"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
<gallery> | <gallery> | ||
പ്രമാണം:002.illam.jpeg | പ്രമാണം:002.illam.jpeg | ||
വരി 53: | വരി 54: | ||
ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു.<gallery> | ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു.<gallery> | ||
പ്രമാണം:15477-pilla.jpeg | പ്രമാണം:15477-pilla.jpeg | ||
</gallery> | </gallery>'''പി.ടി.എകമ്മറ്റികൾ''' | ||
ഇന്നത്തെ രൂപത്തിലുള്ള പി.ടി.എ കമ്മറ്റികൾ വരുന്നതിന് മുമ്പ് നാട്ടിലെ പൗരപ്രമുഖർ ഉൾക്കൊള്ളുന്ന ഒരു സപ്പോർട്ട് ഗ്രൂപ്പ് എന്ന നിലയിലായിരുന്നു അധ്യാപക രക്ഷാകർതൃ സമിതി.ശ്രീ കുമാരൻ വൈദ്യർ,ശ്രീ.ഇ.കെ മാധവൻ നായർ എന്നിവർ ദീർഘകാലം പി.ടി.എ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് ഒരേക്കർ എട്ടു സെന്റ് സ്ഥലം പതിച്ചു കിട്ടാൻ അശ്രാന്തപരിശ്രമം നടത്തിയ ശ്രീ ഇ.കെ മാധവൻ നായരുടെ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു.ഫണ്ടുകൾ സ്വരൂപിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുക എന്നശ്രമകരമായ ഉത്തരവാദിത്വമായിരുന്നു ആദ്യകാല രക്ഷാകർതൃ സമിതികൾ നടത്തിയിരുന്നത്. |
23:08, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.
സ്കൂള് ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനിൽപ്പ് അപകടത്തിലായി.പാലിയാണ വട്ടോളി വീട്ടിലെ മുകൾ തട്ടിലായിരുന്നു തുടർന്ന് സ്കൂൾ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയിൽ അതേറ്റെടുക്കാൻ ആരുമില്ലാത്ത അവസ്ഥ കുറേക്കാലം തുടർന്നു.
വട്ടോളി വീടിന്റെ മുകൾ തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറമ്പിൽ ഒരു കെട്ടിടം ഉണ്ടാക്കാൻ തീരുമാനമായി.മേനോൻ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുുറ്റി കേശവൻ നമ്പീശന്റെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവിന്ദൻ നായർ,ശ്രീ വട്ടോളി അനനന്തൻ നായർ,തേനോത്തുമ്മൽ ഉണ്ണിനായർ എന്നിവർ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോർഡുകളുമല്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.
ഭരണ സംവിധാനം
ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നു.പ്രാധമിക വിദ്യാലയങ്ങൾ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ഹെഡ്മാസ്റ്ററും ഒരധ്യാപകനുമാണ് സ്കൂൾ കാര്യങ്ങൾ നടത്തിയിരുന്നത്.ശ്രീ കേളപ്പൻ നായരാണ് ആദ്യത്തെ ഹെഡ് മാസ്റ്റർ.വിവിധ നിറങ്ങളിലുള്ള ചോക്കു കഷണങ്ങൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്ന സദാ ഡബിൾമുണ്ടും പച്ച ഷർട്ടും ധരിച്ചു വരുന്ന ആകർഷകമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു അദ്ദേഹം.രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ചതുഷ്ക്രിയകളും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്.സ്ലെയിറ്റും പെൻസിലും മാത്രമായിരുന്നു പഠനോപകരണങ്ങൾ.
ആദ്യകാല വിദ്യാർഥികൾ
അടിയോടി,കേളപ്പൻ നായർ,അനന്തൻ നായർ,കണ്ണൻ നമ്പ്യാർ,തുടങ്ങി 35 പേരാണ് ആദ്യബാച്ചിലെ വിദ്യാർത്ഥികൾ
രണ്ടാം ബാച്ചിൽ ചന്തു,രാമൻ,അച്ചപ്പൻ,കേളു,ചന്തു രാമൻ,ഗോവിന്ദൻ ,നായർ,ഗോപാലൻ നായർ,തുടങ്ങി 24 വിദ്യാർത്ഥികൾ സ്കൂളിൽ ചേർന്നതായി കാണുന്നു.ആദ്യ രണ്ടു ബാച്ചുകളിലും വിദ്യാരംഭത്തോടനുബന്ധിച്ചാണ് സ്കൂൾ പ്രവേശനം നടന്നിരുന്നത്.മൂന്നാം ബാച്ച് മുതൽ പ്രവേശനം ജൂൺ മാസം മുതൽ നടന്നു വരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യയാസം ചെയ്യിക്കുന്നതിൽ ഈ പ്രദേശത്തുകാർ കാണിച്ച ശുഷ്കാന്തി പ്രശംസനീയമത്രെ.
വിദ്യാർത്ഥി പ്രവേശനം ജാതി മത രീതികൾ
എമ്പ്രാന്തിരി,നമ്പീശൻ,നായർ,നമ്പ്യാർ,ഗുരുക്കൾ,കുറിച്ച്യർ,മൂസ്സത്,എന്നീ വിഭാഗങ്ങളിൽപെട്ട കുട്ടികളാണ് ആദ്യത്തെ കാൽ നൂറ്റാണ്ട് കാലത്തോളം ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നത്.നാൽപ്പതുകളുടെ മധ്യത്തോടെ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ചില കുട്ടികളും ഇവിടെ പഠിച്ചിട്ടുണ്ട്.സ്കൂളിന്റെ അപ്ഗ്രഡേഷനു ശേഷം തരുവണ ഭാഗത്തു നിന്ന് മുസ്ലിം സമുദായത്തിൽപെട്ടവരും ഇവിടെ പഠിച്ചിട്ടുണ്ട്.ഈപ്രദേശത്തെ പ്രധാനപ്പെട്ട ആദിവാസി വിഭാഗമായ പണിയ വിഭാഗത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥി സ്കൂളിൽ ചേരുന്നത് സ്കൂൾ ആരംഭിച്ച് 32 വർഷങ്ങൾക്കു ശേഷം 1957 ൽ ആണ്.ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് ഇന്ന് അൽപം മെച്ചമുണ്ടെങ്കിലും കാലാനുസൃതമായി പ്രതീക്ഷക്കനുസരിച്ച് മാറ്റം വന്നിട്ടില്ല.
വിദ്യാലയവും പൊതുസമൂഹവും
ഒരു സാമൂഹ്യ ആവശ്യമെന്ന നിലയിൽ ഉയർന്നു വന്ന വിദ്യാലയമെന്നതിനാൽ പൊതു സമൂഹത്തിന്റെ നിർലോഭ സഹകരണങ്ങൾ എല്ലാ കാലഘട്ടങ്ങളിലും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.സ്കൂൾ വാർഷികങ്ങൾ എക്കാലത്തും നാടിന്റെ ഉൽസവങ്ങളായിരിന്നു.പൂർവ്വ വിദ്യാർതഥികളുടെയും നാട്ടുകാരുടെയും നാടകങ്ങൾ വാർഷികാഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടുന്നവയായിരുന്നു.ആദ്യകാലങ്ങളിൽ വിദ്യാരംഭം ചടങ്ങുകൾ സ്കൂളിൽ വെച്ചു തന്നെയായിരുന്നു നടത്തിയിരുന്നത്.ഇത് സ്കൂളും പൊതു സമൂഹവുമായുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിടയാക്കിയിട്ടുണ്ട്.
കരിങ്ങാരി മൂപ്പിൽ നായർ കോറോത്ത് വീട്ടിൽ അനന്തൻ നായരുടെ ജൻമദിനത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷമം നൽകുന്ന പതിവുണ്ടായിരുന്നു.പല തറവാടുകളടെയും വകയായി അവരുടെചില ആഘോഷാവസരങ്ങളിൽ കരിങ്ങാരി സ്കൂളിലെ കുട്ടികൾക്ക് മധുരം നൽകുന്ന പതിവ് ഇന്നും അന്യം നിന്നു പോയിട്ടില്ലെന്നുള്ളത് വിദ്യാലയവുമായിട്ട് വിദ്യാലയവുമായി തലമുറകളായുള്ള ഗതകാല ബന്ധത്തിന്റെ സ്മരണകൾ നില നിർത്തുന്നു.
അധ്യാപകരുടെ സാമൂഹ്യ ബന്ധങ്ങലൾ -ഗ്രാമത്തിലെ നേതൃത്വപരമായ പങ്ക്
അധ്യാപനം രാഷ്ട്ര സേവനം എന്നത് അന്വർത്ഥമാക്കിയിരുന്ന തലമുറയിൽപ്പെട്ട അനേകം അധ്യാപകരുടെ സേവനം ഈഗ്രാമത്തിന് ലഭിച്ചിട്ടുണ്ട്.ഇന്നത്തെ കരിങ്ങാരി നടക്കൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിൽ കരിങ്ങാരി സ്കൂളിലെ അധ്യാകപകർക്ക് സ്തുത്യർഹമായ പങ്കുുണ്ട്.ഈറോഡ് കുട്ടികൾക്ക് സഞ്ചാര യോഗ്യമാക്കുന്നതിന് കല്ലു പതിച്ചത് ഹെഡ്മാസ്റ്റർ ശ്രീ എൻടി ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്തോടെയായിരുന്നു.
സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തിനു മുമ്പ് ആദിവാസികളുടെ ഇടയിൽ സാക്ഷരതാ പ്രവർത്തനം നടത്തുതയും ,കരിങ്ങാരി നവജീവൻ ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡണ്ടായ ശ്രീ എം. ഗോപാല പിള്ളമാസ്റ്ററുടെ നേതൃത്വ പരമായ പങ്ക് സുവിദതമാണ്.
കുട്ടികളുടെ കലാകായിക വളർച്ചയ്ക്ക് വേണ്ടി പ്രയത്നിച്ചിരുന്ന ഫുട്ബോൾ കളിക്കാരനായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ ബി.എ പത്രങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് പൊതുജനങ്ങൾക്കു കൂടി വാർത്തകൾ വായിച്ചറിയാൻ തക്കരൂപത്തിൽ എല്ലാ ദിവസവും പ്രധാന വാർത്തകൾ എഴുതി ഒട്ടിച്ചിരുന്ന ടി.എകരീം ബി.എ എന്നിവർ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു.
സ്കൂൾ ഇന്നു കാണുന്ന പച്ചപ്പിന്റെ കാരണക്കാരൻ ആദ്യത്തെ പ്യൂൺ പട്ടാമ്പി സ്വദേശി രാമനുണ്ണി നായരായിരുന്നു.മരങ്ങൾ വച്ചുപിടിപ്പിച്ച് സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.കരകൗശല വിദഗ്ദൻ,തേനീച്ച വളർത്തുകാരൻ,കർഷകൻ എന്നിങ്ങനെ ബഹു മുഖ പ്രതിഭയായിരുന്ന അദ്ദേഹം നാട്ടുകാരുടെ മാർഗ ദർശിയായിരുന്നു.
വിദ്യാലയത്തിന്റെ അപ്ഗ്രഡേഷൻ
1956 ലാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.ആദ്യത്തെ കെട്ടിടം നിർമ്മിച്ചത് സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായിരുന്ന ശ്രീ പനങ്കുറ്റി കേശവൻ നമ്പീശനായിരുന്നു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അനിവദിച്ച രണ്ട് ക്ലാസ് മുറികളാണ് കെഈ.ആർ നിബന്ധന പാലിച്ചു കൊണ്ടുള്ള ആദ്യകെ ട്ടിടം.ഡി.പി.ഇ.പി ബിൽഡിങ്ങ്,ശ്രീ മുല്ലപ്പള്ളി രാമ ചന്ദ്രൻ,ശ്രീ എ.പി അബ്ദുള്ളക്കുട്ടി എന്നീ പാർലമെന്റ് മെമ്പർമാരുടെ പ്രാദേശിക വികസനഫണ്ടുകൾ കൊണ്ട് നാലു ക്ലാസ് മുറികളും ജില്ലാ പഞ്ചായത്തിന്റെ സഹായമുപയോഗിച്ച് ഒരു ക്ലാസ് മുറിയും നിർമ്മിച്ചു.എസ്.എസ്.എ ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് നൽകിയ ഫണ്ടുപയോഗിച്ച് സ്റ്റേജായി ഉപയോഗിക്കാവുന്ന ഒരു ക്ലാസ് മുറിയും നിർമ്മിച്ചു.ശ്രീ കെ.സി കുഞ്ഞിരാമൻ എം.എ പാചകപ്പരക്കുള്ള ഫണ്ട് അനുവദിച്ചു.ഗ്രാമ , ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ ചുറ്റു മതിലിന്റെ എഴുപത്തയഞ്ച് ശതമാനവും പണി പൂർത്തീകരിച്ചു.സ്കൂളിലുള്ള കമ്പ്യൂട്ടറുകളും ലാപ്ടോപ്,എൽ.സി.ഡി പ്രൊജക്ടർ,പ്രിന്റർ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്,എസ്.എസ്.എ.കൈറ്റ് മുതലായ ഏജൻസികളാണ്.
വിവര സാങ്കേതിക വിദ്യയുടെനൂതന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുന്നതിനായി ഒരു സ്മാർട്ട് ക്ലാസ് മുറിയും അനുബന്ധ സൗകര്യങ്ങളും എസ്.എസ്.എയാണ് നൽകിയിട്ടുള്ളത്.
അധ്യാപകരുടെ സ്തുത്യർഹമായസേവനങ്ങൾ
ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള അനേകം അധ്യാപകരുടെ സേവനങ്ങൾ ഈ പ്രദേശത്ത് ളഭ്യമായിട്ടുണ്ട്.പലരുടെയും സേവനങ്ങളെപറ്റി അന്യത്ര സൂചിപ്പിട്ടുള്ളതിനാൽ അധ്യാപക അവാർഡ് നേടിയവരെ പറ്റി മാത്രം ഇവിടെ സൂചിപ്പിക്കാം.
സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ എൻ.ടി ഗോപാലൻ മാസ്റ്റർ ഒരു ദശകത്തോളം ഈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.അക്കാദമിക രംഗത്തും സാമൂഹിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിരുന്ന ഈ അവാർഡ്.
ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു.
പി.ടി.എകമ്മറ്റികൾ
ഇന്നത്തെ രൂപത്തിലുള്ള പി.ടി.എ കമ്മറ്റികൾ വരുന്നതിന് മുമ്പ് നാട്ടിലെ പൗരപ്രമുഖർ ഉൾക്കൊള്ളുന്ന ഒരു സപ്പോർട്ട് ഗ്രൂപ്പ് എന്ന നിലയിലായിരുന്നു അധ്യാപക രക്ഷാകർതൃ സമിതി.ശ്രീ കുമാരൻ വൈദ്യർ,ശ്രീ.ഇ.കെ മാധവൻ നായർ എന്നിവർ ദീർഘകാലം പി.ടി.എ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചിട്ടുണ്ട്.സ്വന്തമായി സ്ഥലമില്ലാതെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് ഒരേക്കർ എട്ടു സെന്റ് സ്ഥലം പതിച്ചു കിട്ടാൻ അശ്രാന്തപരിശ്രമം നടത്തിയ ശ്രീ ഇ.കെ മാധവൻ നായരുടെ സേവനങ്ങളെ നന്ദിപൂർവ്വം സ്മരിക്കുന്നു.ഫണ്ടുകൾ സ്വരൂപിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുക എന്നശ്രമകരമായ ഉത്തരവാദിത്വമായിരുന്നു ആദ്യകാല രക്ഷാകർതൃ സമിതികൾ നടത്തിയിരുന്നത്.