ഡിസംബർ 3, ലോക ഭിന്നശേഷി ദിനം : അംഗവൈകല്യങ്ങൾ ഇല്ലാതെ നമ്മൾ ജനിച്ചു ജീവിക്കുന്നത് നമ്മുടെ മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജീവിതം അവരുടെ തെറ്റുമല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാം കഴിയുന്ന സഹായങ്ങൾ ചെയ്യാം.<gallery>
പരപ്പ ഗവ.യു.പി.സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയോടനുബന്ധിച്ച് നടന്ന ‘നടീൽ ഉത്സവം ആലക്കോട് ഗ്രമ പഞ്ചായത്ത് മെമ്പർ ഷൈല കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടക പറഞ്ഞു.
സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. ഹെഡ്മാസ്റ്റർ എസ്.പി. മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഷിജി.കെ.ജോസഫ് മദർ പി.ടി.എ. പ്രസിഡന്റ് അലീമ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.<gallery>