"കൂത്താളി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(changed Head Mistress Name) |
(change in student strength) |
||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=343 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 361 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=704 | ||
| അദ്ധ്യാപകരുടെ എണ്ണം= 31 | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= |
19:45, 8 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൂത്താളി എ യൂ പി എസ് | |
---|---|
വിലാസം | |
കൂത്താളി കൂത്താളി പോസ്റ്റ് , 673525 | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04962612444 |
ഇമെയിൽ | koothaliaup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47660 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K SNEHAPRABHA |
അവസാനം തിരുത്തിയത് | |
08-09-2020 | Prasoon |
കോഴിക്കോട് ജില്ലയിലെ കൂത്താളി ഗ്രാമപഞ്ചായത്തിലെ കൂത്താളി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.
ചരിത്രം
സ്കൂൾ ആരംഭിച്ചത് കൃത്യമായി ഏതു വർഷമാണെന്നു പറയാൻ തെളിവുകളുടെ ദൗർലഭ്യമുണ്ട്. 1925 ൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. ആദ്യകാലത്ത് കൂത്താളി ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് കൂത്താളി എയിഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നായി.സ്കൂളിന്റെ അഭിവൃദ്ധിക്കു പിന്നിലെ ആദ്യത്തെ പ്രേരകശക്തി കൂത്താളി മൂപ്പിൽ നായർ എന്ന കൂത്താളി നാടുവാഴി കുടുംബത്തിലെ ശ്രീ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു. പേരാമ്പ്ര വില്ലേജു മുതൽ വ്യാപിച്ചുകിടന്ന പ്രദേശം കൂത്താളി മൂപ്പിൽ നായരുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ പ്രദേശത്ത് കൂത്താളി വില്ലേജിൽ സർവ്വേ നമ്പർ 100/3 പ്രകാരം ഒരു ഏക്കർ 58 സെന്റ് വിസ്തീർണ്ണമുള്ള ഭൂമിയാണ് സ്കൂളിന്റേതെങ്കിലും ഇന്നത് 70 സെന്റ് മാത്രമാണ്.
നാടുവാഴി ഭരണത്തിൻ കീഴിൽ കൂത്ത്, കഥകളി തുടങ്ങിയ ക്ഷേത്രകലകൾക്കും നാടൻ കലകൾക്കും പേരുകേട്ട ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞു. പള്ളിപ്പറമ്പ് എന്നരിയപ്പെടുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടമാണ് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ശ്രമഫലമായി ഒരു ഏകാദ്ധ്യാപക വിദ്യാലയമായി മാറി പിന്നീട് ഇന്ന് കാണുന്ന രീതിയിൽ അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമായത്. സ്കൂള്ന്റെ ആദ്യനാളുകൾ അവ്യക്തമായിരിക്കുന്നതിനാൽ ആദ്യത്തെ വിദ്യാർത്ഥിയേയും അദ്ധ്യാപകനേയും തിട്ടപ്പെടുത്താനാവില്ല. കിട്ടിയ തെഴിവുകളിൽ നിന്ന് 1929- ൽ മൂന്നാംതരത്തിൽ പുനപ്രവേശനം ലഭിച്ച ചാലുപറമ്പിൽ ചാത്തു എന്ന കുട്ടിയുടെ അഡ്മിഷൻ നമ്പർ 77 ആണ്. അദ്ധ്യാപകരുടെ ഒപ്പ് പുസ്തകത്തിന്റെ കാര്യത്തിൽ 1930-ലെ രേഖകിട്ടിയിട്ടുണ്ട്. ഒക്ടോബർ മാസത്തിലെ രജിസ്റ്ററിൽ ഒന്നാം അദ്ധ്യാപകൻ സി.കേളുക്കുറുപ്പ് രണ്ടാം അദ്ധ്യാപകൻ കെ.രാമുണ്ണി നായർ തുടങ്ങിയവർ ഒപ്പുവെച്ചിട്ടുണ്ട്. 16-4-1931 മുതൽ ക്രമമായി ഹാജരാവാത്തതിനാൽ രണ്ടാം അദ്ധ്യാപകനെ പിരിച്ചുവിട്ടതായും കാണുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്രധാനദ്ധ്യാപകനായി വിരമിച്ച രാമൻ നായർ കൂത്താളി എ യു പി സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി മാസത്തെ മകരകൊയ്ത്തുകാലത്ത് സ്കൂളിന് ഒരാഴ്ചക്കാലം അവധി നല്കാറുണ്ടായിരുന്നു എന്ന വസ്തുത പ്രസ്താവ്യമാണ്. 1930 ൽ 36 കുട്ടികളും മൂന്ന് അദ്ധ്യാപകരുമാണ് സ്കൂളിനുണ്ടായിരുന്നത്. ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂൾ വിദ്യാർത്ഥികലൾക്ക് അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാർത്ത്യായനി അമ്മയും പിന്നീട് എൻ.കെ തങ്കമണിയും സ്കൂൾ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭർത്താവും കൂത്താളി എ യു പി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ കെ. ബാലൻ മാസ്റ്ററും , ബാലൻ മാസ്റ്ററുടെ മരണശേഷം മകൾ കെ. ബീനയാണ് നിലവിലെ മാനേജർ. എട്ടു ദശകത്തിന്റെ സുദീർഘമായ കാനയളവിനുള്ളിൽ സ്കൂൾ അങ്കണത്തിൽ ഓടിക്കളിച്ചവർ ജീവിതത്തിന്റെ വിവിധതുറകളിൽ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയിൽ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുൻ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകൾ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടർമാരായ പൂർവ്വ വിദ്യാർത്ഥികളാണ് അബ്ദുൾ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രൻ തുടങ്ങിയവർ. മെഡിക്കൽ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരൻ മുതൽ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാർ , അബ്ദുൾ അസീസ്, ഡോ. സോമനാഥൻ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണൻ നായർ തുടങ്ങിയവരും അഭിഭാഷകരായ കെ.എൻ. ജയകുമാർ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണൻ , കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായ പി.ശ്രീധരൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി.ശ്രീജൻ , തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സിൽവർ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രൻ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്. 1990 ൽ 1300 കുട്ടികൾ ഉണ്ടായിരുന്നത് ഇന്ന് 678 ആയികുറഞ്ഞിട്ടുണ്ടെങ്കിലും സമകാലിക പരിതസ്ഥിതിയിൽ ഇത് കുറവായികണക്കാക്കാനാവില്ല .ഇന്ന് 31 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശ്രീ. എൻ.നിർമ്മൽകുമാറാണ് ഇപ്പോഴത്തെ പ്രധാനദ്ധ്യാപകൻ.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എൻ നിർമ്മൽ കുമാർ, ടി.വി ശാന്ത, കെ.ഉഷ, കെ.സ്നേഹപ്രഭ, കെ.കെ.ഭാസ്കരൽ, ലീന കെ നായർ, കെ.പി ഇന്ദിര, പി. അച്ചുതൻ, എം.കെ രാജൻ, പി. ആദർശ്, കെ.സൂസി, കെ.ഷാജിമ, ഷീജ നാരായണൻ, പി.പി. സുധ, പി.കെ സബീന, കെ.ബാലൻ, കെ . ആയിഷബീവി, ആർ.കെ.മുനീർ, വി.സി,ഷിജു, ടി.ആനന്ദ് ലാലു, ടി.കെ രാജശ്രീ, പ്രസൂൺ മാധവ്, എസ്.ശ്രശോഭ്, കെ.അർജുൻ. സഫ്ന .എൻ, ഷൈലജ സി.എസ്, കൃഷ്ണകല കെ.പി, രജിന വി.എൻ, ഷൈനി .കെ, ധന്യ സി.ടി, അമൃത ബിന്ദു, അനിൽ കുമാർ ഒ.കെ