"ശ്രീകൃഷ്ണ വിലാസം എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (HISTORY) |
||
വരി 1: | വരി 1: | ||
ഒരു കാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു വിളക്കോട്ടൂർ . പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി നാട്ടാശാന്മാരും അവരെ സഹായിക്കുന്ന നാട്ടുകാരും ചേർന്ന് രൂപം കൊടുത്ത പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇന്നത്തെ ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂൾ . 1914 ൽ ഈ സ്ഥാപനം നിലവിൽ വന്നു. 1919 മുതലാണ് ഗവ. അംഗീകാരം ലഭ്യമായത്. ചാത്തു ഗുരിക്കൾ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിന് രൂപം നൽകിയതും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതും. ബ്രിട്ടീഷ് ഭരണകാലമായിരുന്നു അന്ന് . കേരള സംസ്ഥാനം നിലവിൽ വന്നിട്ടില്ലായിരുന്നു. നമ്മുടെ പ്രദേശം ഉൾക്കൊള്ളുന്ന മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി പ്രാഥമിക വിദ്യാഭ്യാസ ആക്ടിനു കീഴിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം . ഈ പ്രദേശത്ത് പിന്നോക്കം നിന്നിരുന്ന കർഷകത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ആദ്യ കാലത്ത് പ്രവർത്തനം തുടങ്ങിയത്. ഈ സ്ഥാപനത്തിന്റെ ആദ്യത്തെ പേര് പൊയിലൂർ ഹിന്ദു ഗേൾസ് എന്നായിരുന്നു. 1952 ൽ ഈ പേരുമാറ്റി ഇന്നത്തെ പേരായ ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം നൽകി അംഗീകാരം ലഭിച്ചു. 1982 മുതൽ ഈ സ്ഥാപനം PRMHSS പാനൂർ , K K V HSS പാനൂർ , PRM Kolavallur HSS എന്നീ സ്ഥാപനങ്ങളുടെ മാനേജരായ ആദരണീയനായ K.P.ദിവാകരൻ അവർകളുടെ കീഴിലാണ്. |
20:59, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒരു കാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു വിളക്കോട്ടൂർ . പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി നാട്ടാശാന്മാരും അവരെ സഹായിക്കുന്ന നാട്ടുകാരും ചേർന്ന് രൂപം കൊടുത്ത പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇന്നത്തെ ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂൾ . 1914 ൽ ഈ സ്ഥാപനം നിലവിൽ വന്നു. 1919 മുതലാണ് ഗവ. അംഗീകാരം ലഭ്യമായത്. ചാത്തു ഗുരിക്കൾ എന്ന മഹദ് വ്യക്തിയാണ് ഈ സ്കൂളിന് രൂപം നൽകിയതും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതും. ബ്രിട്ടീഷ് ഭരണകാലമായിരുന്നു അന്ന് . കേരള സംസ്ഥാനം നിലവിൽ വന്നിട്ടില്ലായിരുന്നു. നമ്മുടെ പ്രദേശം ഉൾക്കൊള്ളുന്ന മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മദിരാശി പ്രാഥമിക വിദ്യാഭ്യാസ ആക്ടിനു കീഴിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം . ഈ പ്രദേശത്ത് പിന്നോക്കം നിന്നിരുന്ന കർഷകത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ആദ്യ കാലത്ത് പ്രവർത്തനം തുടങ്ങിയത്. ഈ സ്ഥാപനത്തിന്റെ ആദ്യത്തെ പേര് പൊയിലൂർ ഹിന്ദു ഗേൾസ് എന്നായിരുന്നു. 1952 ൽ ഈ പേരുമാറ്റി ഇന്നത്തെ പേരായ ശ്രീകൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം നൽകി അംഗീകാരം ലഭിച്ചു. 1982 മുതൽ ഈ സ്ഥാപനം PRMHSS പാനൂർ , K K V HSS പാനൂർ , PRM Kolavallur HSS എന്നീ സ്ഥാപനങ്ങളുടെ മാനേജരായ ആദരണീയനായ K.P.ദിവാകരൻ അവർകളുടെ കീഴിലാണ്.