"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
===ചരിത്രം===
 
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വർദ്ധത്തിൽ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെൺകുട്ടികൾ വെറും അടുക്കള ഭരണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികൾ ഇവിടെ ഒരു സ്‌കൂൾ ആരംഭിക്കുവാൻ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആർച്ചുബിഷപ്പ്‌ മാർ അഗസ്റ്റ്യൻ കണ്ടത്തിൽ തിരുമേനിയുടെ പൈതൃകാശീർവാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവൺമെന്റിൽ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ബ്രഹ്മശ്രീ ആർ. രംഗയ്യർ (B.A.L.T)ഔപചാരികമായി സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തിൽ മാർ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യൻസ്‌ സ്‌കൂൾ എന്ന്‌ നാമകരണവും ചെയ്‌തു.
 
കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കർമ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂൾ ഭരണമേൽപിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാർ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1538 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർച്ചയുടെ പടവുകൾ കയറി തലയുയർത്തി നിൽക്കുന്നു. 2000-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ 1987-ൽ സുവർണ്ണ ജൂബിലിയും 2007-ൽ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നിൽക്കുന്നു.
 
എസ്‌.എസ്‌.എൽ.സി.ക്ക്‌ 1978 ൽ 6-ാം റാങ്കും 1996-ൽ 12-ാം റാങ്കും, 2000ൽ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സിൽ 2003-ൽ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു.
 
ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു.
 
സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.{{PHSSchoolFrame/Pages}}

00:01, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വർദ്ധത്തിൽ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെൺകുട്ടികൾ വെറും അടുക്കള ഭരണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികൾ ഇവിടെ ഒരു സ്‌കൂൾ ആരംഭിക്കുവാൻ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആർച്ചുബിഷപ്പ്‌ മാർ അഗസ്റ്റ്യൻ കണ്ടത്തിൽ തിരുമേനിയുടെ പൈതൃകാശീർവാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവൺമെന്റിൽ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ബ്രഹ്മശ്രീ ആർ. രംഗയ്യർ (B.A.L.T)ഔപചാരികമായി സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തിൽ മാർ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യൻസ്‌ സ്‌കൂൾ എന്ന്‌ നാമകരണവും ചെയ്‌തു.

കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കർമ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂൾ ഭരണമേൽപിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാർ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1538 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർച്ചയുടെ പടവുകൾ കയറി തലയുയർത്തി നിൽക്കുന്നു. 2000-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ 1987-ൽ സുവർണ്ണ ജൂബിലിയും 2007-ൽ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നിൽക്കുന്നു.

എസ്‌.എസ്‌.എൽ.സി.ക്ക്‌ 1978 ൽ 6-ാം റാങ്കും 1996-ൽ 12-ാം റാങ്കും, 2000ൽ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സിൽ 2003-ൽ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു.

സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം