"ചിന്മയ വിദ്യാലയം വഴുതക്കാട്/More..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ചിന്മയ വിദ്യാലയ വഴുതയ്ക്കാടിൽ ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (PRIYA എന്ന ഉപയോക്താവ് ചിന്മയ വിദ്യാലയം വഴുതക്കാട്, തിരുവനന്തപുരം/More... എന്ന താൾ ചിന്മയ വിദ്യാലയം വഴുതക്കാട്/More... എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:07, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ചിന്മയ വിദ്യാലയ വഴുതയ്ക്കാടിൽ ഹയർ സെക്കൻററി വിഭാഗത്തിന്റെ പ്രവർത്തനം 2002 -2003 ൽ ആരംഭിച്ചു. സയൻസ് വിഭാഗത്തിലെ ആദ്യ ബാച്ചിൽ 30 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. തുടർന്ന് കൊമേഴ്സ് വിഭാഗവും ആരംഭിക്കുകയുണ്ടായി. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമായി 2007 ൽ കംപ്യുട്ടർ സയൻസ് വിഭാഗവും പ്രവർത്തനം ആരംഭിച്ചു. ഹയർ സെക്കൻററി തലത്തിൽ 2004 മുതൽ ഉന്നത വിജയം നേടാൻ വിദ്യാലയത്തിന് സാധിക്കുന്നു. എൽ. കെ. ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ ഒരേ കുടക്കീഴിൽ പ്രവർത്തിച്ചു വരുന്നു. 900 വിദ്യാർത്ഥികളും 50 അദ്ധ്യാപകരും 15 അനദ്ധ്യാപകരും അടങ്ങുന്നതാണ് വിദ്യാലയത്തിന്റെ അംഗബലം. 2006 മുതൽ കെ. ജി. ക്ലാസ്സുകളുടെ പ്രവർത്തന മേൽനോട്ടം പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ശ്രീ. വി. വി. ജോസഫ് വഹിക്കുന്നു. സഹവർത്തിത്വ പഠനരീതിയാണ് പിന്തുടർന്ന് പോരുന്നത്. വിദ്യാർത്ഥികളിൽ അച്ചടക്കം, കാര്യക്ഷമത, നേതൃത്വപാടവം, ഉത്തരവാദിത്വ ബോധം ഇവ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പഠന പഠനേതര പ്രവർത്തനങ്ങൾ സി. വി. പി. എന്ന സമഗ്ര മൂല്യാവബോധ പഠന പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
1. സമഗ്ര വികസനം (ശാരീരികം, മാനസികം, ബൌദ്ധികം, വൈകാരികം) 2. ഇന്ത്യൻ സംസ്കാരം 3. ദേശീയത 4. സാർവ്വ ലൌകികത എന്നിങ്ങനെ നാല് തലങ്ങളിലായി സി. വി. പി. പ്രവർത്തനങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു. ഭാരതീയ മഹിമ കുട്ടികളിൽ എത്തിക്കാനായി ബാലവിഹാർ ക്ലാസ്സുകളും നടത്തിവരുന്നുണ്ട്. സഹജവാസനകൾ മെച്ചപ്പെടുത്തുക, കൂട്ടായ്മ വളർത്തുക ഇവ ലക്ഷ്യമിട്ട് വിവിധ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . മ്യൂസിക്, ഡാൻസ്, ആർട്ട് മുതലായ സർഗ്ഗാത്മ പ്രവർത്തനങ്ങളിലും മികച്ച നില കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ യോഗ, കരാട്ടെ, കായികപ്രവർത്തനങ്ങൾ എന്നിവയിലും മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളിലെ സഹജവും സർഗ്ഗപരവുമായ കഴിവുകളെ യാതൊരു വിധ തടസ്സങ്ങളും കൂടാതെ പഠനത്തോടൊപ്പം തന്നെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനും ആധുനിക സാങ്കേതിക വിദ്യക്കനുസൃതമായി വിദ്യാലയാന്തരീക്ഷവും പഠന ചുറ്റുപാടും സജ്ജമാക്കുന്നതിനും അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. നാളെയുടെ വഴിയിൽ അടി പതറാതെ ചരിക്കുന്ന വ്യക്തികളായി മാറാനുള്ള പാഠങ്ങളാണ് ഓരോ കുഞ്ഞും ഈ വിദ്യാലയത്തിൽ നിന്നും ആർജ്ജിക്കുന്നത്.