"മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പ്രവേശനോത്സവം 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവേശനോത്സവം 2019-20: എന്ന താൾ മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പ്രവേശനോത്സവം 2019-20: എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
(ചെ.) (മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പ്രവേശനോത്സവം 2019-20: എന്ന താൾ മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പ്രവേശനോത്സവം 2019-20 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: ':' ഒഴിവാക്കി) |
||
(വ്യത്യാസം ഇല്ല)
|
08:37, 23 ഡിസംബർ 2020-നു നിലവിലുള്ള രൂപം
അക്ഷരമധുരം തേടിയെത്തിയവർക്ക് അക്ഷരകിരീടമണിയിച്ച് സ്വീകരണം.
അക്ഷരമധുരം നുണയാനെത്തിയ കൊച്ചുമിടുക്കന്മാർക്കും മിടുക്കികൾക്കും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സ്കൂളിൽ ആവേശോജ്ജ്വലമായ വരവേല്പ് നല്കിക്കൊണ്ട് പ്രവേശനോത്സവം കൊണ്ടാടി. മധുരപലഹാരം നല്കി വരവേറ്റുകൊണ്ട് സ്കൂൾ ഹാളിലേക്ക് ആനയിക്കപ്പെട്ട നവാഗതരായ കുട്ടികളെ ഹെഡ്മിസ്ട്രസ് ശ്രീമതി.മിനികുമാരി.ടി.കെ അക്ഷരകിരീടം അണിയിച്ചു. പ്രവേശനോത്സവഗാനത്തോടെ തുടങ്ങിയ യോഗത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പ്രദീപൻ.സി.പി അക്ഷരദീപം തെളിയിച്ചുകൊണ്ട് നിർവ്വഹിച്ചു. സ്കൂളിന്റെ സമ്മാനക്വിറ്റിനൊപ്പം സർക്കാർ സൗജന്യമായി നല്കുന്ന പാഠപുസ്തകങ്ങളും സ്കൂൾ യൂണിഫോമും പ്രധാനാദ്ധ്യാപിക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. ഫ്രണ്ട്സ് കലാസാംസ്കാരികവേദിയുടെ വക സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ നോട്ട് പുസതകങ്ങളുടെയും വിതരണോദ്ഘാടനം ശ്രീ.ഇ.വി.ബിജു നിർവ്വഹിച്ചു. ശ്രീ.കേശവൻ കാവുന്തറ, ശ്രീ.കെ.കോരൻ, ശ്രീ.സുധൻ പാറപ്പുറത്ത്, ശ്രീ.പി.കെ.അബ്ദുറഹിമാൻ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ് എന്നിവർ സംസാരിച്ചു.