്പെട്ടത്... സന്ദർശിച്ച ഓരോ സ്ഥലങ്ങളും കുട്ടികൾക്ക് വിനോദത്തിന് പുറമെ വിജ്ഞന പ്രദവും ആയിരുന്നു...ഏകദേശം 5:30 നു മടക്കയാത്ര ആരംഭിച്ചു 8:30 ഓട് കൂടി സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. പഠന യാത്രയുമായി ബന്ധപെട്ടു കുട്ടികൾക്ക് കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പ്, യാത്ര വിവരണം, ചിത്ര രചന എന്നീ പ്രവർത്തങ്ങൾ കൊടുക്കുകയും അവ ഉപയോഗിച്ച് ഒരു പതിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.

കൗൺസിലിംഗ് ക്ലാസ്

ഫെബ്രുവരി 14 കൗൺസിലിംഗ് ക്ലാസ് ഹെൽത്ത് ക്ലബ്ബിന്റെ  പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 14ന് കുട്ടികൾക്ക് സരിത ടീച്ചറുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.

== കബ്സ് - ബുൾബുൾ ടെസ്റ്റിംഗ് ക്യാമ്പ് ==11453 bul bul camp1.jpeg  കാസർഗോഡ്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ സകൗട്ട് & ഗൈഡ്സ് വിഭാഗത്തിൽപ്പെട്ട കബ്സ്, ബുൾബുൾ കുട്ടികളുടെ ടെസ്റ്റിംഗ് ക്യാമ്പ് 16/2/23 ന് ജി.യു.പി എസ് ചെമ്മനാട് വെസ്റ്റിൽ നടന്നു. 9.30 ൻ്റെ ഫ്ലാഗ് ഹോസ്റ്റിംഗിന് ശേഷം കാസർഗോഡ് ജില്ലയുടെ സെക്രട്ടറി എച്ച് ഡബ്ല്യു ബി - ശ്രീമതി ഭാൾഗവി കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കബ്സ് വിഭാഗം സ്കൗട്ട് മാസ്‌റ്റർ ശ്രീ ഹരി നാരായണൻ നേതൃത്വം നൽകി.കാസർഗോഡിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 35 കബ്സ്, 28 ബുൾബുൾ കളും പങ്കെടുത്ത ക്യാമ്പ് സ്കൂളിന് പുത്തൻ ഉണർവ് നൽകി.