"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടൂകുറിശ്ശി/അക്ഷരവൃക്ഷം/വാശി എന്ന താൾ ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വാശി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വാശി എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/വാശി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:53, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

വാശി

എനിക്കുള്ളത് ചവച്ചു തുപ്പിയ ആകാശം മാത്രമാണെന്ന് ഇന്നലെകളിലെ അസ്തമനങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴും....
എന്റെ സ്വപ്നങ്ങൾ വെറും
ഒരുപിടി ചാരമാണെന്ന് കാലം പറഞ്ഞു തന്നപ്പോഴും....
മനസ്സിൽ കനത്തു കിടന്ന വേദനകൾ അഭിനയമാണെന്ന് സൗഹൃദം ചൂണ്ടിക്കാണിച്ചപ്പോഴും..... വാശിയായിരുന്നു....
എനിക്കുള്ള ആകാശത്തിൽ ഇരു ചിറകുകളും നിവർത്തി പറക്കാൻ....
ഒരു പിടി നിറങ്ങൾ ചാലിച്ച്
സ്വപ്നങ്ങൾക്കു
മോടി കൂട്ടാൻ
കാലത്തിന്റെ വേദിയിൽ
എന്റെ സ്വപ്നങ്ങളെ
മണമുള്ള കസ്തൂരിയാക്കി
മാറ്റാനുള്ള വാശി.....
 

ശ്രീലക്ഷ്മി എസ്
10 A ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുറിശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത