"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
 
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.
 
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.
 
ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി) '<nowiki/>'''''പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'<nowiki/>'''''എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ '<nowiki/>'''''പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം'<nowiki/>''''' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. ''''''മാംഗോസിറ്റി'''''എന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.''2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.'' വിദ്യാലയ ചരിത്രം ഏത് കാലഘട്ടത്തിലും ഇഴചേർന്ന് കിടക്കുന്നത് നാടിന്റെ ചരിത്രവുമായിട്ടാണ്''.'' സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിലെ ആണിക്കല്ലുകളാണ് വിദ്യാലയങ്ങൾ''.''തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന മുതലമട പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി വിദ്യാലയമായ ജിഎച്ച്എസ്എസ് മുതലമട അറുപത്തിയഞ്ചാംവാർഷികം ആഘോഷിക്കുമ്പോൾ പ്രാദേശിക പ്രാധാന്യം കൈവരുന്നത് ഇതുകൊണ്ട് തന്നെയാണ്''.'' നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന നദികളും നീർ പ്രവാഹങ്ങളും മുതലമടയെ വൻ കാടാക്കിതീർത്ത പുരാതനകാലത്ത് ഇതിൽ സമൂഹങ്ങളായി നിലനിന്ന ആദിവാസി വിഭാഗങ്ങളുടെ പിൻമുറക്കാർ ഇന്നും ഈ പഞ്ചായത്തിൽ ഏറെയുണ്ട് വനാന്തരങ്ങളിൽ നിന്ന് വിദ്യാഭ്യാസ വെളിച്ചത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ എന്നും സന്നദ്ധയായി വിദ്യാലയം സ്വയം വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു''.'' വെങ്ങുനാട്'','' പാലക്കാട്‌ രാജവംശങ്ങളുടെ ഭരണത്തിൽനിന്ന് ബ്രിട്ടീഷ് മലബാർ കാലത്ത് മുതലമടയും അതിൽ ഉൾപ്പെട്ടതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു മുതലമട പഞ്ചായത്ത് ഉൾപ്പെട്ട നാഗാർപാടം'','' അച്ചനാംകോട്'','' നണ്ടൻ കിഴായ'','' പള്ളം എന്നിവിടങ്ങളിലെ പൂഴിയെഴുത്ത് കേന്ദ്രങ്ങളായിരുന്നു ആ കാലഘട്ടത്തിലെ വിദ്യാലയങ്ങൾ എന്ന് കാണാം''.''ഏറെ വിസ്തൃതവും കാർഷിക സംസ്കൃതി അടിത്തറ പാകുന്നതുമായ ഇവിടത്തെ ജനസമൂഹത്തിന് വിദ്യാഭ്യാസ സ്വപ്നങ്ങൾ തളിരിട്ടു തുടങ്ങുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ആണ്''.''വൈദേശികാധിപത്യത്തിന്റെ തുടക്കം പശ്ചിമ ഭാഗത്തെ കടലിലൂടെ ആയതും സഞ്ചാരികളുടെ കേരളയാത്ര കേരളത്തിന്റെ തെക്കുവടക്കായതും വിദ്യാഭ്യാസ ഭൂപടത്തിൽ നിന്ന് മുതലമട അന്യമാവാൻ കാരണമായി''. 1957-''ലാണ് മുതലമട യുടെ ചരിത്ര വിദ്യാലയത്തിന്റെ പിറവി''.''നാഗുമണി മാസ്റ്റർ ''40''വിദ്യാർത്ഥികൾക്കൊപ്പം കാമ്പ്രത്ത് ചള്ളയിൽ ആരംഭിച്ച അക്ഷരസപര്യ ചുള്ളിയാർമേട്ടിലേക്കെത്തിയപ്പോൾ അത് വിദ്യാഭ്യാസ വളർച്ചയുടെ തുടക്കമായി''.''
 
വെങ്ങുനാട് ധാത്രി വലിയ റാണി കനിഞ്ഞുനൽകിയ സ്ഥലം വിദ്യാലയത്തിന്റെ തട്ടകമായി ഇന്നും തുടരുകയാണ്''.'' പ്രശാന്തസുന്ദരമായ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിദ്യാലയം എൽ പി യിൽ നിന്നും ഹയർ സെക്കൻഡറി ലേക്കുള്ള വളർച്ചയുടെ പടവുകൾ കയറി എത്തിയിരിക്കുകയാണ്''.1964''ലെ ആദ്യ പത്താംതരം ബാച്ചിനിപ്പുറം ''2021'' വരെയുള്ള കാലഘട്ടത്തിനിടയിൽ ഒട്ടനവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങി''.''വിദ്യാലയം മനസ്സുകളിലെ ഗൃഹാതുരതയായി സൂക്ഷിക്കുന്ന ആളുകൾ അനവധിയാണ്''.'' നിരവധി ദേശക്കാർ സംസ്കാരങ്ങൾ വിദ്യാലയത്തിന് ഭാഗമായി
 
വികസനവും വളർച്ചയും വിജ്ഞാനവും തന്റെ പ്രിയ മക്കളിലൂടെ നാടിന് പകർന്നു നൽകുമ്പോഴും ഗ്രാമീണമായ ശാലീനതയും നിഷ്കളങ്കത സംസ്കാരവും ഒപ്പം ചേർത്തുപിടിക്കുന്ന വിദ്യാലയത്തിൽനിന്ന് ഉയർച്ചയുടെ സ്വപ്ന പടവുകൾ താണ്ടുവാൻ എത്തുന്നവർ ഇനിയുമേറെ അനന്തവിഹായസിന് അപ്പുറം തിളങ്ങുന്ന വിൺതാരകമായി ഇനിയും ഏറെ കാലം നില നിൽക്കാൻ വിദ്യാലയം സ്വപ്ന യാത്ര തുടരുന്നു

15:22, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്

'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.

ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.

ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി) 'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു. വിദ്യാലയ ചരിത്രം ഏത് കാലഘട്ടത്തിലും ഇഴചേർന്ന് കിടക്കുന്നത് നാടിന്റെ ചരിത്രവുമായിട്ടാണ്. സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിലെ ആണിക്കല്ലുകളാണ് വിദ്യാലയങ്ങൾ.തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന മുതലമട പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി വിദ്യാലയമായ ജിഎച്ച്എസ്എസ് മുതലമട അറുപത്തിയഞ്ചാംവാർഷികം ആഘോഷിക്കുമ്പോൾ പ്രാദേശിക പ്രാധാന്യം കൈവരുന്നത് ഇതുകൊണ്ട് തന്നെയാണ്. നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന നദികളും നീർ പ്രവാഹങ്ങളും മുതലമടയെ വൻ കാടാക്കിതീർത്ത പുരാതനകാലത്ത് ഇതിൽ സമൂഹങ്ങളായി നിലനിന്ന ആദിവാസി വിഭാഗങ്ങളുടെ പിൻമുറക്കാർ ഇന്നും ഈ പഞ്ചായത്തിൽ ഏറെയുണ്ട് വനാന്തരങ്ങളിൽ നിന്ന് വിദ്യാഭ്യാസ വെളിച്ചത്തിലേക്ക് അവരെ കൈപിടിച്ചുയർത്താൻ എന്നും സന്നദ്ധയായി വിദ്യാലയം സ്വയം വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു. വെങ്ങുനാട്, പാലക്കാട്‌ രാജവംശങ്ങളുടെ ഭരണത്തിൽനിന്ന് ബ്രിട്ടീഷ് മലബാർ കാലത്ത് മുതലമടയും അതിൽ ഉൾപ്പെട്ടതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു മുതലമട പഞ്ചായത്ത് ഉൾപ്പെട്ട നാഗാർപാടം, അച്ചനാംകോട്, നണ്ടൻ കിഴായ, പള്ളം എന്നിവിടങ്ങളിലെ പൂഴിയെഴുത്ത് കേന്ദ്രങ്ങളായിരുന്നു ആ കാലഘട്ടത്തിലെ വിദ്യാലയങ്ങൾ എന്ന് കാണാം.ഏറെ വിസ്തൃതവും കാർഷിക സംസ്കൃതി അടിത്തറ പാകുന്നതുമായ ഇവിടത്തെ ജനസമൂഹത്തിന് വിദ്യാഭ്യാസ സ്വപ്നങ്ങൾ തളിരിട്ടു തുടങ്ങുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ആണ്.വൈദേശികാധിപത്യത്തിന്റെ തുടക്കം പശ്ചിമ ഭാഗത്തെ കടലിലൂടെ ആയതും സഞ്ചാരികളുടെ കേരളയാത്ര കേരളത്തിന്റെ തെക്കുവടക്കായതും വിദ്യാഭ്യാസ ഭൂപടത്തിൽ നിന്ന് മുതലമട അന്യമാവാൻ കാരണമായി. 1957-ലാണ് മുതലമട യുടെ ചരിത്ര വിദ്യാലയത്തിന്റെ പിറവി.നാഗുമണി മാസ്റ്റർ 40വിദ്യാർത്ഥികൾക്കൊപ്പം കാമ്പ്രത്ത് ചള്ളയിൽ ആരംഭിച്ച അക്ഷരസപര്യ ചുള്ളിയാർമേട്ടിലേക്കെത്തിയപ്പോൾ അത് വിദ്യാഭ്യാസ വളർച്ചയുടെ തുടക്കമായി.

വെങ്ങുനാട് ധാത്രി വലിയ റാണി കനിഞ്ഞുനൽകിയ സ്ഥലം വിദ്യാലയത്തിന്റെ തട്ടകമായി ഇന്നും തുടരുകയാണ്. പ്രശാന്തസുന്ദരമായ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിദ്യാലയം എൽ പി യിൽ നിന്നും ഹയർ സെക്കൻഡറി ലേക്കുള്ള വളർച്ചയുടെ പടവുകൾ കയറി എത്തിയിരിക്കുകയാണ്.1964ലെ ആദ്യ പത്താംതരം ബാച്ചിനിപ്പുറം 2021 വരെയുള്ള കാലഘട്ടത്തിനിടയിൽ ഒട്ടനവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങി.വിദ്യാലയം മനസ്സുകളിലെ ഗൃഹാതുരതയായി സൂക്ഷിക്കുന്ന ആളുകൾ അനവധിയാണ്. നിരവധി ദേശക്കാർ സംസ്കാരങ്ങൾ വിദ്യാലയത്തിന് ഭാഗമായി

വികസനവും വളർച്ചയും വിജ്ഞാനവും തന്റെ പ്രിയ മക്കളിലൂടെ നാടിന് പകർന്നു നൽകുമ്പോഴും ഗ്രാമീണമായ ശാലീനതയും നിഷ്കളങ്കത സംസ്കാരവും ഒപ്പം ചേർത്തുപിടിക്കുന്ന വിദ്യാലയത്തിൽനിന്ന് ഉയർച്ചയുടെ സ്വപ്ന പടവുകൾ താണ്ടുവാൻ എത്തുന്നവർ ഇനിയുമേറെ അനന്തവിഹായസിന് അപ്പുറം തിളങ്ങുന്ന വിൺതാരകമായി ഇനിയും ഏറെ കാലം നില നിൽക്കാൻ വിദ്യാലയം സ്വപ്ന യാത്ര തുടരുന്നു