"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുഴൽമന്ദം ഉപജില്ലയിൽ ഉൾപ്പെടുന്ന ജിഎച്ച്എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/സൗകര്യങ്ങൾ എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

19:53, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കുഴൽമന്ദം ഉപജില്ലയിൽ ഉൾപ്പെടുന്ന ജിഎച്ച്എസ്എസ് പെരിങ്ങോട്ടുകുറിശ്ശി സ്കൂൾ ആറ് ബ്ലോക്കുകളായി പ്രവർത്തിക്കുന്നു. ഓഫീസ് റ‍ൂം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിൽ തന്നെ സ്റ്റാഫ് റ‍ൂമ‍ും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നാല് ദിവസങ്ങളിലായി 12 ക്ലാസുകളും 4 ഡിവിഷനുകളായി 12 ക്ലാസുകളിൽ പ്രവർത്തിക്കുന്നു.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ കൂടാതെ ഒരു ഐടി ലാബ്, ഒരു മൾട്ടിമീഡിയ റൂം, സ്പോർട്സ് റൂം എന്നിവയും പ്രവർത്തിക്കുന്നു. സ്റ്റേജ് സൗകര്യത്തോടു കൂടിയ ഹാൾ, ഓപ്പൺ സ്റ്റേജ് എന്നിവയും സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യു.പി വിഭാഗത്തിൽ മൂന്ന് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു സ്റ്റോറും ഒരു അടുക്കളയും നിലവിലുണ്ട്. ജലത്തിനായി ഒരു ഓപ്പൺ കിണർ, ബോർവെൽ എന്നീ സൗകര്യങ്ങൾ സ്കൂളിലുണ്ട്. ശുദ്ധ ജല ലഭ്യതയ്ക്കായി മ‍ൂന്ന് വാട്ടർ പ്യൂരിഫയറ‍ുകൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇവകൂടാതെ ലൈബ്രറി, ശാസ്ത്രപോഷിണി ലാബ്, കൗൺസിലിംഗ് റ‍ൂം എന്നിവയും സ്കൂളിൽ ഉണ്ട്. അഞ്ച്,ആറ് ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു ബ്ലോക്ക് വൈദ്യുതീകരിക്കാത്തത‍ും, കുട്ടികളുടെ എണ്ണത്തിന് അന‍ുസരിച്ച് ശുചിമുറി സൗകര്യം ഇല്ലാത്തതും ആണ് ഒരു പോരായ്മ.