"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/അപ്പുവിൻ്റെ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ് .എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/അപ്പുവിൻ്റെ ലോക്ക് ഡൗൺ എന്ന താൾ എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/അപ്പുവിൻ്റെ ലോക്ക് ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

07:09, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

അപ്പുവിൻ്റെ ലോക്ക് ഡൗൺ
                              അമ്മേ ... ലോക്ക് ഡൗൺ ആയി... സ്ക്കൂൾ അടച്ചു. എന്തു സുഖം. എത്ര നാൾ ഇനി കളിച്ചോണ്ടിരിക്കാം ... ഇഷ്ടം പോലെ ഭക്ഷണം കഴിക്കാം. ഗൾഫിൽ നിന്നും അച്ചൻ വരാൻ ഇനി 5ദിവസം മാത്രം. കൊറോണ വന്നതു ഭാഗ്യം. പറമ്പിലും പാടത്തും പോവാം..... അല്ലേ അമ്മേ.... എന്താ അമ്മയൊന്നും മിണ്ടാത്തെ?  അമ്മയുടെ മുഖത്തൊരു സന്തോഷവുമില്ലല്ലോ? അച്ഛൻ വന്നാൽ നമുക്ക് അമ്മൂമ്മയുടെ വീട്ടിൽ പോകാല്ലോ.... അപ്പു അമ്മയുടെ മുഖത്ത് സൂക്ഷിച്ചു നോക്കി. എന്തിനാ ... അമ്മ കരയണേ... അമ്മയുടെ വിറക്കുന്ന ചുണ്ടുകൾ മാത്രമേ അപ്പു കണ്ടുള്ളൂ... പിന്നെ ആരൊക്കെയോ ചേർന്ന് അമ്മയെ എടുത്ത് കട്ടിലിൽ കിടത്തുന്നു. ചെറിയമ്മ അമ്മയുടെ മുഖത്ത് വെള്ളം തളിക്കുന്നു. അപ്പു ഓടിച്ചെന്ന് നോക്കി. അമ്മ കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു 'ഇനി അച്ഛനെ ഒരു നോക്കു കാണാൻ പോലും പറ്റില്ലല്ലോ അപ്പൂ....  അമ്മ പൊട്ടിക്കരഞ്ഞു.... "ആ ഭാഗ്യം എന്നു പറഞ്ഞ കൊറോണയാണ് ഭൂമിയിലെ മാലാഖമാരെ പോലും തോൽപ്പിച്ച് എൻ്റെ  അച്ഛൻ്റെ ജീവനെടുത്തത്".            
                                                           " നശിച്ച കൊറോണ "

നിഹാര സുനിൽ
2 A എ.എൽ..പി.എസ് .എളമ്പുലാശ്ശേരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ