"ജി. ടി. എസ്. എച്ചിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ടാഗ് ഉൾപ്പെടുത്തി.) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:ജി.ടി.എസ്.എച്ചിപ്പാറ 1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:ജി.ടി.എസ്.എച്ചിപ്പാറ 2.jpg|ലഘുചിത്രം]] | |||
പാലപ്പിള്ളി മുതൽ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%A3%E0%B4%BF_%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82 ചിമ്മിനി വനപ്രദേശം] വരെ ഏകദേശം 11കി.മീറ്റർ ദൂരം റബ്ബർ തോട്ടങ്ങളായി വളർന്നു. ഈ തോട്ടങ്ങളിൽ പണി എടുക്കുന്ന പണിക്കാരെ താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങൾ കമ്പനികൾ പണിതു നൽകിയിരുന്നു. ഈ ലായങ്ങൾ “പാഡികൾ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബർതോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്ന മൃഗങ്ങളുടെ മാംസം സ്ഥിരമായി ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി ഉണങ്ങാൻ ഉപയോഗിച്ചിരുന്ന പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ പിന്നീടു “ എറച്ചിപ്പാറ” എന്ന പേരിൽ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു ഐതിഹ്യം ഉണ്ട്. റബ്ബർ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകൾ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രവീണനായിരുന്ന കുഞ്ഞിരാമൻ എന്ന അഭ്യസ്ഥവിദ്യനും ഒരു പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട് വന്നു . ഈദേ്ദഹം കൂടനിർമാണം മറ്റുള്ളവരെ പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളിൽ അവിടെയുള്ള പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു. കുഞ്ഞിരാമൻറെ നേതൃത്വത്തിൽ വയോജനക്ലാസ്സിൽ പങ്കെടുത്തിരുന്ന ആദിവാസി മൂപ്പൻമാരായ കൊച്ചുവാരൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നിവർ തങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു. കൊച്ചുവാരൻ മൂപ്പൻറെ സ്ഥലത്തെ ഓലഷെഡ് നിർമ്മിച്ച് അതിൽ ഗവ.പൈൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താൻ ശ്രി. കുഞ്ഞിരാമൻ സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജൻ വെൽഫയർ സൊസൈറ്റിയിൽ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമൻ, ഒരു ട്രൈബൽ സ്കൂൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .അങ്ങനെ പൈൽ സ്കൂൾ തുടങ്ങി 2 വർഷത്തിനു ശേഷം 1958ൽ ഗവ. ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവൻ മാസ്റ്റർ നിയമതിനായി. ഗവ.ട്രൈബൽ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാർത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാർത്ഥിനി കാർത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കർ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസിൽദാർ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിമ്മിനി റേഞ്ച് ഓഫീസർ എന്നിവർ സംയുക്തമായി ചർച്ച ചെയ്ത് ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോൺട്രാക്ടറായിരുന്ന ചെതലൻ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏൽപ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവർത്തനമാരംഭിച്ചു. 1958- ൽ പുതിയ സ്കൂൾ തുടങ്ങിയതു മുതൽ എച്ചിപ്പാറയിലെ ജനങ്ങൾ സ്കൂൾ യു.പി. ആക്കി ഉയർത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിൻറെ അടിസ്ഥാനത്തിൽ 2012 ഡിസംബർ മാസത്തിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിൻറെ 3 കീ. മീ. പരിധിക്കുള്ളിൽ യു.പി.സ്കൂൾ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സർക്കാരിനോട് നിർദേശിക്കണമെന്ന ഒരു ഹർജി സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ 2014-15 അധ്യയന വർഷം മുതൽ യു.പി.സ്കൂൾ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയർന്നു. | |||
സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡൻസിന്റെ ഡയറക്ടറായിരുന്ന എച്ച്. എൻ. റിഡ്ലി എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഏഷ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റബ്ബർ മരങ്ങളുടെ പ്ലാന്റിങ്ങിലും അതിലൂടെയുള്ള വികസനത്തിനും മുഖ്യസംഭാവന നൽകിയിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് നിശ്ചിത അടി ഉയരത്തിലുള്ള പ്രദേശങ്ങളാണ് റബ്ബർ കൃഷിക്ക് അനുയോജ്യം. ആദ്യകാലങ്ങളിൽ തൃശൂർ മേഖലയിൽ റബ്ബർ മരങ്ങൾ നാട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് രു ബ്രിട്ടീഷുകാരാണ്.1905 ൽ അവർ ഇന്നത്തെ പാലപ്പിള്ളിയിലും പുതുക്കാടും 1100 ഏക്കറിൽ റബ്ബർ മരങ്ങൾ ശാസ്ത്രീയമായി വച്ചുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇന്ത്യയിൽ നടന്ന ആദ്യത്തെ സിസ്റ്റമാറ്റിക് റബ്ബർ പ്ലാന്റിങ് ആയിരുന്നു ഇത്.തുടർന്ന് വലിയ കുളം, എച്ചിപ്പാറ, ചിമ്മിനി ഭാഗങ്ങളിലേക്ക് ഇതു വ്യാപിപ്പിച്ചു. | |||
പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിച്ച് ചിമ്മിനി ഡാമിനെ സമൃദ്ധമാക്കി ഒഴുകിയെത്തുന്ന കുറുമാലിപ്പുഴ ഇൗ പ്രദേശത്തിന്റെ സവിശേഷതയാണ്. ഫലഭൂയിഷ്ടമായ ഇൗ പ്രദേശം ക ബ്രിട്ടീഷുകാർ ഭൂമി പാട്ടത്തിനെടുത്ത് റബ്ബർ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു. അതുവരെ ഇൗ പ്രദേശംആദിവാസികൾ മാത്രം താമസിച്ചിരുന്ന ഇടതൂർന്ന വനമേഖലയായി നിലനിന്നു. ഇരുപതാം നൂറ്റാിന്റെ ആദ്യകാലം തോട്ടങ്ങളെ സംബന്ധിച്ച് അടിമത്ത കാലഘട്ടം എന്നു പറയാം. കങ്കാണി വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ വർധിച്ചു വരുന്നതിനാൽതൊഴിലാളി കളുടെ ആവശ്യം നിറവേറ്റുന്നതിനായി ബ്രിട്ടീഷ് കോളോണിയൽ ഭരണകൂടം ആവിഷ്കരിച്ച റിക്രൂട്ട്മെന്റ് സ്കീമുകളിൽ ഒന്നാണ് കങ്കാണി വ്യവസ്ഥ. | |||
1834 ലാണ് ഇന്ത്യയിലെ തോട്ടങ്ങളിൽ കങ്കാണി വ്യാവ്സ്ഥ നിലവിൽ വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കങ്കാണി സമ്പ്രദായം കൂടുതൽ പ്രചാരത്തിലായതോടെ അതിന് അടിമത്ത സമാനമായ ഒരു മുഖം കൂടി കൈവന്നു. | |||
== '''എച്ചിപ്പാറ എന്ന സ്ഥലനാമം- പദനിഷ്പത്തി''' == | |||
ഒറ്റപ്പെട്ട വനപ്രദേശത്തെ റബ്ബർ തോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്നമൃഗങ്ങളുടെ മാംസം സ്ഥിരമായി പാറക്കൂട്ടത്തിന് മുകളിലിട്ടാണ് ഉണക്കിയെടുത്തിരുന്നത്. ഇറച്ചി ഉണക്കാൻ ഇട്ടിരുന്ന പാറയുള്ള ഇൗ പ്രദേശത്തെ പിന്നീട് എച്ചിപ്പാറ എന്ന പേരു വിളിക്കാൻ തുടങ്ങി. ഇറച്ചിപ്പാറ ലോപിച്ച് "എച്ചിപ്പാറ' എന്നായിത്തീർന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. | |||
=== '''ജനജീവിതം''' === | |||
ആദ്യകാലങ്ങളിൽ റബ്ബർ തോട്ടങ്ങളിൽ മുസ്ലിം സമുദായത്തിൽപെട്ട ആളുകളാണ് അധികമായി ഉണ്ടായിരുന്നതെങ്കിലും പിന്നീട് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളും ജോലി തേടി എത്തിത്തുടങ്ങി.അങ്ങനെ ഈ പ്രദേശത്ത് മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദുമതവിശ്വാസികൾ ഒരുമയോടെ ജീവിതം കെട്ടിപ്പടുക്കുവാൻ ആരംഭിച്ചു. ഈ സമയത്ത് ട്രേഡ്യൂണിയനിസം ഒട്ടൊക്കെ ഈ പ്രദേശത്ത് വേരോടാൻ തുടങ്ങി. മുസ്ലിം വിഭാഗത്തിന് വേദപഠനത്തിനായി ഒരു മദ്രസയും പിന്നാലെ ഒരു മുസ്ലിം പള്ളിയും ഇവിടെ സ്ഥാപിതമായി.അതേ സമയം ഹിന്ദുക്കളിൽ ചിലർ ചേർന്ന് ശ്രീ ഭഗവതിയുടെ പേരിൽ ക്ഷേത്രം പണിതു. ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികൾക്കായി ഒരു പള്ളിയും സ്ഥാപിച്ചു. മതമൈത്രിയുടെ പ്രതീകമെന്നോണം സ്ഥാപിതമായിരിക്കുന്ന കുരിശുപള്ളിയും ഗുരുദേവ പ്രതിമയും മുസ്ലിം പള്ളിവക നേർച്ചക്കുറ്റിയുമാണ് എച്ചിപ്പാറയിലെത്തുന്ന ഏതൊരു വ്യക്തിയെയും സ്വാഗതം ചെയ്യുന്നത്. എല്ലാ മതസ്ഥരും ഉത്സവങ്ങളിലും പെരുന്നാളുകളിലും നേർച്ചകളിലും സാഹോദര്യത്തോടെ പങ്കുചേർന്നുപോരുന്നു. | |||
1904 ഡിസംബർ 25 ന് പന്ത്രണ്ടാം നമ്പറായി സഹകരണനിയമം പാസ്സാക്കിയതോടെ ഇന്ത്യയിൽ കാർഷിക സ്വയം സഹകരണസംഘങ്ങൾ രൂപീകരിച്ചുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് തുടക്കമായി. അക്കാലത്ത് കർണാടക, തമിഴ്നാട്, മലബാർ മേഖലകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽനിന്നും ദാരിദ്രരായ ആളുകളെ കരാർ വ്യവസ്ഥയിൽ ഇൗ പ്രദേശത്തെ റബ്ബർ എസ്റ്റേറ്റുകളിൽ പണികൾക്കായി കൊണ്ടുവന്നു. വലിയ കുഴിയെടുക്കുക,റബ്ബർ തയ്കൾ നട്ടുപിടിപ്പിക്കുക, പരിപാലിക്കുക എന്നീ ജോലികൾക്കായി ധാരാളം പണിക്കാരെ ആവശ്യമായി വന്നു. കങ്കാണിമാർ വഴിയാണ് എസ്റ്റേറ്റ് ഉടമകൾ ദൂരദേശങ്ങളിൽ നിന്നും പണിക്കാരെ കൊണ്ടുവന്നത്. എഴുത്തും വായനയും അറിയാത്ത തനിനാട്ടിൻപുറത്തുകാരായ ഈ തൊഴിലാളികളെ, കനപ്പെട്ട ജോലികൾ മറച്ചുവെച്ച് നോട്ടുകളെണ്ണുന്ന ജോലിക്കാണെന്ന വ്യാജേന ഇവിടെ എത്തിക്കുകയായിരുന്നു. ഒറ്റപ്പെട്ട വനപ്രദേശം ആയിരുന്നത് കൊണ്ടും യാത്രാ സൗകര്യം വളരെ പരിമിതമായിരുന്നതുകൊണ്ടും ഇവിടെ എത്തിപ്പെട്ടവർക്ക് മടങ്ങാൻ യാതൊരു മാർഗ്ഗവുമുണ്ടായില്ല. അങ്ങനെ ആദ്യകാലത്ത് ഇവിടേക്ക് തൊഴിൽ തേടിയെത്തിയവരിൽ പലരും മലമ്പനി തുടങ്ങി പകർച്ച വ്യാധികൾ പിടിപെട്ടു മരണപ്പെട്ടു.തോട്ടം പണിക്കാരെ താമസിപ്പിക്കുന്നതിനായി കമ്പനി ലായങ്ങൾ പണിതു. ഇവയാണ് പാഡികൾ എന്ന് പരക്കെ അറിയപ്പെടുന്നത്. അങ്ങനെ ആദ്യകാലത്ത് ഇവിടെ തൊഴിൽ തേടിയെത്തിയ ആളുകളുടെ പിൻതലമുറ സ്വന്തം നാടുകളിലേക്ക് മടങ്ങുകയുണ്ടായില്ല. കാട്ടുമൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണമുറപ്പുവരുത്തുന്നതിനായി വനപ്രദേശത്തു നിന്നും ലഭ്യമായ ഈറ്റ, മുള എന്നിവ കൊണ്ട് നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് റബ്ബർ തൈകൾ നാട്ടുവളർത്തിയത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ എന്ന അഭ്യസ്തവിദ്യക്കാരനായ ഒരു പട്ടികജാതിക്കാരനെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പ്രദേശവാസികൾ കൂടനിർമാണം പഠിച്ചു. വൈകുന്നേരങ്ങളിൽ പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ജോലി കൂടി അദ്ദേഹം താല്പര്യത്തോടെ ഏറ്റെടുത്തു. | |||
കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വയോജനക്ലാസിൽ പങ്കെടുത്തിരുന്ന ഉല്പതിഷ്ണുക്കളായ കൊച്ചുവരാൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നീ ആദിവാസി മൂപ്പന്മാർ തങ്ങളുടെ കുട്ടികൾക്കു പഠിക്കാനായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. അളഗപ്പനഗർ ടെക്സ്റ്റയിൽസിൽ ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി സമരത്തിന് പങ്കുചേർന്നതിന്റെ പേരിൽ ജോലി നഷ്ടമായ കുഞ്ഞിരാമൻ ട്രേഡ് യൂണിയനിലെ പല പ്രമുഖനേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അക്കാരണത്താൽ എച്ചിപ്പാറയിൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ പല നേതാക്കളുടെയും സഹായം ലഭ്യമായി. അങ്ങനെയാണ് 1956 ൽ ഇവിടെ ആദ്യമായി ഒരു ഗവണ്മെന്റ് പൈൽ സ്കൂൾ ആരംഭിക്കുന്നത്. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങളോ ആവശ്യത്തിന് അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി ഹരിജൻ വെൽഫെയർ സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുഞ്ഞിരാമൻ പൈൽ സ്കൂളിന്റെ സ്ഥാനത്ത് ഒരു ട്രൈബൽ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.അങ്ങനെ 2 വർഷത്തിനു ശേഷം 1958 ൽ എച്ചിപ്പാറ ഗവണ്മെന്റ് ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. | |||
[[പ്രമാണം:ജി.ടി.എസ്.എച്ചിപ്പാറ4.jpg|ലഘുചിത്രം]] | |||
=== '''സ്ത്രീജീവിതത്തിലൂടെ''' === | |||
സാമൂഹ്യപുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മുന്നേറ്റങ്ങളാണ്. അതുകൊണ്ടുതന്നെ ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവയുമായി മാത്രം ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട ഒന്നല്ല സ്ത്രീ വിദ്യാഭ്യാസം. അതൊരു സമൂഹത്തിന്റെ മൊത്തം സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്തു തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ മുന്നണിയിൽ സാവിത്രി ഭായ് ഫുലെ മുതൽ ആധുനിക വിദ്യാഭ്യാസം നേടിയ ഒട്ടേറെ സ്ത്രീകളുടെ ഇടപെടലുകൾ കാണാൻ സാധിക്കും. ഇന്നു കേരളം നേടിയെടുത്തിരിക്കുന്ന ഒട്ടനവധി നേട്ടങ്ങളുടെയും പിന്നിൽ സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മാറ്റങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം. | |||
എച്ചിപ്പാറയുടെ ദേശചരിത്രമെഴുതുമ്പോൾ തദ്ദേശീയരായ സ്ത്രീകളുടെ ജീവിതത്തെ, അതിന്റെ എല്ലാ വിശദാമ്ശങ്ങളോടെയും ചർച്ച ചെയ്യുന്നു. ഒരു കാലത്ത് തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സ്വയംനിർണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത,സ്വത്തവകാശമില്ലാത്ത, അവകാശബോധമില്ലാത്ത ഒരു വിഭാഗമായി നിലനിന്നിരുന്ന എച്ചിപ്പാറയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകൾ വിദ്യാഭ്യാസത്തിലൂടെയും കുടുംബശ്രീ മുതലായ സംരംബങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുരോഗതി നേടിയെടുത്തതിന്റെ ചരിത്രമാണിവിടെ അവതരിപ്പിക്കുന്നത്. | |||
=== '''ആരോഗ്യരംഗം''' === | |||
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നില എന്നിവയിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യസൂചികകൾ ആൺകുട്ടികൾക്കും പുരുഷന്മാർക്കും ഉള്ളതിനേക്കാൾ വളരെ കുറവാണ്. മാറി മാറി ഭരണത്തിൽ വരുന്ന സർക്കാരുകൾ ആരോഗ്യസൂചികയിലെ അസമത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ഉൾപ്പെടെ നിരവധി പരിപാടികൾ സ്ത്രീകൾക്ക് ആരോഗ്യപരിചരണം നൽകുന്നു. പ്രത്യേകിച്ചും ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും ശുശ്രൂഷകളും കുടുംബാസൂത്രണപരിപാടികളും നടപ്പിലാക്കുന്നുണ്ട്. എച്ചിപ്പാറയിലെ സ്ത്രീകളിൽ വർദ്ധക്യകാല അസുഖങ്ങളാണ് പൊതുവെ കണ്ടുവരുന്നത്. ചില മുതിർന്ന സ്ത്രീകളിലും പെൺകുട്ടികളിലും വിളർച്ച(അനീമിയ) കാണുന്നുണ്ട്. ഇൗ പ്രദേശത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാവാം ഭൂരിപക്ഷം ആളുകളിലും ത്വക്ക് സംബന്ധമായ അസുഖങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. മുൻകാലങ്ങളിൽ പ്രദേശവാസികളിൽ പൊതുവെ ജീവിതശൈലീരോഗങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ല. എന്നാൽ നിലവിൽ ജീവിതശൈലീ രോഗങ്ങൾ ധാരാളമായി കടന്നുകൂടിയിട്ടുണ്ട്. എച്ചിപ്പാറയിലെ ജനങ്ങൾ ആരോഗ്യ രംഗത്തെ സേവനങ്ങൾക്കായി ഏറ്റവുമധികം ആശ്രയിക്കുന്നത് ഉച്ച വരെ മാത്രം പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ്. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം മാത്രമാണ് അവിടെനിന്നും ലഭ്യമാവുക. കൂടാതെ എസ്റ്റേറ്റിന്റെ ഭാഗമായി ഒരു ഡിസ്പെൻസറിയും ഉച്ചയ്ക്ക് ശേഷം എസ്റ്റേറ്റ് ഓഫീസിൽ പ്രവർത്തിക്കുന്നു. പ്രദേശവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊട്ടടുത്ത് ലാബ് സൗകര്യങ്ങളോ വിപുലീകരിച്ച ആശുപത്രി സംവിധാനങ്ങളോ ഇല്ല എന്നതും അതു ലഭിക്കാൻ 14 കി. മീ വനപ്രദേശത്തിലൂടെ സഞ്ചരിക്കണമെന്നതുമാണ്. എച്ചിപ്പാറയിലെ ജനവാസം കാലം ചെല്ലുന്തോറും കുറഞ്ഞുവരാൻ പ്രധാന കാരണവും ഇതുതന്നെ. മുൻകാലങ്ങളിൽ വയറ്റാട്ടിമാരുടെ സഹായത്തോടെ വീടുകളിൽ തന്നെയാണു പ്രസവം നടത്തിയിരുന്നത്. ഇന്ന് 15 കി. മീ അകലെയുള്ള സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചുപോരുന്നു. രാത്രി കാലങ്ങളിൽ വന്യമൃഗശല്യമുള്ള,വിജനമായ കാട്ടുപാതകൾ താണ്ടി വേണം ആശുപത്രിയിലെത്താൻ. ചില സമയങ്ങളിൽ മരണത്തെ നേർക്കുനേർ കാണേണ്ടിവരുന്ന സാഹചര്യങ്ങളും പ്രദേശവാസികൾക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ പെടുന്ന ബാർബർ ഷോപ്പ് പോലും ഇവിടെയില്ല എന്നത് മറ്റൊരു പ്രശ്നമാണ്. | |||
[[പ്രമാണം:ജി.ടി.എസ്.എച്ചിപ്പാറ3.jpg|ലഘുചിത്രം]] | |||
ഏതാണ്ട് മൂന്നു കൊല്ലങ്ങളായി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വെക്കാൻ ആയുർവേദ - അലോപ്പതി ക്യാമ്പുകൾ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കായും ആദിവാസി സമൂഹത്തിനു വേണ്ടിയും സംഘടിപ്പിച്ചു പോരുന്നുണ്ട്. നേത്ര പരിശോധനാ ക്യാമ്പുകളും നടക്കുന്നുണ്ട്. നവജാത ശിശുക്കൾക്ക് ആരോഗ്യകേന്ദ്രങ്ങൾ നിർദ്ദേശിക്കാറുള്ള ഇമ്മ്യൂണിറ്റി വാക്സിനേഷനുകൾ കൃത്യമായി നൽകുന്നതിൽ ഇന്നത്തെ രക്ഷിതാക്കൾ പൊതുവെ ശ്രദ്ധാലുക്കളാണ്.കലവറക്കുന്നിലെ പി.എച്ച്.സി.യിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്തെ സംബന്ധിച്ചുള്ള മറ്റൊരു വലിയ മാറ്റമെന്നത് ആളുകൾ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുക്കാതെ മികച്ച ചികിത്സാ സൗകര്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ ധാരാളമായി ആശ്രയിച്ചു തുടങ്ങി എന്നതാണ്. | |||
=== '''വിദ്യാഭ്യാസവും തൊഴിൽമേഖലയും''' === | |||
=== '''സ്ത്രീവിദ്യാഭ്യാസം'''. === | |||
എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റുന്നതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചത് 1958 ൽ ആരംഭിച്ച ഗവണ്മെന്റ് ടൈ്രബൽ സ്കൂളും അതുവഴി പെൺകുട്ടികളുടെ വിദ്യാഭ്യാസനിരക്കിലുണ്ടായ വർദ്ധനവുമാണ്. തോട്ടം തൊഴിൽ ചെയ്ത് പാഡികളിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെയും വിദ്യാഭ്യാസം ചെയ്യേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുകയും അതിനു സന്നദ്ധരാവുകയും ചെയ്തു. എച്ചിപ്പാറയിലെ തദ്ദേശവാസികളുടെ ജീവിതത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ച ആദ്യ ചവിട്ടുപടിയായിരുന്നു സ്കൂളിലേക്കുള്ള പെൺകുട്ടികളുടെ കടന്നുവരവ്. | |||
=== '''സ്ത്രീ വിദ്യാഭ്യാസനിരക്ക്''' === | |||
60 വയസിനു മുകളിലുള്ള സ്ത്രീകളിൽ (40) മൂന്നിൽ ഒരാൾ വീതം നാലാം തരം വരെ സ്കൂൾ വിദ്യാഭ്യാസം നേടിയവരാണ് | |||
45 വയസ്സിനു മുകളിലുള്ള 90 സ്ത്രീകളിൽ എല്ലാവരും തന്നെ എട്ടാം തരം പൂർത്തിയാക്കിയിട്ടുണ്ട്. | |||
18-45 വയസ്സുള്ള സ്ത്രീകളിൽ | |||
1. പത്താം തരം കഴിഞ്ഞവർ - 137 | |||
2. പന്ത്രണ്ടാം തരം കഴിഞ്ഞവർ - 60 | |||
3. ഉന്നത വിദ്യാഭ്യാസം നേടിയവർ - 28 | |||
കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ അതിരുകൾ കടന്ന് അകലേക്കു പോകുന്ന ധാരാളം പെൺകുട്ടികളുണ്ട്. പഠനാവശ്യത്തിനായി തൃശൂർ നഗരത്തിലേക്കു പോയിവരികയും അതിലും അകലെയുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഉല്പതിഷ്ണുക്കളായ പെൺകുട്ടികൾ ഈ പ്രദേശത്തിന്റെ മാറുന്ന മുഖമാണ്. | |||
=== '''തൊഴിൽമേഖലയിൽ സ്ത്രീകൾ''' === | |||
റബ്ബർ ടാപ്പിങ്ങും അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളുമാണ് ആദ്യകാലങ്ങളിൽ എച്ചിപ്പാറയിലെ ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന ഉപജീവനമാർഗമായിരുന്നത്.എസ്റ്റേറ്റുകളിൽ ജോലിക്കായി വർഷങ്ങൾക്കു മുൻപ് അന്യദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നവരാണ് ഇവിടത്തെ സ്ഥിരതാമസക്കാരിൽ അധികവും. മലപ്പുറം ജില്ലയിൽ നിന്നും എത്തിയ മുസ്ലിം ജനവിഭാഗത്തിനു പുറമെ പട്ടികവർഗത്തിൽപ്പെടുന്നവരുമുണ്ട്. ഇവിടത്തെ സ്ത്രീകൾ പണ്ടുമുതലേ ടാപ്പിങ് മേഖലയിൽ പുരുഷന്മാരോടൊപ്പം തന്നെ തൊഴിൽ ചെയ്തിരുന്നു. റബ്ബർപാൽ ശേഖരിക്കൽ, കാടുവെട്ടൽ എന്നിങ്ങനെ തോട്ടം മേഖലയിലെ വിവിധ തൊഴിലുകളിൽ അവർ പങ്കെടുത്തു. പട്ടികവർഗ്ഗ വിഭാഗത്തിലെ സ്ത്രീകൾ കൂടുതലായും കാട്ടിൽനിന്നുള്ള തേൻ, ഔഷധസസ്യങ്ങൾ എന്നിവയുടെ ശേഖരണത്തിലാണ് അധികവും ഏർപ്പെട്ടത്. വനമേഖലയായതിനാലും ആളുകൾ താരതമ്യേന കുറവായതിനാലുമാകാം സ്ത്രീകൾക്ക് അക്കാലത്ത് തൊഴിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.എന്നാൽ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള വരുമാനമോ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. അത്യാവശ്യസൗകര്യങ്ങൾ പോലുമില്ലാതെ പാഡികൾ പോലുള്ള ഒറ്റ മുറി വീടുകളിലാണവർ കഴിഞ്ഞിരുന്നത്. വന്യമൃഗശല്യം ഇന്നത്തേതിലും രൂക്ഷമായിരുന്നു.വിദ്യാഭ്യാസം ലഭ്യമായതോടെ അവരുടെ ജീവിതനിലവാരം തന്നെ മെച്ചപ്പെട്ടുകൊണ്ടിരുന്നു. എങ്കിലും സ്ത്രീകളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് കുടുംബത്തിൽനിന്നും അവർ വിശ്വസിക്കുന്ന മതത്തിൽ നിന്നും അനുവാദം ലഭിച്ചവർ നന്നേ കുറവായിരുന്നുവെന്നു വേണം മനസ്സിലാക്കാൻ.എന്നാലിന്ന് ആൺകുട്ടികളെക്കാൾ താല്പര്യത്തിൽ സ്കൂൾ പഠനം നേടുന്നത് ഇവിടത്തെ പെൺകുട്ടികളാണ്. അറിവു നേടുന്നതിലൂടെ മാത്രമേ തങ്ങളുടെ ജീവിതം മാറൂ എന്ന ബോധ്യമുള്ള പുതുതലമുറയിലെ പെൺകുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്.സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ താരമ്യേന കുറഞ്ഞ ഒരു പ്രദേശമാണ് എച്ചിപ്പാറ. സ്ത്രീധനത്തെ സംബന്ധിച്ചുള്ള നിർബന്ധങ്ങളോ അതിന്റെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളോ ഇവിടങ്ങളിലില്ല എന്നു മനസ്സിലാക്കാം. എന്നാൽ സ്ത്രീകൾക്ക് വേണ്ടത്ര അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സമൂഹമായി ഇവിടം മാറിയിട്ടില്ല. മതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത് വസ്ത്രധാരണത്തിന്റെ, സ്വതന്ത്രമായ യാത്രകളുടെ, അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകളുടെ / പെൺകുട്ടികളുടെ അവസ്ഥ പരിതാപകരമായി തുടരുന്നുണ്ട്.മുൻകാലങ്ങളിൽ പന്ത്രണ്ട്, പതിനേഴു വയസ്സു മാത്രമുള്ള പെൺകുട്ടികൾ അമ്മമാരാവുന്നതും കുടുംബഭാരം ഏറ്റെടുക്കുന്നതും സാധാരണ കാഴ്ചകളായിരുന്നു. എന്നാൽ ധാരാളമായി നടന്നിരുന്ന പെൺ ശിശുഹത്യ,ബാലവിവാഹം ഇവയൊക്കെയും പുതിയ കാലത്ത് പൂർണമായും ഇല്ലാതായിരിക്കുന്നു എന്നതും പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഇന്ന് നടക്കുന്നില്ല എന്നതും ഈ സമൂഹം വളരുന്നതിന്റെ അടയാളമാണ്. | |||
എച്ചിപ്പാറയിലെ സ്ത്രീ ജീവിതത്തെ ആകെ പൊളിച്ചു പണിഞ്ഞ ഒരു സംരംഭമാണ് കുടുംബശ്രീ. 1998 മെയ് 17 ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച "കുടുംബശ്രീ' എന്ന സംരംഭം സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ മുന്നേറ്റത്തിന്റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു.ദാരിദ്ര്യനിർമാർജ്ജനത്തിനായി സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം എന്ന ആശയത്തിൽ തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളീയ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. ഉപജീവനത്തിനായി സൂക്ഷ്മ സംരംഭങ്ങൾ നടപ്പാക്കൽ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എനിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ച് സ്ത്രീകേന്ദ്രീകൃത നൂതന പങ്കാളിത്തസമീപനം കാഴ്ച വെക്കുന്ന കുടുംബശ്രീയുടെ സാധ്യതകൾ എച്ചിപ്പാറയിലെ സ്ത്രീജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളിലെയും സ്ത്രീകൾ കുടുംബശ്രീയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നുവെന്നത് ഇൗ പ്രദേശത്തിന്റെ ഒരു സവിശേഷതയാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള സമ്പാദ്യവായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂർണമായ വിപുലീകരണത്തിലൂടെയും വൈവിദ്ധ്യവൽക്കരണത്തിലോടെയും ഇന്ന് എച്ചിപ്പാറയിലെ സ്ത്രീജീവിതത്തിന്റെ സർവമണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു പടർന്നിരിക്കുന്നു.ആദ്യകാലത്ത് "ജനശ്രീ' എന്ന പേരിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപംകൊണ്ടിരുന്നു. എന്നാൽ അതിനു കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനോ നിലനിൽക്കാനോ സാധിച്ചില്ല. അത്തരമൊരു സാഹചര്യത്തിലാണ് കുടുംബശ്രീ രൂപീകരിക്കപ്പെടുന്നത്. ജനസംഖ്യ കുറഞ്ഞ വാർഡാണെങ്കിലും എച്ചിപ്പാറയിൽ 14 കുടുംബശ്രീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. മധ്യവയസ്കരായ ധാരാളം സ്ത്രീകൾ കുടുംബശ്രീയുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ലഭ്യമായ കണക്കനുസരിച്ച് അറുപത്തിയഞ്ചിലധികം സ്ത്രീകൾ ദിവസേന തൊഴിലുറപ്പു പണിയിൽ പങ്കെടുക്കുന്നു. പല കാരണങ്ങളാൽ പഠനം തുടരാൻ സാധിക്കാതെ പോയ സ്ത്രീകൾക്ക് കുടുംബശ്രീ മുഖേന പഠനം തുടരാനാവുന്നു. 3,6,12 മാസത്തെ കോഴ്സുകളായാണ് ഒാൺലൈൻ, ഒാഫ്ലൈൻ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേന ലഭിക്കുന്ന അഉട, ഇഉട പദവികൾ സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് നയിക്കാൻ പര്യാപ്തമാണ്. സ്ത്രീകൾ കുടുംബത്തിലും പൊതുവിടത്തിലും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്നേഹ, ആശ്രയ എന്നീ സംഘടനകൾ സഹായകമാകുന്നു.ഇവ സ്ത്രീകൾക്ക് സൗജന്യ താമസവും ചികിത്സയും നിയമസഹായവും ഉറപ്പുവരുത്തുന്നു. കുടുംബശ്രീ വക ലഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനങ്ങൾ ഇവിടത്തെ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തിയിട്ടുണ്ട്. എച്ചിപ്പാറയിൽ സവിശേഷമായും നിലവിലുള്ള ഋഉഇ എന്ന പദ്ധതി വനമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു. കുടുംബശ്രീയിലെ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുന്നതിനും പുതിയൊരു ദിശാബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ മിഷന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഒരു പദ്ധതിയാണ് "തിരികെ സ്കൂളിലേക്ക്'. എച്ചിപ്പാറ സ്കൂളിൽ കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും ചേർന്ന് ഇൗ പരിപാടി വിജയകരമായി നടത്തിയിട്ടുണ്ട്.ചെറുപ്പത്തിൽ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാൽ പഠനത്തിനുള്ള സാഹചര്യം നഷ്ടപ്പെട്ട മുതിർന്ന സ്ത്രീകൾക്ക് അവരുടെ വിദ്യാലയാനുഭവം തിരികെ നേടാൻ ഉള്ള വലിയൊരവസരമായിരുന്നു ഇൗ പരിപാടി.മാത്രമല്ല, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പല സാധ്യതകളും ഇൗ പരിപാടിയിലൂടെ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.ഇത്തരത്തിൽ കുടുംബശ്രീ എച്ചിപ്പാറയിലെ സ്ത്രീകളുടെ സാമൂഹികവും സാസ്കാരികവുമായ ഉന്നമനത്തിനു പ്രേരകമായി നിലകൊള്ളുന്നു . | |||
=== '''സംഘടനാതലം'''. === | |||
ജനസംഖ്യയ്ക്ക് ആനുപാതികമായി ലിംഗാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താൻ സാധിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് സമൂഹത്തിന്റെ വളർച്ചയിൽ ജനാധിപത്യപരമായ പങ്കു വഹിക്കുവാൻ കഴിയുകയുള്ളൂ. മുൻകാലങ്ങളിൽ എച്ചിപ്പാറയിലെ ഭരണനിർവഹണ രംഗങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നില്ല.എന്നാൽ തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്തുതല ഭരണത്തിലേക്ക് സ്ത്രീകൾ എത്തിപ്പെടുന്ന കാഴ്ച ഇന്ന് ധാരാളമായി കാണാം.2015-20 കാലഘട്ടത്തിലാണ്ആദ്യമായി സ്ത്രീ സംവരണം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തിയത്. അന്ന് എച്ചിപ്പാറയിൽ ഏഴാം വാർഡിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി. സജിന മുജീബ് ആണ്. എച്ചിപ്പാറയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പഞ്ചായത്തംഗമായി ഭരണം കൈയാളുന്നത്. ഒരു പൗരൻ എന്ന നിലയിലുള്ള സ്ത്രീയുടെ വികാസം പൂർണമാകുന്നത് ഭരണനിർവഹണ രംഗത്ത് തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയാകുമ്പോഴാണ്. എവിടെ അധികാരമുണ്ടോ, അവിടെ ചെറുത്തുനിൽപ്പിന് തീർച്ചയായും സാധ്യതയുണ്ടെന്നു വേണം കരുതാൻ. പുരുഷന് മേൽകൈ്കയുള്ള രാഷ്ട്രീയത്തിൽ സ്ത്രീപ്രശ്നങ്ങൾ വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടാറില്ല. അതുകൊണ്ട് ഒരു സ്ഥാപിത തന്ത്രമെന്ന നിലയിൽത്തന്നെ സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നായി സ്ത്രീകൾ വികസനപ്രക്രിയയിൽ, രാഷ്ട്രീയ ഘടനയിൽ ഇടപെടുന്നതിനെ മനസ്സിലാക്കേണ്ടതായുണ്ട്. ശ്രീമതി.സജിന മുജീബ് സ്ത്രീകളുടെ പുരോഗതിക്കായി നന്നായി പ്രവർത്തിച്ച വ്യക്തിയാണ്.2020നു ശേഷവും തെരഞ്ഞെടുപ്പിൽ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. ഇന്ന് പഞ്ചായത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകളും അധികാരസ്ഥാനത്ത് പ്രവർത്തിച്ചുപോരുന്നു. സഹകരണ സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ അടുത്ത കാലത്തായി എച്ചിപ്പാറയിൽ നിന്നും സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. |
13:02, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലപ്പിള്ളി മുതൽ ചിമ്മിനി വനപ്രദേശം വരെ ഏകദേശം 11കി.മീറ്റർ ദൂരം റബ്ബർ തോട്ടങ്ങളായി വളർന്നു. ഈ തോട്ടങ്ങളിൽ പണി എടുക്കുന്ന പണിക്കാരെ താമസിപ്പിക്കുന്നതിനു വേണ്ടി ലായങ്ങൾ കമ്പനികൾ പണിതു നൽകിയിരുന്നു. ഈ ലായങ്ങൾ “പാഡികൾ “ എന്നറിയപ്പെട്ടു.ഒറ്റപെട്ട വനപ്രദേശത്തെ റബ്ബർതോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്ന മൃഗങ്ങളുടെ മാംസം സ്ഥിരമായി ഒരു പാറക്കൂട്ടത്തിലായിരുന്നു ഉണക്കിയിരുന്നത്. ഇറച്ചി ഉണങ്ങാൻ ഉപയോഗിച്ചിരുന്ന പാറയുണ്ടായിരുന്ന ഈ പ്രദേശത്തെ പിന്നീടു “ എറച്ചിപ്പാറ” എന്ന പേരിൽ അറിയപ്പെട്ടു.എറച്ചിപ്പാറ ലോപിച്ച് “എച്ചിപ്പാറ” യായി എന്ന് ഒരു ഐതിഹ്യം ഉണ്ട്. റബ്ബർ തൈകളെ കാട്ടു മൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും മറ്റുമായി , വനപ്രദേശത്തു ലഭ്യമായിരുന്ന ഈറ്റ കൊണ്ടും മുള കൊണ്ടും നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് തൈകൾ വച്ച് പിടിപ്പിച്ചിരുന്നത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രവീണനായിരുന്ന കുഞ്ഞിരാമൻ എന്ന അഭ്യസ്ഥവിദ്യനും ഒരു പട്ടികജാതിക്കാരനുമായിരുന്ന ഒരു യുവാവിനെ പണിക്കായി ഈ പ്രദേശത്തു കൊണ്ട് വന്നു . ഈദേ്ദഹം കൂടനിർമാണം മറ്റുള്ളവരെ പഠിപ്പിച്ചു കൊടുത്തു. വൈകുന്നേരങ്ങളിൽ അവിടെയുള്ള പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനും അദ്ദേഹം വളരെ താല്പര്യമെടുത്തു. കുഞ്ഞിരാമൻറെ നേതൃത്വത്തിൽ വയോജനക്ലാസ്സിൽ പങ്കെടുത്തിരുന്ന ആദിവാസി മൂപ്പൻമാരായ കൊച്ചുവാരൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നിവർ തങ്ങളുടെ കുട്ടികൾക്ക് പഠിക്കാനായി ഒരു വിദ്യാലയം ആരംഭിക്കണമെന്ന് തീരുമാനമെടുത്തു. കൊച്ചുവാരൻ മൂപ്പൻറെ സ്ഥലത്തെ ഓലഷെഡ് നിർമ്മിച്ച് അതിൽ ഗവ.പൈൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിനു ഗവണ്മെന്റിൽ നിന്ന് പ്രത്യേക ആനുകൂല്യങ്ങളോ അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവു നികത്താൻ ശ്രി. കുഞ്ഞിരാമൻ സ്വയം അധ്യാപനയോഗ്യത ഇക്കാലത്ത് നേടി. ഹരിജൻ വെൽഫയർ സൊസൈറ്റിയിൽ നല്ല ബന്ധവും അടുപ്പവും ഉണ്ടായിരുന്ന കുഞ്ഞിരാമൻ, ഒരു ട്രൈബൽ സ്കൂൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .അങ്ങനെ പൈൽ സ്കൂൾ തുടങ്ങി 2 വർഷത്തിനു ശേഷം 1958ൽ ഗവ. ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രി. എം.കെ. രാഘവൻ മാസ്റ്റർ നിയമതിനായി. ഗവ.ട്രൈബൽ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ആദ്യവിദ്യാർത്ഥിനി ടി.എച്ച്. ബീവി ആയിരുന്നു. രണ്ടാമത്തേത് ആദിവാസി വിദ്യാർത്ഥിനി കാർത്യായനി. വിദ്യാഭ്യാസം, വനം, റവന്യൂ വകുപ്പുകളിലെ മേലധികാരികളുമായുള്ള സ്വാധീനം സ്കൂളിനു 1.50 ഏക്കർ സ്ഥലം അനുവദിപ്പിക്കുന്നതിന് ഉപകരിച്ചു. അന്നു പി.ടി.എ. പ്രസിഡണ്ട് ആയിരുന്ന ശ്രി. കാട്ടുമഠം കുഞ്ഞുമുഹമ്മദ് തഹസിൽദാർ ആയിരുന്ന ശ്രീമതി.എലിസബത്തും ,ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചിമ്മിനി റേഞ്ച് ഓഫീസർ എന്നിവർ സംയുക്തമായി ചർച്ച ചെയ്ത് ബന്ധപ്പെട്ട രേഖകൾ ഒപ്പിട്ടു മറ്റത്തൂരിലെ പ്രധാന 80കോൺട്രാക്ടറായിരുന്ന ചെതലൻ ജോസെഫിനെ പുതിയ കെട്ടിടം പണിക്കുള്ള ചുമതല ഏൽപ്പിച്ചു.ഒട്ടും താമസിയാതെ ഓടു മേഞ്ഞ 80 അടി കെട്ടിടത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും പ്രവർത്തനമാരംഭിച്ചു. 1958- ൽ പുതിയ സ്കൂൾ തുടങ്ങിയതു മുതൽ എച്ചിപ്പാറയിലെ ജനങ്ങൾ സ്കൂൾ യു.പി. ആക്കി ഉയർത്തുന്നതിനു മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലായത്തിൻറെ അടിസ്ഥാനത്തിൽ 2012 ഡിസംബർ മാസത്തിൽ ഈ സ്കൂളിലെ കുട്ടികൾ എല്ലാവരും ചേർന്ന് ബഹു. കേരള ഹൈക്കോടതി മുമ്പാകെ വിദ്യാഭ്യാസഅവകാശ നിയമപ്രകാരം പ്രൈമറി സ്കൂളിൻറെ 3 കീ. മീ. പരിധിക്കുള്ളിൽ യു.പി.സ്കൂൾ വേണമെന്ന നിയമം അനുസരിച്ചുള്ള സൗകര്യം ലഭ്യമാക്കുന്നതിന് കേരള സർക്കാരിനോട് നിർദേശിക്കണമെന്ന ഒരു ഹർജി സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ ഉത്തരവിൻറെ അടിസ്ഥാനത്തിൽ 2014-15 അധ്യയന വർഷം മുതൽ യു.പി.സ്കൂൾ എന്ന പദവിയിലേക്ക് ജി.ടി.എസ് . എച്ചിപ്പാറ ഉയർന്നു.
സിംഗപ്പൂർ ബൊട്ടാണിക്കൽ ഗാർഡൻസിന്റെ ഡയറക്ടറായിരുന്ന എച്ച്. എൻ. റിഡ്ലി എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഏഷ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ റബ്ബർ മരങ്ങളുടെ പ്ലാന്റിങ്ങിലും അതിലൂടെയുള്ള വികസനത്തിനും മുഖ്യസംഭാവന നൽകിയിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് നിശ്ചിത അടി ഉയരത്തിലുള്ള പ്രദേശങ്ങളാണ് റബ്ബർ കൃഷിക്ക് അനുയോജ്യം. ആദ്യകാലങ്ങളിൽ തൃശൂർ മേഖലയിൽ റബ്ബർ മരങ്ങൾ നാട്ടുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് രു ബ്രിട്ടീഷുകാരാണ്.1905 ൽ അവർ ഇന്നത്തെ പാലപ്പിള്ളിയിലും പുതുക്കാടും 1100 ഏക്കറിൽ റബ്ബർ മരങ്ങൾ ശാസ്ത്രീയമായി വച്ചുപിടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇന്ത്യയിൽ നടന്ന ആദ്യത്തെ സിസ്റ്റമാറ്റിക് റബ്ബർ പ്ലാന്റിങ് ആയിരുന്നു ഇത്.തുടർന്ന് വലിയ കുളം, എച്ചിപ്പാറ, ചിമ്മിനി ഭാഗങ്ങളിലേക്ക് ഇതു വ്യാപിപ്പിച്ചു.
പശ്ചിമഘട്ട മലനിരകളിൽ നിന്നുത്ഭവിച്ച് ചിമ്മിനി ഡാമിനെ സമൃദ്ധമാക്കി ഒഴുകിയെത്തുന്ന കുറുമാലിപ്പുഴ ഇൗ പ്രദേശത്തിന്റെ സവിശേഷതയാണ്. ഫലഭൂയിഷ്ടമായ ഇൗ പ്രദേശം ക ബ്രിട്ടീഷുകാർ ഭൂമി പാട്ടത്തിനെടുത്ത് റബ്ബർ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു. അതുവരെ ഇൗ പ്രദേശംആദിവാസികൾ മാത്രം താമസിച്ചിരുന്ന ഇടതൂർന്ന വനമേഖലയായി നിലനിന്നു. ഇരുപതാം നൂറ്റാിന്റെ ആദ്യകാലം തോട്ടങ്ങളെ സംബന്ധിച്ച് അടിമത്ത കാലഘട്ടം എന്നു പറയാം. കങ്കാണി വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന അക്കാലത്തെ തൊഴിൽ സാഹചര്യങ്ങൾ വർധിച്ചു വരുന്നതിനാൽതൊഴിലാളി കളുടെ ആവശ്യം നിറവേറ്റുന്നതിനായി ബ്രിട്ടീഷ് കോളോണിയൽ ഭരണകൂടം ആവിഷ്കരിച്ച റിക്രൂട്ട്മെന്റ് സ്കീമുകളിൽ ഒന്നാണ് കങ്കാണി വ്യവസ്ഥ.
1834 ലാണ് ഇന്ത്യയിലെ തോട്ടങ്ങളിൽ കങ്കാണി വ്യാവ്സ്ഥ നിലവിൽ വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കങ്കാണി സമ്പ്രദായം കൂടുതൽ പ്രചാരത്തിലായതോടെ അതിന് അടിമത്ത സമാനമായ ഒരു മുഖം കൂടി കൈവന്നു.
എച്ചിപ്പാറ എന്ന സ്ഥലനാമം- പദനിഷ്പത്തി
ഒറ്റപ്പെട്ട വനപ്രദേശത്തെ റബ്ബർ തോട്ടങ്ങളിൽ താമസിച്ചിരുന്ന സായിപ്പന്മാർക്ക് ആകെയുണ്ടായിരുന്ന വിനോദം നായാട്ടായിരുന്നു. നായാട്ടിനിടയിൽ കിട്ടുന്നമൃഗങ്ങളുടെ മാംസം സ്ഥിരമായി പാറക്കൂട്ടത്തിന് മുകളിലിട്ടാണ് ഉണക്കിയെടുത്തിരുന്നത്. ഇറച്ചി ഉണക്കാൻ ഇട്ടിരുന്ന പാറയുള്ള ഇൗ പ്രദേശത്തെ പിന്നീട് എച്ചിപ്പാറ എന്ന പേരു വിളിക്കാൻ തുടങ്ങി. ഇറച്ചിപ്പാറ ലോപിച്ച് "എച്ചിപ്പാറ' എന്നായിത്തീർന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
ജനജീവിതം
ആദ്യകാലങ്ങളിൽ റബ്ബർ തോട്ടങ്ങളിൽ മുസ്ലിം സമുദായത്തിൽപെട്ട ആളുകളാണ് അധികമായി ഉണ്ടായിരുന്നതെങ്കിലും പിന്നീട് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളും ജോലി തേടി എത്തിത്തുടങ്ങി.അങ്ങനെ ഈ പ്രദേശത്ത് മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദുമതവിശ്വാസികൾ ഒരുമയോടെ ജീവിതം കെട്ടിപ്പടുക്കുവാൻ ആരംഭിച്ചു. ഈ സമയത്ത് ട്രേഡ്യൂണിയനിസം ഒട്ടൊക്കെ ഈ പ്രദേശത്ത് വേരോടാൻ തുടങ്ങി. മുസ്ലിം വിഭാഗത്തിന് വേദപഠനത്തിനായി ഒരു മദ്രസയും പിന്നാലെ ഒരു മുസ്ലിം പള്ളിയും ഇവിടെ സ്ഥാപിതമായി.അതേ സമയം ഹിന്ദുക്കളിൽ ചിലർ ചേർന്ന് ശ്രീ ഭഗവതിയുടെ പേരിൽ ക്ഷേത്രം പണിതു. ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികൾക്കായി ഒരു പള്ളിയും സ്ഥാപിച്ചു. മതമൈത്രിയുടെ പ്രതീകമെന്നോണം സ്ഥാപിതമായിരിക്കുന്ന കുരിശുപള്ളിയും ഗുരുദേവ പ്രതിമയും മുസ്ലിം പള്ളിവക നേർച്ചക്കുറ്റിയുമാണ് എച്ചിപ്പാറയിലെത്തുന്ന ഏതൊരു വ്യക്തിയെയും സ്വാഗതം ചെയ്യുന്നത്. എല്ലാ മതസ്ഥരും ഉത്സവങ്ങളിലും പെരുന്നാളുകളിലും നേർച്ചകളിലും സാഹോദര്യത്തോടെ പങ്കുചേർന്നുപോരുന്നു.
1904 ഡിസംബർ 25 ന് പന്ത്രണ്ടാം നമ്പറായി സഹകരണനിയമം പാസ്സാക്കിയതോടെ ഇന്ത്യയിൽ കാർഷിക സ്വയം സഹകരണസംഘങ്ങൾ രൂപീകരിച്ചുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് തുടക്കമായി. അക്കാലത്ത് കർണാടക, തമിഴ്നാട്, മലബാർ മേഖലകളിലെ ഉൾനാടൻ ഗ്രാമങ്ങളിൽനിന്നും ദാരിദ്രരായ ആളുകളെ കരാർ വ്യവസ്ഥയിൽ ഇൗ പ്രദേശത്തെ റബ്ബർ എസ്റ്റേറ്റുകളിൽ പണികൾക്കായി കൊണ്ടുവന്നു. വലിയ കുഴിയെടുക്കുക,റബ്ബർ തയ്കൾ നട്ടുപിടിപ്പിക്കുക, പരിപാലിക്കുക എന്നീ ജോലികൾക്കായി ധാരാളം പണിക്കാരെ ആവശ്യമായി വന്നു. കങ്കാണിമാർ വഴിയാണ് എസ്റ്റേറ്റ് ഉടമകൾ ദൂരദേശങ്ങളിൽ നിന്നും പണിക്കാരെ കൊണ്ടുവന്നത്. എഴുത്തും വായനയും അറിയാത്ത തനിനാട്ടിൻപുറത്തുകാരായ ഈ തൊഴിലാളികളെ, കനപ്പെട്ട ജോലികൾ മറച്ചുവെച്ച് നോട്ടുകളെണ്ണുന്ന ജോലിക്കാണെന്ന വ്യാജേന ഇവിടെ എത്തിക്കുകയായിരുന്നു. ഒറ്റപ്പെട്ട വനപ്രദേശം ആയിരുന്നത് കൊണ്ടും യാത്രാ സൗകര്യം വളരെ പരിമിതമായിരുന്നതുകൊണ്ടും ഇവിടെ എത്തിപ്പെട്ടവർക്ക് മടങ്ങാൻ യാതൊരു മാർഗ്ഗവുമുണ്ടായില്ല. അങ്ങനെ ആദ്യകാലത്ത് ഇവിടേക്ക് തൊഴിൽ തേടിയെത്തിയവരിൽ പലരും മലമ്പനി തുടങ്ങി പകർച്ച വ്യാധികൾ പിടിപെട്ടു മരണപ്പെട്ടു.തോട്ടം പണിക്കാരെ താമസിപ്പിക്കുന്നതിനായി കമ്പനി ലായങ്ങൾ പണിതു. ഇവയാണ് പാഡികൾ എന്ന് പരക്കെ അറിയപ്പെടുന്നത്. അങ്ങനെ ആദ്യകാലത്ത് ഇവിടെ തൊഴിൽ തേടിയെത്തിയ ആളുകളുടെ പിൻതലമുറ സ്വന്തം നാടുകളിലേക്ക് മടങ്ങുകയുണ്ടായില്ല. കാട്ടുമൃഗങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് സംരക്ഷണമുറപ്പുവരുത്തുന്നതിനായി വനപ്രദേശത്തു നിന്നും ലഭ്യമായ ഈറ്റ, മുള എന്നിവ കൊണ്ട് നെയ്തെടുത്ത കൂടകൾ സ്ഥാപിച്ച് അതിനുള്ളിലാണ് റബ്ബർ തൈകൾ നാട്ടുവളർത്തിയത്. കൂടകൾ തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ എന്ന അഭ്യസ്തവിദ്യക്കാരനായ ഒരു പട്ടികജാതിക്കാരനെ ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പ്രദേശവാസികൾ കൂടനിർമാണം പഠിച്ചു. വൈകുന്നേരങ്ങളിൽ പണിക്കാരെ എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ജോലി കൂടി അദ്ദേഹം താല്പര്യത്തോടെ ഏറ്റെടുത്തു.
കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വയോജനക്ലാസിൽ പങ്കെടുത്തിരുന്ന ഉല്പതിഷ്ണുക്കളായ കൊച്ചുവരാൻ, കോത, വേലായുധൻ, കുഞ്ഞിറ്റി എന്നീ ആദിവാസി മൂപ്പന്മാർ തങ്ങളുടെ കുട്ടികൾക്കു പഠിക്കാനായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. അളഗപ്പനഗർ ടെക്സ്റ്റയിൽസിൽ ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി സമരത്തിന് പങ്കുചേർന്നതിന്റെ പേരിൽ ജോലി നഷ്ടമായ കുഞ്ഞിരാമൻ ട്രേഡ് യൂണിയനിലെ പല പ്രമുഖനേതാക്കളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അക്കാരണത്താൽ എച്ചിപ്പാറയിൽ സ്കൂൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിൽ പല നേതാക്കളുടെയും സഹായം ലഭ്യമായി. അങ്ങനെയാണ് 1956 ൽ ഇവിടെ ആദ്യമായി ഒരു ഗവണ്മെന്റ് പൈൽ സ്കൂൾ ആരംഭിക്കുന്നത്. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും പ്രത്യേക ആനുകൂല്യങ്ങളോ ആവശ്യത്തിന് അധ്യാപകരെയോ അനുവദിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കുന്നതിനായി ഹരിജൻ വെൽഫെയർ സൊസൈറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുഞ്ഞിരാമൻ പൈൽ സ്കൂളിന്റെ സ്ഥാനത്ത് ഒരു ട്രൈബൽ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.അങ്ങനെ 2 വർഷത്തിനു ശേഷം 1958 ൽ എച്ചിപ്പാറ ഗവണ്മെന്റ് ട്രൈബൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.
സ്ത്രീജീവിതത്തിലൂടെ
സാമൂഹ്യപുരോഗതിയുടെ ഏറ്റവും വലിയ ഇന്ധനം വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മുന്നേറ്റങ്ങളാണ്. അതുകൊണ്ടുതന്നെ ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവയുമായി മാത്രം ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട ഒന്നല്ല സ്ത്രീ വിദ്യാഭ്യാസം. അതൊരു സമൂഹത്തിന്റെ മൊത്തം സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രസ്ഥാനത്തു തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലുണ്ടായ സാമൂഹ്യമാറ്റങ്ങളുടെ മുന്നണിയിൽ സാവിത്രി ഭായ് ഫുലെ മുതൽ ആധുനിക വിദ്യാഭ്യാസം നേടിയ ഒട്ടേറെ സ്ത്രീകളുടെ ഇടപെടലുകൾ കാണാൻ സാധിക്കും. ഇന്നു കേരളം നേടിയെടുത്തിരിക്കുന്ന ഒട്ടനവധി നേട്ടങ്ങളുടെയും പിന്നിൽ സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ മാറ്റങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ കാണാം.
എച്ചിപ്പാറയുടെ ദേശചരിത്രമെഴുതുമ്പോൾ തദ്ദേശീയരായ സ്ത്രീകളുടെ ജീവിതത്തെ, അതിന്റെ എല്ലാ വിശദാമ്ശങ്ങളോടെയും ചർച്ച ചെയ്യുന്നു. ഒരു കാലത്ത് തൊഴിലില്ലാത്ത, അധികാരമില്ലാത്ത, സ്വയംനിർണയാവകാശമില്ലാത്ത, സുരക്ഷിതത്വമില്ലാത്ത,സ്വത്തവകാശമില്ലാത്ത, അവകാശബോധമില്ലാത്ത ഒരു വിഭാഗമായി നിലനിന്നിരുന്ന എച്ചിപ്പാറയിലെ ഭൂരിഭാഗം വരുന്ന സ്ത്രീകൾ വിദ്യാഭ്യാസത്തിലൂടെയും കുടുംബശ്രീ മുതലായ സംരംബങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുരോഗതി നേടിയെടുത്തതിന്റെ ചരിത്രമാണിവിടെ അവതരിപ്പിക്കുന്നത്.
ആരോഗ്യരംഗം
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നില എന്നിവയിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യസൂചികകൾ ആൺകുട്ടികൾക്കും പുരുഷന്മാർക്കും ഉള്ളതിനേക്കാൾ വളരെ കുറവാണ്. മാറി മാറി ഭരണത്തിൽ വരുന്ന സർക്കാരുകൾ ആരോഗ്യസൂചികയിലെ അസമത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ ഉൾപ്പെടെ നിരവധി പരിപാടികൾ സ്ത്രീകൾക്ക് ആരോഗ്യപരിചരണം നൽകുന്നു. പ്രത്യേകിച്ചും ഗർഭകാലത്തും പ്രസവസമയത്തും പ്രസവാനന്തരവും ശുശ്രൂഷകളും കുടുംബാസൂത്രണപരിപാടികളും നടപ്പിലാക്കുന്നുണ്ട്. എച്ചിപ്പാറയിലെ സ്ത്രീകളിൽ വർദ്ധക്യകാല അസുഖങ്ങളാണ് പൊതുവെ കണ്ടുവരുന്നത്. ചില മുതിർന്ന സ്ത്രീകളിലും പെൺകുട്ടികളിലും വിളർച്ച(അനീമിയ) കാണുന്നുണ്ട്. ഇൗ പ്രദേശത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാവാം ഭൂരിപക്ഷം ആളുകളിലും ത്വക്ക് സംബന്ധമായ അസുഖങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. മുൻകാലങ്ങളിൽ പ്രദേശവാസികളിൽ പൊതുവെ ജീവിതശൈലീരോഗങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ല. എന്നാൽ നിലവിൽ ജീവിതശൈലീ രോഗങ്ങൾ ധാരാളമായി കടന്നുകൂടിയിട്ടുണ്ട്. എച്ചിപ്പാറയിലെ ജനങ്ങൾ ആരോഗ്യ രംഗത്തെ സേവനങ്ങൾക്കായി ഏറ്റവുമധികം ആശ്രയിക്കുന്നത് ഉച്ച വരെ മാത്രം പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ്. ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം മാത്രമാണ് അവിടെനിന്നും ലഭ്യമാവുക. കൂടാതെ എസ്റ്റേറ്റിന്റെ ഭാഗമായി ഒരു ഡിസ്പെൻസറിയും ഉച്ചയ്ക്ക് ശേഷം എസ്റ്റേറ്റ് ഓഫീസിൽ പ്രവർത്തിക്കുന്നു. പ്രദേശവാസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊട്ടടുത്ത് ലാബ് സൗകര്യങ്ങളോ വിപുലീകരിച്ച ആശുപത്രി സംവിധാനങ്ങളോ ഇല്ല എന്നതും അതു ലഭിക്കാൻ 14 കി. മീ വനപ്രദേശത്തിലൂടെ സഞ്ചരിക്കണമെന്നതുമാണ്. എച്ചിപ്പാറയിലെ ജനവാസം കാലം ചെല്ലുന്തോറും കുറഞ്ഞുവരാൻ പ്രധാന കാരണവും ഇതുതന്നെ. മുൻകാലങ്ങളിൽ വയറ്റാട്ടിമാരുടെ സഹായത്തോടെ വീടുകളിൽ തന്നെയാണു പ്രസവം നടത്തിയിരുന്നത്. ഇന്ന് 15 കി. മീ അകലെയുള്ള സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചുപോരുന്നു. രാത്രി കാലങ്ങളിൽ വന്യമൃഗശല്യമുള്ള,വിജനമായ കാട്ടുപാതകൾ താണ്ടി വേണം ആശുപത്രിയിലെത്താൻ. ചില സമയങ്ങളിൽ മരണത്തെ നേർക്കുനേർ കാണേണ്ടിവരുന്ന സാഹചര്യങ്ങളും പ്രദേശവാസികൾക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ പെടുന്ന ബാർബർ ഷോപ്പ് പോലും ഇവിടെയില്ല എന്നത് മറ്റൊരു പ്രശ്നമാണ്.
ഏതാണ്ട് മൂന്നു കൊല്ലങ്ങളായി ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വെക്കാൻ ആയുർവേദ - അലോപ്പതി ക്യാമ്പുകൾ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കായും ആദിവാസി സമൂഹത്തിനു വേണ്ടിയും സംഘടിപ്പിച്ചു പോരുന്നുണ്ട്. നേത്ര പരിശോധനാ ക്യാമ്പുകളും നടക്കുന്നുണ്ട്. നവജാത ശിശുക്കൾക്ക് ആരോഗ്യകേന്ദ്രങ്ങൾ നിർദ്ദേശിക്കാറുള്ള ഇമ്മ്യൂണിറ്റി വാക്സിനേഷനുകൾ കൃത്യമായി നൽകുന്നതിൽ ഇന്നത്തെ രക്ഷിതാക്കൾ പൊതുവെ ശ്രദ്ധാലുക്കളാണ്.കലവറക്കുന്നിലെ പി.എച്ച്.സി.യിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്തെ സംബന്ധിച്ചുള്ള മറ്റൊരു വലിയ മാറ്റമെന്നത് ആളുകൾ സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുക്കാതെ മികച്ച ചികിത്സാ സൗകര്യങ്ങൾക്കായി സ്വകാര്യ ആശുപത്രികളെ ധാരാളമായി ആശ്രയിച്ചു തുടങ്ങി എന്നതാണ്.
വിദ്യാഭ്യാസവും തൊഴിൽമേഖലയും
സ്ത്രീവിദ്യാഭ്യാസം.
എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റുന്നതിൽ ഏറ്റവും നിർണായകമായ പങ്കു വഹിച്ചത് 1958 ൽ ആരംഭിച്ച ഗവണ്മെന്റ് ടൈ്രബൽ സ്കൂളും അതുവഴി പെൺകുട്ടികളുടെ വിദ്യാഭ്യാസനിരക്കിലുണ്ടായ വർദ്ധനവുമാണ്. തോട്ടം തൊഴിൽ ചെയ്ത് പാഡികളിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെയും വിദ്യാഭ്യാസം ചെയ്യേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുകയും അതിനു സന്നദ്ധരാവുകയും ചെയ്തു. എച്ചിപ്പാറയിലെ തദ്ദേശവാസികളുടെ ജീവിതത്തെ പുരോഗതിയുടെ പാതയിലേക്കു നയിച്ച ആദ്യ ചവിട്ടുപടിയായിരുന്നു സ്കൂളിലേക്കുള്ള പെൺകുട്ടികളുടെ കടന്നുവരവ്.
സ്ത്രീ വിദ്യാഭ്യാസനിരക്ക്
60 വയസിനു മുകളിലുള്ള സ്ത്രീകളിൽ (40) മൂന്നിൽ ഒരാൾ വീതം നാലാം തരം വരെ സ്കൂൾ വിദ്യാഭ്യാസം നേടിയവരാണ്
45 വയസ്സിനു മുകളിലുള്ള 90 സ്ത്രീകളിൽ എല്ലാവരും തന്നെ എട്ടാം തരം പൂർത്തിയാക്കിയിട്ടുണ്ട്.
18-45 വയസ്സുള്ള സ്ത്രീകളിൽ
1. പത്താം തരം കഴിഞ്ഞവർ - 137
2. പന്ത്രണ്ടാം തരം കഴിഞ്ഞവർ - 60
3. ഉന്നത വിദ്യാഭ്യാസം നേടിയവർ - 28
കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എച്ചിപ്പാറ എന്ന പ്രദേശത്തിന്റെ അതിരുകൾ കടന്ന് അകലേക്കു പോകുന്ന ധാരാളം പെൺകുട്ടികളുണ്ട്. പഠനാവശ്യത്തിനായി തൃശൂർ നഗരത്തിലേക്കു പോയിവരികയും അതിലും അകലെയുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഉല്പതിഷ്ണുക്കളായ പെൺകുട്ടികൾ ഈ പ്രദേശത്തിന്റെ മാറുന്ന മുഖമാണ്.
തൊഴിൽമേഖലയിൽ സ്ത്രീകൾ
റബ്ബർ ടാപ്പിങ്ങും അതുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകളുമാണ് ആദ്യകാലങ്ങളിൽ എച്ചിപ്പാറയിലെ ഭൂരിഭാഗം ജനങ്ങളുടെയും പ്രധാന ഉപജീവനമാർഗമായിരുന്നത്.എസ്റ്റേറ്റുകളിൽ ജോലിക്കായി വർഷങ്ങൾക്കു മുൻപ് അന്യദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നവരാണ് ഇവിടത്തെ സ്ഥിരതാമസക്കാരിൽ അധികവും. മലപ്പുറം ജില്ലയിൽ നിന്നും എത്തിയ മുസ്ലിം ജനവിഭാഗത്തിനു പുറമെ പട്ടികവർഗത്തിൽപ്പെടുന്നവരുമുണ്ട്. ഇവിടത്തെ സ്ത്രീകൾ പണ്ടുമുതലേ ടാപ്പിങ് മേഖലയിൽ പുരുഷന്മാരോടൊപ്പം തന്നെ തൊഴിൽ ചെയ്തിരുന്നു. റബ്ബർപാൽ ശേഖരിക്കൽ, കാടുവെട്ടൽ എന്നിങ്ങനെ തോട്ടം മേഖലയിലെ വിവിധ തൊഴിലുകളിൽ അവർ പങ്കെടുത്തു. പട്ടികവർഗ്ഗ വിഭാഗത്തിലെ സ്ത്രീകൾ കൂടുതലായും കാട്ടിൽനിന്നുള്ള തേൻ, ഔഷധസസ്യങ്ങൾ എന്നിവയുടെ ശേഖരണത്തിലാണ് അധികവും ഏർപ്പെട്ടത്. വനമേഖലയായതിനാലും ആളുകൾ താരതമ്യേന കുറവായതിനാലുമാകാം സ്ത്രീകൾക്ക് അക്കാലത്ത് തൊഴിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.എന്നാൽ സ്ത്രീകൾക്ക് ആവശ്യത്തിനുള്ള വരുമാനമോ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. അത്യാവശ്യസൗകര്യങ്ങൾ പോലുമില്ലാതെ പാഡികൾ പോലുള്ള ഒറ്റ മുറി വീടുകളിലാണവർ കഴിഞ്ഞിരുന്നത്. വന്യമൃഗശല്യം ഇന്നത്തേതിലും രൂക്ഷമായിരുന്നു.വിദ്യാഭ്യാസം ലഭ്യമായതോടെ അവരുടെ ജീവിതനിലവാരം തന്നെ മെച്ചപ്പെട്ടുകൊണ്ടിരുന്നു. എങ്കിലും സ്ത്രീകളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് കുടുംബത്തിൽനിന്നും അവർ വിശ്വസിക്കുന്ന മതത്തിൽ നിന്നും അനുവാദം ലഭിച്ചവർ നന്നേ കുറവായിരുന്നുവെന്നു വേണം മനസ്സിലാക്കാൻ.എന്നാലിന്ന് ആൺകുട്ടികളെക്കാൾ താല്പര്യത്തിൽ സ്കൂൾ പഠനം നേടുന്നത് ഇവിടത്തെ പെൺകുട്ടികളാണ്. അറിവു നേടുന്നതിലൂടെ മാത്രമേ തങ്ങളുടെ ജീവിതം മാറൂ എന്ന ബോധ്യമുള്ള പുതുതലമുറയിലെ പെൺകുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്.സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ താരമ്യേന കുറഞ്ഞ ഒരു പ്രദേശമാണ് എച്ചിപ്പാറ. സ്ത്രീധനത്തെ സംബന്ധിച്ചുള്ള നിർബന്ധങ്ങളോ അതിന്റെ പേരിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകളോ ഇവിടങ്ങളിലില്ല എന്നു മനസ്സിലാക്കാം. എന്നാൽ സ്ത്രീകൾക്ക് വേണ്ടത്ര അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു സമൂഹമായി ഇവിടം മാറിയിട്ടില്ല. മതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത് വസ്ത്രധാരണത്തിന്റെ, സ്വതന്ത്രമായ യാത്രകളുടെ, അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീകളുടെ / പെൺകുട്ടികളുടെ അവസ്ഥ പരിതാപകരമായി തുടരുന്നുണ്ട്.മുൻകാലങ്ങളിൽ പന്ത്രണ്ട്, പതിനേഴു വയസ്സു മാത്രമുള്ള പെൺകുട്ടികൾ അമ്മമാരാവുന്നതും കുടുംബഭാരം ഏറ്റെടുക്കുന്നതും സാധാരണ കാഴ്ചകളായിരുന്നു. എന്നാൽ ധാരാളമായി നടന്നിരുന്ന പെൺ ശിശുഹത്യ,ബാലവിവാഹം ഇവയൊക്കെയും പുതിയ കാലത്ത് പൂർണമായും ഇല്ലാതായിരിക്കുന്നു എന്നതും പ്രായപൂർത്തിയാകാതെയുള്ള വിവാഹങ്ങൾ ഇന്ന് നടക്കുന്നില്ല എന്നതും ഈ സമൂഹം വളരുന്നതിന്റെ അടയാളമാണ്.
എച്ചിപ്പാറയിലെ സ്ത്രീ ജീവിതത്തെ ആകെ പൊളിച്ചു പണിഞ്ഞ ഒരു സംരംഭമാണ് കുടുംബശ്രീ. 1998 മെയ് 17 ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച "കുടുംബശ്രീ' എന്ന സംരംഭം സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ മുന്നേറ്റത്തിന്റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു.ദാരിദ്ര്യനിർമാർജ്ജനത്തിനായി സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം എന്ന ആശയത്തിൽ തുടങ്ങിയ കുടുംബശ്രീ ഇന്ന് കേരളീയ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. ഉപജീവനത്തിനായി സൂക്ഷ്മ സംരംഭങ്ങൾ നടപ്പാക്കൽ, അയൽക്കൂട്ടങ്ങളിലെ സമ്പാദ്യവും വായ്പയും, ഗ്രാമസഭകളിലെ പങ്കാളിത്തം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എനിവയിലൂടെ സ്ത്രീകളുടെ സാമൂഹിക ഇടപെടൽശേഷിയും കാര്യശേഷിയും വർധിപ്പിച്ച് സ്ത്രീകേന്ദ്രീകൃത നൂതന പങ്കാളിത്തസമീപനം കാഴ്ച വെക്കുന്ന കുടുംബശ്രീയുടെ സാധ്യതകൾ എച്ചിപ്പാറയിലെ സ്ത്രീജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ കുടുംബങ്ങളിലെയും സ്ത്രീകൾ കുടുംബശ്രീയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നുവെന്നത് ഇൗ പ്രദേശത്തിന്റെ ഒരു സവിശേഷതയാണ്. ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള സമ്പാദ്യവായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂർണമായ വിപുലീകരണത്തിലൂടെയും വൈവിദ്ധ്യവൽക്കരണത്തിലോടെയും ഇന്ന് എച്ചിപ്പാറയിലെ സ്ത്രീജീവിതത്തിന്റെ സർവമണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു പടർന്നിരിക്കുന്നു.ആദ്യകാലത്ത് "ജനശ്രീ' എന്ന പേരിൽ സ്ത്രീകൾക്കായി ഒരു സംഘടന രൂപംകൊണ്ടിരുന്നു. എന്നാൽ അതിനു കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനോ നിലനിൽക്കാനോ സാധിച്ചില്ല. അത്തരമൊരു സാഹചര്യത്തിലാണ് കുടുംബശ്രീ രൂപീകരിക്കപ്പെടുന്നത്. ജനസംഖ്യ കുറഞ്ഞ വാർഡാണെങ്കിലും എച്ചിപ്പാറയിൽ 14 കുടുംബശ്രീ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. മധ്യവയസ്കരായ ധാരാളം സ്ത്രീകൾ കുടുംബശ്രീയുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ലഭ്യമായ കണക്കനുസരിച്ച് അറുപത്തിയഞ്ചിലധികം സ്ത്രീകൾ ദിവസേന തൊഴിലുറപ്പു പണിയിൽ പങ്കെടുക്കുന്നു. പല കാരണങ്ങളാൽ പഠനം തുടരാൻ സാധിക്കാതെ പോയ സ്ത്രീകൾക്ക് കുടുംബശ്രീ മുഖേന പഠനം തുടരാനാവുന്നു. 3,6,12 മാസത്തെ കോഴ്സുകളായാണ് ഒാൺലൈൻ, ഒാഫ്ലൈൻ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. കുടുംബശ്രീ മുഖേന ലഭിക്കുന്ന അഉട, ഇഉട പദവികൾ സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് നയിക്കാൻ പര്യാപ്തമാണ്. സ്ത്രീകൾ കുടുംബത്തിലും പൊതുവിടത്തിലും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സ്നേഹ, ആശ്രയ എന്നീ സംഘടനകൾ സഹായകമാകുന്നു.ഇവ സ്ത്രീകൾക്ക് സൗജന്യ താമസവും ചികിത്സയും നിയമസഹായവും ഉറപ്പുവരുത്തുന്നു. കുടുംബശ്രീ വക ലഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനങ്ങൾ ഇവിടത്തെ സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തിയിട്ടുണ്ട്. എച്ചിപ്പാറയിൽ സവിശേഷമായും നിലവിലുള്ള ഋഉഇ എന്ന പദ്ധതി വനമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു. കുടുംബശ്രീയിലെ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുന്നതിനും പുതിയൊരു ദിശാബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ മിഷന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഒരു പദ്ധതിയാണ് "തിരികെ സ്കൂളിലേക്ക്'. എച്ചിപ്പാറ സ്കൂളിൽ കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും ചേർന്ന് ഇൗ പരിപാടി വിജയകരമായി നടത്തിയിട്ടുണ്ട്.ചെറുപ്പത്തിൽ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാൽ പഠനത്തിനുള്ള സാഹചര്യം നഷ്ടപ്പെട്ട മുതിർന്ന സ്ത്രീകൾക്ക് അവരുടെ വിദ്യാലയാനുഭവം തിരികെ നേടാൻ ഉള്ള വലിയൊരവസരമായിരുന്നു ഇൗ പരിപാടി.മാത്രമല്ല, സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പല സാധ്യതകളും ഇൗ പരിപാടിയിലൂടെ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.ഇത്തരത്തിൽ കുടുംബശ്രീ എച്ചിപ്പാറയിലെ സ്ത്രീകളുടെ സാമൂഹികവും സാസ്കാരികവുമായ ഉന്നമനത്തിനു പ്രേരകമായി നിലകൊള്ളുന്നു .
സംഘടനാതലം.
ജനസംഖ്യയ്ക്ക് ആനുപാതികമായി ലിംഗാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താൻ സാധിക്കുമ്പോൾ മാത്രമേ സ്ത്രീകൾക്ക് സമൂഹത്തിന്റെ വളർച്ചയിൽ ജനാധിപത്യപരമായ പങ്കു വഹിക്കുവാൻ കഴിയുകയുള്ളൂ. മുൻകാലങ്ങളിൽ എച്ചിപ്പാറയിലെ ഭരണനിർവഹണ രംഗങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നില്ല.എന്നാൽ തെരഞ്ഞെടുപ്പിലൂടെ പഞ്ചായത്തുതല ഭരണത്തിലേക്ക് സ്ത്രീകൾ എത്തിപ്പെടുന്ന കാഴ്ച ഇന്ന് ധാരാളമായി കാണാം.2015-20 കാലഘട്ടത്തിലാണ്ആദ്യമായി സ്ത്രീ സംവരണം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തിയത്. അന്ന് എച്ചിപ്പാറയിൽ ഏഴാം വാർഡിൽ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീമതി. സജിന മുജീബ് ആണ്. എച്ചിപ്പാറയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പഞ്ചായത്തംഗമായി ഭരണം കൈയാളുന്നത്. ഒരു പൗരൻ എന്ന നിലയിലുള്ള സ്ത്രീയുടെ വികാസം പൂർണമാകുന്നത് ഭരണനിർവഹണ രംഗത്ത് തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ പങ്കാളിയാകുമ്പോഴാണ്. എവിടെ അധികാരമുണ്ടോ, അവിടെ ചെറുത്തുനിൽപ്പിന് തീർച്ചയായും സാധ്യതയുണ്ടെന്നു വേണം കരുതാൻ. പുരുഷന് മേൽകൈ്കയുള്ള രാഷ്ട്രീയത്തിൽ സ്ത്രീപ്രശ്നങ്ങൾ വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടാറില്ല. അതുകൊണ്ട് ഒരു സ്ഥാപിത തന്ത്രമെന്ന നിലയിൽത്തന്നെ സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഒന്നായി സ്ത്രീകൾ വികസനപ്രക്രിയയിൽ, രാഷ്ട്രീയ ഘടനയിൽ ഇടപെടുന്നതിനെ മനസ്സിലാക്കേണ്ടതായുണ്ട്. ശ്രീമതി.സജിന മുജീബ് സ്ത്രീകളുടെ പുരോഗതിക്കായി നന്നായി പ്രവർത്തിച്ച വ്യക്തിയാണ്.2020നു ശേഷവും തെരഞ്ഞെടുപ്പിൽ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നു. ഇന്ന് പഞ്ചായത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ സ്ത്രീകളും അധികാരസ്ഥാനത്ത് പ്രവർത്തിച്ചുപോരുന്നു. സഹകരണ സൊസൈറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ അടുത്ത കാലത്തായി എച്ചിപ്പാറയിൽ നിന്നും സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്.