"കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/രണ്ടു നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:06, 21 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രണ്ടു നിറങ്ങൾ

വേഗം ഇറങ്ങെന്ന് ഡ്രൈവർ വന്ന് പറഞ്ഞപ്പോൾ അയാൾ ചെറുതായൊന്ന് ഞെട്ടി. മകളുടെ മുഖത്തേക്കൊന്ന് നോക്കി. അവളുടെ കണ്ണിൽ അമ്പരപ്പ് തുളുമ്പി നിന്നു .

അവൾ വരച്ച ചിത്രം കീശയിലില്ലേയെന്നറിയാൻ അയാൾ നെഞ്ചത്ത് കൈ വെച്ചു. തന്റെയും ഭാര്യയുടേയും കൈ പിടിച്ച് നിൽക്കുന്ന മകളുടെ ചിത്രം. എന്നിട്ട്‌ പതുക്കെ ഇറങ്ങി ......പോയി .

  • * * * * * * * * * * * *

പതിവില്ലാത്ത വേഗത്തിൽ പോയ പോലീസ് വാഹനങ്ങൾ കണ്ടു ജനങ്ങൾ ആശ്ചര്യപ്പെട്ടു. ആ പോക്ക് നിന്നത് മോർച്ചറിയുടെ മുന്നിലാണ്. അതിൽ നിന്നും തിരക്കിട്ടിറങ്ങിയപ്പോൾ എസ് ഐ യുടെ തല ചെറുതായൊന്നു മുട്ടി. മോർച്ചറി ജീവനക്കാരൻ കാണിച്ച വഴിയേ പോകുമ്പോൾ അയാൾ പ്രതീക്ഷയുടെ പരമകോടിയിലായിരുന്നു.

അജ്ഞാതശവത്തിന്റെ മുഖത്തെ തുണി മാറ്റുമ്പോൾ അയാൾക്ക് വിറച്ചു. ആ മുഖം കണ്ട നിമിഷത്തിൽ അയാൾ സ്വയം ശപിച്ചു.

എല്ലാം കൃത്യമായിരുന്നിട്ടും എവിടെയാണ് പിഴച്ചത് ??

ഒടുവിൽ അയാൾ മുറുക്കി പിടിച്ചിരുന്ന ആ കടലാസ് കഷ്ണം വാങ്ങുമ്പോൾ നേരിയ പ്രതീക്ഷയുടെ കാറ്റ് കടന്നുപോയി. എന്നാൽ അവിടെയും തെറ്റി. എസ് ഐ കണ്ടത് അമ്മയുടെയും അച്ഛന്റെയും ഒരു കുട്ടിയുടേയും മങ്ങിയ ചിത്രമാണ്. പല്ലിറുമ്മിക്കൊണ്ട് അയ്യാൾ അത് ചുരുട്ടി എറിഞ്ഞുകൊണ്ട് ആക്രോശിച്ചു. "ഛെ, നിറമില്ലാത്ത ഈ ചിത്രത്തിനു വേണ്ടിയാണോ ഞാൻ ഇത്രയും ദിവസം ഉറക്കമൊഴിച്ചത് "

നിറമില്ലെന്നു അയ്യാൾ പുച്ഛിച്ച ആ ചിത്രത്തിന് കാണാതെ പോയ രണ്ടു നിറങ്ങളുണ്ടായിരുന്നു. ഒന്ന് ജീവിതവും രണ്ട് സ്വപ്നവും.

പ്രഫുല്ല റഷീദ്
10 E കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കഥ