"വി.എം.യുപി.എസ്.കല്ലേക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
= '''ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ''' = | |||
== ഞങ്ങളുടെ വിദ്യാലയം പിരായിരി പഞ്ചായത്തിലെ കല്ലേക്കാട് എന്ന പ്രദേശത്താണ്. പിരായിരി പഞ്ചായത്തിൽ 21 വാർഡുകളാണ് ഉള്ളത്.ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് 17-ാം വാർഡിലാണ്.1,2,3,17,18,19 എന്നീ വാർഡുകൾ ഈ സ്ക്കൂളിൻ്റെ പരിധിയിലാണ് വരുന്നത്.ഇവിടുത്തെ പാവപ്പെട്ട കുട്ടികൾ ഇവിടെ നിന്നുമാണ് വിദ്യാഭ്യാസം നേടുന്നത്. == | |||
== ഈ പ്രദേശത്തിന് കല്ലേക്കാട് എന്ന് പേരു വരാൻ കാരണം കൂടുതൽ കാടുകളും പാറകളും കുന്നുകളും ഉള്ളതുകൊണ്ടാണ് എന്നതാണ് ഭൂരിഭാഗം പേരിൽ നിന്നും കിട്ടിയ വിവരം == | |||
= '''വിദ്യാഭ്യാസം''' = | |||
…………….. | |||
== വർഷങ്ങൾക്കു മുൻപ് എഴുത്തും വായനയും അറിയുന്നവർ വളരെ തുച്ഛമായിരുന്നു. അന്നു കാലത്ത് രാശിപ്പണിക്കർമാർ വീട്ടിൽ വന്നാണ് അറിവു പകർന്നിരുന്നത്.എഴുത്തുപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. എടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കല്ലേക്കാട് പാളയത്തിൽ ശ്രീ. കറുപ്പുപ്പിള്ളയുടെ നേതൃത്വത്തിൽ "പച്ചയപ്പ " എലിമെൻ്ററി സ്ക്കൂൾ പ്രവർത്തിച്ചു വന്നു. ചില സാങ്കേതിക കാരണങ്ങളാൽ DEO ഈ വിദ്യാലയത്തിൻ്റെ അംഗീകാരം പിൻവലിക്കുകയും പ്രവർത്തനം നിലക്കുകയും ചെയ്തു. == | |||
== ഈ സാഹചര്യത്തിലാണ് സ്ഥലത്തെ പൗര പ്രധാനികൾ കൊടുന്തിരപ്പുള്ളി ദേവസ്വത്തിൻ്റെ 50 സെൻ്റ് സ്ഥലം പാട്ടത്തിനെടുത്ത് ഓലപ്പുര കെട്ടി യൂണിയൻ എൽ.പി.സ്ക്കൂൾ എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങിയതും ശ്രീ വേലൻ കുട്ടി മാസ്റ്ററെ മാനേജരായി നിയമിച്ചതും.2 കൊല്ലത്തിനു ശേഷം പാലക്കാട് NES ബ്ലോക്കിൻ്റെ സഹായത്തോടെ ഓടിട്ട കെട്ടിടം ഉണ്ടാക്കി. == | |||
== ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിൽ 43 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1954 മെയ് മാസം ആയപ്പോഴേക്കും 94 വിദ്യാർത്ഥികളും 3 അധ്യാപകരുമായി വർദ്ധിച്ചു.സ്ക്കൂളിൻ്റെ തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വാങ്ങി 1965 ൽ ഇതൊരു പരിപൂർണ്ണ യൂ.പി.സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1970 ആയപ്പോഴേക്കും 450 കുട്ടികളും 13 അധ്യാപകരുമായി.1995 ആയപ്പോൾ 800 കുട്ടികളും 24 അധ്യാപകരുമായി ഉയർന്നു. == | |||
== ഈ വിദ്യാലയം തുടങ്ങുന്നതിനു മുൻപ് ഈ പ്രദേശത്തെ സാധാരണ ജനങ്ങൾക്ക് അക്ഷരജ്ഞാനം ഇല്ലായിരുന്നു. സമൂഹത്തിൽ ഉയർന്ന നിലവാരത്തിലുള്ള കുടുംബങ്ങളിൽ ഉള്ളവർക്കു മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ സമൂഹത്തിലെ കുറച്ചു പേർക്ക് അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി നടത്തിവന്ന നിശാപാഠശാലയിലൂടെയും അക്ഷരജ്ഞാനം ലഭിച്ചിരുന്നു. ഈ തലമുറയിലെ പലരും ഇന്നും ജീവിച്ചിരിപ്പുണ്ട്. == | |||
== ഈ വിദ്യാലയത്തിലൂടെ കടന്നുപോയവരിൽ പലരും ഇന്ന് നല്ല നിലയിൽ ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. == | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||